കാ​ല​ക​രി​കാ​ല​ൻ ഏ​പ്രി​ൽ ഇ​രു​പ​ത്തി​യേ​ഴി​ന് എ​ത്തും
Sunday, February 11, 2018 12:01 PM IST
ര​ജ​നി​കാ​ന്ത് നാ​യ​ക​നാ​കു​ന്ന കാ​ല​ക​രി​കാ​ല​ന്‍റെ റി​ലീ​സ് തി​യ​തി പ്ര​ഖ്യാ​പി​ച്ചു.പാ​ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന കാ​ല​ക​രി​കാ​ല​ൻ ഏ​പ്രി​ൽ ഇ​രു​പ​ത്തി​യേ​ഴി​ന് തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ര​ജ​നി​കാ​ന്തി​ന്‍റെ മ​രു​മ​ക​നും ന​ട​നു​മാ​യ ധ​നു​ഷ് ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് തി​യ​തി പ്ര​ഖ്യാ​പി​ച്ച​ത്.

ഒ​രു ഗു​ണ്ടാ ത​ല​വ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ ര​ജ​നി​കാ​ന്ത് അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്രം മും​ബൈ​യി​ലെ ഗു​ണ്ടാ നേ​താ​വാ​യി​രു​ന്ന ഹാ​ജി​മ​സ്താ​ന്‍റെ ജീ​വി​ത​ക​ഥ​യാ​ണെ​ന്ന ആ​രോ​പ​ണ​മു​ന്ന​യി​ച്ച് ഹാ​ജി​മ​സ്താ​ന്‍റെ മ​ക​ൻ ചി​ത്ര​ത്തി​നെ​തി​രാ​യി കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ തി​ക​ച്ചും സാ​ങ്ക​ൽ​പി​ക​മാ​യ ക​ഥ​യാ​ണി​തെ​ന്ന് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​രെ കോ​ട​തി​യെ ബോ​ധി​പ്പി​ച്ചി​രു​ന്നു. മാ​ത്ര​മ​ല്ല കാ​ല​യു​ടെ ക​ഥ ത​ന്‍റെ​താ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി ചെ​ന്നൈ സ്വ​ദേ​ശി​യാ​യ നി​ർ​മാ​താ​വ് രാ​ജ​ശേ​ഖ​ര​ന്‍റെ പ​രാ​തി​യെ തു​ട​ർ​ന്ന് ത​ങ്ങ​ളു​ടെ ഭാ​ഗം വ്യ​ക്ത​മാ​ക്കാ​ൻ ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ തി​ങ്ക​ളാ​ഴ്ച്ച എ​ത്ത​ണ​മെ​ന്ന് മ​ദ്രാ​സ് ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ടി​ട്ടു​ണ്ട്.

വണ്ടർബാർ ഫിലിംസിന്‍റെ ബാനറിൽ ധനുഷ് നിർമിക്കുന്ന ചിത്രത്തിൽ ഈ​ശ്വ​രി റാ​വു​വാ​ണ് നാ​യി​ക. നാ​നാ​പ​ട്ടേ​ക്ക​ർ, ഹു​മ ഖു​റേ​ഷി, അ​ഞ്ജ​ലി പ​ട്ടേ​ൽ, സു​ക​ന്യ, സ​യ്യാ​ജി ഷി​ൻ​ഡേ, ര​വി കാ​ലെ, യാ​ട്ടി​ൻ കാ​ര്യേ​ക​ർ, സ​ന്പ​ത് രാ​ജ് എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.