ക​ളി​ചി​രി​യി​ലൊ​തു​ങ്ങു​ന്ന​ത​ല്ല ബി​ടെ​ക്...!
Saturday, May 5, 2018 9:45 PM IST
ഈ ​നാ​ട്ടി​ൽ കൊ​തു​കു​ക​ളേ​ക്കാ​ൾ കൂ​ടു​ത​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി​ക​ൾ ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന ചി​ന്താ​ഗ​തി​യി​ൽ ഉൗ​ന്നി നി​ന്നുകൊ​ണ്ടാ​ണ് "ബി​ടെ​ക്' എന്ന ചിത്രത്തിന്‍റെ ക​ഥ വി​ക​സി​ക്കു​ന്ന​ത്. ഇക്കാര്യം അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ശ​രി​യാ​യി​രി​ക്കു​മെ​ന്ന് ആ​ർ​ക്കാ​യാ​ലും തോ​ന്നി​പ്പോകുകയും ചെയ്യും.​ ബി​ടെ​ക് ക​ഴി​ഞ്ഞ് എ​ട്ടു​വ​ർ​ഷ​മാ​യി ജോ​ലി​കി​ട്ടാ​ത്ത ഒ​രാ​ളെ ചൂ​ണ്ടി​ക്കാട്ടി എ​ൻ​ജി​നി​യ​റിം​ഗ് കോ​ഴ്സി​ന്‍റെ ഇ​ന്ന​ത്തെ സ്ഥി​തി സ​മ​ർ​ഥി​ക്കാ​ൻ സം​വി​ധാ​യ​ക​ൻ ശ്ര​മി​ക്കു​ന്നു​മു​ണ്ട്. ഓ... ​അ​പ്പോ​ൾ അ​ടി​ച്ചു പൊ​ളി​യൊ​ന്നു​മ​ല്ല, ദാ​രി​ദ്യ്രം പ​റ​ച്ചി​ലാ​ണ് സി​നി​മ​യെ​ന്ന് ക​രു​ത​ണ്ട. ആ​ദ്യ​മേ ത​ന്നെ ഇ​ത്ത​ര​ത്തി​ലു​ള്ള സം​ഗ​തി​ക​ളും സി​നി​മ പ​റ​യു​ന്നു​ണ്ടെ​ന്ന് പറഞ്ഞുവെന്നേയുള്ളൂ.

ദാ ​വ​രു​ന്നു, വീ​ണ്ടു​മൊ​രു കാ​ന്പ​സ് ചി​ത്ര​മെ​ന്നു​ള്ള മ​ട്ടി​ൽ ബി​ടെ​ക്കി​നെ സ​മീ​പി​ക്ക​രു​ത്.​ സൗ​ഹൃ​ദ​വും പ്ര​ണ​യ​വും മാ​ത്ര​മ​ല്ല, വ​ള​രെ ഗൗ​ര​വ​മേ​റി​യ മ​റ്റു ചി​ല വി​ഷ​യ​ങ്ങ​ൾ കൂ​ടി സി​നി​മ ച​ർ​ച്ച ചെ​യ്യു​ന്നു​ണ്ട്. ആ​സി​ഫ് അലിയും സം​ഘ​വും ചി​ത്ര​ത്തി​ൽ ചു​ള്ളന്മാരാ​യി എ​ത്തു​ന്പോ​ൾ പി​ന്നെ കൗ​ണ്ട​റു​ക​ൾ​ക്കും ഇ​ടിക്കും കു​റ​വു​ണ്ടാ​കി​ല്ല​ല്ലോ.

ബിടെക്കിൽ അടിയും കോമഡിയും പ്രണയവും എല്ലാം ആവശ്യത്തിന് ചേർത്തിട്ടുണ്ട്. അ​വ​ധി​ക്കാ​ലം ബി​ടെ​ക് പി​ള്ളേ​രു​ടെ കൂ​ടെ ആ​ഘോ​ഷി​ക്കാ​മെ​ന്നു യു​വാ​ക്ക​ൾ തീ​രു​മാ​നി​ച്ചാ​ൽ തെ​റ്റു​പ​റ​യാ​ൻ പ​റ്റി​ല്ല. കാ​ര​ണം അ​വ​ർ​ക്ക് ആ​വ​ശ്യ​ത്തി​നു​ള്ള സം​ഗ​തി​ക​ളെ​ല്ലാം ന​വാ​ഗ​ത സം​വി​ധാ​യ​ക​ൻ മൃ​ദു​ൽ നാ​യ​ർ ചി​ത്ര​ത്തി​ൽ ഉ​ൾ​ക്കൊ​ള്ളി​ച്ചി​ട്ടു​ണ്ട്.



ആ​ദ്യം ഇ​ടി​യും മേ​ളാ​ങ്ക​വും

ബി​ടെ​ക്കി​ന്‍റെ ഗു​ണ​വും ദോ​ഷ​വും പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് ചി​ത്ര​ത്തി​ന്‍റെ തു​ട​ക്കം. പി​ന്നെ പ​തി​വ് കാ​ന്പ​സ് ചി​ത്ര​ങ്ങ​ളി​ൽ കാ​ണാ​റു​ള്ള പോ​ലെ, ഫ്രെ​ഷേ​ഴ്സ് ഡേ​യും അ​ടി​യും മേ​ളാ​ങ്ക​വു​മെ​ല്ലാം പിന്നാലെ എ​ത്തും. ആ​സി​ഫ് അ​ലി ചി​ത്ര​ത്തി​ൽ ക​ലി​പ്പ​നാ​യ ആ​ന​ന്ദാ​യി എ​ത്തു​ന്പോ​ൾ യു​വാ​ക്ക​ൾ പ്ര​തീ​ക്ഷി​ക്കു​ന്ന​ത് ആക്ഷനായിരിക്കും. പ്ര​തീ​ക്ഷ തെ​റ്റി​ക്കാ​തെ ത​ന്നെ അ​ല​ന്പ് കാ​ണി​ച്ച പി​ള്ളേ​ർ​ക്ക് ര​ണ്ടെ​ണ്ണം കൊ​ടു​ത്തുകൊ​ണ്ടാ​ണ് ആ​സി​ഫ് പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. ക​ക്ഷി പ​ക്ഷേ സീ​നി​യ​റാ​ണ്, പ​ഠ​നം ക​ഴി​ഞ്ഞ് നാലുവ​ർ​ഷ​മാ​യി​ട്ടും എ​ൻ​ജി​നി​യ​റിം​ഗ് പാ​സാ​കാ​ത്ത ചു​ള്ള​ൻ. ​മീ​ശ​യും താ​ടി​യും​വച്ച് കി​ടി​ല​ൻ ഗെ​റ്റ​പ്പി​ലാ​ണ് ച​ങ്ങാ​തി​യു​ടെ വ​ര​വ്. ബാംഗളൂർ ലൈ​ഫ് എ​ല്ലാ ​രീ​തി​യി​ലും ആ​സ്വ​ദി​ക്കു​ന്ന ഒ​രു​പ​റ്റം ചു​ള്ളന്മാ​രു​ടെ ഗ്യാംഗ് ലീ​ഡ​റാ​ണ് ആ​ന​ന്ദ്.



എ​ന്തി​നും പോ​കു​ന്ന സു​ഹൃ​ത്തു​ക്ക​ൾ

സൗ​ഹൃ​ദ​ത്തി​ന്‍റെ ക​ഥ​ കൂ​ടി​യാ​ണ് ബി​ടെ​ക്. എ​ത്ര പ​ഠി​ച്ചി​ട്ടും പാ​സാ​കാ​ത്ത എ​ൻ​ജി​നി​യ​റിം​ഗി​നെ വ​രു​തി​യി​ലാ​ക്കാ​ൻ ദീ​പ​ക്ക് പ​റ​ന്പോ​ളും ശ്രീ​നാ​ഥ് ഭാ​സി​യു​മെ​ല്ലാം ചി​ത്ര​ത്തി​ൽ ആ​ന​ന്ദി​ന് കൂ​ട്ടു​ണ്ട്. കൂ​ട്ട​ത്തി​ൽ ക​ലി​പ്പ് അ​ല്പം കൂ​ടു​ത​ലാ​യ​ത് കൊ​ണ്ടുത​ന്നെ ആ​ന​ന്ദ് വീ​ട്ടി​ലും പോ​കാ​റി​ല്ല. ഇ​വ​രു​ടെ ലോ​ക്ക​ൽ ഗാ​ർ​ഡി​യ​നാ​യി അ​ല​ൻ​സി​യ​ർ എ​ത്തി​യ​പ്പോ​ൾ രം​ഗം വീ​ണ്ടും ഉ​ഷാ​റാ​യി.

ചെ​റു​പ്പ​ത്തി​ന്‍റെ ആ​ഘോ​ഷങ്ങൾ പൊടിപൊടിക്കുന്പോഴാണ് ആസാദ് (​അ​ർ​ജു​ൻ) കാ​ന്പ​സി​ൽ എ​ത്തു​ന്ന​ത്. പിന്നീടാണ് ചി​ത്രം കൂ​ടു​ത​ൽ ആ​സ്വാ​ദ്യ​ക​ര​മാ​കു​ന്ന​ത്. ആ​സാ​ദ് ഉ​ഴ​പ്പന്മാ​രി​ൽ വ​രു​ത്തു​ന്ന മാ​റ്റ​ങ്ങ​ളും പി​ന്നെ അ​ല്ല​റ ചി​ല്ല​റ അ​ടി​യും ഇ​ടി​യു​മാ​യി ഒ​ന്നാം പ​കു​തി ക​ട​ന്നുപോ​കും. ചി​ത്ര​ത്തി​ൽ അ​സി​ഫി​നൊ​പ്പം പ്രാ​ധാ​ന്യ​മു​ള്ള വേ​ഷം കൈ​കാ​ര്യം ചെ​യ്ത അ​ർ​ജു​ൻ മി​ക​വു​റ്റ പ്ര​ക​ട​ന​മാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ബംഗളൂരുവിലെ ന​ഗ​ര​കാ​ഴ്ച​ക​ൾ ക​ള​ർ​ഫു​ള്ളാ​യി ഒ​പ്പി​യെ​ടു​ക്കാ​ൻ മ​നോ​ജ് കു​മാ​ർ ഖാ​ട്ടോ​യി​ക്ക് കൂ​ളാ​യി സാ​ധി​ച്ച​പ്പോ​ൾ ഫ്രെ​യി​മു​ക​ളി​ലെ​ല്ലാം "യോ ​യോ ട​ച്ച്’ ത​നി​യെ ക​ട​ന്നുകൂ​ടി.



അ​പ​ർ​ണ​യേ​ക്കാ​ൾ ഭേ​ദം നി​ര​ഞ്ജ​ന

ആ​ന​ന്ദി​നെ എ​പ്പോ​ൾ ക​ണ്ടാ​ലും ചൂ​ടാ​കു​ന്ന പ്രി​യ (അ​പ​ർ​ണ ബാ​ല​മു​ര​ളി) ചി​ത്ര​ത്തി​ൽ ബോ​റ​ൻ പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്. എന്നാൽ ആ​ന​ന്ദി​ന്‍റെ​യും സം​ഘ​ത്തി​ന്‍റെ​യും കൂ​ടെ​യു​ള്ള നി​ര​ഞ്ജ​ന ചു​റു​ചു​റു​ക്കു​ള്ള പ്ര​ക​ട​ന​ത്തിലൂടെ പ്രേക്ഷകമനം കവരുകയും ചെയ്തു. ആ​ദ്യ പ​കു​തി ഒ​ഴു​ക്ക​ൻ മട്ടി​ലാ​ണ് പോ​കു​ന്ന​തെ​ങ്കി​ൽ ര​ണ്ടാം പ​കു​തിയെ സീ​രി​യ​സ് മൂ​ഡി​ലേ​ക്ക് സം​വി​ധാ​യ​ക​ൻ എത്തിക്കുന്നുണ്ട്. ഒ​ട്ടും പ്ര​തീ​ക്ഷി​ക്കാ​ത്ത ദു​ര​ന്തം ആ​സി​ഫി​നും കൂ​ട്ട​ർ​ക്കും നേ​രി​ടേ​ണ്ടി വ​രു​ന്നി​ട​ത്താ​ണ് സി​നി​മ​യു​ടെ മൂ​ഡ് മൊ​ത്ത​ത്തി​ൽ മാ​റു​ന്ന​ത്. പി​ന്നീ​ട് അ​ങ്ങോ​ട്ട് പോ​രാ​ട്ട​മാ​ണ്, സ​ത്യം തെ​ളി​യി​ക്കാ​നു​ള്ള പോ​രാ​ട്ടം. രാ​ഹു​ൽ രാ​ജ് ഒ​രു​ക്കി​യ പാ​ട്ടും പ​ശ്ചാ​ത്ത​ല സം​ഗീ​ത​വും പ്രേ​ക്ഷ​കപ്രീ​തി നേ​ടു​ന്നു​ണ്ട്. മാ​ത്ര​മ​ല്ല, ഇ​ട​യ്ക്കി​ടെ താ​ളം തെ​റ്റു​ന്ന ചി​ത്ര​ത്തെ പി​ടി​ച്ചുനി​ർ​ത്താ​നും സ​ഹാ​യി​ക്കു​ന്നു​ണ്ട്.



ലോ​ജി​ക്കി​ല്ലാ​യ്മ​ക​ൾ ആ​വോ​ള​മു​ണ്ട്

സൈ​ജു കു​റു​പ്പി​ന്‍റെ​യും ജാ​ഫ​ർ ഇ​ടു​ക്കി​യു​ടെ​യും ചി​രിയു​ണ​ർ​ത്തു​ന്ന സം​ഭാ​ഷ​ണ​ങ്ങ​ൾ ചി​ത്ര​ത്തി​ന്‍റെ ഹൈ​ലൈ​റ്റാ​ണ്. ര​ണ്ടാം പ​കു​തി ചി​ത്രം കോ​ട​തി​യും കേ​സു​മാ​യി പോ​കു​ന്ന​തോ​ടെ ലോ​ജി​ക്കി​ല്ലാ​യ്മ​ക​ൾ പ​തി​യെ ത​ല​പൊ​ക്കി തു​ട​ങ്ങും. പി​ന്നീ​ട് അ​ങ്ങോ​ട്ടു​ള്ള കാ​ഴ്ച​ക​ൾ സം​വി​ധാ​യ​ക​ന്‍റെ കൈ​വി​ട്ട ക​ളി​യാ​ണ്. ഇ​പ്പോ​ൾ പാ​ളി​പ്പോ​കു​മെ​ന്ന് തോ​ന്ന​ൽ ഉ​ള​വാ​ക്കി എ​ങ്ങ​നെ​യൊ​ക്ക​യോ ചി​ത്രം ക​ര​ക​യ​റു​ക​യാ​ണ്. അ​നൂ​പ് മേ​നോ​നും പ്ര​ധാ​ന​പ്പെ​ട്ടൊ​രു വേ​ഷ​ത്തി​ൽ ചി​ത്ര​ത്തി​ലെ​ത്തു​ന്നു​ണ്ട്. ഇ​പ്പോ​ഴും സ​മൂ​ഹ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന ചി​ല തെ​റ്റി​ദ്ധാ​ര​ണ​ക​ൾ മാ​റ്റാ​ൻ സം​വി​ധാ​യ​ക​ൻ ഇ​വി​ടെ ശ്ര​മി​ക്കു​ന്നു​ണ്ട്. പേ​രി​ൽ അ​ല്ല, പ്ര​വ​ർ​ത്തി​യി​ലാ​ണ് കാ​ര്യം എ​ന്ന് ഓ​ർ​മി​പ്പി​ച്ച് കൊ​ണ്ടാ​ണ് ചി​ത്രം അ​വ​സാ​നി​ക്കു​ന്ന​ത്.

വി.​ശ്രീ​കാ​ന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.