ന്യൂ​ജ​ന​റേ​ഷ​ൻ അ​മ്മ​വേ​ഷ​ങ്ങ​ളി​ൽ നീ​ര​ജ
Sunday, August 20, 2017 12:01 AM IST
ന്യൂ​ജ​ന​റേ​ഷ​ൻ താ​ര​ങ്ങ​ളു​ടെ അ​മ്മ​വേ​ഷ​ങ്ങ​ളി​ലൂ​ടെ സി​നി​മ​യി​ൽ സ​ജീ​വ​മാ​വു​ക​യാ​ണ് നൃ​ത്താ​ധ്യാ​പി​ക​യും ജ്യോതിഷപണ്ഡിതയുമാ​യ നീ​ര​ജ രാ​ജേ​ന്ദ്ര​ൻ. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ തൃശ്ശിവപേരൂർ ക്ലിപ്തത്തിലൂടെ സി​നി​മ​യി​ലെ​ത്തി​യ നീ​ര​ജ ഇ​തി​നോടകം ആ​സി​ഫ് അ​ലി, ദു​ൽ​ഖ​ർ, ടോവി​നോ, ധ​ൻ​സി​ക, ദീ​പ​ക് എ​ന്നി​വ​രു​ടെ അ​മ്മ​വേ​ഷം ചെയ്തു. അ​മ്മ, ചേ​ച്ചി, അ​മ്മാ​യി... തു​ട​ങ്ങി കു​ടും​ബ​വു​മാ​യി ബ​ന്ധ​മു​ള്ള വേ​ഷ​ങ്ങ​ളും മ​റ്റു കാ​ര​ക്ട​ർ വേ​ഷ​ങ്ങ​ളും ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് നീ​ര​ജ. “എ​ന്‍റെ ഡ്രീം ​ത​ന്നെ​യാ​യി​രു​ന്നു സി​നി​മ. അ​ച്ഛ​ൻ സ​മ്മ​തി​ക്കി​ല്ല എ​ന്നു​ള്ള​തു​കൊ​ണ്ട് ചെ​റു​പ്പ​ത്തി​ൽ അ​തി​നു​വേ​ണ്ടി ശ്ര​മി​ച്ചി​ല്ല. ആ​ഗ്ര​ഹം വ​ലു​താ​യി​രു​ന്നു. പ​ക്ഷേ, ഒ​രി​ക്ക​ലും ബി​ഗ് സ​ക്രീ​നി​ൽ വ​രു​മെ​ന്നു പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. ഗാ​യി​ക​യും കു​ടും​ബ സു​ഹൃ​ത്തു​മാ​യ ര​ശ്മി സ​തീ​ഷാ​ണ് സി​നി​മ​യി​ലെ​ത്താ​ൻ നി​മി​ത്ത​മാ​യ​ത്... ” നീ​ര​ജ രാ​ജേ​ന്ദ്ര​ൻ സം​സാ​രി​ക്കു​ന്നു.



എം.​പി.​മന്മഥ​ന്‍റെ കൊ​ച്ചു​മ​ക​ൾ

സ​ർ​വോ​ദ​യ നേ​താ​വ് എം.​പി.​മന്മഥ​ന്‍റെ കൊ​ച്ചു​മ​ക​ളാ​ണു ഞാ​ൻ. അ​ദ്ദേ​ഹം എ​ന്‍റെ അ​മ്മ​യു​ടെ അ​ച്ഛ​നാ​ണ്. യാ​ച​ക​ൻ എ​ന്ന സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​ച്ഛ​ൻ ഡോ. ​എ​ൻ. ച​ന്ദ്ര​ശേ​ഖ​ര​ൻ​നാ​യ​ർ 35 വർഷമായി കേ​ര​ള ഹി​ന്ദി സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ ചെ​യ​ർ​മാ​നാണ്. ചിത്രകാരനും എഴുത്തുകാരനുമാണ് അദ്ദേഹം. മൂ​ന്നു വ​യ​സി​ൽ ഞാൻ നൃ​ത്തം പ​ഠിച്ചു തു​ട​ങ്ങി.​ സ്കൂ​ൾ​ക​ലോ​ത്സ​വ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു​വെ​ങ്കി​ലും മ​റ്റു ച​ട​ങ്ങു​ക​ളി​ലും മ​ത്സ​ര​ങ്ങ​ളി​ലും പ​ങ്കെ​ടു​ക്കാ​ൻ അ​ച്ഛ​ൻ അ​നു​വ​ദി​ച്ചി​രു​ന്നി​ല്ല. തി​രു​വ​ന​ന്ത​പു​രം ഓ​ൾ​സെ​യി​ന്‍റ്സി​ലാ​യി​രു​ന്നു ഡി​ഗ്രി​ക്കു ചേ​ർ​ന്ന​ത്. അ​വി​ടെ​വ​ച്ച് ഇ​ന്‍റ​ർ കോ​ള​ജ് ഡ്ര​മാ​റ്റി​ക് മ​ത്സ​ര​ത്തി​ൽ മൂന്നു വർഷം തുടർച്ചയായി പങ്കെടുത്തു. ഡോ​ക്യു​മെ​ന്‍റ​റി ഫി​ലിം സം​വി​ധാ​യ​ക​നും ആ​ക്ടി​വി​സ്റ്റു​മാ​യി​രു​ന്ന സി.​ശ​ര​ത്ച​ന്ദ്ര​ൻ എ​ന്‍റെ സ​ഹോ​ദ​ര​നാ​ണ്. ചേ​ട്ട​ന്‍റെ ഡോ​ക്യു​മെ​ന്‍റ​റി​ക​ളി​ൽ പി​ന്നീ​ടു ഞാ​ൻ ഡ​ബ്ബ് ചെ​യ്തി​ട്ടു​ണ്ട്.



നൃ​ത്താ​ധ്യാ​പി​ക​യാ​യി റി​യാ​ദി​ൽ

വി​വാ​ഹ​ശേ​ഷ​മാ​ണു റി​യാ​ദി​ലെ​ത്തി​യ​ത്, 1983ൽ. ​ബ്രി​ട്ടീ​ഷ് കൗ​ണ്‍​സി​ൽ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​റാ​യി​രു​ന്നു ഭ​ർ​ത്താ​വ് രാ​ജേ​ന്ദ്ര​ൻ. 20 വ​ർ​ഷം ഞാ​ൻ അ​വി​ടെ​യാ​യി​രു​ന്നു. അവിടെ ഒ​രി​ക്ക​ൽ ഒ​രു ഡാ​ൻ​സ് പെ​ർ​ഫോ​മ​ൻ​സി​ന് അ​വ​സ​രം കി​ട്ടി. അ​തു ക​ഴി​ഞ്ഞ​പ്പോ​ഴാ​​ണ് നൃത്തം പഠിപ്പിക്കണമെന്ന് എ​ല്ലാ​വ​രു​ടെ​യും റി​ക്വ​സ്റ്റ് വ​ന്ന​ത്. അന്ന് അ​വി​ടെ നൃ​ത്താ​ധ്യാ​പ​ക​ർ കു​റ​വാ​യി​രു​ന്നു. ആ​കെ​ക്കൂ​ടി​യു​ള്ള​ത് ര​ണ്ടു പേ​ർ. അ​ങ്ങ​നെ നൃ​ത്തം പ​ഠി​പ്പി​ച്ചു തു​ട​ങ്ങി. മോ​ഹി​നി​യാ​ട്ടം, ഭ​ര​ത​നാ​ട്യം എ​ന്നി​വ​യ്ക്കാ​യി​രു​ന്നു ക്ലാ​സു​ക​ൾ. പ്രോഗ്രാം​സ് വ​രു​ന്പോ​ൾ സി​നി​മാ​റ്റി​ക് ഡാ​ൻ​സ് ഉ​ൾ​പ്പെ​ടെ എ​ല്ലാം പ​ഠി​പ്പി​ച്ചി​രു​ന്നു. എ​ല്ലാ വ​ർ​ഷ​വും എല്ലാ കു​ട്ടി​ക​ളെയും ഉ​ൾ​പ്പെ​ടു​ത്തി നൃ​ത്ത​പ​രി​പാ​ടി​ക​ൾ ചെ​യ്തി​രു​ന്നു. 12 വ​ർ​ഷം അ​വി​ടെ ഡാ​ൻ​സ് ടീ​ച്ച​റാ​യി​രു​ന്നു.

നൃ​ത്ത​പ​ഠ​നം തു​ട​ങ്ങി​യ​കാ​ല​ത്തു ക​ലാ​മ​ണ്ഡ​ലം ശൈ​ലി​യി​ലാ​യി​രു​ന്നു അ​ഭ്യ​സ​നം. റി​യാ​ദി​ലെ ഡാ​ൻ​സ് സ്കൂ​ൾ തു​ട​ങ്ങി​യപ്പോൾ ക​ലാ​ക്ഷേ​ത്ര സ്റ്റൈ​ലി​ലേ​ക്കു മാ​റ്റി. പെ​ർ​ഫോ​മ​ൻ​സ് നോ​ക്കി​യാ​ൽ ഏ​റെ വി​നോ​ദി​പ്പി​ക്കു​ന്ന​ത് ആ ​സ്റ്റൈ​ൽ ത​ന്നെ. കാ​ഴ്ച​യ്ക്കും ക​ലാ​ക്ഷേ​ത്ര രീ​തി​ത​ന്നെ​യാ​ണ് മെ​ച്ചമെന്നാണ് എന്‍റെ അഭിപ്രായം. തിരുവനന്തപുരം ന​ട​രാ​ജ ഡാ​ൻ​ഡ് അ​ക്കാ​ദ​മി​യി​ലെ സ​ന​ൽ​കു​മാ​ർ ആ​യി​രു​ന്നു എ​ന്‍റെ ഗു​രു. 600ൽ​പ്പ​രം കു​ട്ടി​ക​ളെ അ​ക്കാ​ല​ത്തു ഞാൻ പ​ഠി​പ്പി​ച്ചി​ട്ടു​ണ്ട്. 2002 ലാ​ണ് ഞാ​ൻ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ​ത്. കു​ട്ടി​ക​ളു​ടെ ഉ​പ​രി​പ​ഠ​നം മു​ൻ​നി​ർ​ത്തി​യാ​യി​രു​ന്നു മ​ട​ക്കം. രാ​ജേ​ട്ട​ൻ 7 വ​ർ​ഷ​ത്തി​നു​ശേ​ഷ​മാ​ണ് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യ​ത്.



ജ്യോ​തി​ഷ​വും സി​നി​മ​യും

2002 മു​ത​ലാ​ണു ജ്യോ​തി​ഷം പ​ഠി​ച്ചു​തു​ട​ങ്ങി​യ​ത്. ധാരാളം അധ്യാപകരിൽ നിന്ന് ജ്യോതിഷം പഠിച്ചിട്ടുണ്ട്. ആദ്യത്തെ ജ്യോതിഷഗുരു പ്രേമചന്ദ്രമേനോൻ. ഹരിമേനോനാണ് ഈ രംഗത്തു പ്രോത്സാഹിപ്പിച്ചത്. 2007ൽ പ്രാ​ക്ടീ​സ് തു​ട​ങ്ങി​.ആ​ദ്യ​മൊ​ക്കെ പേ​ടി​യു​ണ്ടാ​യി​രു​ന്നു. ഒ​രാ​ളു​ടെ ലൈ​ഫ് വ​ച്ചു​ള്ള ക​ളി​യ​ല്ലേ? ജാ​തി​ മ​ത പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളി​ല്ലാ​തെ ധാ​രാ​ളം​പേ​ർ വ​രു​ന്നു​ണ്ട്. വ​യ​സാ​യ​വ​ർ പ​ല​രും അ​വ​രു​ടെ വി​ഷ​മ​ങ്ങ​ൾ പ​റ​യാ​നാ​ണു വ​രു​ന്ന​ത്. അ​വ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ കേ​ൾ​ക്കാ​ൻ ഒ​രാ​ൾ. അ​താ​ണ് അ​തി​ന്‍റെ സൈ​ക്കോ​ള​ജി എ​ന്നു തോ​ന്നു​ന്നു. അ​തി​നി​ടെ മ​ഴ​വി​ൽ മനോരമ ചാ​ന​ലി​ൽ പൊ​ന്ന​ന്പി​ളി എ​ന്ന സീ​രി​യ​ലി​ൽ അ​വ​സ​രം കി​ട്ടി. ​ഹ​രി പി. ​നാ​യ​രാ​ണ് അ​തി​ലേ​ക്കു വി​ളി​ച്ച​ത്. ഓ​ഡി​ഷ​നി​ലൂ​ടെ​യാ​ണു സെ​ല​ക്ടാ​യ​ത്.



സി​നി​മ​യി​ലേ​ക്ക്..

ഗാ​യി​ക ര​ശ്മി സ​തീ​ഷ് പ​റ​ഞ്ഞാ​ണ് തൃ​ശ്ശി​വ​പേ​രൂ​ർ ക്ലി​പ്ത​ത്തി​ലേ​ക്ക് ഫോ​ട്ടോ അ​യ​ച്ചു​കൊ​ടു​ത്ത​ത്. ആ​സി​ഫ് അ​ലി​യു​ടെ അ​മ്മ​വേ​ഷമാണ് ചെയ്തത്. ആ​സി​ഫ് അ​ലി​യും അ​പ​ർ​ണ ബാ​ല​മു​ര​ളി​യു​മാ​ണ് മു​ഖ്യ​വേ​ഷ​ങ്ങ​ളി​ൽ. സു​നി​ൽ സു​ഖ​ദ​യു​ടെ ചേ​ച്ചി​യാ​യി​ട്ടാ​ണ് എ​ന്‍റെ ക​ഥാ​പാ​ത്രം. ജി​ലു ജോ​സ​ഫ് എ​ന്‍റെ ജോ​ലി​ക്കാ​രി​യു​ടെ വേ​ഷ​ത്തി​ലും. തൃ​ശൂ​ർ വെ​ങ്കി​ട​ങ്ങ് ഉ​ള്ളാ​നൂ​ർ മ​ന​യി​ലാ​യി​രു​ന്നു സീ​നു​ക​ൾ ഷൂ​ട്ട് ചെ​യ്ത​ത്.



ര​ക്ഷാ​ധി​കാ​രി ബൈ​ജു​വി​ൽ

ഞാ​ൻ ആ​മി​യു​ടെ ഓ​ഡി​ഷ​ന് പോ​യി​രു​ന്നു. കാ​ര​ക്ടേ​ഴ്സി​ന്‍റെ അ​തേ ലു​ക്കു​ള്ള​വ​രെ​യാ​ണ് അ​വി​ടെ വേ​ണ്ടി​യി​രു​ന്ന​ത്. അ​തി​നാ​ൽ കി​ട്ടി​യി​ല്ല. അതിനിടെ ര​ഞ്ജ​ൻ​പ്ര​മോ​ദി​ന്‍റെ ര​ക്ഷാ​ധി​കാ​രി ബൈ​ജു​വി​ൽ ദീ​പക്കി​ന്‍റെ അ​മ്മ വേ​ഷ​ത്തി​നു വിളിച്ചു. ലോ​ഞ്ച്പാ​ഡു​കാ​രാ​ണ് എ​ന്നെ സെ​ല​ക്ട് ചെ​യ്ത​ത്. അ​ല​ൻ​സി​യ​റി​ന്‍റെ ഭാ​ര്യ​വേ​ഷം. അ​തി​ൽ സി​ങ്ക്സൗ​ണ്ടാ​യി​രു​ന്നു. ജി​സ് ജോ​യ് സം​വി​ധാ​നം ചെ​യ്ത സ​ണ്‍​ഡേ ഹോ​ളി​ഡേ​യി​ൽ ഒ​രു ചെ​റി​യ സീ​നി​ൽ വ​ന്നു. എ​ന്‍റെ ഭ​ർ​ത്താ​വും ആ ​സീ​നി​ൽ വ​രു​ന്നു​ണ്ട്. അ​പ​ർ​ണ​യും ആ​സി​ഫു​മു​ള്ള സീ​നാ​യി​രു​ന്നു അ​ത്.



മ​മ്മൂ​ട്ടി​ക്കൊ​പ്പം

അ​തി​നു​ശേ​ഷ​മാ​ണ് ശ്യാം​ധ​റി​ന്‍റെ മ​മ്മൂ​ട്ടി​ചി​ത്രം പു​ള്ളി​ക്കാ​ര​ൻ സ്റ്റാ​റാ എ​ന്ന പ​ട​ത്തി​ന്‍റെ ഓ​ഡി​ഷ​ന് പോ​യ​ത്. അ​തി​ൽ സെ​ല​ക്ഷ​നാ​യി. ടീ​ച്ച​റി​ന്‍റെ വേ​ഷ​മാ​ണ്. അ​തി​ന്‍റെ പോ​സ്റ്റ​റു​ക​ളി​ലും എ​ന്‍റെ ചി​ത്ര​മു​ണ്ട്. സ്്കൂ​ൾ ടീ​ച്ചേഴ്സിനെ പു​തി​യ പാ​ഠ്യ​പ​ദ്ധ​തി പ​ഠി​പ്പി​ക്കാ​ൻ വ​രു​ന്ന ടീ​ച്ച​ർ ട്രെ​യി​ന​റാ​യി​ട്ടാ​ണു മ​മ്മൂ​ട്ടി വ​രു​ന്ന​ത്. ക്ലാ​സ് റൂം ​സീ​നി​ൽ മ​മ്മൂ​ട്ടി​യു​മാ​യി കോം​ബി​നേ​ഷ​ൻ വ​രു​ന്നു​ണ്ട്. അ​തു ത​മാ​ശ ക​ല​ർ​ന്ന സീ​നാ​യി​രു​ന്നു. പു​ള്ളി​ക്കാ​റ​ൻ സ്റ്റാ​റാ ഓ​ണം റി​ലീ​സാ​ണ്.



ത​രം​ഗ​വും സോ​ളോ​യും

അ​തി​നു​ശേ​ഷം അ​രു​ണ്‍ ഡൊ​മി​നി​ക്കി​ന്‍റെ ത​രം​ഗം എ​ന്ന സി​നി​മ​യി​ൽ ടൊ​വി​നോ​യു​ടെ അ​മ്മ​വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ച്ചു. അ​തി​ന്‍റെ ഷൂ​ട്ട് ക​ഴി​ഞ്ഞു. ചെ​റി​യ റോ​ളാ​ണ് അ​തി​ൽ. ഞ​ങ്ങ​ൾ ത​മ്മി​ൽ കോം​ബി​നേ​ഷ​ൻ ഇ​ല്ല. ഞാ​നും മ​ങ്കി​പെ​ൻ ഡ​യ​റ​ക്ട​ർ ഷാ​നി​ലു​മാ​യി​ട്ടാ​ണ് കോം​ബി​നേ​ഷ​ൻ വ​രു​ന്ന​ത്.



തുടർന്ന് ബി​ജോ​യ് ന​ന്പ്യാ​രു​ടെ സോ​ളാ​യി​ലേ​ക്ക്. അ​തി​ലും ലോ​ഞ്ച്പാ​ഡാ​ണ് എ​ന്നെ കാ​സ്റ്റ് ചെ​യ്ത​ത്. ക​ബാ​ലി ഫെ​യിം ധ​ൻ​സി​ക​യു​ടെ അ​മ്മ​യാ​യി​ട്ടാ​ണ് അ​ഭി​ന​യി​ച്ച​ത്. ത​മി​ഴി​ലും മ​ല​യാ​ള​ത്തി​ലു​മാ​യി​ട്ടാ​ണ് സോളോ വ​രു​ന്ന​ത്. ദു​ൽ​ഖ​റു​മാ​യി​ട്ടാ​ണ് കൂ​ടു​ത​ലും കോം​ബി​നേ​ഷ​ൻ സീ​നു​ക​ൾ വ​രു​ന്ന​ത്. പുതിയ ചില പ്രോജക്ടുകൾ ചർച്ചയിലാണ്. അടുത്തിടെ മ​ഞ്ജു​വാ​ര്യ​ർ​ക്കൊ​പ്പം കി​ച്ച​ൻ​ട്ര​ഷ​റി​ന്‍റെ പ​ര​സ്യ​ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചു. മുന്പ് ആക്ടർ ആനന്ദ് ഗോപിനാഥിന്‍റെ അമ്മയായി ഫുഡ്മായുടെ പരസ്യചിത്രത്തിലും അഭിനയിച്ചിരുന്നു.

ഏ​റെ ഫ്ര​ണ്ട്‌ലിയാ​യി​രു​ന്നു ദു​ൽ​ഖ​ർ. ടോവി​നോ​യെ നേ​രി​ൽ ക​ണ്ടി​ട്ടി​ല്ല. ആ​സി​ഫു​മാ​യി ന​ല്ല അ​ടു​പ്പ​മാ​ണ്. പ​ല​യി​ട​ങ്ങ​ളി​ലും വ​ച്ചു കാ​ണു​ന്പോ​ൾ അ​മ്മ എ​ന്നാ​ണ് എന്നെ വി​ളി​ക്കു​ന്ന​ത്.



വീ​ട്ടു​വി​ശേ​ഷ​ങ്ങ​ൾ...

അ​ച്ഛ​ൻ തി​രു​വ​ന​ന്ത​പു​രം പ​ട്ട​ത്താ​ണു താ​മ​സം. ഞാ​നും ഭ​ർ​ത്താ​വ് രാ​ജേ​ന്ദ്ര​നും കൊ​ച്ചി​യി​ൽ. മ​ക്ക​ൾ ഭാ​വ​ന, ദ​ർ​ശ​ന. ല​ണ്ട​നി​ലാ​ണ് ഇ​രു​വ​രും മാ​സ്റ്റേ​ഴ്സ് ചെ​യ്ത​ത്. ഇ​പ്പോ​ൾ തി​യ​റ്റ​ർ ആ​ർ​ട്ടി​സ്റ്റു​ക​ൾ. ചെ​ന്നെെ​യി​ലും ബം​ഗ​ളൂ​രു​വി​ലു​മാ​ണ് അ​വ​ർ. തി​യ​റ്റ​ർ ആ​ണ് അ​വ​രു​ടെ പാ​ഷ​ൻ. കെ.​വി. ആ​ന​ന്ദി​ന്‍റെ ക​വ​നി​ൽ ക​ൽ​പ്പ​ന എ​ന്ന വേ​ഷം ചെ​യ്ത​ത് ഇ​ള​യ മ​ക​ൾ ദ​ർ​ശ​ന​യാ​ണ്.​ തി​യ​റ്റ​റാ​യ​തി​നാ​ൽ എ​പ്പോ​ഴും തി​ര​ക്കാ​ണ്. ടൊ​വി​നൊ നാ​യ​ക​നാ​കു​ന്ന​ മാ​യാ​ന​ദി​യി​ൽ ദ​ർ​ശ​ന ഒ​രു ചെ​റി​യ വേ​ഷം ചെ​യ്തി​ട്ടു​ണ്ട്.

ടി.ജി. ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.