Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Viral   | Health
Review
Back to home
ഉയരങ്ങൾ കീഴടക്കിയ "പറവ'
Thursday, September 21, 2017 3:48 PM IST
ആകാശത്തിനും ഭൂമിക്കും ഇടയിൽ ഒരിടമുണ്ടെങ്കിൽ അത് പറവകൾക്ക് അവകാശപ്പെട്ടതാണ്. ആ സങ്കേതത്തിലേക്കാണ് സൗബിനും കൂട്ടരും അനുവാദമില്ലാതെ കയറി ചെന്നത്. ആരുമായും സമരസപ്പെടാറുള്ള പറവകളെ ലിറ്റിൽ സ്വയംപ് പോൾ എന്ന ഛായാഗ്രാഹകൻ നന്നേ മുതലെടുത്തു. അവരുടെ കൂടെ കളിച്ചും ചിരിച്ചും നടന്ന് ആ പഹയൻ പല രഹസ്യങ്ങളും ചോർത്തിയെടുത്തു. ഇതൊന്നും പക്ഷേ, കുറുകി കുറുകി നടക്കുന്ന പാവം പ്രാവുകൾ അറിഞ്ഞില്ലായെന്ന് മാത്രം.

ഒരുപാട് പ്രണയങ്ങൾ കണ്ടുമടുത്ത പ്രേക്ഷകർക്കിടയിലേക്ക് കൂട്ടു തേടി അലയുന്ന പ്രാവുകളുമായാണ് സൗബിൻ കടന്നു വന്നത്. കഥ തേടി പോകാതെ കാഴ്ചകൾ തേടി പോയാൽ ഈ പറവകൾ നിങ്ങളെ മാനം മുട്ടേ പറപ്പിക്കും. പറന്ന് പറന്ന് പറന്ന് തിരിച്ചിറങ്ങുന്പോൾ വീണ്ടും പറക്കാൻ തോന്നിയാൽ തെറ്റ് പറയാൻ പറ്റില്ല. അത്രയേറെ മിഴിവുള്ള കാഴ്ചകളാണ് പറവ ടീം പ്രേക്ഷർക്കായി ഒരുക്കിയിരിക്കുന്നത്.
പറവയെ കൂട്ടിലാക്കി

പലരും പലപ്പോഴായി പറഞ്ഞ് പഴകിയ പറവയെന്ന പേരിനെ കൂട്ടിലാക്കിയാണ് സൗബിൻ സംവിധാന കുപ്പായം അണിഞ്ഞത്. പേരിലുള്ള പുതുമ തന്‍റെ ചിത്രത്തിലും വരുത്താൻ കഴിഞ്ഞതോടെ പറവ മനസുകളിൽ നിന്നും മനസുകളിലേക്ക് പാറി പറന്നു തുടങ്ങി. മട്ടാഞ്ചേരിയിലെ പ്രാവ് വളർത്തലും അതിനോട് ഇണക്കി ചേർത്ത കഥയും കൂടിയായപ്പോൾ സംഭവം ഉഷാർ. കൊമേഷ്യൽ ചേരുവകളും മാർക്കറ്റിംഗ് തന്ത്രങ്ങളുമെല്ലാം സമാസമം ചിത്രത്തിൽ തിരുകി കയറ്റാൻ സംവിധായകൻ മറന്നിട്ടില്ല. അതുകൊണ്ട് തന്നെ ഇതുവരെ പറയാത്ത കഥയ്ക്ക് പകരം പറഞ്ഞ് പഴകിയ പ്രതികാര കഥയ്ക്ക് പുതിയൊരു തലം നൽകാനാണ് സൗബിൻ ശ്രമിച്ചിരിക്കുന്നത്.

മട്ടാഞ്ചേരി പഴയ മട്ടാഞ്ചേരിയല്ല

മട്ടാഞ്ചേരിയെന്നു കേൾക്കുന്പോൾ ഗുണ്ടകളെ ഓർമ വരുന്ന പ്രേക്ഷകർക്ക് ഇടയിലേക്ക് സമാധാനത്തിന്‍റെ വെള്ളരി പ്രാവുകളെ പറത്തി വിട്ടതോടെ സംഭവം വേറെ ലെവലായി. പക്ഷേ, വയലൻസിന് ഒട്ടും കുറവ് വരുത്താൻ സംവിധായകൻ കൂട്ടാക്കിയിട്ടില്ല. സമാധാനത്തിന്‍റെ വെള്ളരി പ്രാവായി ചിത്രത്തിൽ രംഗപ്രവേശം ചെയ്യുന്നത് സാക്ഷാൽ ദുൽഖർ സൽമാനാണ്. "ഗപ്പി' പോലൊരു മികച്ച ചിത്രത്തിന് തിയറ്ററിൽ നേരിടേണ്ടി വന്ന ദുരന്തം കണ്‍മുന്നിൽ തെളിഞ്ഞത് കൊണ്ടു തന്നെയാണ് സൗബിൻ പറവയിൽ ദുൽഖർ സൽമാന് സ്ഥാനം നൽകിയത്. ഈ നീക്കം ഏറെക്കുറെ വിജയിക്കുകയും ചെയ്തു. ഗുണ്ടായിസത്തിന്‍റെ മുഖം മാത്രമല്ല മട്ടാഞ്ചേരിക്ക് ഉള്ളതെന്ന് പറവയിലൂടെ കാട്ടിത്തരാൻ സൗബിന് കഴിഞ്ഞു.ഇരുവർ സംഘം കലക്കി

രണ്ടു കുട്ടികളിലൂടെയാണ് ചിത്രം മുന്നോട്ട് നീങ്ങുന്നത് അവർ നീങ്ങുന്ന വഴികളിലൂടെ മട്ടാഞ്ചേരി തനിയെ ഉണരുകയാണ്. ഉപ കഥകളെ മൗനത്തിലും പിന്നെ ചില നിഗൂഡതകളിലും തളച്ചിട്ടുകൊണ്ടാണ് ചിത്രത്തിന്‍റെ തുടക്കം. എന്നാൽ ഇച്ചാപ്പിയെന്നു വിളിപ്പേരുള്ള ഇർഷാദും പിന്നെ ഹസീബും ചേർന്ന് തുടക്കത്തിലൊരുക്കുന്ന കാഴ്ചകൾ പലരേയും പഴയകാല സ്കൂൾ ജീവിതത്തിലേക്ക് തള്ളിയിടുമെന്നുറപ്പാണ്. സിനിമയിലെ സ്ഥിരം സ്കൂൾ കാഴ്ചകളെ അവതരണം കൊണ്ട് വ്യത്യസ്തമാക്കാൻ ഇച്ചാപ്പിക്കും ഹസീബിനും കഴിഞ്ഞതോടെ പറവയ്ക്ക് പുതുജീവൻ വയ്ക്കുകയായിരുന്നു. സിനിമയുടെ ഗതി എങ്ങോട്ടെന്നുള്ള തോന്നൽ മനസിൽ കയറിക്കൂടും മുൻപ് ഫ്ലാഷ് ബാക്കിലേക്ക് വലിച്ചിട്ട് കുട്ടികളിൽ നിന്നും യുവാക്കളിലേക്ക് കഥ തെന്നി മാറുന്നുണ്ട്. സൗഹൃദവും പ്രണയവും പിന്നെ പ്രതികാരവും ഇടകലർത്തിയുള്ള കഥപറച്ചിലാണ് സംവിധായകൻ പറവയിൽ സ്വീകരിച്ചിരിക്കുന്നത്.

മനംമയക്കും കാഴ്ചകൾ

രണ്ടു മണിക്കൂറും 26 മിനിറ്റും ദൈർഘ്യമുള്ള ചിത്രത്തിൽ കടന്നു വരുന്ന പറവകളെല്ലാം കൂടി പ്രേക്ഷകരുടെ കണ്ണുകൾ കൊത്തിയെടുത്തു എന്നു പറയുന്നതാവും ശരി. പറവകൾ സ്ക്രീനിൽ വന്നാൽ പിന്നെ കണ്ണുകൾ അവർക്ക് പണയം വയ്ക്കേണ്ട സ്ഥിതി. അത്രയേറെ മിഴിവുള്ള ഫ്രെയിമുകളാണ് ഛായാഗ്രാഹകൻ ചിത്രത്തിനായി ഒരുക്കയിരിക്കുന്നത്. അത്തരം ഫ്രെയിമുകൾ കാണുന്പോൾ കൊതി തോന്നി പോകുക സ്വഭാവികം മാത്രം. ഇടയ്ക്കൊക്കെ കാമറയ്ക്കും ചിറകു മുളച്ചു പോയിട്ടുണ്ടെന്ന് അറിയാതെ തോന്നിപ്പോകും.
സീനിയേഴ്സ് കസറി

സിദ്ദിഖ്, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ തുടങ്ങിയവർ ചെറുതെങ്കിലും തങ്ങളുടെ വേഷം ഗംഭീരമാക്കി. സംവിധായകൻ ചിത്രത്തിൽ പ്രധാനപ്പെട്ട ഒരു വേഷത്തിലെത്തുന്നുണ്ട്. പതിവ് പോലെ കക്ഷി ഉള്ളതുകൊണ്ട് ഓണം പോലെയാക്കിയിട്ടുണ്ട്. ഷെയ്ൻ നിഗം ഇതുവരെ ചെയ്ത വേഷങ്ങളിൽ നിന്നും പുറത്തുകടക്കാതെ വെറും നിഴലായി ഒതുങ്ങി പോകുന്ന കാഴ്ചയും ചിത്രത്തിൽ കാണാനാവും.

പശ്ചാത്തല സംഗീതത്തിന്‍റെ ഇടയിൽപ്പെട്ട് ഇടയ്ക്കൊക്കെ സംഭാഷണങ്ങൾ വീർപ്പുമുട്ടുന്ന കാഴ്ച ചിത്രത്തെ പിന്നോട്ടടിക്കുന്നുണ്ട്. പ്രാവ് പറത്തൽ മത്സരം മുതൽ മനുഷ്യർക്കിടയിലുള്ള പിടിവാശികൾ വരെ കയറി ഇറങ്ങി പോകുന്ന ചിത്രത്തിൽ കാഴ്ചകൾ കൊണ്ട് പ്രേക്ഷക മനസുകൾ കുരുക്കിയിടാനാണ് സംവിധായകൻ ശ്രമിച്ചിരിക്കുന്നത്.

(കന്നി സംവിധാനം ഉഷാറാക്കി സൗബിൻ.)

വി.ശ്രീകാന്ത്
"വൈ' ഹ്രസ്വചിത്രമാക്കിയാൽ പോരായിരുന്നോ...?
"വൈ'... അതെ അതു തന്നെയാണ് ചോദിക്കാനുള്ളത്. എന്തിനായിരുന്നു ഇങ്ങനെ ഒരു ചിത്രം. ഒരു ഹ്രസ്വചിത്രത്തിന
"തീ​ര​ൻ' ത്രി​ല്ല​ടി​പ്പി​ക്കും
ബോ​റ​ടി​പ്പി​ക്കാ​ത്ത ആ​ക്ഷ​ൻ-ക്രൈം ​ത്രി​ല്ല​റാ​ണ് "തീ​ര​ൻ'. സ​സ്പെ​ൻ​സി​ല്ല, ട്വി​സ്റ്റി​ല്ല, ക​ഥ
പുണ്യാളാ... ജോയി പൊളിച്ചൂട്ടാ...!
സാധാരണക്കാരന്‍റെ ഉള്ളിലെ രോഷം കത്തിക്കാനുള്ള മരുന്നുമായാണ് ഇത്തവണ ജോയി താക്കോൽക്കാരന്‍റെ വരവ്. വളരെ
കു​തി​പ്പി​നി​ട​യി​ലെ കി​ത​പ്പാ​ണ് "അ​റം'
രാ​ഷ്ട്രീ​യം പ​റ​യു​ന്ന സി​നി​മ​ക​ൾ​ക്ക് ഇ​പ്പോ​ൾ വ​ലി​യ ഡി​മാ​ൻ​ഡാ​ണ്.​ ഇ​ത്തി​രി നെ​ഗ​റ്റീ​വ് പ​ബ
ശാന്തം സുന്ദരം "ഖരീബ് ഖരീബ് സിംഗിൾ'
തുറന്നിട്ട വാതിൽ പോലെയാണ് തുറന്ന മനസും. ആർക്കും വരാം പോകാം. പക്ഷേ, ചിലർ വന്നാൽ അത്രപെട്ടെന്നൊന്നു
ഭ​യം ജ​നി​പ്പി​ക്കു​ന്ന​വ​ൾ...!
പി​ന്നേ.. പ്രേ​ത​പ്പ​ടം...! ഇ​തൊ​ക്കെ എ​ത്ര ക​ണ്ടി​രി​ക്കു​ന്നു​ എന്ന ലാ​ഘ​വ​ത്തോ​ടെ "അ​വ​ൾ' കാ​ണാ
"ഓവർ ടേക്ക്' ഇത്തിരി ഓവറാണ്
റോഡ് മൂവി വിഭാഗത്തിൽപ്പെടുന്ന ചിത്രങ്ങൾ മലയാളത്തിൽ പൊതുവേ കുറവാണ്. ആ നിരയിലേക്ക് ഹോളിവുഡ് ടച്ചോടെ
ചിരി വിതറി "ഗുഢാലോചന'
ഇങ്ങളെന്തി​നാ​ണ് ജം​ഷീ​റേ (​ഹ​രീ​ഷ് ക​ണാ​ര​ൻ) സി​നി​മേ​ന്‍റെ 45-ാം മി​നി​റ്റി​ൽ ഗ​ൾ​ഫി​ന് പോ​യ​ത്.​
കുരുത്തംകെട്ട പയ്യന്മാർ...!
ഇതൊരു ശ്രമമാണ്. സിനിമയ്ക്കായുള്ള ഒരു ഭേദപ്പെട്ട ശ്രമം. അങ്ങനെ നോക്കി കണ്ടാൽ ഒരുവട്ട കാഴ്ചയ്ക്കുള്ള
ക്ലാസ് "വില്ലൻ'
തള്ളാനും കൊള്ളാനുമുള്ള സംഗതികൾ വേണ്ടുവോളം "വില്ലൻ' എന്ന ചിത്രത്തിലുണ്ട്. തള്ളേണ്ടതിനെ തള്ളി കൊള്ള
സ​ന്തോ​ഷ​ങ്ങ​ൾ​ക്കി​ട​യി​ലെ നൊ​മ്പ​ര​മാ​ണ് "ആ​കാ​ശ മി​ഠാ​യി'
ന​ല്ല നാ​ളേ​യ്ക്കാ​യു​ള്ള ഇ​ന്നി​ന്‍റെ തു​റ​ന്നുപ​റ​ച്ചി​ലാ​ണ് ആ​കാ​ശ മി​ഠാ​യി. മു​തി​ർ​ന്ന​വ​രും കു
തട്ടുപൊളിപ്പൻ "മെർസൽ' തരക്കേടില്ല..!
ര​ക്ഷ​ക​നാ​ണ് അ​വ​ൻ, ര​ക്ഷ​ക​ൻ. ഇ​ങ്ങ​നെ ര​ക്ഷി​ക്കാ​ൻ പോ​യാ​ൽ പി​ന്നെ ഭാ​വി​യി​ൽ വി​ജ​യിയെ ര​ക്ഷി​
ക്ലീഷേ "കറുപ്പൻ'
പ്രതികാരവും പകപോക്കലും സർവസാധാരണമായി ഒരുപാട് സിനിമകളിൽ സ്ഥാനം പിടിച്ചിട്ടുള്ള കഥാബിന്ദുക്കളാണ്. കറു
ക്രോ​സ് റോ​ഡി​ലൂ​ടെ​യു​ള്ള യാ​ത്ര അ​ത്ര സു​ഖ​ക​ര​മ​ല്ല
സ്ത്രീ​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളെ മു​ൻ​നി​ർ​ത്തി ഒ​രു​ക്കി​യ 10 ക​ഥ​ക​ളു​മാ​യി എ​ത്തി​യ ചി​ത്ര​
മനസ് കുളിർപ്പിക്കും "കാറ്റ്'
പത്മരാജന്‍റെ എഴുത്തിലുള്ള വശ്യത ആവോളം നുകർന്നവരാണ് മലയാളികൾ. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്‍റെ കഥകളും
ലവകുശയിൽ ചിരി കുശാൽ
ചളി വാരി വിതറി ചിരിപ്പിക്കാനുള്ള രണ്ട് ചെറുപ്പക്കാരുടെ ശ്രമമാണ് ലവകുശയിൽ ഉടനീളം കാണാൻ കഴിയുക. കഥയും
വേറിട്ട പരീക്ഷണവുമായി "സോളോ'
കൊള്ളാം... ഈ പരീക്ഷണം ഭേഷായിട്ടുണ്ട്. പക്ഷേ, കല്ലുകടികൾ ഇടയ്ക്കിടെ സ്ഥാനം പിടിച്ചിട്ടുണ്ടെന്ന് മാത്
കു​ടുകു​ടെ ചി​രി​പ്പി​ക്കും ത​രം​ഗം...!
നി​ഷ്ക​ള​ങ്ക​ത എ​ല്ലാ​വ​രി​ലും ഉ​ണ്ട്. പ​ക്ഷേ, അ​വ​ൻ എ​പ്പോ​ഴാ​ണ് പു​റ​ത്തേ​ക്ക് ചാ​ടു​ക​യെ​ന്ന് പ​
ഷെർലക് ടോംസിൽ സസ്പെൻസ് മാത്രം‌...!
ഉദ്വേഗജനകമായ രണ്ടാം പകുതിയിലാണ് "ഷെർലക് ടോംസ്' എന്ന ചിത്രത്തിന്‍റെ ഹൃദയം തുടിക്കുന്നത്. അതുവരെ നിങ്
സു​ജാ​ത​യ്ക്കൊ​രു കൈ​യ​ടി..!
ഒ​ന്ന​ല്ല, ഒ​രാ​യി​രം പേ​ർ​ക്ക് ഉ​ദാ​ഹ​രി​ക്കാ​നു​ള്ള മാ​തൃ​ക​യാ​ണ് സു​ജാ​ത. പേ​ര് മാ​റു​മെ​ന്ന് മാ​
രാ​മ​നു​ണ്ണി​യു​ടെ പ്ര​തി​കാ​രം..!
രാ​മ​നു​ണ്ണി​യു​ടെ പ്ര​തി​കാ​രം...! ഏ​റ്റ​വും ല​ളി​ത​മാ​യി രാ​മ​ലീ​ല​യെ ഇ​ങ്ങ​നെ വി​ശേ​ഷി​പ്പി​ക്കാം
സ്പൈ​ഡ​റി​ൽ വി​ല്ല​നാ​ണ് താ​രം..!
വി​ല്ല​ൻ ചി​ത്ര​ത്തി​ൽ പൂ​ണ്ടു​വി​ള​യാ​ടു​ന്പോ​ൾ ത​ണ്ടി​ക്ക് ത​ണ്ടി​യാ​യി​ട്ടു​ള്ള നാ​യ​ക​നെ സി​നി​
"പോക്കിരി സൈമണ്‍' തനി കൂറ
അയ്യയ്യോ... ദാരിദ്യ്രമെന്നു പറഞ്ഞാൽ കട്ട ദാരിദ്യ്രം... "പോക്കിരി സൈമൺ' എന്ന ചിത്രത്തെ ഇങ്ങനെ വിശേഷ
"പുരിയാത പുതിർ' വലിച്ചു നീട്ടിയ ത്രില്ലർ...!
കഥയുണ്ടായിരുന്നു, പക്ഷേ, "തിരക്കഥ' ലോ ലവൻ വില്ലനായി. അതോടെ വിജയ് സേതുപതി ചിത്രം "പുരിയാത പുതിർ' നട
ആദം "ത്രില്ലിംഗ്' ജോൺ...!
കാത്തിരുന്നെത്തിയ ക്ലൈമാക്സ് മുന്നിൽ പെയ്തിറങ്ങിയപ്പോൾ കൈയടിക്കണോ മൗനം പാലിക്കണോ എന്നറിയാതെ പോകുക
മ​ന​സ് കീ​ഴ​ട​ക്കു​ന്ന ഞ​ണ്ടു​ക​ൾ...!
ജീ​വി​ത​ത്തി​ലേ​ക്ക് സു​ഖ​വും ദുഃ​ഖ​വും എ​പ്പോ​ഴാ​ണ് ക​യ​റിവ​രികയെ​ന്ന് കൃ​ത്യ​മാ​യി ആ​ർ​ക്കെ​ങ്കി​
പുള്ളിക്കാരൻ സൂപ്പറാ...
അടി, ഇടി, തൊഴി... ഇത്യാദി സംഭവ വികാസങ്ങൾ ഒന്നുമില്ലാത്ത ഒരു കുഞ്ഞ് ചിത്രമാണ് "പുള്ളിക്കാരൻ സ്റ്റാറാ
നിലവാരമില്ലാത്ത "കിസ' പറച്ചിൽ..!
കിരൺ നാരായണൻ... ഇതൊരു വല്ലാത്ത വലിച്ചു നീട്ടലായി പോയി. ​ഹ്ര​സ്വചി​ത്ര​ത്തി​ന് പാകത്തിനുള്ള ക​ഥയെ ഇ​ങ
"വിവേകം'- മാസ് ആക്ഷൻ ത്രില്ലർ
തഴക്കം വന്ന ഗെയിംപ്ലേയറെ പോലെ തല ബിഗ് സ്ക്രീനിൽ നിറഞ്ഞു നിൽക്കുന്പോൾ ചുറ്റും ഉള്ളതെല്ലാം ഒരു മായാല
യാ​ഥാ​ർ​ഥ്യ​ങ്ങ​ളി​ലേ​ക്ക് വി​ര​ൽ ചൂ​ണ്ടു​ന്ന ജൂ​തക​ഥ...!
തി​യ​റ്റ​റി​ലേ​ക്ക് ആ​ളെ ക​യ​റ്റാ​ൻ മാ​ർ​ക്ക​റ്റിം​ഗ് ത​ന്ത്ര​ങ്ങ​ളോ പ​ഞ്ച് ഡ​യ​ലോ​ഗു​ക​ളോ ഒ​ന്നു

Inside
Star Chat
Trailers & Songs
Bollywood
Deepika Viral
Hollywood
Upcoming Movies
Director Special
Review
Super Hit Movies
Kollywood
Mini Screen
Super Song
Camera Slot
Super Character
Star Chat
മ​മ്മൂ​ട്ടി​യും മോ​ഹൻ​ലാ​ലും ഒ​ന്നി​ച്ച ഹ​രി​കൃ​ഷ്ണ​ൻ​സി​ലെ മീ​ര​യെ​ന്ന ക​ഥാ​പാ​ത്ര​ത്തി​നെ മ​ല​യാ​
മാ​സ്റ്റ​ർ ആ​ദി​ഷ് പ്രവീണിനു മി​ക​ച്ച ബാ​ല​താ​ര​ത്തി​നു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി​ക്കൊ​ടു​ത്ത
അറം കണ്ടിറങ്ങിയവർ ഒന്നടങ്കം നയൻതാരയെന്ന ലേഡി സൂപ്പർസ്റ്റാറിനൊപ്പം സുമതിയായി എത്തിയ തമിഴ് പെണ്‍കൊടി
സാ​ധാ​ര​ണ​യാ​യി നാ​യി​ക​മാ​ർ വി​വാ​ഹ​ത്തോ​ടെ സി​നി​മ​യി​ൽ നി​ന്നും മാ​റി​നി​ൽ​ക്കു​ന്പോ​ൾ വി​വാ​ഹി
വൈ - ​ആ പേ​രി​ൽ​ത്ത​ന്നെ തു​ട​ങ്ങു​ക​യാ​ണ് സു​നി​ൽ ഇ​ബ്രാ​ഹിം ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​മാ​ണ​വും
സം​വി​ധാ​യ​ക​ൻ വി​ന​യ​ന്‍റെ മ​ക​ൻ വി​ഷ്ണു വി​ന​യ് നാ​യ​ക​നാ​കു​ന്ന ആദ്യചിത്രം ‘ഹി​സ്റ്റ​റി ഓ​ഫ് ജോ​
ര​ഞ്ജി​ത് ശ​ങ്ക​റും ജ​യ​സൂ​ര്യ​യും ഒ​ന്നി​ക്കു​ന്ന നാ​ലാ​മ​തു സി​നി​മ​യാ​ണ് ‘പു​ണ്യാ​ള​ൻ പ്രൈ​വ​റ്റ
മി​ക​ച്ച ന​ട​നാ​യും പ്ര​മേ​യ​ത്തി​ലും അ​വ​ത​ര​ണ​ത്തി​ലും വ്യ​ത്യ​സ്ത​ത പു​ല​ർ​ത്തു​ന്ന സി​നി​മ​ക​ളു​
“കോ​ഴി​ക്കോ​ട​ൻ ഹ​ൽ​വ പോ​ല​ത്തെ പ​ട​മാ​ണി​ത്. അ​ത്ര​യ്ക്കു മ​ധു​രി​ത​വും സു​ന്ദ​ര​വും നി​റ​ങ്ങ​ളാ
മ​ല​ർ​വാ​ടി ആ​ർ​ട്സ് ക്ല​ബി​ലെ ര​മേ​ശ​നി​ൽ നി​ന്ന് ക്യാപ്റ്റനിലെ ഷറഫലിയിലേക്കുള്ള ന​ട​ൻ ദീ​പ​ക് പ​റ​
"ര​സി​ക്കും സീ​മാ​നെ' എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ൽ ന​വ്യാ​നാ​യ​രു​ടെ ചെറുപ്പകാലം അ​വ​ത​രി​പ്പി​ച്ചു
വ​ലി​യ ഒ​രു സ്വ​പ്നം സ​ഫ​ല​മാ​യ​തി​ന്‍റെ ത്രി​ല്ലി​ലാ​ണ് പാട്ടെഴുത്തുകാരനും കവിയുമായ ബി.​കെ.​ഹ​രി​ന
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.