പൂത്തുലഞ്ഞ് പൂ​മ​രം..!
Thursday, March 15, 2018 8:08 PM IST
തീ​യ​റ്റ​ർ സ്ക്രീ​നി​നെ കലോത്സവത്തിന്‍റെ ഒറ്റ വേദിയാക്കി ചു​രു​ക്കു​ക​യാ​ണ് പൂ​മ​ര​ത്തി​ൽ സം​വി​ധാ​യ​ക​ൻ എബ്രി​ഡ് ഷൈ​ൻ. പ്രേ​ക്ഷ​ക​ർ​ക്ക് വേ​ദി​ക​ളി​ൽ നി​ന്നും വേ​ദി​ക​ളി​ലേ​ക്ക് ഓ​ടേ​ണ്ട കാ​ര്യ​മി​ല്ല, മു​ന്നി​ൽ വ​രു​ന്ന കാ​ഴ്ച​ക​ളെ ഇമവെട്ടാതെ ക​ണ്ടി​രു​ന്നാ​ൽ മാ​ത്രം മ​തി. മു​ഷി​പ്പെ​ന്ന വാ​ക്കി​നെ ര​ണ്ട​ര മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്ക് പു​റ​ത്തുനി​ർ​ത്തി ക​ല​യെ അ​ക​ത്തേ​ക്ക് ക​യ​റ്റി വി​ടു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ ചിത്രത്തിൽ.

ക​ലോ​ത്സ​വ വേ​ദി​ക​ളി​ൽ പോ​യി​ട്ടു​ള്ള​വ​ർ​ക്കും ഇ​ല്ലാ​ത്ത​വ​ർ​ക്കും ഒ​രേ​പോ​ലെ ആ​സ്വ​ദി​ക്കാ​വു​ന്ന ത​ല​ത്തി​ലാ​ണ് പൂ​മ​രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. നാ​യ​ക​നോ നാ​യി​ക​യോ അ​ല്ല, ക​ലോ​ത്സ​വ​മാ​ണ് ഇ​വി​ടു​ത്തെ താ​രം. ചാ​ന​ലു​ക​ളാ​യ ചാ​ന​ലു​ക​ൾ എ​ത്ര​യോ വ​ർ​ഷ​മാ​യി കു​ട​നി​വ​ർ​ത്തി നി​ന്നി​ട്ടും ഒ​പ്പി​യെ​ടു​ക്കാ​ൻ പ​റ്റാ​ത്ത കാ​ഴ്ച​ക​ളാ​ണ് എബ്രി​ഡ് ഷൈ​നും കൂ​ട്ട​രും അ​ലോ​സ​ര​ങ്ങ​ളേ​തു​മി​ല്ലാ​തെ ഒ​പ്പി​യെ​ടു​ത്ത​ത്.

ഇ​മ്മി​ണി വൈ​കി​യെ​ങ്കി​ലും പൂ​മ​രം പൂ​ത്തു​ല​ഞ്ഞു. ആ ​പൂ​ക്ക​ൾ മ​ല​യാ​ള സി​നി​മ​യ്ക്ക് ഇ​തു​വ​രെ കാ​ണാ​ത്ത നി​റ​മു​ള്ള കാ​ഴ്ച​ക​ളാ​ണ് സ​മ്മാ​നി​ച്ച​ത്. ക​ണ്ടു മ​റ​ന്ന സി​നി​മ കാ​ഴ്ച​ക​ൾ​ക്ക് അ​വ​ധി കൊ​ടു​ത്ത് കാ​ളി​ദാ​സി​ന്‍റെ​യും കൂ​ട്ട​രു​ടെ​യും ക​ലാ​വി​രു​ന്നു കാ​ണാ​ൻ ടി​ക്ക​റ്റെ​ടു​ത്തോ​ളു നി​ങ്ങ​ൾ ഡ​ബി​ൾ ഹാ​പ്പി​യാ​യേ തി​രി​ച്ചി​റ​ങ്ങു.



പു​തു​മു​ഖ​ങ്ങ​ൾ കൊ​ള്ളാ​ട്ടാ...

താരപുത്രനാണ് നായകനെന്ന് കരുതി പൂമരത്തിൽ ഹീറോയിസം ഒന്നും പ്രതീക്ഷിക്കരുത്. ഗൗ​തം (​കാ​ളി​ദാ​സ് ജ​യ​റാം)​ ഒ​രു പു​ഴ​പോ​ലെ ഒ​രു​പ​റ്റം സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ഒ​ഴു​കു​ക​യാ​ണ്, അ​ത്ര​മാ​ത്രം. പ്ര​ക​ട​ന​ങ്ങ​ൾ അ​ത്ര​യും കാ​ട്ടു​ന്ന​ത് പു​തു​മു​ഖ​ങ്ങ​ളാ​യ പേ​ര​റി​യാ പി​ള്ളേ​രാ​ണ്. അ​വ​രെ ന​യി​ക്കാ​നു​ള്ള ദൗ​ത്യ​മാ​ണ് സം​വി​ധാ​യ​ക​ൻ കാ​ളി​ദാ​സി​ൽ ഏ​ൽ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ആ ​പ​ണി വൃ​ത്തി​ക്ക് ക​ക്ഷി ചെ​യ്തി​ട്ടു​മു​ണ്ട്. മ​ഹാ​രാ​ജാ​സ് കോ​ള​ജി​നെ തോ​ളി​ലേ​റ്റു​ന്ന​ത് ഗൗ​ത​മാ​ണെ​ങ്കി​ൽ സെന്‍റ് ട്രീസാ കോ​ള​ജി​നെ ന​യി​ക്കു​ന്ന​ത് ഐ​റി​നാ​ണ് (നീ​ത പി​ള്ള). മ​ഹാ​ത്മാ സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വ​ത്തി​ന് വേ​ണ്ടി​യു​ള്ള ര​ണ്ടു കോ​ള​ജു​ക​ളി​ലേ​യും ഒ​രു​ക്ക​ങ്ങ​ളാ​ണ് ആ​ദ്യ പ​കു​തി​യി​ൽ കാ​ണാ​ൻ ക​ഴി​യു​ക.



ഇ​തി​പ്പോ​ൾ എ​ത്ര​യാ പാ​ട്ടു​ക​ൾ

ക​ലാ​ല​യ​ത്തി​ലെ അ​ടി​പി​ടി​ക​ൾ ക​ണ്ടു മ​ടു​ത്ത​വ​രെ സം​ഗീ​ത​ത്തി​ൽ ആ​റാ​ടി​ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ പൂമരത്തിൽ. ത​ത്വ​ചി​ന്ത​ക​ൾ നി​റ​ച്ച സം​ഭാ​ഷ​ണ​ങ്ങ​ൾ തു​ട​ക്ക​ത്തി​ൽ ക​ട​ന്നുവരുന്പോൾ സംഭവം കടുകട്ടിയായിരിക്കുമെന്ന് തോന്നും. പ​ക്ഷേ, അ​ത് സി​നി​മ​യ്ക്ക് ക​ണ്ണു​കി​ട്ടാ​തി​രി​ക്കാ​ൻ സം​വി​ധാ​യ​ക​ൻ കാ​ണി​ച്ച നു​ണു​ക്ക് വി​ദ്യ​യാ​ണെ​ന്ന് പ​തി​യെ മ​ന​സി​ലാ​കും.​ നി​ര​വ​ധി സം​ഗീ​ത സം​വി​ധാ​യ​ക​ർ, ഗാ​ന​ര​ച​യി​താ​ക്ക​ൾ, ഗാ​യ​ക​ർ ഇ​വ​രെ​യെ​ല്ലാം ഒ​രു കു​ട​ക്കീ​ഴി​ൽ ഇ​ഴ​പി​രി​യാ​തെ അ​ണി​ചേ​ർ​ക്കാ​ൻ ന​ന്നേ പാ​ടു​പ്പെ​ട്ടി​ട്ടു​ണ്ട്. രം​ഗ​ങ്ങ​ൾ ക​ട​ന്നു പോ​കു​ന്ന​തി​നി​ടെ എ​പ്പോ​ഴാണ് പാ​ട്ട് പൊ​ട്ടി​മു​ള​യ്ക്കു​ക​യെ​ന്നു പ​റ​യാ​ൻ പ​റ്റി​ല്ല. ചി​ത്ര​ത്തി​ൽ ക​ട​ന്നുകൂ​ടി​യ പാ​ട്ടു​ക​ളും ക​വി​ത​ക​ളു​മെ​ല്ലാം പൂ​മ​ര​ത്തി​ന്‍റെ ശോ​ഭ കൂ​ട്ടി​യ​ത​ല്ലാ​തെ ഒ​ട്ടും കു​റ​ച്ചി​ല്ല.



വീ​റും വാ​ശി​യു​മേ​റി​യ മ​ത്സ​രം

ക​ലോ​ത്സ​വ വേ​ദി​ക​ളി​ലെ മ​ത്സ​ര​ങ്ങ​ളു​ടെ വീ​റും വാ​ശി​യും കൂ​ട്ടി​യ​ത് സെ​ന്‍റ് ട്രീസ കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നി​ക​ളാ​ണ്. എ​ന്തൊ​രു ഒ​ത്തി​ണ​ക്ക​മാ​യി​രു​ന്നു അ​വ​ർ​ക്ക്. മ​ഹാ​രാ​ജാ​സ് കോ​ള​ജി​ലെ ചു​ണ​ക്കു​ട്ടി​ക​ളേ​ക്കാ​ൾ വാ​ശി അ​വ​ർക്കു​ണ്ടാ​യി​രു​ന്നു. കി​രീ​ടം നി​ല​നി​ർ​ത്താ​ൻ സെ​ന്‍റ് ട്രീസ കോ​ള​ജും കി​രീ​ടം തി​രി​ച്ചുപി​ടി​ക്കാ​ൻ മ​ഹാ​രാ​ജാ​സും ഇ​ഞ്ചോ​ടി​ഞ്ച് പോ​രാ​ടു​ന്ന കാ​ഴ്ച​യാ​ണ് ര​ണ്ടാം പ​കു​തി​യി​ൽ കാ​ണാ​ൻ ക​ഴി​യു​ക. പോ​യി​ന്‍റ് നി​ല​യി​ലെ മാ​റിമ​റി​യ​ലും വി​ദ്യാ​ർ​ഥി​ക​ളു​ടെ ടെ​ൻ​ഷ​നു​മെ​ല്ലാം ഏ​ച്ചു​കെ​ട്ട​ലു​ക​ളി​ല്ലാ​തെ ത​ന്നെ സം​വി​ധാ​യ​ക​ൻ ഒ​പ്പി​യെ​ടു​ത്തി​ട്ടു​ണ്ട്. മൈം ​റിഹേ​ഴ്സ​ൽ രം​ഗ​ങ്ങ​ൾ എ​ത്ര കൈ​യ​ട​ക്ക​ത്തോ​ടെ​യാ​ണ് പു​തു​മു​ഖ​ങ്ങ​ൾ സ്ക്രീ​നി​ലെ​ത്തി​ച്ച​ത്. ഈ ​റി​ഹേ​ഴ്സ​ൽ എ​ന്നു പ​റ​യു​ന്ന​ത് വെ​റും നേ​രം​ പോ​ക്ക​ല്ല, മ​ന​സി​നെ പാ​ക​പ്പെ​ടു​ത്ത​ൽ കൂ​ടി​യാ​ണെ​ന്ന് സം​വി​ധാ​യ​ക​ൻ പ​റ​യാ​തെ പ​റ​യു​ന്നു​ണ്ട് ചി​ത്ര​ത്തി​ൽ.

പോ​ലീ​സ് സ്റ്റേ​ഷ​ൻ വേ​ണ്ടി​യി​രു​ന്നോ?

ആ​ക്ഷ​ൻ ഹീ​റോ ബി​ജു​വി​ലൂ​ടെ പോ​ലീസ് സ്റ്റേ​ഷ​ന്‍റെ അ​കം ന​ല്ല​വ​ണ്ണം എബ്രി​ഡ് ഷൈ​ൻ പ​രി​ച​യ​പ്പെ​ടു​ത്തി​യ​താ​ണ്.​ പി​ന്നെ​യെ​ന്തി​നാ​ണ് ത​ത്വ​ചി​ന്ത​ക​ൾ വിളന്പുന്നതിന് പോ​ലീ​സ് സ്റ്റേ​ഷ​ൻ രം​ഗ​ങ്ങ​ൾ പൂ​മ​ര​ത്തി​ൽ കു​ത്തിനി​റ​ച്ച​ത്. ജോ​ജു ജോ​ർ​ജ് പോ​ലീ​സ് വേ​ഷം ന​ല്ല രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്തെ​ങ്കി​ലും സ്റ്റേ​ഷ​ൻ രം​ഗ​ങ്ങ​ൾ ചി​ത്ര​ത്തോ​ട് ചേ​ർ​ന്നു നി​ൽ​ക്കാ​ൻ ന​ന്നേ വി​ഷ​മി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ക്ലൈ​മാ​ക്സി​ലെ കി​രീ​ടധാ​ര​ണ​വും പി​ന്നെ​യു​ള്ള ഒ​രു​മ​യു​ടെ പാ​ട്ടു​മെ​ല്ലാം ക​ലോ​ത്സവ വേ​ദി​ക​ളി​ൽ നി​ന്ന് അ​ക​ന്നുപോ​കു​ന്ന പ​ല​തി​നെ​യും തി​രി​കെ വി​ളി​ക്കാ​നു​ള്ള മു​റ​വി​ളി കൂ​ടി​യാ​യി​രു​ന്നു. വെ​റും ഒ​രു ക​ലോ​ത്സ​വ​മ​ല്ല പൂ​മ​രം. പല സംസ്കാരങ്ങളെ ഒരുമിപ്പിക്കാനുള്ള ശ്രമം കൂടിയാണ്.

എബ്രിഡ് ഷൈൻ മൂന്നാം വരവും മോശമാക്കിയില്ല

വി.​ശ്രീ​കാ​ന്ത്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.