"നാച്ചിയാർ' അത്ര പോര...!
Saturday, February 17, 2018 9:43 AM IST
"നാച്ചിയാർ' പതിവുകളൊന്നും തെറ്റിക്കാത്ത ഒരു ബാല ചിത്രമാണ്. വൈകാരിക രംഗങ്ങളാണല്ലോ ബാല ചിത്രങ്ങളുടെ ഹൈലൈറ്റ്. നാച്ചിയാറിലും ഇത്തരം രംഗങ്ങൾക്ക് കുറവൊന്നുമില്ല. പ്ര​ണ​യ​വും ആ​ക്ഷ​നു​മെ​ല്ലാം ന​ല്ല​ രീ​തി​യി​ൽ ഇ​ഴ​ചേ​ർ​ത്ത ചിത്രത്തിലൂടെ ഇവാന എന്ന മികച്ചയൊരു അഭിനേത്രയെ കൂടി സംവിധായകൻ തമിഴകത്തിന് പരിചയപ്പെടുത്തുകയാണ്. തു​ട​ക്കക്കാരി​യു​ടെ ഒ​രു​വി​ധ പ​ത​ർ​ച്ച​യും കാട്ടാതെ അരസി എന്ന കഥാപാത്രം ഇവാന മികവുറ്റതാക്കി. ചിത്രത്തിൽ ഇവാന വൈകാരിക രംഗങ്ങൾ കൈകാര്യം ചെയ്തത് കാണേണ്ടത് തന്നെയാണ്. എ​വി​ടെയും കൈ​വി​ട്ടു പോ​കാ​വു​ന്ന ക​ഥാ​പാ​ത്രം കൂളായി ഇവാന കൈകാര്യം ചെയ്തതാണ് ചിത്രത്തിന്‍റെ പ്ലസ് പോയിന്‍റ്. ചിത്രത്തിൽ റൗഡി പോലീസ് വേഷത്തിൽ എത്തി മിന്നിക്കാനുള്ള ശ്രമമൊക്കെ ജ്യോതിക നടത്തുന്നുണ്ട്. അ​തു​പ​ക്ഷേ, സൂ​ര്യ​യു​ടെ സി​ങ്കം പോ​ലീ​സി​നെ പോ​ലെ അ​ല​റി വി​ളി​യും കാ​ര്യ​ങ്ങ​ളു​മാ​യ​പ്പോ​ൾ പാളിപ്പോയെന്ന് മാത്രം.നാ​ച്ചി​യാ​റെ​ന്ന അ​സി.​ക​മ്മീ​ഷണ​റു​ടെ വേ​ഷ​ത്തി​ലാ​ണ് ജ്യോ​തി​ക ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. റൗ​ഡി പ​രി​വേ​ഷ​മാ​ണെ​ങ്കി​ലും ഉ​ള്ളി​ന്‍റെയുള്ളി​ൽ നന്മയു​ള്ളൊ​രു പോ​ലീ​സ് ഓ​ഫീ​സറാണ്​ നാ​ച്ചി​യാ​ർ. പ്രായപൂർത്തിയാകാത്ത പെ​ണ്‍​കു​ട്ടി​യു​ടെ ഗ​ർ​ഭ​വും അ​തി​നെ ചു​റ്റി​പ്പറ്റി​യു​ള്ള സം​ഭ​വ​ങ്ങ​ളും കോ​ർ​ത്തി​ണ​ക്കി​യാ​ണ് ബാ​ല നാ​ച്ചി​യാ​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. അ​നീ​തി​ക്കെ​തി​രേ പോ​രാ​ടു​ന്ന പോ​ലീ​സ് ഓ​ഫീ​സ​ർ ഈ ​കേ​സി​ൽ ഇ​ട​പെ​ടു​ന്ന​തോ​ടെ​യാ​ണ് ക​ഥ​യ്ക്ക് ജീ​വ​ൻ ​വ​ച്ചു തു​ട​ങ്ങു​ന്ന​ത്. ജി.​വി.​ പ്ര​കാ​ശ് കു​മാ​ർ കാ​ത്ത​വ​രാ​യ​നാ​യി എ​ത്തി ക​ഥ​യ്ക്ക് താ​ങ്ങും ത​ണ​ലു​മാ​യി നി​ൽ​ക്കു​ന്നു​ണ്ട്. നാ​യി​ക ജ്യോ​തി​ക​യാ​ണെ​ങ്കി​ലും ആ​ദ്യ പ​കു​തി​യി​ൽ ക​ഥ കൊ​ണ്ടുപോ​കു​ന്ന​ത് കാ​ത്തും അ​ര​സി​യും ചേ​ർ​ന്നാ​ണ്.തെ​ര​ഞ്ഞെ​ടു​ത്ത വി​ഷ​യ​ത്തി​ന്‍റെ സീ​രി​യ​സ്ന​സ് ഒ​ട്ടും ചോ​ർ​ന്നു പോ​കാ​തെ​യാ​ണ് ബാ​ല നാ​ച്ചി​യാ​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ തി​ര​ക്ക​ഥ​യി​ൽ ചേ​ർ​ത്തു​ വ​ച്ച ട്വി​സ്റ്റി​നും മ​റ്റ് സം​ഭ​വ​ങ്ങ​ൾ​ക്കും വേ​ണ്ട​ത്ര പ​ഞ്ചി​ല്ലാ​തെ വ​ന്ന​തോ​ടെ ഉൗ​ഹി​ക്കാ​വു​ന്ന ക​ഥാ​ഗ​തി​യി​ലേ​ക്ക് ചി​ത്രം വ​ന്നുവീ​ഴുകയായിരുന്നു. കാ​ത്തി​ന്‍റെ​യും അ​ര​സി​യു​ടെ​യും പ്ര​ണ​യ​വും മ​റ്റും പ്രേ​ക്ഷ​ക​രെ ര​സി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും പ​തി​വ് പ്ര​ണ​യ വ​ഴി​ക​ളി​ലൂ​ടെ​യാ​ണ് ബാ​ല​യും സ​ഞ്ച​രി​ക്കു​ന്ന​ത്. ഇ​ന്‍റ​ർ​വെ​ൽ പ​ഞ്ചാ​യി ക​രു​തി​വച്ച ട്വി​സ്റ്റ് പ​ക്ഷേ, ന​ന​ഞ്ഞ പ​ട​ക്ക​മാ​യി മാ​റു​ന്ന കാ​ഴ്ച തി​ര​ക്ക​ഥ​യു​ടെ ദ​യ​നീ​യാവ​സ്ഥ​യെ കാ​ട്ടി​ത്ത​രു​ന്നു​ണ്ട്.ജ്യോ​തി​ക റൗ​ഡി​യാ​ണെ​ന്നും തന്‍റേടി​യാ​ണെ​ന്നും കാ​ണി​ക്കാ​നാ​യി ചി​ത്ര​ത്തി​ൽ ആ​വോ​ളം ക​ഷ്ട​പ്പെ​ടു​ന്നു​ണ്ട്. മു​ഖ​ത്ത് രൗ​ദ്ര​ഭാ​വം വി​രി​യി​ക്കാ​നാ​യി കാ​ട്ടി​ക്കൂ​ട്ടി​യ​തെ​ല്ലാം "അ​യ്യോ ക​ഷ്ടം' എ​ന്നു മാ​ത്രം തോ​ന്നി​പ്പി​ക്കാ​നെ ഉ​പ​ക​രി​ച്ചു​ള്ളു. ര​ണ്ടാം പ​കു​തി​യി​ൽ ചി​ത്രത്തെ ത്രി​ല്ലിം​ഗ് മൂ​ഡി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ കാ​ട്ടി​ക്കൂ​ട്ടു​ന്ന കാ​ര്യ​ങ്ങ​ൾ ഒക്കെ തുടക്കത്തിലെ പാളിപ്പോയി.

ഇ​ള​യ​രാ​ജ​യു​ടെ പ​ശ്ചാ​ത്ത​ല സം​ഗീ​തം ചി​ത്ര​ത്തി​ന്‍റെ സുഗമ​മാ​യ പോ​ക്കി​നെ വേ​ണ്ടു​വോ​ളം സ​ഹാ​യി​ച്ച​പ്പോ​ൾ ത്രി​ല്ലിം​ഗ് മൂ​ഡി​ലു​ള്ള ക​ഥ​യ്ക്ക് യോ​ജി​ക്കും വി​ധം കാ​മ​റ ച​ലി​പ്പി​ക്കാ​ൻ ഈ​ശ്വ​റും മു​ന്നി​ൽ ത​ന്നെ​യു​ണ്ടാ​യി​രു​ന്നു. പി​ടി​വി​ട്ടു പോ​യ തി​ര​ക്ക​ഥ​യ്ക്കു മേ​ൽ ര​ണ്ടാം പ​കു​തി​യി​ൽ ജ്യോ​തി​ക ഉ​റ​ഞ്ഞുതു​ള്ളി​യ​പ്പോ​ൾ സം​വി​ധാ​യ​ക​ൻ ബാ​ല​യ്ക്കി​ത് എ​ന്തു​പ​റ്റി​യെ​ന്ന് പ്രേ​ക്ഷ​ക​ർ​ക്ക് തോ​ന്നി​യാ​ൽ കു​റ്റം പ​റ​യാ​ൻ പ​റ്റി​ല്ല.ഇ​ത്ത​രം കാ​ട്ടി​ക്കൂട്ടലു​ക​ൾ​ക്കി​ട​യി​ലും അ​ര​സി​യാ​യി എ​ത്തി​യ ഇ​വാ​ന ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ൽ ആ​ശ്വാ​സ​ത്തി​നു​ള്ള വ​ക ന​ൽ​കു​ന്ന​ത്. ഇ​വാ​ന​യു​ടെ അ​ഭി​ന​യ മി​ക​വാ​ണ് ആ​ടിയുല​ഞ്ഞ ചി​ത്ര​ത്തെ ഒ​രു​പ​രി​ധി​വ​രെ പി​ടി​ച്ചുനി​ർ​ത്തു​ന്ന​ത്. അ​ധി​കം വ​ലി​ച്ചു നീ​ട്ടാ​തെ ഒ​രു മ​ണി​ക്കൂർ നാ​ൽ​പ്പ​ത് മി​നി​റ്റി​ലേ​ക്ക് ഒ​തു​ക്കി ചി​ത്രം അ​വ​സാ​നി​പ്പി​ച്ച​ത് ന​ന്നാ​യി. ഇ​ല്ലാ​യെ​ങ്കി​ൽ, ഇ​ഴ​ഞ്ഞ് ഇ​ഴ​ഞ്ഞ് ചി​ത്രം ഒ​രു പ​രു​വ​മാ​യേ​നെ.

വി.​ശ്രീ​കാ​ന്ത്