ജാ​നി​ക്കു​ട്ടി​ക്ക് മാംഗല്യം
Monday, December 4, 2017 5:50 AM IST
മ​ഴ​വിൽ മ​നോ​ര​മ​യി​ൽ സം​പ്രേ​ഷ​ണം ചെ​യ്തുവരുന്ന പരമ്പര "മ​ഞ്ഞു​രു​കും​കാ​ല​'ത്തി​ലെ ജാ​നി​ക്കു​ട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മോനിഷയുടെ വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞു. അ​ഞ്ഞൂ​റി​ല​ധി​കം എ​പ്പി​സോ​ഡു​ക​ൾ പൂ​ർ​ത്തി​യാ​ക്കി അ​വ​സാ​നി​ച്ച മ​ഞ്ഞു​രു​കും കാ​ല​ത്തി​ൽ നി​ഖി​ത രാ​ജേ​ഷി​ന് പ​ക​ര​ക്കാ​രി​യാ​യി 370-ാം ​എ​പ്പി​സോ​ഡ് മു​ത​ലാ​ണ് മോ​നി​ഷ എ​ത്തി​യ​ത്. ജാ​നി​ക്കു​ട്ടി​യു​ടെ കോ​ള​ജ് പ​ഠ​ന​കാ​ല​വും രാ​ഷ്ട്രി​യ​പ്ര​വേ​ശ​വു​മൊ​ക്ക​യാ​ണ് മോ​നി​ഷ അ​വ​ത​രി​പ്പി​ച്ച​ത്.



വ​യ​നാ​ട്ടി​ലെ ബ​ത്തേ​രി​യി​ലാ​ണ് മോ​നി​ഷ​യു​ടെ ജ​ന​നം. അ​ച്ഛ​ൻ പി. ​കെ. ഷാ​ജി തൃ​പ്പൂ​ണി​ത്തു​റ സം​സ്കൃ​ത ഹ​യ​ർ​സെ​ക്ക​ൻ​ഡറി സ്കൂ​ളി​ൽ പ്രി​ൻ​സി​പ്പ​ലാ​ണ്. അ​മ്മ ഇ​ന്ദി​ര. മി​ഥു​ൻ, മ​നേ​ക് എ​ന്നി​വ​രാ​ണ് സ​ഹോ​ദ​ര​ങ്ങ​ൾ. മ​ല​ബാ​ർ ക്രി​സ്ത്യ​ൻ കോ​ള​ജി​ൽ നി​ന്നും ബി​രു​ദ​വും എ​റ​ണാ​കു​ളം സെ​ന്‍റ് തെ​രേ​സ​സ് കോ​ള​ജി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും മോ​നി​ഷ ക​ര​സ്ഥ​മാ​ക്കി​യി​ട്ടു​ണ്ട്.



ഫ്ളവേഴ്സ് ചാ​ന​ലി​ൽ രാ​ത്രി ഏ​ഴി​ന് സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന മ​ല​ർ​വാ​ടി​യാ​ണ് മോ​നി​ഷ​യു​ടെ പു​തി​യ സീ​രി​യ​ൽ. വി​വാ​ഹ ശേ​ഷ​വും അ​ഭി​ന​യി​ക്കു​മെ​ന്ന് മോ​നി​ഷ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.