ഒടുവിൽ സ്നേഹയോട് സംവിധായകൻ പറഞ്ഞു, മാപ്പ്..!
Friday, January 5, 2018 8:28 PM IST
ന​ടി സ്നേ​ഹ​യോ​ട് വേ​ലൈ​ക്കാ​ര​ൻ സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ൻ മോ​ഹ​ന്‍​രാ​ജ മാ​പ്പ് പ​റ​ഞ്ഞു. വേ​ലൈ​ക്കാ​ര​ൻ ക​ണ്ടി​റ​ങ്ങി​യ സ്നേ​ഹ ത​ന്‍റെ രോ​ഷം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ചി​ത്ര​ത്തി​ലെ നി​ര​വ​ധി രം​ഗ​ങ്ങ​ൾ വെ​ട്ടി​ച്ചു​രു​ക്കേ​ണ്ടി വ​ന്നി​രു​ന്നു. അ​ങ്ങ​നെ ചു​രു​ങ്ങി​യ​പ്പോ​ൾ സ്നേ​ഹ​യു​ടെ ക​ഥാ​പാ​ത്രം ചി​ത്ര​ത്തി​ൽ അ​ഞ്ച് മി​നിറ്റി​ലേ​ക്ക് ചു​രു​ങ്ങി. ഇ​തി​നു വേ​ണ്ടി ആ​യി​രു​ന്നോ താ​ൻ 18 ദി​വ​സം ഷൂ​ട്ടിം​ഗി​ന് വ​ന്ന​തും ചി​ത്ര​ത്തി​നാ​യി ഏ​ഴു കി​ലോ​യോ​ളം തൂക്കം കു​റ​യ്ക്കു​ക​യും ചെ​യ്ത​തെ​ന്ന് താ​രം ചോ​ദി​ച്ചി​രു​ന്നു. അ​തി​ന് മ​റു​പ​ടി​യു​മാ​യാ​ണ് സം​വി​ധാ​യ​ക​ൻ മോ​ഹ​ൻ​രാ​ജ് രം​ഗ​ത്തെ​ത്തി​യ​ത്.

താ​ൻ മ​നഃപൂ​ർ​വം വെ​ട്ടി​ക്കു​റ​ച്ച​ത​ല്ല. മ​ന​സി​ല്ലാ മ​ന​സോ​ടെ ചെ​യ്യേ​ണ്ടി വ​ന്ന​താ​ണെ​ന്നാ​ണ് സം​വി​ധാ​യ​ക​ന്‍റെ വി​ശ​ദീ​ക​ര​ണം. ന​ട​ൻ പ്ര​സ​ന്ന​യു​മാ​യു​ള്ള വി​വാ​ഹ​ത്തി​ന് ശേ​ഷം സി​നി​മ​യി​ല്‍ നി​ന്നും മാ​റി നി​ല്‍​ക്കു​ക​യാ​യി​രു​ന്ന താ​രം വേ​ലൈ​ക്കാ​ര​നി​ലൂ​ടെ​യാ​ണ് ത​മി​ഴ​ക​ത്തേ​ക്ക് വീ​ണ്ടും തി​രി​ച്ചുവ​ര​വ് ന​ട​ത്തി​യ​ത്. സി​നി​മ​യു​ടെ ദൈ​ര്‍​ഘ്യം കൂ​ടി വ​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി പ​ല രം​ഗ​ങ്ങ​ളും ക​ട്ട് ചെ​യ്യാ​ന്‍ നി​ര്‍​ബ​ന്ധി​ത​നാ​വു​ക​യാ​യി​രു​ന്നു. വേ​റെ വ​ഴി​യി​ല്ലാ​ത്ത​തി​നാ​ലാ​ണ് അ​ങ്ങ​നെ ചെ​യ്ത​തെ​ന്നും മോ​ഹ​ന്‍​രാ​ജ പ​റ​യു​ന്നു. ആ ​രം​ഗ​ങ്ങ​ള്‍ ക​ട്ട് ചെ​യ്ത സം​ഭ​വ​ത്തി​ല്‍ സ്‌​നേ​ഹ​യ്ക്ക് വേ​ദ​നി​ച്ചെ​ങ്കി​ല്‍ മാ​പ്പ് ചോ​ദി​ക്കു​ന്നു. കു​റ​ച്ച് നേ​ര​മേ ഉ​ള്ളൂ​വെ​ങ്കി​ലും സ്‌​നേ​ഹ​യു​ടെ ക​ഥാ​പാ​ത്ര​ത്തി​ന് മി​ക​ച്ച അം​ഗീ​കാ​ര​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.