എ​മി​യു​ടെ മ​ന​സി​ൽ കൂ​ടു​കൂ​ട്ടി ജോ​ർ​ജ്
Tuesday, February 20, 2018 10:17 AM IST
ബോ​ളി​വു​ഡ് സു​ന്ദ​രി എ​മി ജാ​ക്സ​ണ്‍ ബ്രി​ട്ടീ​ഷ് ബി​സി​ന​സു​കാ​ര​ൻ ജോ​ർ​ജ് പാ​നാ​യി​യോ​ട്ടോ​യു​മാ​യി പ്ര​ണ​യ​ത്തി​ലെ​ന്ന് വാ​ർ​ത്ത. ഇ​വ​രു​ടെ ബ​ന്ധം തു​ട​ങ്ങി​യി​ട്ട് നാ​ലു​മാ​സ​ത്തോ​ള​മാ​യി എ​ന്നാ​ണ് പ​പ്പ​രാ​സി​ക​ൾ പ​റ​യു​ന്ന​ത്.

ബ്രി​ട്ട​നി​ൽ നി​ര​വ​ധി നൈ​റ്റ് ക്ല​ബ്ബു​ക​ളു​ടെ​യും ല​ക്ഷ്വ​റി ഹോ​ട്ട​ലു​ക​ളു​ടെ​യും ഉ​ട​മ​സ്ഥ​നാ​ണ് ജോ​ർ​ജ്. എ​മി ജാ​ക്സ​ണ്‍ അ​ടു​ത്തി​ടെ ജോ​ർ​ജു​മാ​യി നി​ൽ​ക്കു​ന്ന ഇ​ന്‍റി​മേ​റ്റ് ഫോ​ട്ടോ​ക​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. എ​മി​യും ജോ​ർ​ജും ക്രി​സ്മ​സ്, ന്യൂ​ഇ​യ​ർ ഒ​രു​മി​ച്ചാ​ണ് ആ​ഘോ​ഷി​ച്ച​ത്. മെ​ക്സി​ക്കോ​യി​ൽ​വ​ച്ചാ​യി​രു​ന്നു ആ​ഘോ​ഷം.

ഇ​തി​നു​ശേ​ഷം വ​ന്ന എ​മി​യു​ടെ ജന്മദി​നാ​ഘോ​ഷ​വും വാ​ല​ന്‍റൈ​ൻ​സ് ഡേ​യു​മൊ​ക്കെ ഇ​രു​വ​രും ഒ​ന്നി​ച്ചാ​ണ് ആ​ഘോ​ഷി​ച്ച​ത്. 2.0, ദി ​വി​ല്ല​ൻ എ​ന്നിവയാ​ണ് എ​മി​യു​ടേ​താ​യി ഉ​ട​ൻ പു​റ​ത്തി​റ​ങ്ങു​ന്ന ചി​ത്രങ്ങൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.