ക​സ്തൂ​രി​ക്കെ​തി​രേ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ കൂ​ട്ടാ​യ്മ
Tuesday, June 19, 2018 10:42 AM IST
തെ​ന്നി​ന്ത്യ​ൻ ന​ടി ക​സ്തൂ​രി​ക്കെ​തി​രേ ട്രാ​ൻ​സ്ജെ​ൻ​ഡ​ർ കൂ​ട്ടാ​യ്മ രം​ഗ​ത്ത്. ട്രാ​ൻ​സ്ജെ​ൻ​ഡ​ർ വി​ഭാ​ഗ​ത്തെ വി​മ​ർ​ശി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം ക​സ്തൂ​രി കു​റി​ച്ച ട്വീ​റ്റി​നെ​തി​രെ​യാ​ണ് അ​വ​ർ ചൂ​ലു​മാ​യി പ്ര​തി​ഷേ​ധി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്.

ത​മി​ഴ്നാ​ട്ടി​ലെ എ​ഐ​എഡി​എം​കെ​യു​ടെ 18 എം​എ​ൽ​എ​മാ​രെ സ്പീ​ക്ക​ർ അ​യോ​ഗ്യ​രാ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​സ്തൂ​രി ട്വീ​റ്റ് ചെ​യ്തി​രു​ന്ന​തി​ൽ ര​ണ്ടു ട്രാ​ൻസ്ജെ​ൻ​ഡേ​ഴ്സി​ന്‍റെ ഫോ​ട്ടോ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നെ​തി​രേ​യാ​ണ് പ്ര​തി​ഷേ​ധം.

അ​തേ​സ​മ​യം വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്ന​തോ​ടെ ക​സ്തു​രി ക്ഷ​മ പ​റ​ഞ്ഞ് രം​ഗ​ത്തെ​ത്തി​യി​രു​ന്നു.​തു​ട​ർ​ന്ന് ക​സ്തു​രി പോ​സ്റ്റ് നീ​ക്കം ചെ​യ്യു​ക​യും ചെ​യ്തു.​എ​ന്നാ​ൽ പ​ര​സ്യ​മാ​യി മാ​പ്പ് പ​റ​യ​ണ​മെ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ച്ചുകൊ​ണ്ടാ​ണ് ട്രാ​ൻ​സ്ജെ​ൻ​ഡ​ർ കൂ​ട്ടാ​യ്മ ക​സ്തൂ​രി​യു​ടെ വീ​ടി​ന് മു​ന്പി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി​യ​ത്.​ അ​ട​ക്കൂ... നാ​വ​ട​ക്കൂ... എ​ന്ന മു​ദ്രാ​വാ​ക്യ​ത്തോ​ടു കൂ​ടി​യാ​യി​രു​ന്നു പ്ര​തി​ഷേ​ധം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.