വ​ര​ല​ക്ഷ്‍​മി മാധ്യമപ്രവർത്തകയാകുന്നു
Saturday, April 14, 2018 9:54 AM IST
വ​ര​ല​ക്ഷ്‍​മി ശ​ര​ത്കു​മാ​ര്‍ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യാ​കു​ന്നു. ജീ​വി​ത​ത്തി​ല​ല്ല, സി​നി​മ​യി​ൽ. വെ​ല്‍​വെ​റ്റ് ന​ഗ​രം എ​ന്ന സി​നി​മ​യി​ലാ​ണ് വ​ര​ല​ക്ഷ്‍​മി മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യു​ടെ വേ​ഷത്തി​ലെ​ത്തു​ന്ന​ത്. മ​നോ​ജ് കെ. ​ന​ട​രാ​ജ​ൻ ആ​ണ് വെ​ല്‍​വെ​റ്റ് ന​ഗ​രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ സം​ഭ​വി​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണ് സി​നി​മ​യി​ല്‍ പ​റ​യു​ന്ന​ത്.

കൊ​ടൈ​ക്ക​നാ​ലി​ൽ ന​ട​ന്ന ചി​ല യ​ഥാ​ർ​ഥ സം​ഭ​വ​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​നാ​ധാ​രം. ആ​ദി​വാ​സി​ക​ള്‍​ക്ക് വേ​ണ്ടി നി​ല​കൊ​ള്ളു​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​യാ​യി​ട്ടാ​ണ് വ​ര​ല​ക്ഷ്‍​മി ശ​ര​ത്കു​മാ​ര്‍ അ​ഭി​ന​യി​ക്കു​ന്ന​ത്. മാ​ള​വി​ക സു​ന്ദ​ർ, പ്ര​കാ​ശ് രാ​ഘ​വ​ൻ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ല്‍ വേ​ഷ​മി​ടു​ന്നു​ണ്ട്. അ​ച്ചു രാ​ജ​മ​ണി​യാ​ണ് സം​ഗീ​ത​സം​വി​ധാ​യ​ക​ൻ. മി​സ്റ്റ​ര്‍ ച​ന്ദ്ര​മൗ​ലി, സ​ണ്ട​ക്കോ​ഴി 2 എ​ന്നീ ചി​ത്ര​ങ്ങ​ളി​ൽ വ​ര​ല​ക്ഷ്‍​മി അ​ഭി​ന​യി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.