ഹാ​പ്പി വെ​ഡ്ഡിം​ഗ് ത​മി​ഴി​ലേ​ക്ക്; നായകൻ യുവതാരം
Thursday, January 18, 2018 6:16 PM IST
യു​വ​താ​ര​നി​ര​യെ അ​ണി​നി​ര​ത്തി ഒ​മ​ർ ലു​ലു സം​വി​ധാ​നം ചെ​യ്യ്ത ഹാ​പ്പി വെ​ഡ്ഡിം​ഗ് ത​മി​ഴി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്യു​ന്നു. ഒ​മ​ർ ത​ന്നെ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ചി​ത്ര​ത്തി​ൽ നാ​യ​ക​വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ ആ​ണെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്. ഒ​മ​ർ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ഇ​ത് അ​റി​യി​ച്ച​ത്.



ഒ​മ​റി​ന്‍റെ പു​തി​യ ചി​ത്ര​മാ​യ ഒ​രു അ​ഡാ​റ് ല​വി​ന്‍റെ ഷൂ​ട്ടിം​ഗി​നി​ട​യി​ൽ നി​ന്നു​മാ​ണ് അ​ദ്ദേ​ഹം ചെ​ന്നൈ​യി​ലെ​ത്തി ഉ​ദ​യ​നി​ധി​യു​മാ​യി ക​രാ​ർ ഉ​റ​പ്പി​ച്ച​ത്. 2019 ജ​നു​വ​രി​യി​ൽ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കു​മെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്. മ​റ്റ് ക​ഥാ​പാ​ത്ര​ങ്ങ​ൾ ആ​രൊ​ക്കെ​യാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല. സി​ജു വി​ൽ​സ​ണ്‍, ഷ​റ​ഫു​ദ്ദീ​ൻ, ദൃ​ശ്യ ര​ഘു​നാ​ഥ് തു​ട​ങ്ങി​യ​വ​രാ​യി​രു​ന്നു ഹാ​പ്പി വെ​ഡ്ഡിം​ഗി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​വ​ർ.

ഫ​ഹ​ദ് ഫാ​സി​ലി​നെ നാ​യ​ക​നാ​ക്കി ദി​ലീ​ഷ് പോ​ത്ത​ൻ സം​വി​ധാ​നം ചെ​യ്ത മ​ഹേ​ഷി​ന്‍റെ പ്ര​തി​കാ​രം പ്രി​യ​ദ​ർ​ശ​ൻ ത​മി​ഴി​ൽ നി​മി​ർ എ​ന്ന പേ​രി​ൽ റീ​മേ​ക് ചെ​യ്ത​പ്പോ​ൾ ഉ​ദ​യ​നി​ധി സ്റ്റാ​ലി​ൻ ആ​യി​രു​ന്നു നാ​യ​ക​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.