മാരി-2 ചിത്രീകരണം പൂർത്തിയായി
Wednesday, August 8, 2018 11:28 AM IST
ധ​നു​ഷ് നാ​യ​ക​നാ​യ സൂ​പ്പ​ർ​ഹി​റ്റ് ത​മി​ഴ് ചി​ത്രം മാ​രി​യു​ടെ ര​ണ്ടാം ഭാ​ഗ​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പൂ​ർ​ത്തി​യാ​യ​താ​യി റി​പ്പോ​ർ​ട്ട്. സി​നി​മ​യി​ലെ അ​വ​സാ​ന​ഗാ​ന​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണ​വും പൂ​ർ​ത്തി​യാ​യെ​ന്ന് ധ​നു​ഷ് ക​ഴി​ഞ്ഞ ദി​വ​സം ട്വീ​റ്റ് ചെ​യ്തി​രു​ന്നു.

ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ പ്ര​ഭു​ദേ​വ ഒ​രു​ക്കി​യ ചു​വ​ടു​ക​ൾ​ക്കൊ​പ്പ​മാ​ണ് ധ​നു​ഷ് ഗാ​ന​രം​ഗ​ത്തി​ൽ നൃ​ത്തം ചെ​യ്ത​ത്. ചി​ത്രം അ​ടു​ത്ത വ​ർ​ഷം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും. ബാ​ലാ​ജി മോ​ഹ​ൻ ആ​ണ് മാ​രി 2 സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സാ​യ് പ​ല്ല​വി​യാ​ണ് ര​ണ്ടാം ഭാ​ഗ​ത്തി​ലെ നാ​യി​ക. വ​ര​ല​ക്ഷ്മി ശ​ര​ത്കു​മാ​റും പ്ര​ധാ​ന വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു.

മാ​രി​യു​ടെ ആ​ദ്യ ഭാ​ഗ​ത്ത് കാ​ജ​ൽ അ​ഗ​ർ​വാ​ളാ​യി​രു​ന്നു നാ​യി​ക. മ​ല​യാ​ളി​ക​ളു​ടെ പ്രി​യ ഗാ​യ​ക​ൻ വി​ജ​യ് യേ​ശു​ദാ​സ് ആ​ദ്യ ഭാ​ഗ​ത്തി​ൽ വി​ല്ല​നാ​യി എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ മാ​രി 2വി​ൽ മ​ല​യാ​ളി താ​രം ടൊ​വി​നോ തോ​മ​സ് പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

യു​വാ​ൻ ശ​ങ്ക​ർ രാ​ജ​യാ​ണ് സം​ഗീ​തം നി​ർ​വ​ഹി​ക്കു​ന്ന​ത്. 2015ലാ​ണ് മാ​രി​യു​ടെ ആ​ദ്യ ഭാ​ഗം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.