Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
കല്യാണീ കളവാണീ...
Sunday, June 10, 2018 3:21 AM IST
തെന്നിന്ത്യൻ സിനിമയിലെ താരറാണിയാണ് മലയാളത്തിന്റെ താരപുത്രി കീർത്തി സുരേഷ്. അതേ പാത പിന്തുടർന്ന് സിനിമയിൽ തന്റേതായ മേൽവിലാസം കുറിക്കാനെത്തുകയാണ് കല്യാണി പ്രിയദർശൻ. സംവിധായകൻ പ്രിയദർശന്റെയും ലിസിയുടേയും മകൾ കല്യാണി മലയാളികൾക്കു ഏറെ പരിചിതയാണ്. “ചെറുപ്പം മുതൽ തന്നെ അച്ഛന്റെ സിനിമാ സെറ്റിലൊക്കെ പോകുമായിരുന്നു. പലപ്പോഴും ഞങ്ങളുടെ വെക്കേഷൻ ആ ഷൂട്ടിംഗ് സൈറ്റായിരുന്നു’’- കല്യാണിക്ക് എന്നും സിനിമ ജീവിതത്തിനൊപ്പമുണ്ട്. തെലുങ്കു ചിത്രം ‘ഹലോ’യിലൂടെ നായികയായി അരങ്ങേറിയ കല്യാണി തന്റെ രണ്ടാമത്തെ ചിത്രത്തിന്റെ തിരക്കിലാണ് ഇപ്പോൾ. കലാസംവിധാന മേഖലയിൽ തുടങ്ങി ഇന്നു നായികയായി പ്രേക്ഷകരുടെ മുന്നിലേക്കെത്തിയിരിക്കുകയാണ് ഈ യുവകലാകാരി. മലയാളത്തിനോട് എന്നും പ്രത്യേക ഇഷ്ടം മനസിൽ സൂക്ഷിക്കുന്ന കല്യാണി തന്റെ വിശേഷങ്ങളുമായി...
അഭിനയമായിരിക്കും കരിയർ എന്നു നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നോ ?
ഞാൻ വളരെ സെൻസിറ്റീവായൊരു ആളാണ്. അതുകൊണ്ടു തന്നെ അഭിനേത്രിയാകുമെന്നു കരുതിയതല്ല. പക്ഷേ, സിനിമ എന്നുമെന്റെ പാഷനായിരുന്നു. അതുകൊണ്ടു തന്നെ കാമറയ്ക്കു മുന്നിലല്ല, കാമറയ്ക്കു പിന്നിലെ കാര്യങ്ങൾക്കാണ് ഞാൻ പ്രഥമ പരിഗണന കൊടുത്തത്. അമേരിക്കയിൽ നിന്നും ഡിഗ്രി പൂർത്തിയാക്കിയതിനു ശേഷം അസിസ്റ്റന്റ് പ്രൊഡക്ഷൻ ഡിസൈനറായിട്ടാണ് കരിയർ ആരംഭിക്കുന്നത്. ബാഹുബലിയുടെ കലാസംവിധായകനും മലയാളിയുമായ സാബു സിറിൾ സാറിനൊപ്പം ക്രിഷ് 3, വിക്രം-നയൻതാരയുടെ ഇരുമുഖൻ ചിത്രങ്ങളിൽ വർക്കു ചെയ്താണ് കരിയർ ആരംഭിക്കുന്നത്. പിന്നീടാണ് അഭിനയത്തിലേക്ക് എത്തിയതു തന്നെ.
സിനിമ സംവിധായകനായ അച്ഛൻ, നടിയായിരുന്ന അമ്മ. സിനിമയിലേക്കുള്ള തുടക്കം എളുപ്പമായിരുന്നല്ലോ?
അച്ഛനും അമ്മയും എല്ലാകാര്യത്തിലും എന്നെ നല്ലവണ്ണം അറിയുന്നവരാണ്. ഞാൻ സിനിമയിലേക്ക് എത്തിയപ്പോഴും ഇമോഷണൽ സപ്പോർട്ടായി അവരെന്നും ഒപ്പമുണ്ടായിരുന്നു. അതെനിക്കു വാക്കുകളിലൂടെ വിവരിക്കാനാവാത്തതാണ്. എല്ലാവരും കരുതും ഒരു താരപുത്രി, അല്ലെങ്കിൽ സംവിധായകന്റെ മകളായതുകൊണ്ടു സിനിമയിലേക്കുള്ള കടന്നു വരവ് ഈസിയാകുമെന്ന്. പക്ഷേ, അവരുടെ പിന്തുടർച്ചയിലെത്തുന്പോൾ അതു ഒരു അധിക പ്രഷറായി നമുക്ക് എപ്പോഴുമുണ്ടാകും. കാരണം അവരുടെ തണലിൽ നിന്നും നമ്മൾ തന്നെ പുറത്തു കടന്നാണ് കാണിച്ചുകൊടുക്കേണ്ടത്.
അച്ഛന്റെ ഏതെങ്കിലും ഒരു സിനിമയിലൂടെ തന്നെ സിനിമ മേഖലയിലെത്താമായിരുന്നില്ലേ?
അഭിനയ മേഖലയിലേക്ക് അച്ഛന്റെ ഏതെങ്കിലും ഒരു സിനിമയിലൂടെ കടന്നുവരാനുള്ള സാധ്യത വളരെ കൂടുതലുണ്ടായിരുന്നു. പക്ഷേ, അദ്ദേഹത്തിനു നിർബന്ധമുണ്ടായിരുന്നു ഞാൻ എന്റേതായ വഴിയിലൂടെ തന്നെ സിനിമയിൽ എത്തണമെന്ന്. ഇവിടെ നീ യോഗ്യയാണെന്നു നീയാണ് വിശ്വസിക്കേണ്ടതെന്ന് അച്ഛൻ പറഞ്ഞിട്ടുണ്ട്. അതെന്നെ ഒരുപാട് എൻകറേജ് ചെയ്തു. അതുകൊണ്ടാണ് എന്റെ ആദ്യ ചിത്രം ഹലോ, സൂര്യയുടെ 24 അടക്കമുള്ള സിനിമ സംവിധാനം ചെയ്ത വിക്രം കുമാറിനൊപ്പം സന്തോഷത്തോടെ ചെയ്യാൻ സാധിച്ചത്.
സിനിമകളുടെ തെരഞ്ഞെടുപ്പിൽ അച്ഛന്റെയും അമ്മയുടേയും ഇടപെടൽ ഉണ്ടാകാറുണ്ടോ?
സത്യത്തിൽ അമ്മയേക്കാൾ അച്ഛനാണ് ഒരു അഭിനേതാവ് എന്ന നിലയിൽ എന്നെ സ്വാധീനിച്ചിട്ടുള്ളത്. വളരെ മികച്ചൊരു നടനാണ് അച്ഛൻ. പക്ഷേ, അതു പലർക്കും അറിയില്ല. അച്ഛനോട് എപ്പോഴും ഞാൻ പറയാറുണ്ട് ഒരു ദിവസം സിനിമയിൽ അഭിനയിക്കണമെന്ന്. ഹലോയിൽ അഭിനയിക്കാനെത്തുന്പോൾ ഞാൻ എന്താണ് ചെയ്തതെന്ന് അവർക്ക് ഒരു ഐഡിയയും ഇല്ലായിരുന്നു. ആ ചിത്രത്തിന്റെ ടീസർ കണ്ടു കഴിഞ്ഞപ്പോഴാണ് അഭിനയിച്ചതിനെപ്പറ്റി അവർക്കൊരു ധാരണ വന്നതുതന്നെ.
ആദ്യ സിനിമ ഹലോ കണ്ടു കഴിഞ്ഞിട്ട് അച്ഛൻ-അമ്മയുടെ പ്രതികരണം എങ്ങനെയുണ്ടായിരുന്നു?
എന്റെ അമ്മ വളരെ ഇമോഷണലായിട്ടുള്ളൊരു വ്യക്തിയാണ്. ഇപ്പോൾ എന്റെ ഏറ്റവും വലിയ ഫാനും. ഞാൻ എന്തു ചെയ്താലും അതിനെ അമ്മ സ്നേഹിക്കുക മാത്രമാണ് ചെയ്യുന്നത്. ഹലോ അമ്മ ആദ്യം കണ്ട ദിവസം എനിക്കോർമ്മയുണ്ട്. സിനിമ തീർന്നു കഴിഞ്ഞപ്പോൾ അമ്മ എന്നെ കെട്ടിപ്പിടിച്ചു പത്തു മിനിറ്റോളം പൊട്ടിക്കരഞ്ഞു. അതായിരുന്നു അമ്മയുടെ അഭിനന്ദനവും പ്രതികരണവും പ്രോത്സാഹനമുമെല്ലാം. അതേ സമയം അച്ഛന്റെ കാര്യം നേരെ തിരിച്ചാണ്. എന്റെ ഏറ്റവും വലിയ നീരൂപകനാണ് അച്ഛൻ. എന്റെ ഭാഗത്തു നിന്ന് എന്തെങ്കിലും തെറ്റു സംഭവിച്ചാൽ മണിക്കൂറുകളോ ളം അതിനെപ്പറ്റി സംസാരിക്കാറാണ് പതിവ്. ഹലോ കണ്ടിട്ട്, അച്ഛൻ ഒന്നും പറഞ്ഞില്ല. സത്യത്തിൽ അദ്ദേഹം എനിക്കു തന്ന ഏറ്റവും വലിയ കോംപ്ലിമെന്റായിരുന്നു അത്.
നായികയായി മുന്നിലേക്കെത്തിയപ്പോഴുള്ള അനുഭവങ്ങളെ എങ്ങനെ ഓർക്കുന്നു?
ഒരു ഗ്രേറ്റ് ടീമിനൊപ്പം തന്നെ എനിക്കു തുടങ്ങാൻ സാധിച്ചു. തെലുങ്ക് എനിക്ക് അറിയാത്തതിനാൽ തലേദിവസം തന്നെ പ്രാക്ടീസ് ചെയ്യാനായി ഡയലോഗ്സ് തന്നിരുന്നു. പിന്നെ സംവിധായകൻ വിക്രം സാർ എന്നെ ആ കഥാപാത്രമാക്കി മാറ്റുന്നതിൽ ഏറെ സഹായിച്ചിരുന്നു. അഖിൽ അക്കിനേനിയായിരുന്നു ചിത്രത്തിൽ എനിക്കു നായകൻ. വളരെ ഹാർഡ് വർക്കിംഗായൊരു നടനാണ് അഖിൽ.
കാമറയ്ക്കു പിന്നിലെ കാര്യങ്ങളെ മനസിലാക്കിയിട്ടാണല്ലോ കാമറയ്ക്കു മുന്നിലേക്കും എത്തിയത്. എന്തു തോന്നുന്നു?
ആദ്യത്തെ കുറച്ചു ദിവസത്തെ ഷൂട്ടിംഗ് സമയത്ത് പ്രൊഡക്ഷൻ ഡിസൈൻ അസിസ്റ്റന്റായും ഞാൻ പ്രവർത്തിച്ചിരുന്നു. പിന്നെ എനിക്കു മനസിലായി എന്തുകൊണ്ടാണ് അഭിനേതാക്കൾ അവരുടെ കാര്യത്തിൽ മാത്രം ശ്രദ്ധിക്കുന്നു എന്ന്. കാരണം നമ്മുടെ മുഴുവൻ ശ്രദ്ധേയും കഥാപാത്രമായി മാറുന്നതിലേക്ക് ആവശ്യമാണ്. അതുകൊണ്ടു തന്നെ അഭിനയിക്കുന്പോൾ കാമറയ്ക്കു പിന്നിലെ മറ്റുകാര്യങ്ങളിൽ കൂടുതലായി ഇടപെടരുതെന്നും.
കുടുംബ സുഹൃത്താണ് മോഹൻലാൽ. ആദ്യ സിനിമയെക്കുറിച്ച് ലാലേട്ടന്റെ പ്രതികരണം എങ്ങനെയായിരുന്നു?
അദ്ദേഹത്തിനെയൊക്കെ കണ്ടാണ് ഞാൻ വളർന്നത്. അദ്ദേഹത്തിന്റെ സിനിമകളും അതിലെ പ്രകടനവും കാമറയ്ക്കു മുന്നിലല്ലാത്തപ്പോഴുള്ള ഇടപെടലുമൊക്കെ ചെറുപ്പം മുതൽ നമുക്കറിയാം. ഒരുപാട് സംസാരിക്കുന്ന ആളല്ല അദ്ദേഹം. എങ്കിലും എന്റെ ആദ്യ സിനിമ ഹലോ കണ്ടിട്ട്, എന്നെ കെട്ടിപ്പിടിച്ചാണ് അദ്ദേഹത്തിന്റെ സന്തോഷം പ്രകടിപ്പിച്ചത്.
പുതിയ പ്രൊജക്ടിന്റെ വിശേഷങ്ങൾ എന്തൊക്കെയാണ്?
മലയാളത്തിൽ സിനിമ ചെയ്യുക എന്നത് എന്റെ ഉത്തരവാദിത്വമാണ്. മലയാളത്തിൽ നിന്നും നല്ല തിരക്കഥകൾ എത്തുന്പോൾ അതു വളരെ കൃത്യതയോടെ തെരഞ്ഞെടുക്കേണ്ടതുണ്ട്. അതുപോലെതന്നെയാണ് തമിഴ് സിനിമയുടെ കാര്യവും. കാരണം ഈ രണ്ടു മേഖലയ്ക്കും എന്റെ അച്ഛനും അമ്മയും ഏറെ പരിചിതരാണ്. മലയാളത്തിൽ പ്രണവ് മോഹൻലാലിനൊപ്പം ഐ.വി ശശി സാറിന്റെ മകൻ അനി ശശി ആദ്യമായി സംവിധാനം ചെയ്യുന്ന ഒരു സിനിമയുടെ ചർച്ച നടക്കുന്നുണ്ട്. തമിഴിലും ഒരു സിനിമ ഉടൻ ചെയ്യുന്നുണ്ട്. ഇപ്പോൾ രണ്ടാമത്തെ തെലുങ്കു ചിത്രത്തിലാണ് അഭിനയിക്കുന്നത്. ശർവാനന്ദാണ് നായകൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വർഷങ്ങൾക്ക് ശേഷം സംഭവിച്ചത്
വടക്കന്‍ മലബാറിലെ ഒരു ഗ്രാമത്തില്‍നിന്നു രണ്ടു കൂട്ടുകാര്‍ സിനിമയോടുള്ള ആഗ്ര
വെക്കേഷന് കളറാക്കാന്‍ ജയ്ഗണേഷ്
പകല്‍ ഗ്രാഫിക് ഡിസൈനര്‍, രാത്രി പാര്‍ട്ട് ടൈം ഡിറ്റക്ടീവ്. ജീവിതം ഫുള്‍ടൈം വീല്‍
ഹക്കിം ദാ ഇവിടെയുണ്ട്
‘ഇബ്രാഹിം, എന്തെങ്കിലും ഒന്ന് ചെയ്യൂ. എന്റെ ഹക്കിം എന്റെ ഹക്കിം, അവനിപ്പോ ചാവും’...
രണ്ടാം വരവായി ശങ്കരാഭരണം
കമ്മട്ടിപ്പാടത്തിലെ ബാലന്ചേട്ടനുശേഷം ഉല്ലാസ് ചെമ്പന്‍ സിനിമ അഞ്ചക്കള്ള കോക്ക
ഈസ്റ്റർ സ്പെഷലായിട്ട് പറയുവാ
നാലര പതിറ്റാണ്ടായി നിറഞ്ഞ ചിരിയുമായി മലയാളിയുടെ ചാരത്തുണ്ട് ലാലു അലക്സ്. 1979
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
Latest News
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
Latest News
വീട്ടിലെത്തി വോട്ട്; വീഴ്ചയുണ്ടായാൽ കർശന നടപടിയെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ
മഷി പുരളാൻ ഇനി ആറുനാൾ; സംസ്ഥാനത്ത് ഉപയോഗിക്കുക 63,100 കുപ്പി വോട്ടുമഷി
പ്ലേ ഓഫിൽ കൊന്പൻമാർക്ക് അടിതെറ്റി; ബ്ലാസ്റ്റേഴ്സ് പുറത്ത്
മഴക്കെടുതി; ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്പ്രസ് വിമാനം റദ്ദാക്കി
വോട്ടർമാർക്ക് പണം നൽകിയെന്ന് ആരോപണം; ബിജു രമേശിനെ തടഞ്ഞുവച്ചു
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top