ശ്രീ​റെ​ഡ്ഡി​യു​ടെ ലൈം​ഗികാ​രോ​പ​ണം സു​ന്ദ​ർ സി​.ക്കു നേ​രെ​യും; മ​റു​പ​ടി​യു​മാ​യി ഖു​ശ്ബു
Wednesday, July 18, 2018 3:48 PM IST
തെ​ന്നി​ന്ത്യ​ൻ താ​രം ശ്രീ ​റെ​ഡ്ഡി ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ ഞെ​ട്ട​ലി​ലാ​ണ് സി​നി​മാ ലോ​കം. വി​ശാ​ൽ, നാ​നി ഉ​ൾ​പ്പ​ടെ നി​ര​വ​ധി താ​ര​ങ്ങ​ൾ​ക്കെ​തി​രെ ലൈം​ഗികാ​രോ​പ​ണ​ങ്ങ​ൾ ന​ട​ത്തി​യ താ​രം ഏ​റ്റ​വും പു​തു​താ​യി ആ​രോ​പ​ണ​മു​ന്ന​യി​ക്കു​ന്ന​ത് ഖു​ശ്ബു​വി​ന്‍റെ ഭ​ർ​ത്താ​വും ന​ട​നും സം​വി​ധാ​യ​ക​നും നി​ർ​മാ​താ​വു​മാ​യ സു​ന്ദ​ർ സി​ക്ക് എ​തി​രെ​യാ​ണ്.

ആ​ഗ്ര​ഹ​ത്തി​നൊ​ത്ത് വ​ഴ​ങ്ങി​യാ​ൽ സി​നി​മ​യി​ൽ അ​വ​സ​രം ന​ൽ​കാ​മെ​ന്ന് സു​ന്ദ​ർ​സി പ​റ​ഞ്ഞ​താ​യാ​ണ് ശ്രീ ​റെ​ഡ്ഡി ആ​രോ​പി​ക്കു​ന്ന​ത്. ഹൈ​ദ​രാ​ബാ​ദി​ൽ അ​ര​മ​നൈ എ​ന്ന ചി​ത്ര​ത്തി​ന്‍റെ ലൊ​ക്കേ​ഷ​നി​ൽ എ​ക്സി​ക്യു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ ഗ​ണേ​ഷാ​ണ് സു​ന്ദ​ർ. സി​യെ പ​രി​ച​യ​പ്പെ​ടു​ത്തി​യ​തെ​ന്നും പി​ന്നീ​ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്തും കാ​മ​റാ​മാ​നു​മാ​യ സെ​ന്തി​ൽ​കു​മാ​ർ സു​ന്ദ​ർ സി​യു​ടെ അ​ടു​ത്ത​ചി​ത്ര​ത്തി​ൽ നാ​യി​ക​വേ​ഷം ന​ൽ​കാ​ൻ ശു​പാ​ർ​ശ​ചെ​യ്യാ​മെ​ന്നും അ​റി​യി​ച്ചു. തൊ​ട്ട​ടു​ത്ത​ദി​വ​സം സു​ന്ദ​ർ സി ​താ​മ​സി​ക്കു​ന്ന ഹോ​ട്ട​ലി​ലേ​ക്ക് ത​ന്നെ വി​ളി​പ്പി​ച്ചു. വ​ഴ​ങ്ങി​ത്ത​ന്നാ​ൽ അ​വ​സ​രം ന​ൽ​കാ​മെ​ന്ന് അ​വി​ടെ​വെ​ച്ച് അദ്ദേഹം ​പ​റ​ഞ്ഞു​വെ​ന്നും ശ്രീ​റെ​ഡ്ഡി വ്യ​ക്ത​മാ​ക്കി.

എ​ന്നാ​ൽ ശ്രീ​റെ​ഡ്ഡി​യു​ടെ ആ​രോ​പ​ണ​ങ്ങ​ൾ​ക്ക് മ​റു​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ​യും ന​ടി​യു​മാ​യ ഖു​ശ്ബു. പ​ട്ടി​യെ പോ​ലെ കു​ര​യ്ക്കു​വാ​നു​ള്ള ക​ഴി​വ് ജ​ന്മ​നാ ഇ​വ​ർ​ക്കു​ണ്ട്. ഇ​തി​നെ​തി​രെ പ്ര​തി​ക​രി​ക്കു​ന്ന​തും നി​ർ​ത്തു​വാ​ൻ ആ​വ​ശ്യ​പ്പെ​ടു​ന്ന​തും മ​ണ്ട​ത്ത​ര​മാ​ണെ​ന്ന് ഖു​ശ്ബു പ​റ​ഞ്ഞു. കൂ​ടാ​തെ ശ്രീ ​റെ​ഡ്ഡി​ക്കെ​തി​രെ പ​രാ​തി ന​ൽ​കു​മെ​ന്ന് സു​ന്ദ​ർ സി ​പ​റ​ഞ്ഞു. ഗാ​യ​ക​ൻ ശ്രീ​റാ​മി​നും സം​വി​ധാ​യ​ക​ൻ ശേ​ഖ​ർ ക​മൂ​ല​യ്ക്കു​മെ​തി​രെ ശ്രീ ​റെ​ഡ്ഡി ലൈം​ഗികാ​രോ​പ​ണം ന​ട​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.