സണ്ണി ലിയോൺ രാജ്ഞിയാകുന്നു
Wednesday, December 6, 2017 2:50 PM IST
ബോ​ളി​വു​ഡി​ലെ ഹോ​ട്ട് സു​ന്ദ​രി സ​ണ്ണി ലി​യോ​ണ്‍ ത​മി​ഴ് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കാ​നൊ​രു​ങ്ങു​ന്നു. വി.​സി വ​ടി​വു​ടെ​യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന പേ​രി​ട്ടി​ട്ടി​ല്ലാ​ത്ത ചി​ത്ര​ത്തി​ലാ​ണ് സ​ണ്ണി അ​ഭി​ന​യി​ക്കാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​ത്. ത​മി​ഴി​നു പു​റ​മേ, തെ​ലു​ങ്ക്, മ​ല​യാ​ളം, ഹി​ന്ദി ഭാ​ഷ​ക​ളി​ൽ ചി​ത്രം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തി​ക്കും. ഇ​തൊ​രു ച​രി​ത്ര​പ​ര​മാ​യ യു​ദ്ധ​ത്തി​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്ര​മാ​യി​രി​ക്കും. സ​ണ്ണി ലി​യോ​ണ്‍ ചി​ത്ര​ത്തി​ൽ അ​തി​ശ​ക്ത​യാ​യൊ​രു രാ​ജ്ഞി​യു​ടെ വേ​ഷ​ത്തി​ലാ​ണ് അ​ഭി​ന​യി​ക്കു​ന്ന​ത്. നാ​യി​കാ പ്രാ​ധാ​ന്യ​മു​ള്ള സി​നി​മ​യാ​ണ്. തെ​ലു​ങ്ക് താ​രം ന​വ്ദീ​പ് ചി​ത്ര​ത്തി​ൽ വി​ല്ല​ൻ വേ​ഷം ചെ​യ്യും.

സ​ണ്ണി ഇ​തു​വ​രെ ഗ്ലാ​മ​ർ​വേ​ഷ​ത്തി​ലും ഐ​റ്റം ന​ന്പ​ർ ഡാ​ൻ​സി​ലു​മൊ​ക്കെ​യാ​ണ് അ​ഭി​ന​യി​ച്ചു​പോ​രു​ന്ന​ത്. ഈ ​ചി​ത്ര​ത്തി​ൽ സ​ണ്ണി​ക്ക് നി​ര​വ​ധി അ​ഭി​ന​യ മു​ഹൂ​ർ​ത്ത​ങ്ങ​ൾ ഉ​ണ്ട ാകും. ​സ​ണ്ണി​യു​ടെ ഗ്ലാ​മ​റി​നേ​ക്കാ​ൾ ഉ​പ​രി അ​വ​രു​ടെ അ​ഭി​ന​യ​മാ​യി​രി​ക്കും ഈ ​ചി​ത്ര​ത്തി​ൽ തു​റ​ന്നു​കാ​ട്ടു​ക. ഈ ​ചി​ത്രം പു​റ​ത്തു വ​രു​ന്ന​തോ​ടെ സ​ണ്ണി​യു​ടെ ക​രി​യ​റി​ൽ വ​ലി​യ മാ​റ്റ​ത്തി​ന് തു​ട​ക്കം കു​റി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

മും​ബൈ​യി​ൽ ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വി​നോ​ടൊ​പ്പം പോ​യി സ​ണ്ണി​യെ നേ​രി​ൽ​ക്ക​ണ്ടു. ചി​ത്ര​ത്തി​ന്‍റെ ക​ഥ കേ​ട്ട​തും സ​ണ്ണി വ​ല്ലാ​തെ ത്രി​ല്ലി​ലാ​യി. അ​വ​ർ സ​മ്മ​തം ത​ന്നു. ഹൈ​ദ​രാ​ബാ​ദ്, ചെ​ന്നൈ, കേ​ര​ളം എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ജ​നു​വ​രി​യി​ൽ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ആ​രം​ഭി​ക്കും.

കം​പ്യൂ​ട്ട​ർ ഗ്രാ​ഫി​ക്സി​നു ചി​ത്ര​ത്തിൽ വ​ലി​യ പ്രാ​ധാ​ന്യ​മു​ണ്ട്. പ​ഴ​യ കാ​ല​ഘ​ട്ടം ഷൂ​ട്ട് ചെ​യ്യാ​ൻ സെ​റ്റി​ടും. 300 കു​തി​ര​ക​ൾ ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. മ​റ്റ് താ​ര​ങ്ങ​ളും അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രും ആ​രെ​ന്ന് വ​രു​ന്ന ദി​വ​സ​ങ്ങ​ളി​ൽ അ​ന്തി​മ​തീ​രു​മാ​ന​മെ​ടു​ക്കും. -സം​വി​ധാ​യ​ക​ൻ വി ​സി വ​ടി​വു​ടെ​യ​ൻ പ​റ​ഞ്ഞു.