ആ​ക്ഷ​ൻ ഹീ​റോ ആ​ദി..!
Friday, January 26, 2018 1:58 PM IST
ട്വി​സ്റ്റ്... അ​തായിരുന്നല്ലോ ജീത്തു ജോസഫ് വിജയ സിനിമകളുടെ ട്രേഡ് മാർക്ക്. "ആദി'യുടെ പോ​ക്ക് കാ​ണു​ന്പോ​ഴും ഒ​രു ട്വി​സ്റ്റ് എ​വി​ടെ​യെ​ങ്കി​ലും പ​തു​ങ്ങി​യി​രി​പ്പു​ണ്ടോ​യെ​ന്ന് പ്രേ​ക്ഷ​ക​ർ സം​ശ​യി​ച്ചാ​ൽ കു​റ്റം പ​റ​യാ​ൻ പ​റ്റി​ല്ല. പക്ഷേ, ആദിക്ക് ത്രില്ലർ എന്ന വിളിയേക്കാൾ നല്ലത് ആക്ഷൻ എന്നവിളിയാണ്. കാരണം ആദിയിൽ പഞ്ച് ആക്ഷന് തന്നെയാണ്.

താ​ര രാ​ജാ​വി​ന്‍റെ (​മോ​ഹ​ൻ​ലാ​ൽ)​ മ​ക​നെ ചു​മ്മാ ഒ​രു നാ​യ​കവേ​ഷം കൊ​ടു​ത്ത് മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് എ​ടു​ത്തി​ടാ​ന​ല്ല ജീ​ത്തു ജോ​സ​ഫ് ശ്ര​മി​ച്ചി​രി​ക്കു​ന്ന​ത്. ​ചെ​റു​ക്ക​നെ ന​ല്ല​വ​ണ്ണം ഓ​ടി​ച്ച് ചാ​ടി​ച്ച് നി​ല​ത്തു​നി​ർ​ത്താ​തെ അ​ധ്വാ​നി​പ്പി​ച്ചു ത​ന്നെ​യാ​ണ് സം​വി​ധാ​യ​ക​ൻ പ​രു​വ​പ്പെ​ടു​ത്തി​യെ​ടു​ത്ത​ത്. ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളി​ൽ പ്ര​ണ​വ് ക​സ​റി​യ​പ്പോ​ൾ തി​യ​റ്റ​റു​ക​ളി​ൽ കൈ​യ​ടി​ക​ളു​ടെ ഇ​ര​ന്പ​ലും കൂ​ടി. ആ ​കൈ​യ​ടി​ക​ൾ ഉ​റ​ക്കെ പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു പ്ര​ണ​വ് യു​വ ആ​ക്ഷ​ൻ ഹീ​റോ ത​ന്നെ​യെ​ന്ന്.



സ്വ​പ്ന ലോ​ക​ത്തെ രാ​ജ​കു​മാ​ര​ൻ

മ​ഞ്ഞി​ൽ വി​രി​ഞ്ഞ പൂ​ക്ക​ളി​ലെ മി​ഴി​യോ​രം എ​ന്ന ഗാ​നം പാ​ടികൊ​ണ്ടാ​ണ് പ്ര​ണ​വ് ആ​ദി​യി​ൽ മു​ഖം കാ​ണി​ക്കു​ന്ന​ത്.​ പാ​ട്ടും മു​ഖ​ത്തെ ഭാ​വ​ങ്ങ​ളു​മെ​ല്ലാം വ​ള​രെ സി​ന്പി​ൾ.​ പി​ന്നെ പി​ന്നെ ക​ട​ന്നു വ​രു​ന്ന ഓ​രോ രം​ഗ​ങ്ങ​ളി​ലും പാ​വം പ​യ്യ​ന്‍റെ എ​ല്ലാം മാ​ന​റി​സ​ങ്ങ​ളും പ്ര​ണ​വി​ൽ ദൃ​ശ്യ​മാകുന്നുണ്ട്.​ പ​തു​ക്കെ​യാ​ണ​ല്ലോ ചി​ത്ര​ത്തി​ന്‍റെ പോ​ക്കെ​ന്ന് ക​രു​തി​യി​രി​ക്കു​ന്പോ​ഴേയ്ക്കും ക​ഥ ബംഗളൂരുവിലേ​ക്ക് യാ​ത്ര ചെ​യ്തു തു​ട​ങ്ങും.

സംഗീത വഴിയിൽ സിനിമയിൽ എ​ത്തി​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ന്ന ചെ​റു​പ്പ​ക്കാ​ര​ന്‍റെ ക​ഷ്ട​പ്പാ​ടു​ക​ൾ പ്ര​ണ​വി​ൽ ഭ​ദ്രമായിരുന്നു. ചെ​റുചി​രി​യും പി​ന്നെ അ​ത്യാ​വ​ശ്യം സ​ക്രീ​ൻ പ്ര​സ​ൻ​സു​മെ​ല്ലാം ഒ​ത്തി​ണ​ങ്ങി​യ​പ്പോ​ൾ "പ്ര​ണ​വ്' ന​ക്ഷ​ത്രം ബി​ഗ് സ്ക്രീ​നി​ൽ തെ​ളി​മ​യോ​ടെ പ്ര​കാ​ശി​ക്കാ​ൻ തു​ട​ങ്ങി. കു​ഞ്ഞുക​ഥ​യും അ​നു​വാ​ദ​മി​ല്ലാ​തെ ക​ട​ന്നുകൂ​ടു​ന്ന ഉൗ​രാ​ക്കു​ടു​ക്കു​ക​ളു​മെ​ല്ലാ​മാ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ല​സ് പോ​യി​ന്‍റു​ക​ൾ. മ​ര​ണ​ത്തി​നും സ്വ​പ്ന​ത്തി​നും ഇ​ട​യി​ലൂ​ടെ​യു​ള്ള ആ​ദി​യു​ടെ യാ​ത്ര​യാ​ണ് ചി​ത്ര​ത്തി​ൽ ഉ​ട​നീ​ളം കാ​ണാ​ൻ ക​ഴി​യു​ക.




ആ​ക്ഷ​ൻ ത​ക​ർ​ത്തു

സ്വ​പ്നവ​ഴി​യേ വ​ന്ന​ടി​യു​ന്ന പ്ര​ശ്ന​ങ്ങ​ളാ​ണ് ആ​ദി​യെ ജീ​വി​തം പ​ഠി​പ്പി​ക്കു​ന്ന​ത്.​ കു​രു​ക്കി​ൽ നി​ന്നും ഉൗ​രാ​ക്കു​ടു​ക്കി​ലേ​ക്ക് വ​ന്നുവീ​ഴു​ന്പോ​ഴും അ​വ​ന് ര​ക്ഷ​പ്പെ​ടാ​നു​ള്ള വ​ഴി​ക​ൾ സം​വി​ധാ​യ​ക​ൻ ഒ​രുക്കി​വെ​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. ആ ​വ​ഴി​ക​ൾ പ​ക്ഷേ, കഷ്ടപാടുകൾ നിറഞ്ഞതായിരുന്നുവെന്ന് മാത്രം. പാ​ർക്കൗർ ഫൈ​റ്റ് സീ​നു​ക​ളി​ൽ പ്ര​ണ​വ് കാ​ട്ടി​യ കൈ​യ​ട​ക്കം ആ​രെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തുന്നതാണ്. അസാമാന്യ മെയ്‌വഴക്കമാണ് താരരാജാവിന്‍റെ പുത്രന്. പാ​ടി​യും വ​രി​ക​ൾ എ​ഴു​തി​യും പി​ന്നെ അ​ഭി​ന​യി​ച്ചും മ​ല​യാ​ള സി​നി​മ​യി​ൽ നാ​യ​ക​പ​ട്ടം ഉ​റ​പ്പി​ക്കു​ക​യാ​ണ് പ്ര​ണ​വ് ആ​ദി​യി​ലൂ​ടെ.



കു​രു​ക്ക​ഴി​യു​ന്ന വ​ഴി​ക​ൾ

ആ​ദ്യ പ​കു​തി​യി​ൽ പ്രേ​ക്ഷ​ക​രെ ത്രി​ല്ലടി​പ്പി​ച്ചു​ള്ള ക​ട​ന്നുപോ​ക്കി​നി​ടെ ജ​യ​യും (​അ​നു​ശ്രീ) മോ​ഹ​നും (​സി​ദ്ദി​ഖ്) പി​ന്നെ ഷ​റ​ഫു​ദീ​നു​മെ​ല്ലാം മി​ക​വു​റ്റ പ്ര​ക​ട​ന​ങ്ങ​ൾ പു​റ​ത്തെ​ടു​ത്തു. എന്നാൽ രണ്ടാം പകുതിയിൽ ആ​ദി കു​രു​ക്ക​ഴി​ച്ച് പു​റ​ത്തു​വ​രാ​ൻ പാ​ടു​പെ​ടു​ന്ന​താ​ണ് കാ​ണാ​ൻ ക​ഴി​യു​ക. ക​ഥാ​ഗ​തി​യി​ലെ പു​തു​മ​ക​ള​ല്ല മ​റി​ച്ച്, ആ​വി​ഷ്ക​ര​ണ​ത്തി​ലെ കൈ​യ​ട​ക്ക​മാ​ണ് ചി​ത്ര​ത്തെ ബാ​ല​ൻ​സിം​ഗ് തെ​റ്റാ​തെ പി​ടി​ച്ച് നി​ർ​ത്തു​ന്ന​ത്.​ സെ​ന്‍റി​മെ​ൻ​സ് രം​ഗ​ങ്ങ​ളു​ടെ കു​ത്തൊ​ഴു​ക്കി​ലേ​ക്ക് ക​ഥ​യെ പി​ടി​ച്ചി​ടാ​തി​രി​ക്കാ​ൻ സം​വി​ധാ​യ​ക​ൻ ന​ന്നേ ശ്ര​ദ്ധി​ച്ചിട്ടു​ണ്ട്. നാ​യ​ക​നെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള ആ​ലോ​ച​ന​ക​ൾ​ക്ക് ഇ​ത്തി​രി നീളം കൂ​ടി പോ​കു​ന്നു​ണ്ടെ​ങ്കി​ലും കൃ​ത്യ​സ​മ​യ​ത്ത് വി​ല്ലന്മാരെ രം​ഗ​ത്തി​റ​ക്കി ചി​ത്ര​ത്തി​ന്‍റെ ത്രിൽ നഷ്ടപ്പെടുത്താതെ സംവിധായകൻ ശ്രദ്ധിച്ചിട്ടുണ്ട്. ആ​ദ്യ പ​കു​തി​യി​ലും ര​ണ്ടാം പ​കു​തി​യി​ലു​മാ​യി സ്ഥാ​നം പി​ടി​ച്ചി​ട്ടു​ള്ള ആ​ക്ഷ​ൻ രം​ഗ​ങ്ങ​ൾ ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ ആദിയുടെ ഹൈലൈറ്റ്.



കാ​മ​റാ​മാ​ൻ ന​ല്ല​പോ​ലെ പ​ണി​യെ​ടു​ത്തു

ആ​ക്ഷ​ൻ ത്രി​ല്ല​റാ​കു​ന്പോ​ൾ കാ​മ​റാ​മാ​ൻ ക​ഷ്ട​പ്പെ​ട്ടി​ല്ലേൽ സം​ഭ​വം എ​റി​ക്കൂ​ല. ഇ​വി​ടെ ഛായാ​ഗ്രാ​ഹ​ക​ൻ സ​തീ​ഷ് കു​റു​പ്പ് നന്നായി പ​ണി​യെ​ടു​ത്തി​ട്ടു​ണ്ട്. അ​തി​ന്‍റെ പ​കി​ട്ട് ചി​ത്ര​ത്തി​ൽ ആ​വോ​ളം കാ​ണാ​നും ക​ഴി​യും. ക്ലൈ​മാ​ക്സിൽ ജീത്തു ജോസഫ് സ്പെഷലും പ്ര​ണ​വി​ന്‍റെ മി​ന്നും പ്ര​ക​ട​നം കൂ​ടി ഒത്തുവന്നപ്പോൾ ആ​ദി പ്രേ​ക്ഷ​ക​രു​ടെ മ​ന​സ് നി​റ​യ്ക്കാ​നു​ള്ള ചേ​രു​വ​ക​ളു​ള്ള സി​നി​മ​യാ​യി മാ​റു​ക​യാ​യി​രു​ന്നു. ആ​ക്ഷ​ൻ സി​നി​മ​ ഇ​ഷ്ട​പ്പെ​ടു​ന്ന ഏ​തൊ​രാ​ൾ​ക്കും ധൈ​ര്യ​മാ​യി ആ​ദി​ക്ക് ടി​ക്ക​റ്റെ​ടു​ക്കാം.

(പ്ര​ണ​വ് തെ​ളി​ഞ്ഞു... ഇ​നി​യും തെ​ളി​ഞ്ഞാ​ൽ മ​ല​യാ​ളി​ക​ൾ​ക്ക് ഒരു നായകനെ കൂടി കിട്ടും.)

വി. ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.