രജനിയുടെ 2.0 ഏ​പ്രി​ലി​ലെ​ത്തും
Wednesday, December 6, 2017 4:37 AM IST
ജ​നു​വ​രി​യി​ൽ തി​യ​റ്റ​റി​ലെ​ത്തു​മെ​ന്ന് ക​രു​തി​യി​രു​ന്ന ര​ജ​നി കാ​ന്ത് ചി​ത്രം 2.0വി​ന്‍റെ റി​ലീ​സ് മാ​റ്റി​യി​രു​ന്നു. പി​ന്നീ​ട് ഇ​തു​വ​രെ ചി​ത്ര​ത്തി​ന്‍റെ റി​ലീ​സി​നെപ്പ​റ്റി ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ഒ​ന്നും വ​ന്നി​ല്ലാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​താ ഒ​രു സ​ന്തോ​ഷ വാ​ർ​ത്ത. പ​ക്ഷേ സം​ഭ​വം അ​നൗ​ദ്യോ​ഗി​ക​മാ​ണെ​ന്നു മാ​ത്രം. യന്തി​രന്‍റെ ര​ണ്ടാം ഭാ​ഗ​മാ​യ 2.0 ഏ​പ്രി​ലി​ലെ​ത്തു​മെ​ന്നാ​ണ് കേ​ൾ​ക്കു​ന്ന​ത്. റി​ലീ​സിം​ഗി​ന് എ​ന്തോ കാ​ര്യ​മാ​യ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടെ​ന്നു ക​രു​തി​യി​രു​ന്ന പ്രേ​ക്ഷ​ക​ർ​ക്കി​ട​യി​ലേ​ക്ക് ഒ​രു ട്വീ​റ്റ് വ​ഴി​യാ​ണ് പു​തി​യ വാ​ർ​ത്ത എ​ത്തി​യി​രി​ക്കു​ന്ന​ത്. ട്രേ​ഡ് അ​ന​ലി​സ്റ്റാ​യ ത​ര​ണ്‍ ആ​ദ​ര്‍​ശാ​ണ് ചി​ത്രം ഏ​പ്രി​ൽ 27ന് ​എ​ത്തു​മെ​ന്ന് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ നി​ര്‍​മാ​താ​ക്ക​ളു​ടെ ഭാ​ഗ​ത്ത് നി​ന്നും ഔ​ദ്യോ​ഗി​ക സ്ഥി​രീ​ക​ര​ണം ഉ​ണ്ടാ​യി​ട്ടി​ല്ല.



ഒ​രു ഇ​ന്ത്യ​ന്‍ ചി​ത്ര​ത്തി​ന് ല​ഭി​ക്കു​ന്ന ഏ​റ്റ​വും വ​ലി​യ റി​ലീ​സാ​യി​രി​ക്കും 2.0യു​ടേ​ത്. ലോ​ക​വ്യാ​പ​ക​മാ​യി 10,000 സ്‌​ക്രീ​നു​ക​ളി​ലാ​യി​രി​ക്കും ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​ത്. ത​മി​ഴ്, തെ​ലു​ങ്ക്, ഹി​ന്ദി പ​തി​പ്പു​ക​ളി​ല്‍ ചി​ത്രം ആ​ദ്യ​ദി​നം ത​ന്നെ പ്ര​ദ​ര്‍​ശ​ന​ത്തി​നെ​ത്തും. 450 കോ​ടി മു​ത​ല്‍ മു​ട​ക്കു​ള്ള ചി​ത്രം ഇ​ന്ത്യ​യി​ല്‍ ഏ​റ്റ​വും ഉ​യ​ര്‍​ന്ന മു​ത​ല്‍ മു​ട​ക്കി​ല്‍ ചി​ത്രീ​ക​രി​ക്കു​ന്ന സി​നി​മ​യാ​ണ്. ര​ജ​നീകാ​ന്തി​ന്‍റെ വി​ല്ല​നാ​യി എ​ത്തു​ന്ന​ത് അ​ക്ഷ​യ്കു​മാ​റാ​ണ്. എ​മി ജാ​ക്സ​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. നീ​ര​വ് ഷാ ഛാ​യാ​ഗ്ര​ഹ​ണ​വും എ​ആ​ര്‍ റ​ഹ്മാ​ന്‍ സം​ഗീ​ത​വും നി​ര്‍​വ​ഹി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.