പാ​ഡ്മാ​ൻ തമിഴിലേക്ക്
Thursday, February 15, 2018 10:48 AM IST
അ​ക്ഷ​യ്കു​മാ​ർ നാ​യ​ക​നാ​യ പാ​ഡ്മാ​ൻ ത​മി​ഴി​ലേ​ക്ക് റീ​മേ​ക്ക് ചെ​യ്യു​ന്നു. ത​മി​ഴ് സൂ​പ്പ​ർ​താ​രം ധ​നു​ഷ് ആ​യി​രി​ക്കും ത​മി​ഴ് പാ​ഡ്മാ​നി​ൽ നാ​യ​ക​നാ​കു​ക. ഇ​തു​സം​ബ​ന്ധി​ച്ച് ധ​നു​ഷു​മാ​യി ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ച​ർ​ച്ച ന​ട​ത്തി​ക്ക​ഴി​ഞ്ഞു. അ​ക്ഷ​യ്കു​മാ​ർ ചെ​യ്ത വേ​ഷം ചെ​യ്യാ​ൻ ത​യാ​റാ​ണെ​ന്ന് ധ​നു​ഷ് അ​വ​രെ അ​റി​യി​ച്ചി​ട്ടു​ണ്ട്.

വ​ള​രെ കു​റ​ഞ്ഞ ചെ​ല​വി​ൽ സാ​നി​റ്റ​റി പാ​ഡു​ക​ൾ നി​ർ​മി​ച്ചു ന​ൽ​കു​ന്ന കോ​യ​ന്പ​ത്തൂ​ർ സ്വ​ദേ​ശി അ​രു​ണാ​ച​ലം മു​രു​ഗാ​ന​ന്ദ​ത്തി​ന്‍റെ യ​ഥാ​ർ​ഥ ജീ​വി​ത​ക​ഥ പ​റ​യു​ന്ന ചി​ത്ര​മാ​ണ് പാ​ഡ്മാ​ൻ. ചി​ത്ര​ത്തി​ന് എ ​സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് സെ​ൻ​സ​ർ ബോ​ർ​ഡ് ന​ൽ​കി​യ​ത്. ഇ​തോ​ടെ പാ​ഡ്മാ​ൻ ച​ല​ഞ്ച് എ​ന്ന പേ​രി​ൽ ചി​ത്രം രാ​ജ്യ​മൊ​ട്ടാ​കെ ഏ​റ്റെ​ടു​ക്കു​ക​യാ​യി​രു​ന്നു. നാ​യ​ക​ൻ അ​ക്ഷ​യ്കു​മാ​റാ​ണ് പാ​ഡ്മാ​ൻ ച​ല​ഞ്ചി​ന് തു​ട​ക്കം കു​റി​ച്ച​ത്.

പി​ന്നീ​ട് ബോ​ളി​വു​ഡ് താ​ര​ങ്ങ​ൾ ഒ​ന്നൊ​ന്നാ​യി ച​ല​ഞ്ചി​ന്‍റെ ഭാ​ഗ​മാ​യ​തോ​ടെ രാ​ജ്യ​മൊ​ട്ടാ​കെ ച​ല​ഞ്ച് വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ചിത്രം ​വ​ലി​യ രീ​തി​യി​ൽ വി​ജ​യി​ക്കാ​ൻ ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്. ഇ​പ്പോ​ഴും നി​റ​ഞ്ഞ സ​ദ​സി​ൽ ചി​ത്രം തി​യ​റ്റ​റു​ക​ളി​ലു​ണ്ട്. സോ​നം​ക​പൂ​ർ, രാ​ധി​ക ആ​പ്തേ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക​മാ​ർ. ആ​ർ. ബ​ൽ​കി​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.