Home   | Editorial   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Viral   | Health
Star Chat
Back to home
"നി കൊ ഞാ ചാ'യ്ക്കു ശേഷം "ലവകുശ’
Wednesday, October 11, 2017 2:50 PM IST
ശ്യാ​മ​പ്ര​സാ​ദി​ന്‍റെ​യും ലാ​ൽ ​ജോ​സി​ന്‍റെ​യും അ​സി​സ്റ്റ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള ഗി​രീ​ഷ് മ​നോ "നീ ​കൊ ഞാ ​ചാ' എ​ന്ന ചി​ത്ര​ത്തി​നു​ ശേ​ഷം സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ല​വ​കു​ശ. “കു​ട്ടി​ക​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ഇ​ഷ്ട​മാ​കു​ന്ന കോ​മി​ക് സ്ട്രി​പ്പ് സ്വ​ഭാ​വ​മു​ള്ള സ്പൈ ​കോ​മ​ഡി​യാ​ണ് ല​വ​കു​ശ. ബി​ജു​മേ​നോ​ൻ, അ​ജു ​വ​ർ​ഗീ​സ്, നീ​ര​ജ് മാ​ധ​വ് കോം​ബി​നേ​ഷ​നാ​ണ് ഈ ​സി​നി​മ​യു​ടെ ഹൈ​ലൈ​റ്റ്. നീ​ര​ജ് മാ​ധ​വും അ​ജു വ​ർ​ഗീ​സും ടൈ​റ്റി​ൽ ക​ഥാ​പാ​ത്ര​ങ്ങ​ളും നാ​യ​കന്മാ​രു​മാ​യ ല​വ​കു​ശ​യി​ൽ ഗോ​ഡ്ഫാ​ദ​ർ ടൈ​പ്പി​ലു​ള്ള ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ബി​ജു​മേ​നോ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ദീ​പ്തി​സ​തി​യാ​ണു ചി​ത്ര​ത്തി​ലെ നാ​യി​ക. അ​ദി​തി​ര​വി ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു...” നീ​ര​ജ് മാ​ധ​വ് ര​ച​ന​യും ജെ​യ്സ​ണ്‍ ഇ​ള​ങ്കു​ളം നി​ർ​മാ​ണ​വും നി​ർ​വ​ഹി​ച്ച ഫാ​മി​ലി എ​ന്‍റ​ർ​ടെ​യ്ന​ർ ല​വ​കു​ശ​യു​ടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ചിത്രത്തിന്‍റെ സം​വി​ധാ​യ​ക​ൻ ഗി​രീ​ഷ് മ​നോ.

സി​നി​മ​യി​ലേ​ക്കു​ള്ള വ​ഴി...‍?

അ​നി​മേ​റ്റ​റാ​യി​ട്ടാ​ണു തു​ട​ക്കം. പി​ന്നീ​ടു വി​ഷ്വ​ൽ ക​മ്യൂ​ണി​ക്കേ​ഷ​ൻ ക​ഴി​ഞ്ഞ് ലാ​ൽ ജോ​സി​നും ശ്യാ​മ​പ്ര​സാ​ദി​നു​മൊ​പ്പം അ​സി​സ്റ്റ​ന്‍റാ​യി വ​ർ​ക്ക് ചെ​യ്തു; അ​ക​ലെ, ഒ​രേ​ക​ട​ൽ, ഋ​തു, ചാ​ന്തു​പൊ​ട്ട്, അ​ച്ഛ​നു​റ​ങ്ങാ​ത്ത വീ​ട്, ക്ലാ​സ്മേ​റ്റ്സ് തു​ട​ങ്ങി​യ പ​ട​ങ്ങ​ളി​ൽ. നീ ​കൊ ഞാ ​ചാ ആ​ണ് ആ​ദ്യ​ചി​ത്രം. അ​ത് ഒ​രു ടീ​നേ​ജ് ചി​ത്ര​മാ​യി​രു​ന്നു. ബ്ലാ​ക്ക് ഹ്യൂ​മ​റാ​ണ് അതിൽ.ല​വ​കു​ശ എ​ന്ന സി​നി​മ​യു​ടെ പി​റ​വി....‍?

നീ ​കൊ ഞാ ​ചാ​യ്ക്കു ശേ​ഷം പു​തു​മ​യു​ള്ള ക​ഥ​ക​ൾ അ​ന്വേ​ഷി​ക്കു​ന്ന സ​മ​യം. നീ​ര​ജ് മാ​ധ​വി​ന്‍റെ കൈയിൽ ല​വ​കു​ശ എ​ന്ന ഒ​രു ക​ഥ​യു​ണ്ടെ​ന്നും അ​തു സി​നി​മ​യാ​ക്കാ​മെ​ന്നും എ​ന്നോ​ട് ആ​ദ്യം സൂ​ചി​പ്പി​ച്ച​ത് അ​ജു വ​ർ​ഗീ​സാ​ണ്. നീ​ര​ജി​ന്‍റെ ക​ഥ എ​നി​ക്കു ര​സ​ക​ര​മാ​യി തോ​ന്നി. അ​തി​ൽ പു​തു​മ​യു​ണ്ടെ​ന്നും. അ​ങ്ങ​നെ ല​വ​കു​ശ സം​വി​ധാ​നം ചെ​യ്യാ​മെ​ന്നു തീ​രു​മാ​നി​ച്ചു. കാ​ഷ്വ​ൽ ആ​യു​ള്ള ഒ​രു ഫി​ലിം മേക്കിംഗാ​യി​രു​ന്നു നീ ​കൊ ഞാ ​ചാ​യി​ൽ. ല​വ​കു​ശ എ​ന്ന ക​ഥ മേക്കിംഗിൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് അ​ത്ത​രം ട്രീ​റ്റ്മെ​ന്‍റ് ആ​വ​ണ​മെ​ന്ന ആ​ലോ​ച​ന​യി​ൽ നി​ന്നാ​ണ് അ​വ​ർ എ​ന്നെ സ​മീ​പി​ച്ച​ത്.

തി​ര​ക്ക​ഥ പൂ​ർ​ത്തി​യാ​തോ​ടെ അ​തി​ലെ മു​ഖ്യ ക​ഥാ​പാ​ത്രം ആ​രു ചെ​യ്യുണമെ​ന്ന ആ​ലോ​ച​ന​ക​ൾ തു​ട​ങ്ങി. ആ ​വേ​ഷം ബി​ജു​മേ​നോ​ൻ ചെ​യ്താ​ൽ ര​സ​ക​ര​മാ​കു​മെ​ന്നും പ്രോ​ജ​ക്ടി​നു മൊ​ത്ത​ത്തി​ൽ ഗു​ണ​ക​ര​മാ​കു​മെ​ന്നും എ​നി​ക്കു തോ​ന്നി. ബി​ജു മേ​നോ​ൻ ഉ​ണ്ടെ​ങ്കി​ലേ ഈ ​പ​ടം ചെ​യ്യു​ക​യു​ള്ളൂ എ​ന്ന് ആ​ദ്യം​ത​ന്നെ ഞാ​ൻ തീ​ർ​ച്ച​പ്പെ​ടു​ത്തി​യി​രു​ന്നു. കാ​ര​ണം, ആ ​കാ​ര​ക്ട​റി​നു മ​റ്റൊ​രു ഓ​പ്ഷ​ൻ ഇ​ല്ല. പ​ടം കാ​ണു​ന്പോ​ൾ അ​തു മ​ന​സി​ലാ​വും. ഗോ​ഡ്ഫാ​ദ​ർ(​ര​ക്ഷ​ക​ൻ) ടൈ​പ്പി​ലു​ള്ള ഒ​രു കാ​ര​ക്ട​റാ​ണ​ത്. തു​ട​ർ​ന്നു ബി​ജു​മേ​നോ​നൊ​ടു ക​ഥ പ​റ​ഞ്ഞു. അദ്ദേഹം ഓ​കെ പ​റ​ഞ്ഞു.ല​വ​കു​ശ​യി​ൽ അ​ജു​വും നീ​ര​ജു​മാ​ണ് നാ​യ​കന്മാ​ർ. അ​ങ്ങ​നെ​യൊ​രു സി​നി​മ​യി​ൽ ഒ​ട്ടും അ​വി​ശ്വാ​സം പ്ര​ക​ടി​പ്പി​ക്കാ​തെ ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കാ​ൻ ത​യാ​റാ​യി എ​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​ലി​യ ഒ​രു ക്വാ​ളി​റ്റി​ തന്നെയാണ്. അ​തു പ്ര​ഫ​ഷ​ണ​ലി​സ​മാ​ണ്. മാ​തൃ​കാ​പ​ര​മാ​ണ്. ഒ​രു ബി​ജു​ബി​ജു​മേ​നോ​ൻ സി​നി​മ​യി​ൽ നി​ന്നു പ്രേ​ക്ഷ​ക​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​തൊ​ക്കെ ഈ ​സി​നി​മ​യി​ൽ​നി​ന്നു കി​ട്ടും.

സ്പൈ​ കോ​മ​ഡി​ക​ൾ മു​ന്പു​ത​ന്നെ മ​ല​യാ​ള​ത്തി​ൽ വ​ന്നി​ട്ടു​ണ്ട്. ദാ​സ​ൻ-വി​ജ​യ​ൻ, പ്രേം​ന​സീ​ർ-അ​ടൂ​ർ​ഭാ​സി സി​നി​മ​ക​ളു​ടെ (​സി​ഐ​ഡി ന​സീ​ർ, ല​ങ്കാ​ദ​ഹ​നം) രീ​തി. അത്തരം ഒരു മാതൃകയിലാണ് ലവകുശ ചെയ്തത്.

ല​വ​കു​ശ എ​ന്ന ടൈ​റ്റി​ലി​ന്‍റെ പ്ര​സ​ക്തി...‍?

ല​വ​കു​ശന്മാ​ർ എ​ങ്ങ​നെ ല​വ​കു​ശന്മാ​രാ​യി എ​ന്നു​ള്ള​താ​ണ് ഈ ​സി​നി​മ. ല​വ​നാ​യി നീ​ര​ജ് മാ​ധ​വും കു​ശ​നാ​യി അ​ജു വ​ർ​ഗീ​സും. അ​വ​ർ വ​ള​രെ സാ​ധാ​ര​ണ​ക്കാ​രാ​യ ചെ​റു​പ്പ​ക്കാ​രാ​ണ്. പോ​ലീ​സ് ആ​ക​ണ​മെ​ന്നാ​ണ് അ​വ​രു​ടെ വ​ലി​യ ആ​ഗ്ര​ഹം. പ​ക്ഷേ, അ​തി​നു​വേ​ണ്ട ശാ​രീ​രി​ക​യോ​ഗ്യ​ത​യോ ഐ​ക്യു​വോ അ​വ​ർ​ക്കി​ല്ല. ഇ​വ​ർ ര​ണ്ടു പേ​രും ത​മ്മി​ൽ ക​ണ്ടു​മു​ട്ടു​ന്നു. അ​വ​ർ ത​മ്മി​ൽ ഒ​രു രാ​ശി വ​ർ​ക്കൗ​ട്ടാ​കു​ന്നു. അ​താ​ണ് ഈ ​സി​നി​മ​യു​ടെ ക​ഥ. ഈ ​സി​നി​മ​യി​ലെ ല​വ​കു​ശന്മാർ സ​ഹോ​ദ​രന്മാര​ല്ല. സി​നി​മ​യി​ൽ ഒ​രി​ട​ത്തും ഇ​വ​ർ പ​ര​സ്പ​രം ഇ​വ​രു​ടെ ഒ​റി​ജി​ന​ൽ പേ​രു​ക​ൾ വി​ളി​ക്കു​ന്നി​ല്ല.ര​ച​ന നീ​ര​ജ് മാ​ധ​വ്....‍?

നീ​ര​ജി​ന്‍റെ ക​ഥ​യ്ക്ക് അ​ദ്ദേ​ഹം ത​ന്നെ തി​ര​ക്ക​ഥ എ​ഴു​തു​ക​യാ​യി​രു​ന്നു. മ​റ്റു സി​നി​മ​ക​ളി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​നി​ട​യി​ൽ വ​ള​രെ സാ​വ​ധാ​ന​മാ​ണ് നീ​ര​ജ് സ്ക്രി​പ്റ്റ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. ക​ഥ​യെ സം​ബ​ന്ധി​ച്ച് ഉ​ത്ത​മ​ബോ​ധ്യം ഉ​ള്ള​തി​നാ​ൽ നീ​ര​ജി​നു സ്ക്രി​പ്റ്റിം​ഗ് അ​നാ​യ​സം ചെയ്യാ​നാ​യി.ബി​ജു​മേ​നോ​ന് ഒ​പ്പ​മു​ള്ള അ​നു​ഭ​വ​ങ്ങ​ൾ...‍?

വി​ഘ്നേ​ഷ് എ​ന്നാ​ണ് ബി​ജു​മേ​നോ​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. ബി​ജു​മേ​നോ​ൻ ആ ​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച പ്രോ​സ​സ് ഏ​റെ ര​സ​ക​ര​മാ​യിരുന്നു. കടലാസിൽ എഴുതിവച്ചതിന​പ്പു​റം ഷൂ​ട്ടിം​ഗ് സ​മ​യ​ത്ത് ആ ​ക​ഥാ​പാ​ത്ര​ത്തി​ന് തി​ക​ച്ചും സ്വാ​ഭാ​വി​ക​മാ​യ വ്യാ​ഖ്യാ​നം ന​ല്കാ​ൻ ബി​ജു​മേ​നോ​നു ക​ഴി​ഞ്ഞു. ഏ​റെ പ്ര​ഫ​ഷ​ണ​ലാ​യ ഒ​ര​ഭി​നേ​താ​വാ​ണ് ബി​ജു​മേ​നോ​ൻ. അ​സി. ഡ​യ​റ​ക്ട​റാ​യി ലാ​ൽ​ജോ​സി​നൊ​പ്പം വ​ർ​ക്ക് ചെ​യ്യു​ന്പോ​ഴാ​ണ് ബി​ജു മേ​നോ​നു​മാ​യി ആ​ദ്യം പ​രി​ച​യ​പ്പെ​ടു​ന്ന​ത്. അദ്ദേഹത്തി​ന്‍റെ പ്ര​ഫ​ണ​ലി​സം വാ​സ്ത​വ​ത്തി​ൽ പു​തി​യ ജ​ന​റേ​ഷ​നി​ൽ ഉ​ള്ള​വ​ർ​ക്കു​പോ​ലും ഏ​റെ മാ​തൃ​കാ​പ​ര​മാ​ണ്. എ​ന്തു ചെ​യ്യുന്പോ​ഴും അ​തു സ്വാ​ഭാ​വി​ക​മാ​ക്കാ​ൻ അ​ദ്ദേ​ഹം ശ്ര​മി​ക്കാ​റു​ണ്ട്. അ​ത് അ​ഭി​ന​ന്ദ​നീ​യ​മാ​ണ്. അ​തു​പോ​ലെ ത​ന്നെ​യാ​ണ് ആ​ളു​ക​ളോ​ടു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ പെ​രു​മാ​റ്റ​വും.

ഡ​യ​റ​ക്ടേ​ഴ്സ് ആ​ക്ട​ർ എ​ന്നൊ​ക്കെ പ​റ​യാ​വു​ന്ന​ രീ​തി​യി​ൽ പൂ​ർ​ണ​മാ​യും പ്ര​ഫ​ഷ​ണ​ൽ ആ​ക്ട​റാ​ണ് ബി​ജു​മേ​നോ​ൻ. അ​തു​കൊ​ണ്ടു​ത​ന്നെ എ​ന്നെ സം​ബ​ന്ധി​ച്ച് ഈ ​സി​നി​മ​യി​ൽ ഏ​റ്റ​വും ആ​വേ​ശ​ക​ര​മാ​യ കാ​ര്യം ബി​ജു​മേ​നോ​ന് ഒ​പ്പം വ​ർ​ക്ക് ചെ​യ്യാ​നാ​യി എ​ന്ന​തു ത​ന്നെ​യാ​ണ്. ന​മ്മു​ടെ ചി​ന്ത​ക​ൾ​ക്കും മു​ക​ളി​ൽ ഒൗ​ട്ട്പു​ട്ട് ത​രു​ന്ന ആ​ക്ട​റാ​ണ് അ​ദ്ദേ​ഹം. ഈ ​സി​നി​മ​യു​ടെ ഒൗ​ട്ട്പു​ട്ടി​ൽ ബി​ജു​മേ​നോ​നു വ​ള​രെ​യ​ധി​കം പ​ങ്കു​ണ്ട്. ക​രി​യ​റി​ലെ ഏ​റ്റ​വും ബെ​സ്റ്റ് ടൈ​മി​ൽ ബി​ജു​മേ​നോ​ന്‍റെ സ്ക്രീ​ൻ​പ്ര​സ​ൻ​സ് സി​നി​മ​യ്ക്കു വ​ലി​യ ഗു​ണം​ ചെ​യ്യു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. ഈ ​സി​നി​മ​യി​ൽ ത​ന്‍റെ ലു​ക്കി​ലും അ​ദ്ദേ​ഹം കു​റ​ച്ചു ശ്ര​ദ്ധി​ച്ചി​ട്ടു​ണ്ട്.അ​ജു​ ​വർ​ഗീ​സി​നൊ​പ്പം...?

അ​ജു​വു​മാ​യി മു​ന്പു​ത​ന്നെ ഫോ​ണി​ലൂ​ടെ​യു​ള്ള ഒ​രു സൗ​ഹൃ​ദ​മു​ണ്ടാ​യി​രു​ന്നു. ഈ ​ക​ഥ ആ​രു ചെ​യ്താ​ൽ ന​ന്നാ​കു​മെ​ന്ന് ഒ​രു ച​ർ​ച്ച​യു​ണ്ടാ​യ​പ്പോ​ൾ അ​ജു​വാ​ണ് നീ​ര​ജി​നോ​ട് എ​ന്‍റെ പേ​രു പ​രാ​മ​ർ​ശി​ക്കു​ന്ന​ത്. അ​ജു​വും ര​സ​ക​ര​മാ​യി ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. നീ​ര​ജി​നൊ​പ്പം അ​ജു​വും ടൈ​റ്റി​ൽ നാ​യ​ക ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ക​രി​യ​റി​ൽ ഏ​റെ തി​ര​ക്കു​പി​ടി​ച്ച സ​മ​യ​ത്തും അ​ജു ഒ​രു സി​നി​മ​യ്ക്കു​ വേ​ണ്ടി ഏ​റ്റ​വു​മ​ധി​കം ദി​വ​സം മാ​റ്റി​വ​യ്ക്കു​ന്ന​ത് ഈ ​സി​നി​മ​യ്ക്കു​ വേ​ണ്ടി​യാ​ണ്. അ​ത്ര​ത്തോ​ള​മാ​യി​രു​ന്നു ഈ ​സി​നി​മ​യി​ൽ അ​ജു​വി​ന്‍റെ പ​ങ്കാ​ളി​ത്തം. എ​ല്ലാ രീ​തി​യി​ലും അ​ജു ഒ​രു സി​നി​മ​യി​ൽ നാ​യ​കന്മാ​രി​ൽ ഒ​രാ​ളാ​യി എ​ത്തു​ന്ന​ത് ല​വ​കു​ശ​യി​ലാ​ണ്.ദീ​പ്തി ​സ​തി, അ​ദി​തി ര​വി....?

ദീ​പ്തി​ സ​തി​യാ​ണു നാ​യി​ക. അ​ദി​തി​ ര​വി ഇ​തി​ൽ ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഏ​റെ സ​മ​യ​മെ​ടു​ത്ത് ആ​ലോ​ചി​ച്ച് അ​വ​സാ​ന നി​മി​ഷ​മാ​ണ് ദീ​പ്തി സ​തി​യെ ഈ ​സി​നി​മ​യി​ലേ​ക്കു കാ​സ്റ്റ് ചെ​യ്ത​ത്. ദീ​പ്തി ​സ​തി​യും ഏ​റെ പ്ര​ഫ​ഷ​ണ​ലാ​ണ്. അ​വ​രു​ടെ ക​ഥാ​പാ​ത്ര​ത്തെ മി​ക​വു​റ്റ രീ​തി​യി​ൽ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്. അ​ദി​തി​യും അ​വ​രു​ടെ ക​ഥാ​പാ​ത്ര​ത്തെ മി​ക​വു​റ്റ​താ​ക്കി.

പാ​ട്ടു​ക​ൾ​ക്കു പ്രാ​ധാ​ന്യ​മു​ള്ള ചി​ത്ര​മാ​ണ​ല്ലോ..?

അ​യ്യ​പ്പ​ന്‍റ​മ്മ, എ​ന്‍റെ കൈയിൽ ഒ​ന്നൂ​ല്യ എ​ന്നീ പാ​ട്ടു​ക​ളും ഒ​രു പ്ര​മോ​ഷ​ൻ സോങ്ങു​മാ​ണ് ല​വ​കു​ശ​യി​ൽ. പാ​ട്ടു​ക​ൾ ഏ​റെ ഹി​റ്റാ​ണ്. വ​ള​രെ സി​റ്റ്വേ​ഷ​ണ​ലാ​യ പാ​ട്ടു​ക​ൾ. പാ​ട്ടു​ക​ൾ​ക്കു വേ​ണ്ടി പാ​ട്ടു​ക​ൾ എ​ന്ന രീ​തി ഇ​തി​ൽ ഇ​ല്ല. ക​ഥ​പ​റ​ച്ചി​ലി​ന് ആ​വ​ശ്യ​മാ​യി വ​രി​ക​യാ​ണ് പാ​ട്ടു​ക​ൾ. അ​യ്യ​പ്പ​ന്‍റ​മ്മ എ​ന്ന പാ​ട്ട് ആ​ലോ​ചി​ച്ചു​ത​ന്നെ രൂ​പ​പ്പെ​ടു​ത്തി​യ​താ​ണ്. സി​നി​മ​യു​ടെ ഓ​പ്പ​ണി​ങ്ങി​ൽ അ​ത്ത​രം എ​ന​ർ​ജ​റ്റി​ക്കാ​യ ഒ​രു പാ​ട്ടി​ന്‍റെ ആ​വ​ശ്യ​മു​ണ്ട്. അ​ജു​വും നീ​ര​ജു​മാ​ണ് ആ ​പാ​ട്ടു പാ​ടി​യ​ത്. അ​വ​രെ​ക്കൊ​ണ്ടു പാ​ടി​ക്കു​ക എ​ന്ന​ത് സ്വാ​ഭാ​വി​ക​മാ​യി സം​ഭ​വി​ച്ച​താ​ണ്. അ​തു പ്ലാ​ൻ ചെ​യ്തി​രു​ന്ന​ത​ല്ല. ബി.കെ. ഹ​രി​നാ​രാ​യ​ണ​ൻ, ഗോപീ സുന്ദർ, നീരജ് മാധവ് എന്നിവരാണ് പാട്ടുകൾ എ​ഴു​തി​യ​ത്.ഗോ​പി​സു​ന്ദ​റാ​ണു പാ​ട്ടു​ക​ൾ കംപോസ് ചെ​യ്ത​ത്. എ​ന്‍റെ ക​ഴി​ഞ്ഞ പ​ട​ത്തി​ൽ അദ്ദേഹം പശ്ചാത്തലസംഗീതം ഒരുക്കിയിരുന്നു. ഒ​രു സി​നി​മ​യു​ടെ ജോ​ണ​റി​ന് അ​നു​സ​രി​ച്ചാ​ണ​ല്ലോ മ്യൂ​സി​ക് ഡ​യ​റ​ക്ട​റെ തീ​രു​മാ​നി​ക്കു​ന്ന​ത്. ഈ ​സി​നി​മ​യ്ക്കു വേ​ണ്ട ഒ​രാ​ൾ എ​ന്ന നി​ല​യി​ലാ​ണ് ഗോ​പി​സു​ന്ദ​റി​നെ തീ​രു​മാ​നി​ച്ച​ത്. ഈ ​സി​നി​മ​യി​ൽ ബാ​ക്ക് ഗ്രൗ​ണ്ട് സ്കോ​റി​നും ഏ​റെ പ്രാ​ധാ​ന്യ​മു​ണ്ട്. അ​തി​നാ​ൽ ഈ ​സി​നി​മ ക​മി​റ്റ് ചെ​യ്ത​പ്പോ​ൾ​ത്ത​ന്നെ സം​ഗീ​തം ഗോ​പി​സു​ന്ദ​ർ ആ​യി​രി​ക്ക​ണ​മെ​ന്ന് ഞാ​ൻ പ്രൊ​ഡ്യൂ​സ​റോട് പ​റ​ഞ്ഞി​രു​ന്നു.ല​വ​കു​ശ​യു​ടെ സാ​ങ്കേ​തി​ക​ത്തി​ക​വി​നെ​ക്കു​റി​ച്ച്...?

പ്ര​കാ​ശ് വേ​ലാ​യു​ധ​നാ​ണ് ല​വ​കു​ശ​യു​ടെ കാ​മ​റ ചെ​യ്ത​ത്. ഒ​രു മെ​ക്സി​ക്ക​ൻ അ​പാ​ര​ത​യ്ക്കു​ ശേ​ഷം പ്ര​കാ​ശി​ന്‍റെ വ​ർ​ക്കാ​ണി​ത്. മി​ക​ച്ച വി​ഷ്വ​ലു​ക​ൾ ല​വ​കു​ശ​യി​ലു​ണ്ടാ​വും. ജോ​ണ്‍​കു​ട്ടി​യാ​ണ് എ​ഡി​റ്റിം​ഗ് നി​ർ​വ​ഹി​ച്ച​ത്. ഏ​റെ സീ​നി​യ​റാ​യ നാ​ഥ​ൻ മ​ണ്ണൂ​രാ​ണ് ആ​ർ​ട്ട് ഡ​യ​റ​ക്ഷൻ ചെ​യ്ത​ത്. വ​സ്ത്രാ​ല​ങ്കാ​രം സ​മീ​റ സ​നീ​ഷ്.

അ​ടു​ത്ത സി​നി​മ...?

ഉ​ണ്ണി ആ​ർ. ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം എ​ഴു​തു​ന്ന സി​നി​മ​യാ​ണ് അ​ടു​ത്ത​താ​യി ചെ​യ്യു​ന്ന​ത്. "പ്ര​തി പൂ​വ​ൻ​കോ​ഴി' എ​ന്നാ​ണു പ​ട​ത്തി​ന്‍റെ പേ​ര്. കു​റേ പു​തി​യ ആ​ളു​ക​ളാ​ണ് ചി​ത്ര​ത്തി​ൽ. താ​ര​നി​ർ​ണ​യം ന​ട​ന്നു​വ​രു​ന്നു. കോ​ട്ട​യം ബേ​സ് ചെ​യ്തു പ​റ​യു​ന്ന ഒ​രു പൊ​ളി​റ്റി​ക്ക​ൽ സ​റ്റ​യ​റാ​ണ് "പ്ര​തി പൂ​വ​ൻ​കോ​ഴി’. ഈ ​വ​ർ​ഷം അ​വ​സാ​നം ചി​ത്രീ​ക​ര​ണം തു​ട​ങ്ങും. കോ​ട്ട​യ​ത്താ​യി​രി​ക്കും ചി​ത്രീ​ക​ര​ണം.

ടി.​ജി.​ബൈ​ജു​നാ​ഥ്
തിളക്കം മങ്ങാതെ ജൂഹി
മ​മ്മൂ​ട്ടി​യും മോ​ഹൻ​ലാ​ലും ഒ​ന്നി​ച്ച ഹ​രി​കൃ​ഷ്ണ​ൻ​സി​ലെ മീ​ര​യെ​ന്ന ക​ഥാ​പാ​ത്ര​ത്തി​നെ മ​ല​യാ​
‘കുഞ്ഞുദൈവ’മാകാൻ ആദിഷിനു കഴിഞ്ഞു: ജിയോ ബേബി
മാ​സ്റ്റ​ർ ആ​ദി​ഷ് പ്രവീണിനു മി​ക​ച്ച ബാ​ല​താ​ര​ത്തി​നു​ള്ള ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി​ക്കൊ​ടു​ത്ത
സുമതി പവർഫുള്ളാണ് സുനു സിന്പിളും...!
അറം കണ്ടിറങ്ങിയവർ ഒന്നടങ്കം നയൻതാരയെന്ന ലേഡി സൂപ്പർസ്റ്റാറിനൊപ്പം സുമതിയായി എത്തിയ തമിഴ് പെണ്‍കൊടി
"വിവാഹം എനിക്ക് വഴിത്തിരിവായി'
സാ​ധാ​ര​ണ​യാ​യി നാ​യി​ക​മാ​ർ വി​വാ​ഹ​ത്തോ​ടെ സി​നി​മ​യി​ൽ നി​ന്നും മാ​റി​നി​ൽ​ക്കു​ന്പോ​ൾ വി​വാ​ഹി
രസിപ്പിക്കുന്ന സസ്പെൻസ് ത്രില്ലറാണ് ‘Y’- സുനിൽ ഇബ്രാഹിം
വൈ - ​ആ പേ​രി​ൽ​ത്ത​ന്നെ തു​ട​ങ്ങു​ക​യാ​ണ് സു​നി​ൽ ഇ​ബ്രാ​ഹിം ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​മാ​ണ​വും
ഹി​സ്റ്റ​റി ഓ​ഫ് വി​ഷ്ണു വി​ന​യ്
സം​വി​ധാ​യ​ക​ൻ വി​ന​യ​ന്‍റെ മ​ക​ൻ വി​ഷ്ണു വി​ന​യ് നാ​യ​ക​നാ​കു​ന്ന ആദ്യചിത്രം ‘ഹി​സ്റ്റ​റി ഓ​ഫ് ജോ​
‘പുണ്യാള'നൊപ്പം രഞ്ജിത് ശങ്കർ
ര​ഞ്ജി​ത് ശ​ങ്ക​റും ജ​യ​സൂ​ര്യ​യും ഒ​ന്നി​ക്കു​ന്ന നാ​ലാ​മ​തു സി​നി​മ​യാ​ണ് ‘പു​ണ്യാ​ള​ൻ പ്രൈ​വ​റ്റ
വി​ജ​യ് ബാ​ബു​വി​ന്‍റെ വി​ജ​യ​മ​ന്ത്ര​ങ്ങ​ൾ
മി​ക​ച്ച ന​ട​നാ​യും പ്ര​മേ​യ​ത്തി​ലും അ​വ​ത​ര​ണ​ത്തി​ലും വ്യ​ത്യ​സ്ത​ത പു​ല​ർ​ത്തു​ന്ന സി​നി​മ​ക​ളു​
നി​ര​ഞ്ജ​ന​യു​ടെ ‘ഗൂ​ഢാ​ലോ​ച​ന​ക​ൾ’ !
“കോ​ഴി​ക്കോ​ട​ൻ ഹ​ൽ​വ പോ​ല​ത്തെ പ​ട​മാ​ണി​ത്. അ​ത്ര​യ്ക്കു മ​ധു​രി​ത​വും സു​ന്ദ​ര​വും നി​റ​ങ്ങ​ളാ
‘ക്യാപ്റ്റനി’ലെ ഷറഫലി വലിയ അനുഭവം: ദീപക് പറമ്പോൾ
മ​ല​ർ​വാ​ടി ആ​ർ​ട്സ് ക്ല​ബി​ലെ ര​മേ​ശ​നി​ൽ നി​ന്ന് ക്യാപ്റ്റനിലെ ഷറഫലിയിലേക്കുള്ള ന​ട​ൻ ദീ​പ​ക് പ​റ​
ലീമ - മദിരാശിയിൽ നിന്നൊരു മലയാളി നായിക
"ര​സി​ക്കും സീ​മാ​നെ' എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ൽ ന​വ്യാ​നാ​യ​രു​ടെ ചെറുപ്പകാലം അ​വ​ത​രി​പ്പി​ച്ചു
വി​ല്ല​നി​ൽ സ​ഫ​ല​മാ​യ ആ വലിയ സ്വപ്നം..!
വ​ലി​യ ഒ​രു സ്വ​പ്നം സ​ഫ​ല​മാ​യ​തി​ന്‍റെ ത്രി​ല്ലി​ലാ​ണ് പാട്ടെഴുത്തുകാരനും കവിയുമായ ബി.​കെ.​ഹ​രി​ന
ജെ​ന്നി​ഫ​ർ ഇ​നി നാ​യി​ക
ജെ​ന്നി​ഫ​ർ ആ​ന്‍റ​ണി.. പേ​ര് കേ​ൾ​ക്കാ​നൊ​ക്കെ ഒ​രു ഗുമ്മു​ണ്ടെ​ങ്കി​ലും, ആ​ർ​ക്കും അ​ങ്ങോ​ട്ട്
ഡാ​ഡി​ച്ച​ന്‍റെ ഉ​ണ്ണി, ‘കാ​റ്റി​’ലെ പോ​ളി
“ ഞാ​ൻ ഇ​തു​വ​രെ ചെ​യ്ത​തി​ൽ ഏ​റ്റ​വും പെ​ർ​ഫ​ക്ടാ​യ ഒ​രു കാ​ര​ക്ട​ർ കാ​റ്റി​ലെ പോ​ളി​യാ​ണ്. ഡ​യ​റ
ഇ​മോ​ഷ​ണ​ൽ ത്രി​ല്ല​റാ​ണു വി​ല്ല​ൻ: ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ
മോ​ഹ​ൻ​ലാ​ലും ബി. ​ഉ​ണ്ണി​കൃ​ഷ്ണ​നും ഒ​ന്നി​ക്കു​ന്ന നാ​ലാ​മ​ത്തെ സി​നി​മ​യാ​ണ് വി​ല്ല​ൻ. ഇ​മോ​ഷ​ണ
മേ​ഘ്നയ്ക്ക് മനംപോലെ മംഗല്യം
മേ​ഘ്ന രാ​ജ് മ​ല​യാ​ളി​യ​ല്ല, എ​ന്നാ​ൽ മ​ല​യാ​ളി​ക​ൾ​ക്കെ​ല്ലാം ഏ​റെ പ്രി​യ​ങ്ക​രി​യാ​ണ് ഈ ​ന​ടി. വി
‘രസകരമാണു മെർസൽ, സിം​പി​ളാ​ണു വി​ജ​യ് ‘- ഹരീഷ് പേരടി
“വി​ജ​യ്‌യുമാ​യി ആ​ദ്യ​മാ​യി​ട്ടാ​ണു വ​ർ​ക്ക് ചെ​യ്ത​ത്. അ​ദ്ദേ​ഹ​വു​മൊ​ത്താ​ണ് എ​ന്‍റെ കോം​ബി​നേ​
നായിഫ്: സൂപ്പർതാരങ്ങളുടെ ബാല്യം
അ​ഭി​ന​യ​മി​ക​വി​ലൂ​ടെ വി​സ്മ​യം തീ​ർ​ക്കു​ന്ന നാ​യ​ക ന​ട​ന്മാ​രെപ്പോ​ലെ ത​ന്നെ അ​തി​ശ​യി​പ്പി​ക്കു​
‘പ​ക്ഷി​ക​ളു​ടെ മ​ണ​’വു​മാ​യ് ക്രോസ്റോഡിൽ ന​യ​ന​ സൂ​ര്യൻ
ലെ​നി​ൻ രാ​ജേ​ന്ദ്ര​ൻ, ഡോ.​ബി​ജു, ക​മ​ൽ തു​ട​ങ്ങി​യ ച​ല​ച്ചി​ത്ര​കാ​രന്മാരു​ടെ അ​സി​സ്റ്റ​ന്‍റാ​യി
പ​ദ്മ​രാ​ജ​ന്‍റെ ക​ഥാ​പ്ര​പ​ഞ്ച​ത്തി​ലൂ​ടെ ‘കാ​റ്റ്​’വീ​ശു​മ്പോൾ
പ്രമേയത്തിലും അവതരണത്തിലും ഒ​ന്നി​നൊ​ന്നു വ്യ​ത്യ​സ്ത​മാ​യ സി​നി​മ​ക​ൾ മലയാളികൾക്ക് സമ്മാനിക്കുന്ന
‘കാറ്റി’ലെ ഉമ്മുക്കുൽസുവായി മാനസ
പ​ത്മ​രാ​ജ​ൻ​ക​ഥ​ക​ളി​ലെ ചില ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ പ​റ​യു​ന്ന റി​വ​ഞ്ച് ഡ്രാ​മ​യാ​ണ് അ​രു​ണ്‍ കു​
‘മിന്നുന്നുണ്ടേ...’ ഹിറ്റ്..! ‘തരംഗ’മായ് അശ്വിൻ രഞ്ജു
ഡൊ​മി​നി​ക് അ​രു​ണി​ന്‍റെ ‘ത​രം​ഗം’ എ​ന്ന ന​വ​സി​നി​മ​യു​ടെ ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്ന് അ​തി​ലെ ‘മി​ന
ഗോ​വ​ർ​ധ​ന്‍റെ സി​നി​മാ​യാ​ത്ര​ക​ൾ...
"വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി'​യി​ലൂ​ടെ സി​നി​മ​യി​ലെ​ത്തി​യ മാ​സ്റ്റ​ർ ഗോ​വ​ർ​ധ​ൻ നാ​യ​ക​നാ​കു​ന്ന ചി​
പുതുമകളുടെ ‘തരംഗ’ത്തിൽ പപ്പന്‍റെ മാലുവായി ശാന്തി
“ഏ​റെ പു​തു​മ​ക​ളു​ള്ള സി​നി​മ​യാ​ണു ത​രം​ഗം. പ്ര​മേ​യ​ത്തി​ൽ ത​ന്നെ തു​ട​ങ്ങു​ക​യാ​ണ് ത​രം​ഗ​ത്തി​ന
"രാ​മ​ലീ​ല’ ദി​ലീ​പി​നു​വേ​ണ്ടി ഉ​ണ്ടാ​യ സി​നി​മ: അ​രു​ണ്‍ ഗോ​പി
“രാ​മ​ലീ​ല എ​ന്ന സി​നി​മ​യി​ൽ ആ​ദ്യാ​വ​സാ​നം ഒ​രു രാ​ഷ്‌ട്രീ​യ​മു​ണ്ട്. ആ​ദ്യാ​വ​സാ​നം പൊ​ളി​റ്റി​ക
ടീം വർക്കിന്‍റെ വിജയം: അൽത്താഫ് സലിം
പു​ത്ത​ൻ പ്ര​തി​ഭ​ക​ളെ സീ​നി​യേ​ഴ്സി​നൊ​പ്പം ത​ന്നെ കൈ ​നീ​ട്ടി സ്വീ​ക​രി​ക്കു​ന്ന​വ​രാ​ണ് മ​ല​യാ​ള
"ഞാനും വിജയ് ആരാധിക, രാമലീലയിലെ ഹെലന എന്‍റെ ഭാഗ്യം..'
സി​നി​മ​യി​ലെ​ത്തി ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ടു​ത​ന്നെ തനതായ വ്യ​ക്തി​ത്വ​മു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളെ മ
സ്നേ​ഹ​ത്തി​ന്‍റെ മാ​ച്ച്ബോ​ക്സി​ൽ അമ്പുവി​ന്‍റെ നി​ധി​യാ​യി ദൃ​ശ്യ
“ഞാ​ൻ എ​ങ്ങ​നെ​യാ​ണോ അ​തു​പോ​ലെ​ത​ന്നെ​യാ​ണു ഹാ​പ്പി വെ​ഡ്ഡിം​ഗി​ലെ ദൃ​ശ്യ. ഏ​റെ ത​യാ​റെ​ടു​ത്തോ
അമ്പുവിന്‍റെ ആദ്യപ്രണയത്തിന്‍റെ കഥയുമായ് മാച്ച്ബോക്സ്
ആ​ന​ന്ദ​ത്തി​നു​ശേ​ഷം റോ​ഷ​ൻ മാ​ത്യു​വും(​സൂചി​മോ​ൻ) വി​ശാ​ഖ് നാ​യ​രും
(​കു​പ്പി) ഒ​രു​മി​ച്ച് അ​
മേക്കപ്പിടാൻ മിറ്റയുമുണ്ട്
മ​ല​യാ​ള സി​നി​മ​യു​ടെ മേ​ക്ക​പ്പ് മേ​ഖ​ല ഇ​തു​വ​രെ പു​രു​ഷ​ൻ​മാ​രു​ടെ കൈ​ക​ളി​ലാ​യി​രു​ന്നു​വെ​ങ്കി
Inside
Star Chat
Trailers & Songs
Bollywood
Deepika Viral
Hollywood
Upcoming Movies
Director Special
Review
Super Hit Movies
Kollywood
Mini Screen
Super Song
Camera Slot
Super Character
Review
"വൈ' ഹ്രസ്വചിത്രമാക്കിയാൽ പോരായിരുന്നോ...?
"തീ​ര​ൻ' ത്രി​ല്ല​ടി​പ്പി​ക്കും
പുണ്യാളാ... ജോയി പൊളിച്ചൂട്ടാ...!
കു​തി​പ്പി​നി​ട​യി​ലെ കി​ത​പ്പാ​ണ് "അ​റം'
ശാന്തം സുന്ദരം "ഖരീബ് ഖരീബ് സിംഗിൾ'
ഭ​യം ജ​നി​പ്പി​ക്കു​ന്ന​വ​ൾ...!
"ഓവർ ടേക്ക്' ഇത്തിരി ഓവറാണ്
ചിരി വിതറി "ഗുഢാലോചന'
കുരുത്തംകെട്ട പയ്യന്മാർ...!
ക്ലാസ് "വില്ലൻ'
സ​ന്തോ​ഷ​ങ്ങ​ൾ​ക്കി​ട​യി​ലെ നൊ​മ്പ​ര​മാ​ണ് "ആ​കാ​ശ മി​ഠാ​യി'
തട്ടുപൊളിപ്പൻ "മെർസൽ' തരക്കേടില്ല..!
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.