ആ ​വാ​ക്കി​നു വി​ല​യു​ണ്ട്; കാലയുടെ ഥാർ ഇ​നി ആ​ന​ന്ദ് മ​ഹീ​ന്ദ്ര​യ്ക്കു സ്വ​ന്തം
Friday, June 8, 2018 2:21 PM IST
ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​യി എ​ത്തി​യ കാ​ല​യി​ൽ അ​ദ്ദേ​ഹം ഉ​പ​യോ​ഗി​ച്ച ഥാർ ഇ​നി മ​ഹീ​ന്ദ്ര​യ്ക്കു സ്വ​ന്തം. ഈ ​വാ​ഹ​നം മ​ഹീ​ന്ദ്ര സ്ഥാ​പി​ക്കു​ന്ന മ്യൂ​സി​യ​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​വാ​ൻ സാ​ധി​ക്കു​മോ എ​ന്ന് ആ​ന​ന്ദ് മ​ഹീ​ന്ദ്ര ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വും ര​ജ​നി​യു​ടെ മ​രു​മ​ക​നു​മാ​യ ധ​നു​ഷി​നോ​ട് ആ​രാ​ഞ്ഞി​രു​ന്നു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹം ഥാ​ർ മ​ഹീ​ന്ദ്ര​യ്ക്ക് കൈ​മാ​റി​യ​ത്.

ത​ങ്ങ​ൾ​ക്ക് ഥാ​ർ ല​ഭി​ച്ച വി​വ​രം ആ​ന​ന്ദ് മ​ഹീ​ന്ദ്ര ത​ന്നെ​യാ​ണ് ട്വി​റ്റ​റി​ൽ കൂ​ടി അ​റി​യി​ച്ച​ത്. കാ​ല റി​ലീ​സ് ചെ​യ്യു​ന്ന​തി​നു മു​മ്പ് ഥാ​റി​ന്‍റെ ബോ​ണ​റ്റി​ൽ ര​ജ​നി ഇ​രി​ക്കു​ന്ന പ​ര​സ്യം ക​ണ്ട ആ​ന​ന്ദ് മ​ഹീ​ന്ദ്ര കാ​ല​യു​ടെ ര​ഥ​മാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന​ത് ഥാ​റി​ന് അ​ഭി​മാ​നം എ​ന്ന് ട്വീ​റ്റ് ചെ​യ്തി​രു​ന്നു.

ഇ​പ്പൊ​ഴി​ത ര​ജ​നി ഥാ​റി​ൽ ഇ​രി​ക്കു​ന്ന​തി​നു സ​മ​മാ​യി ജീ​വ​ന​ക്കാ​ർ ഇ​രി​ക്കു​ന്ന ചി​ത്രം പ​ങ്കു​വെ​ച്ചാ​ണ് ആ​ന​ന്ദ് മ​ഹീ​ന്ദ്ര ഥാ​ർ ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ച വി​വ​രം അ​റി​യി​ച്ച​ത്.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.