കി​നാ​വ​ള്ളി കൊള്ളാം...!
Saturday, July 28, 2018 10:19 AM IST
ബിഗ്സ്ക്രീനിലേക്ക് ദാ വീണ്ടും ഒരു പ്രേതകഥ എത്തിയിരിക്കുകയാണ്. സ്ക്രീനിൽ എന്തു തെളിഞ്ഞാലും പേടിക്കില്ലെന്ന് ഭാവിക്കുന്ന പുതുതലമുറയുടെ മുന്നിലേക്കാണ് സംവിധായകൻ സുഗീത് കിനാവള്ളിയിൽ തൂങ്ങിയെത്തുന്നത്. മനോഹരമായ ലൊക്കേഷനിൽ ഒന്നാന്തരമൊരു ബംഗ്ലാവും പ്രേതവും വന്നതാണ് കിനാവള്ളി ഹരം കൊള്ളിച്ചത്.

ബി​ഗ്സ്ക്രീ​നി​ൽ ഒരുപാട് തവണ കണ്ടു ക്ലീ​ഷേ​യാ​യി മാ​റി​യ ക​ഥാ​ബി​ന്ദു​വാ​ണ​ല്ലോ പ്രേ​തം. പ്രേതങ്ങളെ ചുറ്റിപ്പറ്റിയുള്ള കെട്ടുകഥകൾക്കാണെങ്കിൽ പഞ്ഞവുമില്ല. ആ ​വ​ഴി​യേ സഞ്ചരിക്കാതെ പുതിയ പാത വെട്ടുക എന്നത് സംവിധായകനും രചയിതാവിനും ബുദ്ധിമുട്ടുള്ള കാര്യമാണ്. അവർ വേ​റി​ട്ട വ​ഴിയേ ന​ട​ക്കാ​ൻ തീ​രു​മാ​നി​ച്ചത് തന്നെയാണ് കി​നാ​വ​ള്ളി​ സുന്ദരമാകാൻ കാരണം. ഭയപ്പെടുത്തുക എ​ന്ന​തി​ന​പ്പു​റ​ത്ത് ന​ല്ലൊ​രു ക​ഥ​യെ പുതുമയുള്ള ആവിഷ്കരണത്തിലൂടെ സുന്ദരമാക്കുകയായിരുന്നു സംവിധായാകൻ.



പു​തു​മു​ഖ​ങ്ങ​ൾ ക​സ​റി

പു​തു​മു​ഖ​ങ്ങ​ൾ ആ​ദ്യ ചി​ത്ര​ത്തി​ൽ ത​ന്നെ ക​സറു​ക​യെ​ന്ന​ത് പുതിയ സംഭവമൊന്നുമല്ല. എ​ന്നാ​ൽ ഹൊറർ മൂഡുള്ള ചിത്രത്തിൽ പ്ര​സ​രി​പ്പോ​ടെ അ​ഭി​ന​യി​ക്കു​ക​യെ​ന്ന​ത് അ​ഭി​ന​ന്ദ​നാർഹം തന്നെയാണ്. അ​ജ്മ​ൽ, വി​ജ​യ് ജോ​ണി, ക്രി​ഷ് മേ​നോ​ൻ, സു​ജി​ത്ത് രാ​ജ്, സൗ​മ്യ മേ​നോ​ൻ എ​ന്നീ പു​തു​മുഖങ്ങ​ളെ​യാ​ണ് സു​ഗീ​ത് ചിത്രത്തിലൂടെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്.

സൗ​ഹൃ​ദ​ത്തി​ന്‍റെ ക​ഥ പറഞ്ഞ്, അ​ക​ന്നുപോ​യ സൗ​ഹൃ​ദ​ങ്ങ​ളെ കൂ​ട്ടി​യി​ണ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തോ​ടെയാണ് ചിത്രത്തിന് വേഗം വന്നു തുടങ്ങുന്നത്. വി​വേ​കി​ന്‍റെ(​അ​ജ്മ​ൽ) ബം​ഗ്ലാ​വി​ലേ​ക്ക് നാ​ലു സു​ഹൃ​ത്തു​ക്ക​ൾ എ​ത്തു​ന്ന​തോ​ടെ ത്രില്ലടിച്ച് തുടങ്ങാം. ബംഗ്ലാവിൽ ഒച്ചയും അനക്കവും എല്ലാം കേട്ടു തുടങ്ങുന്നതോടെ പ്രേതം കഥയിലേക്ക് ചിത്രം മാറും.



പ്രേ​തം ആ​രാ​ണാ​വോ....!

പ​തി​വ് പോ​ലെ ഇ​വി​ടെ​യും നാ​ട്ടു​കാ​രാ​ണ് ബം​ഗ്ലാ​വി​ലെ പ്രേ​ത​ത്തെ തുറന്നു വിടുന്നത്. ബം​ഗ്ലാ​വി​ൽ പ്രേ​ത​മുണ്ടെന്നുള്ള കെ​ട്ടു​ക​ഥ കൂ​ട്ടു​കാ​രോ​ട് പ​റ​യു​ന്ന വി​വേ​ക് പ​ക്ഷേ, ഇതൊന്നും വി​ശ്വ​സി​ക്കു​ന്ന ആളുമല്ല. രാ​ത്രി​യി​ൽ ബം​ഗ്ലാ​വി​നെ വ​ല​യം ചെ​യ്യു​ന്ന രൂപത്തെ, വിവേകിന്‍റെ സുഹൃത്തുക്കളിൽ ഒരാൾ കാ​ണു​ന്ന​തോ​ടെയാണ് പ്രേതം രംഗപ്രവേശനം ചെയ്യുന്നത്. ബംഗ്ലാവിൽ എത്തിയ ആർക്കാണ് പ്രേതബാധയേറ്റതെന്ന അന്വേഷണം ചെന്നെത്തുന്നത് ഒന്നുരണ്ടു പേരിലേക്കാണ്.

പ്രേ​ത​ബാ​ധ​യേ​റ്റ​ത് ഇ​ന്ന​യാ​ൾ​ക്കാ​ണെ​ന്ന് ഉ​റ​പ്പി​ക്കാ​ൻ വി​വേ​കി​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ ശ്ര​മിക്കുന്നത് ചി​രി​യി​ൽ ചാ​ലി​ച്ചാ​ണ് സംവിധായകൻ പ​റ​യാ​ൻ ശ്ര​മി​ച്ചി​രി​ക്കു​ന്ന​ത്. സൗ​ഹൃ​ദ​വും യുവത്വവും കൊഴുപ്പിക്കാൻ പാ​ട്ടും മേ​ള​വു​മെ​ല്ലാം ചി​ത്ര​ത്തി​ൽ സ്ഥാ​നം പി​ടി​ക്കു​ന്നു​ണ്ട്. ചി​രി​യും ക​ളി​യും അ​ല്പം സെ​ന്‍റി​മെ​ൻ​സു​മെ​ല്ലാം ഇ​ട​ക​ല​ർ​ന്നാ​ണ് ആ​ദ്യ പ​കു​തി ക​ട​ന്നു പോ​കു​ന്ന​ത്.



നാ​യി​ക കൊ​ള്ളാം....

വി​വേ​കി​ന്‍റെ ഭാ​ര്യ​യാ​യി എ​ത്തു​ന്ന ആ​നാ​ണ് (സു​ര​ഭി സ​ന്തോ​ഷ്) ചി​ത്ര​ത്തി​ലെ നാ​യി​ക. മികവോടെ തന്നെയാണ് സുരഭി വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ആ​ദ്യ​ത്തെ അ​ര​മ​ണി​ക്കൂ​റി​നു​ള്ളി​ൽ ത​ന്നെ പ്രേതം രംഗപ്രവേശനം ചെയ്യുന്നതിനാൽ പിന്നാലെ പ്രേക്ഷകർ ചിലയിടങ്ങളിൽ ഞെട്ടുന്നുണ്ട്. ഇ​വി​ടെ എ​ന്തി​നാ​ണ് പ്രേ​തം രം​ഗ​പ്രേ​വ​ശം ചെ​യ്ത​തെ​ന്നു​ള്ള ചോ​ദ്യം അ​വ​ശേ​ഷി​പ്പി​ച്ചാ​ണ് ഒ​ന്നാം പ​കു​തി അ​വ​സാ​നി​ക്കു​ന്ന​ത്. ര​ണ്ടാം പ​കു​തി​യി​ൽ പ്രേ​ത​ത്തെ ഒ​ഴി​പ്പി​ക്കാ​നു​ള്ള സു​ഹൃ​ത്തു​ക്ക​ളു​ടെ ശ്ര​മ​വും ബം​ഗ്ലാ​വി​ൽ വ​ന്ന​വ​രെ ഒ​ഴി​പ്പി​ക്കാ​നു​ള്ള പ്രേ​ത​ത്തി​ന്‍റെ ശ്ര​മ​വും മു​ഖാ​മു​ഖം നി​ന്ന​തോ​ടെ ആ​കാം​ക്ഷ വർധിച്ചു.



നൈ​സ് സ​സ്പെ​ൻ​സ്

സാ​ധാ​ര​ണ​മ​ട്ടി​ൽ പോ​കു​ന്ന ക​ഥ​യ്ക്ക് സ​സ്പെ​ൻ​സ് പ​രി​വേ​ഷം വ​രു​ന്ന​ത് ക്ലൈ​മാ​ക്സി​ലേ​ക്ക് എ​ത്തു​ന്പോഴാണ്. അ​തു​വ​രെ ക​ണ്ട​തെ​ല്ലാം ഒ​ന്നാ​ന്ത​ര​മൊ​രു ക​ഥ​യാ​യി​രു​ന്നു​വെ​ന്ന് മ​ന​സി​ലാ​ക്കു​ന്ന​തും ക്ലൈ​മാ​ക്സി​ൽ ത​ന്നെ. ആ ​സ​സ്പെ​ൻ​സി​ന്‍റെ ച​ര​ട് പൊ​ട്ടാ​തെ ഞാ​ണിന്മേ​ൽ ക​ളി ക​ളി​ക്കാ​ൻ സു​ഗീ​ത് നന്നായി പാ​ടു​പെട്ടി​ട്ടു​ണ്ട്. ഇത്തരമൊരു ക​ഥ​യെ മറ്റൊരു തലത്തിലേക്ക് എ​ത്തി​ക്കാ​ൻ ക​ഥാ​ഗ​തി​യി​ൽ വ​ഴി​ത്തി​രി​വ് അ​നി​വാ​ര്യ​മാ​യി​രു​ന്നു. ചി​ത്ര​ത്തി​ൽ ആകെയൊരു കു​ളി​ർ​മ കൈ​വ​രു​ന്ന​തും അ​വി​ടെ​യാ​ണ്.



മ​ഞ്ഞ് മൂ​ടി​യ ലൊ​ക്കേ​ഷ​ൻ

ലൊ​ക്കേ​ഷ​ൻ അ​തി​മ​നോ​ഹ​ര​മാ​യാ​ൽ ത​ന്നെ ക​ണ്ടി​രി​ക്കാ​ൻ ന​ല്ല ര​സ​മാ​ണ്. മ​ഞ്ഞുമൂ​ടി​യ കാ​ഴ്ച​ക​ളെ കി​നാ​വ​ള്ളി​ക​ൾ​ക്കാ​യി പ​ക​ർ​ത്തി​യ​ത് ഛായാ​ഗ്രാ​ഹ​ക​ൻ വി​വേ​കാ​ണ്. പ്രേക്ഷകരുടെ മനസിലും മഞ്ഞിന്‍റെ കുളിർമ നിറയ്ക്കാൻ വിവേകിന് കഴിഞ്ഞിട്ടുണ്ട്. സം​ഗീ​തം ഇ​ട​മു​റി​യാ​തെ വന്ന് മ​ഞ്ഞുനി​റ​ഞ്ഞ കാ​ഴ്ച​ക​ൾ​ക്ക് സു​ഖം പകർന്നു. സ്ക്രീനിൽ കുറച്ചു നേരം മാത്രം തെളിഞ്ഞ ഹരീഷ് കണാരൻ പ്രേക്ഷകരെ ചിരിയുടെ ലോകത്തെത്തിച്ച് സ്റ്റാറായി.

കി​നാ​വ​ള​ളി പ്രേ​ത​ക​ഥ മാ​ത്ര​മ​ല്ല... സൗ​ഹൃ​ദ​ത്തി​ന്‍റെ​യും സ്നേ​ഹ​​ത്തി​ന്‍റെ​യും ആ​ഴം അ​ള​ക്കു​ന്ന ക​ഥ കൂ​ടി​യാ​ണ്. ചി​രി നി​റ​ച്ച് ഭയപ്പെടുത്താൻ കി​നാ​വ​ള്ളി പ്രേ​ക്ഷ​ക​രു​ടെ ഇ​ട​യി​ൽ പ​ട​ർ​ന്നു തുടങ്ങിയിട്ടുണ്ട്.

വി. ശ്രീകാന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.