അമ്പുവിന്‍റെ ആദ്യപ്രണയത്തിന്‍റെ കഥയുമായ് മാച്ച്ബോക്സ്
Monday, September 11, 2017 3:42 AM IST
ആ​ന​ന്ദ​ത്തി​നു​ശേ​ഷം റോ​ഷ​ൻ മാ​ത്യു​വും(​സൂചി​മോ​ൻ) വി​ശാ​ഖ് നാ​യ​രും
(​കു​പ്പി) ഒ​രു​മി​ച്ച് അ​ഭി​ന​യി​ച്ച ചി​ത്ര​മാ​ണ് ജി. സുരേഷ്കുമാറിന്‍റെ രേ​വ​തി ക​ലാ​മ​ന്ദി​ർ നി​ർ​മി​ച്ച മാ​ച്ച്ബോ​ക്സ്. കോ​ഴി​ക്കോ​ടി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​റ​യു​ന്ന പ്ര​ണ​യ​ക​ഥ​യാ​ണു മാ​ച്ച്ബോ​ക്സ്. അ​മ്പു, പാ​ണ്ടി, വ​ക്ക​ൻ, കാ​ക്ക എ​ന്നീ ആ​ത്മ​മി​ത്ര​ങ്ങ​ളു​ടെ സൗ​ഹൃ​ദ​ത്തി​ന്‍റെ ക​ഥ കൂ​ടി​യാ​ണ് മാ​ച്ച്ബോ​ക്സ്. ഹാ​പ്പി വെ​ഡ്ഡിം​ഗ് ഫെ​യിം ദൃ​ശ്യ​യാ​ണ് മാ​ച്ച്ബോ​ക്സി​ൽ റോ​ഷ​ന്‍റെ നാ​യി​ക. പു​തു​മു​ഖം ശി​വ​റാം മ​ണി സം​വി​ധാ​നം ചെ​യ്ത മാ​ച്ച്ബോ​ക്സി​ൽ അ​മ്പു എ​ന്ന നാ​യ​ക ക​ഥാ​പാ​ത്ര​മാ​യി വേ​ഷ​മി​ട്ട യു​വ​താ​രം റോ​ഷ​ൻ മാ​ത്യു സം​സാ​രി​ക്കു​ന്നു..



മാ​ച്ച് ബോ​ക്സി​ലേ​ക്ക് എ​ത്തി​യ​ത്....

ആ​ന​ന്ദം ക​ഴി​ഞ്ഞ് കേ​ട്ട​വ​യി​ൽ ഏ​റെ ഇ​ഷ്ടം​തോ​ന്നി​യ ക​ഥ​ക​ളി​ലൊ​ന്നാ​ണ് മാ​ച്ച്ബോ​ക്സി​ന്‍റേ​ത്. അ​ടു​ത്ത ദി​വ​സം ത​ന്നെ ഷൂ​ട്ട് തു​ട​ങ്ങാം എ​ന്ന രീ​തി​യി​ൽ ആ​വേ​ശം ന​ല്കി​യ ക​ഥ. പ​ക്ഷേ, അ​ന്ന് നി​ഖി​ൽ, കെ​നി എ​ന്നീ തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ളും ശി​വ​റാം മ​ണി എ​ന്ന പു​തു​മു​ഖ സം​വി​ധാ​യ​ക​നും മാ​ത്ര​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. പ്രൊ​ഡ്യൂ​സ​റെ കി​ട്ടി​യി​രു​ന്നി​ല്ല. അ​തി​നാ​ൽ ഞാ​നും വി​ശാ​ഖും ഈ ​സി​നി​മ ക​മി​റ്റ് ചെ​യ്തു​ക​ഴി​ഞ്ഞ് അ​ടു​ത്ത സി​നി​മ​ക​ളി​ലേ​ക്കു പോ​യി.



ഞാ​ൻ പി​.ടി സാ​റി​ന്‍റെ വി​ശ്വാ​സ​പൂ​ർ​വം മ​ൻ​സൂ​ർ ചെ​യ്യു​ന്ന​തി​നി​ടെ​യാ​ണ് രേ​വ​തി​ ക​ലാ​മ​ന്ദി​ർ മാ​ച്ച്ബോ​ക്സ് പ്രൊ​ഡ്യൂ​സ് ചെ​യ്യാ​ൻ ത​യാ​റാ​യ വി​വ​രം ഡ​യ​റ​ക്ട​ർ ശി​വ​റാം മ​ണി അ​റി​യി​ച്ച​ത്. ക​ഴി​ഞ്ഞ 12 കൊ​ല്ല​മാ​യി ഫി​ലിം ഫീ​ൽഡി​ൽ ഉ​ള്ള ശി​വ​റാം​മ​ണി ശ്ര​ദ്ധേ​യ​മാ​യ ഷോ​ർ​ട്ട് ഫി​ലി​മു​ക​ൾ ചെ​യ്തി​ട്ടു​ണ്ട്. എ​ഡി​റ്റിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള ടെ​ക്നി​ക്ക​ൽ കാ​ര്യ​ങ്ങ​ളി​ൽ അറിവുള്ള ശി​വ​റാ​മി​ന്‍റെ ആ​ദ്യ ഫീ​ച്ച​ർ​ഫി​ലി​മാ​ണ് മാ​ച്ച്ബോ​ക്സ്.



മാ​ച്ച് ബോ​ക്സി​ന്‍റെ വിശേഷങ്ങൾ...

പ്ര​ണ​യ​ക​ഥ​യാ​ണ് മാ​ച്ച് ബോ​ക്സ്. ബി​കോം ഫൈ​നൽ ഇയറിനു പ​ഠി​ക്കു​ന്ന അ​ന്പു എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ ആ​ദ്യ​പ്ര​ണ​യ​ത്തി​ന്‍റെ ക​ഥ. പ​ക്ഷേ, അ​തു പ​റ​യു​ന്ന​ത് അ​ന്പു​വി​ന്‍റെ കൂ​ട്ടു​കാ​രു​ടെ​യും - പാ​ണ്ടി, വ​ക്ക​ൻ, കാ​ക്ക- അ​വ​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ​യും കാ​ഴ്ച​പ്പാ​ടു​ക​ളി​ലൂ​ടെ​യാ​ണ്. ന​മ്മു​ടെ നാ​ട്ടി​ൽ ഇ​ന്ന​ത്തെ കാ​ല​ഘ​ട്ട​ത്തി​ൽ പ്ര​സ​ക്ത​മാ​യ, ചി​ന്ത​ക​ൾ​ക്കു വ​ഴി​തു​റ​ക്കു​ന്ന ചി​ല ആ​ശ​യ​ങ്ങ​ൾ ഈ ​സു​ഹൃ​ത്തു​ക്ക​ളി​ലൂ​ടെ​യും കു​ടും​ബ​ത്തി​ലൂ​ടെ​യും പ​റ​യു​ക​യാ​ണ്.




ഇ​തൊ​രു പ്ര​ണ​യ​ക​ഥ​യാ​ണ്. പ​ക്ഷേ, അ​ന്പു​വി​ന്‍റെ​യും നി​ധി​യു​ടെ​യും മാ​ത്രം ക​ഥ​യ​ല്ല. സൗ​ഹൃ​ദം, കു​ടും​ബം എ​ന്നി​വ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണു ക​ഥ പ​റ​യു​ന്ന​ത്. കോ​ഴി​ക്കോ​ടി​നെ സ്പ​ർ​ശി​ച്ചു​കി​ട​ക്കു​ന്ന ചെ​ത്തു​ക​ട​വ് എ​ന്ന നാ​ട്ടി​ൻ​പു​റ​ത്തു സം​ഭ​വി​ക്കു​ന്ന ക​ഥ​യാ​ണി​ത്. പാ​ണ്ടി​യെ അ​വ​ത​രി​പ്പി​ക്കു​ന്ന​തു വി​ശാ​ഖ് നാ​യ​ർ.



ജോ​യ് മാ​ത്യു സാ​റി​ന്‍റെ മ​ക​ൻ മാ​ത്യു വ​ക്ക​നാ​യും ഷൈ​ൻ ടോം ​ചാ​ക്കോ​യു​ടെ സ​ഹോ​ദ​ര​ൻ ജോ ​ചാ​ക്കോ കാ​ക്ക​യാ​യും വേ​ഷ​മി​ടു​ന്നു. ഫി​ലി​പ്സ് ആ​ൻ​ഡ് മ​ങ്കി​പെ​ൻ, കോ​ബ്ര ഉ​ൾ​പ്പെ​ടെ ചില സി​നി​മ​ക​ളി​ൽ മാ​ത്യു ചെ​റി​യ വേ​ഷ​ങ്ങ​ൾ ചെ​യ്തി​ട്ടു​ണ്ട്. ഇ​തി​ൽ ആ​ദ്യാ​വ​സാ​ന​മു​ള്ള ക​ഥാ​പാ​ത്ര​മാ​ണ്. ജോ ​ചാ​ക്കോ​യു​ടെ ആ​ദ്യ​പ​ട​മാ​ണി​ത്. റഫീക് അഹമ്മദ്- ബിജിബാൽ ടീമിന്‍റേതാണു പാട്ടുകൾ. ‘ഒരായിരം മുഖങ്ങൾ കാണുമെൻ കണ്ണിലെ’ എന്ന പാട്ട് യൂട്യൂബിൽ കാണാം.




റോ​ഷ​ന്‍റെ നാ​യി​ക​യാ​യി ദൃ​ശ്യ രഘുനാഥ്...

ദൃ​ശ്യ​യു​ടെ ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​ണി​ത്. ആ​ദ്യ ചി​ത്രം ഒ​മ​ർ ലു​ലു​വി​ന്‍റെ ഹാ​പ്പി വെ​ഡ്ഡിം​ഗ്. നി​ധി. വി. ​പി​ള്ള എ​ന്നാ​ണു കാ​ര​ക്ട​റി​ന്‍റെ പേ​ര്. പു​റം​നാ​ട്ടി​ൽ ഡി​ഗ്രി​പ​ഠ​ന​ത്തി​നു​ശേ​ഷം നാ​ട്ടി​ലേ​ക്കു താ​മ​സ​ത്തി​നെ​ത്തു​ക​യാ​ണ് നി​ധി. തു​ട​ർ​ന്നു ഗു​രു​വാ​യൂ​ര​പ്പ​ൻ കോ​ള​ജി​ൽ എം​എ​യ്ക്കു ചേ​രു​ന്നു. നി​ധി എം​എ​യ്ക്കു പ​ഠി​ക്കു​ന്ന കു​ട്ടി​യാ​ണ്, അ​ന്പു​വി​നെ​ക്കാ​ൾ ഒ​രു വ​യ​സ് മൂ​ത്ത​താ​ണ്. പ​ക്ഷേ, 12-ാം ക്ലാ​സ് ക​ഴി​ഞ്ഞ് ഇ​റ​ങ്ങി​യ​തേ​യു​ള്ളൂ നി​ധി​യാ​യി വേ​ഷ​മി​ട്ട ദൃ​ശ്യ.



അ​ശോ​ക​ൻ സാ​റാ​ണ് ഈ ​സി​നി​മ​യി​ൽ ദൃ​ശ്യ​യു​ടെ അ​ച്ഛ​ൻ വേ​ഷ​ത്തി​ൽ വ​രു​ന്ന​ത്. അ​ദ്ദേ​ഹ​ത്തെ​പ്പോ​ലെ അ​നു​ഭ​വ​സ​ന്പ​ത്തു​ള്ള ഒ​രു ന​ട​നൊ​പ്പം ഏ​റെ പെ​ർ​ഫോം ചെ​യ്യാ​നു​ള്ള സീ​നു​ക​ൾ ദൃ​ശ്യ​യ്ക്കു​ണ്ട്. ഞ​ങ്ങ​ൾ ത​മ്മി​ലു​ള്ള പ്രാ​യ​വ്യ​ത്യാ​സം ആ​ദ്യ​മൊ​ക്കെ ഇ​രു​വ​ർ​ക്കും ഫീ​ൽ ചെ​യ്തി​രു​ന്നു. ക്ര​മേ​ണ ഞ​ങ്ങ​ൾ​ക്കി​ട​യി​ൽ ന​ല്ല വ​ർ​ക്കിം​ഗ് ഫ്ര​ണ്ട്ഷി​പ്പ് രൂ​പ​പ്പെ​ട്ടു. ഇപ്പോൾ പ്രാ​യം ഒ​രു ത​ട​സ​മ​ല്ല, ഞ​ങ്ങ​ൾ ന​ല്ല സൗ​ഹൃ​ദ​ത്തി​ലാ​ണ്.



വി​ശാ​ഖു​മൊ​ത്ത് ആ​ന​ന്ദ​ത്തി​നു​ശേ​ഷം....

ഞാ​നും വി​ശാ​ഖും മാ​ർ​ക്ക​റ്റിം​ഗ് ത​ന്ത്ര​ങ്ങ​ളു​ടെ ഭാ​ഗ​മായി മാത്രം ഒ​രു സി​നി​മ​യി​ൽ വീ​ണ്ടും ഒ​ന്നി​ക്കാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നി​ല്ല. ഒ​ന്നി​ക്കു​ക​യാ​ണെ​ങ്കി​ൽ സ്വ​ത​ന്ത്ര വ്യ​ക്തി​ത്വ​മു​ള്ള ര​ണ്ടു ക​ഥാ​പാ​ത്ര​ങ്ങ​ൾ ആ​യി​രി​ക്ക​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നു. മാ​ച്ച് ബോ​ക്സി​ന്‍റെ ക​ഥ കേ​ട്ട​പ്പോ​ൾ​ത്ത​ന്നെ എ​നി​ക്ക് ഇ​ഷ്ട​മാ​യി. പാ​ണ്ടി എ​ന്ന കാ​ര​ക്ട​റി​നു​വേ​ണ്ടി വി​ശാ​ഖി​നെ​യാ​ണു പ​രി​ഗ​ണി​ക്കു​ന്ന​തെ​ന്ന് അ​റി​ഞ്ഞ​പ്പോ​ൾ സ​ന്തോ​ഷ​മാ​യി.



വി​ശാ​ഖു​മാ​യി വ​ർ​ക്ക് ചെ​യ്യാ​ൻ ഏ​റെ കം​ഫ​ർ​ട്ടാ​ണ്. ക​ഥ കേ​ട്ട​പ്പോ​ൾ എ​നി​ക്ക് ഏ​റെ ഇ​ഷ്ട​മാ​യ കാ​ര​ക്ട​റാ​ണു പാ​ണ്ടി. ഈ ​സി​നി​മ അ​ന്പു​വി​ന്‍റെ ആ​ദ്യ​പ്ര​ണ​യ​ത്തി​ന്‍റെ ക​ഥ​യാ​ണെ​ങ്കി​ലും പാ​ണ്ടി​യി​ല്ലാ​ത്ത സീ​നു​ക​ളി​ല്ല. അ​ന്പു​വി​നെ​യും പാ​ണ്ടി​യെ​യും സ്പ​ർ​ശി​ച്ചാ​ണു ക​ഥ പ്ര​ധാ​ന​മാ​യും മു​ന്പോ​ട്ടു​പോ​കു​ന്ന​ത്. അ​ന്പു​വി​നും ക​ഥ​യ്ക്കു​മൊ​പ്പം പാ​ണ്ടി ആ​ദ്യാ​വ​സാ​ന​മു​ണ്ട്. അ​ന്പു, പാ​ണ്ടി, വ​ക്ക​ൻ, കാ​ക്ക... ഈ ​നാ​ലു​പേ​രും വ​ള​രെ ക​രു​ത്തു​റ്റ ഒ​രു സൗ​ഹൃ​ദ​വ​ല​യ​ത്തി​ലെ ക​ണ്ണി​ക​ളാ​ണ്. അ​ന്പു​വും പാ​ണ്ടി​യും ഒ​രു​മി​ച്ചു പ​ഠി​ക്കു​ന്ന​വ​രാ​ണ്. ‘വ​ക്ക​ൻ’ പു​റ​ത്തെ​വി​ട​യോ പോ​കാ​ൻ ഐ​ഇ​എ​ൽ​ടി​എ​സ് പോ​ലെ ഒ​രു പ​രീ​ക്ഷ​യെ​ഴു​തി നി​ൽ​ക്കു​ന്നു. ‘കാ​ക്ക’ അ​വ​ന്‍റെ അ​പ്പ​നെ ക​ട​യി​ൽ സ​ഹാ​യി​ക്കു​ന്നു. എ​ല്ലാ​വ​രും ഒ​രേ പ്രാ​യ​ക്കാ​രാ​ണ്.

അ​ന്പു പ​ല കാ​ര്യ​ങ്ങ​ളും ആ​ദ്യം പ​റ​യു​ന്ന​തു പാ​ണ്ടി​യോ​ടാ​ണ്. പ​ല തീ​രു​മാ​ന​ങ്ങ​ളു​മെ​ടു​ക്കു​ന്ന​തു പാ​ണ്ടി​യാ​ണ്. ഈ ​നാ​ലു​പേ​രി​ൽ ഏ​റെ ശാ​ന്ത​ശീ​ല​നാ​യ, സെ​ൻ​സി​റ്റീ​വാ​യ ക​ഥാ​പാ​ത്രം അ​ന്പു​വാ​ണ്. പാ​ണ്ടി​യു​ടെ വേ​ഷം ചെ​യ്യു​ന്ന ന​ട​നു​മാ​യി ന​ല്ല കെ​മ​സ്ട്രി ഉ​ണ്ടാ​വു​ക എ​ന്ന​തു വ​ള​രെ പ്ര​ധാ​ന​മാ​യി​രു​ന്നു. അ​തു വി​ശാ​ഖ് ആ​യ​തു​കാ​ര​ണം കൂ​ടു​ത​ൽ കം​ഫ​ർ​ട്ടാ​യി. വി​ശാ​ഖു​മാ​യി വ​ർ​ക്ക് ചെ​യ്യു​ന്ന​തി​ൽ വ്യ​ക്തി​പ​ര​മാ​യി ഞാ​ൻ ഏ​റെ ആ​വേ​ശ​ത്തി​ലാ​ണ്.



വി​ശ്വാ​സ​പൂ​ർ​വം മ​ൻ​സൂ​ർ നല്കിയ അനുഭവം...

ക​ഴി​ഞ്ഞ ഏ​ഴു വർഷത്തിനി​ടെ ഞാൻ ചെ​യ്ത ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ എ​നി​ക്കു വ്യ​ക്തി​പ​ര​മാ​യി ഏ​റെ സം​തൃ​പ്തി ന​ല്കി​യ ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു പി.ടി. കു​ഞ്ഞു​മു​ഹ​മ്മ​ദ് സാ​റി​ന്‍റെ ‘വി​ശ്വാ​സ​പൂ​ർ​വം മ​ൻ​സൂ​റി​”ലെ മ​ൻ​സൂ​ർ. മ​ൻ​സൂ​ർ ത​ന്നെ​യാ​ണ് എ​ന്നെ തൃ​പ്തി​പ്പെ​ടു​ത്തി​യ എ​ന്‍റെ വേ​ഷം. വ്യ​ക്തി​പ​ര​മാ​യി എ​ന്‍റെ സി​നി​മാ​ജീ​വി​ത​ത്തി​ലെ നാ​ഴി​ക​ക്ക​ല്ലു​ക​ളി​ൽ ഒ​ന്നാ​ണു മ​ൻ​സൂ​ർ.

നാ​ട​ക​ങ്ങ​ളി​ൽ നി​ന്നു പഠി​ച്ച പ​ല കാ​ര്യ​ങ്ങ​ളും മ​ൻ​സൂ​റി​ൽ പ്ര​യോ​ഗ​ത്തി​ൽ കൊ​ണ്ടു​വ​ന്നു. അ​തു തൃ​പ്തി​ക​ര​മാ​യി വ​ന്നു. മ​ൻ​സൂ​റി​ൽ നി​ന്ന് ഏ​റെ പഠി​ക്കാ​നാ​യി. ആ സിനിമ ക​ണ്ട​വ​രെ​ല്ലാ​വ​രും ന​ല്ല അ​ഭി​പ്രാ​യ​മാ​ണു പ​റ​ഞ്ഞ​ത്. മേ​ന​ക മാം ​ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ അ​തു നേ​രി​ൽ ക​ണ്ട​പ്പോ​ൾ അ​റി​യി​ച്ചി​രു​ന്നു. സി​നി​മ​യി​ലേ​ക്കു വ​ന്ന​തും ഇ​വിടെ പി​ടി​ച്ചു​നി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തും തെ​റ്റ​ല്ല എ​ന്നു ബോ​ധ്യ​പ്പെ​ട്ട​തു മ​ൻ​സൂ​ർ ക​ണ്ട​തി​നു​ശേ​ഷ​മാ​ണ്.



പു​തി​യ പ്രോ​ജ​ക്ടു​ക​ൾ...

ബി​ജു​മേ​നോ​ന്‍റെ "ഒരായിരം കിനാക്കളാൽ' ക​മി​റ്റ് ചെ​യ്തു. സംവിധാനം പുതുമുഖമായ പ്രമോദ് മോഹൻ. രൺജി പണിക്കറും ബി സിനിമാസും ചേർന്നാണ് നിർമാണം. ബി​ജു​വേ​ട്ടനും ഞാ​നും പി​ന്നെ മ​റ്റൊ​രു ന​ട​നു​മാ​ണ് മു​ഖ്യ​വേ​ഷ​ങ്ങ​ളി​ൽ. അ​ടു​ത്ത​മാ​സം ആ ​ചി​ത്രം തു​ട​ങ്ങും. വ്യ​ക്തി​പ​ര​മാ​യി ആ ​പ്രോ​ജ​ക്ടി​ൽ ഏ​റെ ആവേശത്തിലാണു ഞാ​ൻ. സ​ച്ചി​ൻ​വാ​ര്യ​രാ​ണ് അ​തി​ൽ മ്യൂ​സി​ക് ചെ​യ്യു​ന്ന​ത്. മറ്റു ചില പ്രോജക്ടുകൾ ചർച്ചയിലാണ്.

ടി.​ജി.​ബൈ​ജു​നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.