Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
Cinema
Star Chat
തിരികെയെത്തുന്ന അശ്വതി നക്ഷത്രം
Sunday, July 29, 2018 2:30 AM IST
വാക്കിംഗ് ഇൻ ദി മൂണ്‍ലൈറ്റ്, ആം തിങ്കിംഗ് ഓഫ് യു.. സത്യം ശിവം സുന്ദരത്തിലെ ഈ സുന്ദരപ്രണയഗാനം കേൾക്കുന്പോൾ പ്രേക്ഷക മനസിലേക്ക് പനിനീർപ്പൂവിന്റെ ചന്തമുള്ള ഒരു പെണ്‍കുട്ടി ഓടിയെത്തും. സിനിമയിൽ ചാക്കോച്ചനൊപ്പം ആടിപ്പാടിയ അശ്വതി എന്ന നായിക. 17 വർഷത്തെ ഇടവേളയ്ക്കുശേഷം റോൾ മോഡൽസ് എന്ന ചിത്രത്തിലൂടെ ഈ അഭിനേത്രി തിരിച്ചെത്തിയപ്പോൾ പഴയ സ്നേഹം നുള്ളുപോലും കളയാതെ പ്രേക്ഷകരും സിനിമാലോകവും തിരിച്ചുനൽകി. ഇപ്പോൾ കൈ നിറയെ ചിത്രങ്ങളാണ് അശ്വതിയെ തേടിയെത്തുന്നത്. കാന്പുള്ള പെണ്കഥാപാത്രങ്ങൾക്കായി ചമയമിടുന്നതിന്റെ തിരക്കിലും സണ്‍ഡേ ദീപിക വായനക്കാർക്കായി അശ്വതി സമയം കണ്ടെത്തിയപ്പോൾ...
നിങ്ങളെന്നെ വിളിച്ചില്ലല്ലോ!
ഒന്നാമനായിരുന്നു ആദ്യവരവിലെ അവസാന ചിത്രം. ലാലേട്ടൻ-തന്പി കണ്ണന്താനം സാറിന്റെ സിനിമ. പക്ഷേ, എന്തുകൊണ്ടോ അതിനുശേഷം നല്ല ഓഫറുകൾ തേടിയെത്തിയില്ല. ഞങ്ങളുടേതു ദുബായ് സെറ്റിൽഡ് ഫാമിലിയാണ്. എന്റെ പപ്പ ദുബായ് എയർഫോഴ്സിലെ ഉദ്യോഗസ്ഥനായിരുന്നു. മമ്മിക്കും അവിടെ ജോലിയുണ്ട്. എന്റെ പഠനത്തിനായി കൊച്ചിയിലേക്കെത്തുകയായിരുന്നു. ഡിഗ്രി ചെയ്തുകൊണ്ടിരിക്കുന്പോഴാണു സിനിമയിലെത്തുന്നത്. അഭിനയത്തിരക്കിനിടയിൽ പി.ജിയും കംപ്ലീറ്റ് ചെയ്തു. സിനിമകൾ തേടിയെത്തുമെന്ന പ്രതീക്ഷയിൽ കുറേക്കാലം നാട്ടിൽനിന്നു. ജീവിതം വേസ്റ്റാകുമെന്ന തിരിച്ചറിവിൽ തിരികെ ദുബായിലേക്കു വിമാനം കയറി. ദുബായിൽ ഒരു റിയൽ എസ്റ്റേറ്റ് കന്പനിയിൽ 13 വർഷം ജോലിചെയ്തു.
മലയാള സിനിമയിലേക്ക് തിരിച്ചുവരാൻ നിർബന്ധിച്ചത് ഭർത്താവ് വികാസാണ്. അദ്ദേഹം അവിടെ ഒരു കന്പനിയിൽ എച്ച്.ആർ സ്പെഷലിസ്റ്റാണ്. വീട്ടുകാരുടെ സമ്മതത്തോടെയുള്ള ലൗ മാര്യേജ് ആയിരുന്നു ഞങ്ങളുടേത്. ഇടയിൽ അബുദാബി ഫിലിം അക്കാദമിയുടെ ആക്ടിംഗ് കോഴ്സ് ചെയ്തു. കുറേ നാടകങ്ങളിൽ അഭിനയിക്കാനും അവസരമുണ്ടായി. 17 വർഷത്തിനുള്ളിൽ സിനിമയിലുണ്ടായ മാറ്റങ്ങൾ, ആളുകൾ മറന്നിട്ടുണ്ടാവില്ലേ എന്ന പേടി, സാന്പത്തികസുരക്ഷിതത്വം നൽകിയ ജോലി കൈവിടുന്പോഴുള്ള സമ്മർദങ്ങൾ.. അങ്ങനെ ഒരുപാടു കാര്യങ്ങൾ അലട്ടിക്കൊണ്ടിരുന്നു. പക്ഷേ, വികാസിന്റെ സ്നേഹപൂർവമുള്ള നിർബന്ധമാണ് എന്നെ തിരികെയെത്തിച്ചത്.
ദിവ്യാ ഉണ്ണിയെ റാഗ് ചെയ്തപ്പോൾ
മാക്മില്ലൻ കാൻസർ ഫണ്ട് ശേഖരിക്കാൻ ലണ്ടനിൽ പോയി പ്രിൻസ് ചാൾസിനെ കണ്ടതൊക്കെ വിദ്യാഭ്യാസ കാലത്തെ മധുരസ്മരണകളാണ്. സെന്റ് തെരേസാസിൽ ഡിഗ്രിക്കു പഠിക്കുന്പോൾ ആർട്സ് ക്ലബ് സെക്രട്ടറിയായിരുന്നു. നടി ദിവ്യാ ഉണ്ണി പ്രീഡിക്കു ചേർന്നതു ഞങ്ങളുടെ കോളജിലാണ്. ദിവ്യ അന്നു കത്തിനിൽക്കുന്ന നായികയാണ്. ‘ഹായ് ചേച്ചീ’ എന്നു പറഞ്ഞ് ഞങ്ങളുടെ ഗാംഗിനെ പരിചയപ്പെടാൻവേണ്ടി ഒരു ദിവസം ദിവ്യ എത്തി. അന്നു ഞങ്ങൾ ദിവ്യയെ ശരിക്കും റാഗ് ചെയ്തു. പിന്നീടു ദിവ്യയുമായി നല്ല സൗഹൃദത്തിലായി.
അക്കാലത്തു ഞാൻ മോഡലിംഗ് ചെയ്യാറുണ്ടായിരുന്നു. അതുപോലെ ഏഷ്യാനെറ്റിൽ ഒരു പ്രോഗ്രാമും അവതരിപ്പിച്ചിരുന്നു. ആ സമയത്താണ് സിയാദ് കോക്കർ വിളിക്കുന്നത്. റാഫി മെക്കാർട്ടിന്റെ സത്യം ശിവം സുന്ദരം എന്ന പടത്തിൽ കുഞ്ചാക്കോ ബോബന്റെ നായികയായി അശ്വതിയെ ഉദ്ദേശിക്കുന്നു എന്നു പറഞ്ഞു. നല്ല പ്രോജക്ട് എന്നറിഞ്ഞപ്പോൾ എനിക്കും സമ്മതമായിരുന്നു. ചിത്രത്തിലെ വാക്കിംഗ് ഇൻ ദ മൂണ്‍ ലൈറ്റ്, ഹവ്വാ ഹവ്വാ എന്നീ പാട്ടുകളിൽ അഭിനയിക്കാൻ കഴിഞ്ഞതാണു ഭാഗ്യമായത്. സിനിമ വലിയ വിജയം നേടിയില്ലെങ്കിലും പാട്ടുകൾ രണ്ടും സൂപ്പർഹിറ്റായി. അശ്വതി എന്ന നടിയെ ജനം ഇപ്പോഴും ഓർക്കുന്നുണ്ടെങ്കിൽ അതിന്റെ പ്രധാന കാരണം ഈ പാട്ടുകളാണ്.
സാവിത്രിയും അരഞ്ഞാണവും
സത്യം ശിവം സുന്ദരത്തിനുശേഷമുള്ള ഒരു വർഷം തിരക്കിന്റെ നാളുകളായിരുന്നു. ആദ്യചിത്രം റിലീസാവും മുന്‍പേ ശംഭോ മഹാദേവ എന്ന ചിത്രത്തിൽ അഭിനയിച്ചു. പക്ഷേ, ആ സിനിമ ഇതുവരെ റിലീസായിട്ടില്ല. അതിനിടയിൽ റാഫിക്ക തെങ്കാശിപ്പട്ടണത്തിന്റെ തമിഴ് റീമേക്കിലേക്കു വിളിച്ചു. മലയാളത്തിൽ കാവ്യ ചെയ്ത കഥാപാത്രമാണു തമിഴിൽ ഞാൻ ചെയ്തത്. കഥാപാത്രത്തിന്റെ കരുത്തുനോക്കിയാണ് സാവിത്രിയുടെ അരഞ്ഞാണം എന്ന ചിത്രം തെരഞ്ഞെടുത്തത്. മുകുന്ദൻ സാറിന്റെ നോവൽ, ഗ്രാമത്തിലെ ആനപാപ്പാന്റെ പ്രാരാബ്ധക്കാരിയായ ഭാര്യ, സ്വാഭാവിക അഭിനയത്തിനു സ്കോപ്പുള്ള കഥാപാത്രം. അപ്പോൾ ചലഞ്ചിംഗ് ആയിരിക്കുമെന്നു തോന്നിയിരുന്നു. ഒരുപാട് അഭിനന്ദനങ്ങൾ നേടിത്തന്ന കഥാപാത്രമായിരുന്നു സാവിത്രി.
ലാലേട്ടന്റെ സിനിമയിൽ അഭിനയിക്കുന്നതോടെ ഭാഗ്യജാതകം എഴുതപ്പെടുമെന്നാണു കരുതിയത്. പക്ഷേ, എന്തുകൊണ്ടോ ഒന്നാമനുശേഷം സിനിമകൾ തീരെ കുറയുകയാണുണ്ടായത്. സിനിമയിലെ ചില പൊളിറ്റിക്സുകളുടെ ഭാഗമായാണ് എനിക്ക് അവസരങ്ങൾ നിഷേധിക്കപ്പെട്ടത്. നോ പറയേണ്ട സ്ഥലത്തു നോ പറയാൻ എനിക്കു യാതൊരു മടിയുമില്ല. എനിക്കു റിലേറ്റ് ചെയ്യാൻ പറ്റാത്ത കഥാപാത്രങ്ങൾ സ്വീകരിക്കാൻ തയാറല്ല. കരാർ ഉറപ്പിച്ചതിനുശേഷം നിരവധി ചിത്രങ്ങളിൽനിന്ന് എന്നെ മാറ്റിനിർത്തിയിട്ടുണ്ട്. അതിലൊന്നും പരിഭവമില്ല. അതൊന്നും എനിക്കു വിധിച്ചിട്ടില്ലെന്നു വിശ്വസിക്കാനാണ് ഇഷ്ടം.
ഇനി ഇവിടെത്തന്നെ
തിരിച്ചുവരവിനെക്കുറിച്ച് ആദ്യം സംസാരിക്കുന്നതു റാഫിക്കയോടാണ്. അങ്ങനെയാണ് റോൾ മോഡൽസിൽ സ്വല്പം വട്ടുള്ള ലൂസിയെന്ന കഥാപാത്രമായി തിരിച്ചെത്തുന്നത്. കോമഡിക്കു സാധ്യതയുള്ള ആ കഥാപാത്രം ആത്മവിശ്വാസം നൽകി. അൻവർ റഷീദിന്റെ ട്രാൻസ് എന്ന പുതിയ ചിത്രത്തിൽ ഫഹദിനൊപ്പം മുഴുനീള കഥാപാത്രമാണ്. നിസാറിക്കയുടെ ലാഫിംഗ് അപ്പാർട്ട്മെന്റിൽ പിഷാരടിയുടെ ഭാര്യയായി തികച്ചും വേറിട്ട ഗെറ്റപ്പിലാണു എത്തുന്നത്. വിജയ് ബാബു സാറിന്റെ രജീഷ വിജയൻ നായികയാകുന്ന പുതിയ ചിത്രത്തിലെ കോട്ടയം അച്ചായത്തിയുടെ വേഷവും ഏറെ പ്രതീക്ഷ നൽകുന്നു. അഭിനയിക്കുന്ന സിനിമകളിൽ സ്വയം ഡബ്ബ് ചെയ്യുന്പോഴേ കഥാപാത്രങ്ങൾക്കു പൂർണതയുണ്ടാകൂ എന്ന അഭിപ്രായക്കാരിയാണു ഞാൻ.
ഷിജീഷ് യു.കെ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
നോവലിന്റെ തനിപകർപ്പല്ല ആടുജീവിതം
നോവല്‍ അതേപടി പകര്‍ത്തിയതല്ല ആടുജീവിതമെന്നും സിനിമയ്ക്ക് അതിന്റേതായ ഐഡന്‍
സീക്രട്ട് തുറന്ന് അനുമോഹന്‍
കൊട്ടാരക്കരയുടെ ചെറുമകന്. നാടകപ്രവര്‍ത്തകൻ മോഹന്റെയും അഭിനേത്രി ശോഭാ മോഹ
അടിപൊളി ജീവിതം
ചെറുപ്പത്തിൽ സിനിമാക്കാർ എന്നു പറഞ്ഞാൽ തങ്ങളുടെ വെള്ളത്തൂവൽ ഗ്രാമത്തിൽ ഷൂട്ടി
അർഥനയായി അഭിനയം!
പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ടെലിവിഷന്‍ അവതാരകയായിട്ടായിരുന്നു അര്‍ഥ
നൊന്ത നാടിന്റെ പേരല്ലോ തങ്കമണി
1986 ഒക്ടോബര്‍ 21ന് ഇടുക്കിയിലെ കുടിയേറ്റ മലയോരഗ്രാമം തങ്കമണിയില്‍ എലൈറ്റ് ബ
ചിൽ ത്രിൽ മഞ്ഞുമ്മൽ
ഞങ്ങള്‍ക്കും ഒരു സര്‍വൈവല്‍ ത്രില്ലറായിരുന്നു ഇതിന്റെ ഷൂട്ടിംഗ്! കൊടൈക്കനാലി
മുബിൻ-റാഫിയുടെ മകൻ
കോമഡി രാജാക്കന്മാരായ റാഫിയും നാദിര്‍ഷയും ആദ്യമായി ഒന്നിക്കുമ്പോള്‍ സമ്പൂര്‍ണ
കപ്പടിക്കാൻ കാർത്തിക് വിഷ്ണു
വര്‍ഷങ്ങള്‍ക്കു മുമ്പ് സത്യം ശിവം സുന്ദരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുമ്പോള്‍
ശങ്കർ വണ്ടർഫുൾ
ഒരിടവേളയ്ക്കു ശേഷം എണ്‍പതുകളിലെ റൊമാന്റിക് ഹീറോ ശങ്കര്‍ പണിക്കർ ഒരുവാതില്‍
മമിതലു പ്രേമലു
മമിത ബൈജു-നസ്ലെന് പെയര്‍ ആദ്യമായി സ്ക്രീനിലെത്തിയ ചിത്രമാണ് ഗിരീഷ് എ.ഡി. സം
വാലിബകഥയിലെ അയ്യനാരാശാൻ
‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം'- വാലിബകഥയുടെ ആത്മാവെന്നപോലെ വിസ്മ
സചിത്രം സുചിത്ര
നാലു വര്‍ഷം മുമ്പ് സംപ്രേഷണം ചെയ്ത വാനമ്പാടി എന്ന ടെലിവിഷന്‍ പരമ്പരയും അതിലെ പ
ഹിറ്റാണ് ഓസ്ലറിലെ ജൂണിയർ ജഗദീഷ്
ഫോര്‍ട്ട് കൊച്ചിയിലെ പിള്ളേരെ പരസ്യചിത്രത്തിലേക്കു വേണമെന്നറിഞ്ഞു പോയതാണ് ഇത്
ജാഫർ ഇടുക്കിയുടെ ഓഫർ
2002ല്‍ ഓകെ ചാക്കോ കൊച്ചിന് മുംബൈ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ ജാഫര്‍
പഴയ കുപ്പിയല്ല ഫ്രഷാണ് വിശാഖ്
ആനന്ദത്തിലെ കുപ്പി എന്ന വേഷത്തിലൂടെ ഹിറ്റായ വിശാഖ് നായര്‍ ആദ്യമായി നായകനാകുന
കമൽ അന്നും ഇന്നും വൈറലാണ്
നാലര വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് ജന
സൗഹൃദത്തിന്റെ കഥയുമായി ലാൽജി
ഡോ. ഷാജു, സോണിയ മല്‍ഹാര്‍, ആദിത്യജ്യോതി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാ
കളർഫുൾ ജഗദീഷ്
കോമഡി വേഷങ്ങളില്നിന്നു സ്വഭാവവേഷങ്ങളിലേക്കു ജഗദീഷിന്റെ ചുവടുമാറ്റം രഞ്ജി
ഷാജോണിന്റെ ആട്ടക്കഥ!
‘ആട്ട’ത്തില്‍ ആറാടി കലാഭവന്‍ ഷാജോണിന്റെ പുതുവർഷത്തുടക്കം. ഗോവ അന്തർദേശീയ
നരേന് ഹാപ്പിയാണ്
എറണാകുളം മറൈന്‍ ഡ്രൈവില്‍ കായലിന് അഭിമുഖമായുള്ള ഫ്ലാറ്റിലെത്തുമ്പോള്‍ നടന്
ആറ് വർഷം മുട്ടി; ഒടുവിൽ സിനിമ വാതിൽ തുറന്നു
പാതി മലയാളിയായ പൂനെക്കാരൻ എന്ന വിശേഷണവുമായി മലയാള സിനിമയിലേക്ക് ചുവടുവച
വേറിട്ട വേഷങ്ങൾ പകർന്നാടി മെറിൻ
പൂമരത്തിലൂടെ സിനിമയിലെത്തി, ഹാപ്പി സര്‍ദാറിലൂടെ നായികയായ മെറിന് ഫിലിപ്പ് വേ
ശേഷം സ്ക്രീനില്‍ കല്യാണി!
മലപ്പുറത്തിന്റെ ഫുട്ബോള്‍ ആവേശം ഒട്ടും ചോരാതെ നിമിഷങ്ങളെ തീപിടിപ്പിക്കുന്ന മമ്പറത്തിന്റെ അനൗണ്സര്
ഇതിഹാസത്തിന്റെ നായിക; മഹിമ ഉയരും
ആർഡിഎക്സ് എന്ന സിനിമ വിജയത്തിന്റെ ഉഗ്രസ്ഫോടനവുമായി ഓണക്കാലത്തു തിയറ്ററുകൾ പ്രകന്പനം സൃഷ്ടിച്ചപ്പോൾ
ക്ലാസി മാസ് കിംഗ് ഓഫ് കൊത്ത
മാസ് സിനിമകളുടെ ആരാധകരെയും കുടുംബപ്രേക്ഷകരെയും ഒരേപോലെ ആകര്‍ഷിക്കുന്ന രീതിയിലാണ് കിംഗ് ഓഫ് കൊത്ത രൂപ
ചിപ്പിയായി സനുഷയുടെ രണ്ടാംവരവ്
ജലധാര പമ്പ്സെറ്റ് സിന്‍സ് 1962ലെ ചിപ്പിയായി സനുഷ വീണ്ടും മലയാള സിനിമയില്‍. ആറു വര്‍ഷങ്ങള്‍ക്കു ശേഷമാ
സെന്നയും പദ്മിനിയും
തിങ്കളാഴ്ച നിശ്ചയത്തിന്റെ സംവിധായകന് സെന്ന ഹെഗ്ഡെയും കുഞ്ഞിരാമായണത്തിന്റെ എഴുത്തുകാരന് ദീപു പ്രദ
നല്ല നിലാവുള്ള രാത്രിയില്‍ സംഭവിച്ചത്...
ഒരിടവേളയ്ക്കുശേഷം നടിയും നിര്‍മാതാവുമായ സാന്ദ്ര തോമസ് നിര്‍മിച്ച നല്ല നിലാവുള്ള രാത്രി തിയറ്ററുകളിലേ
സംവിധാനം ചെയ്യണമെന്നു തോന്നിയത് എസ്ര സെറ്റിൽ: സ്റ്റെഫി സേവ്യര്‍
കോസ്റ്റ്യൂം ഡിസൈനറായി സിനിമയിലെത്തിയ സ്റ്റെഫി സേവ്യര്‍ ആദ്യമായി സംവിധാനം ചെയ്ത മധുര മനോഹര മോഹം തിയറ്
മാര്‍ത്താണ്ഡനും മഹാറാണിയും
പേരിലും കഥയിലും നായികയിലും സസ്പെന്‍സ് ഒളിപ്പിച്ച് കരിയറിലെ അഞ്ചാമതു ചിത്രം മഹാറാണിയുമായി വരികയാണ് സം
Latest News
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
Latest News
കാഷ്മീരിൽ എസ്യുവി 300 അടി താഴ്ചയിലേക്ക് വീണു; 10 മരണം
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Inside
Star Chat
Review
Trailers & Songs
Super Hit Movies
Bollywood
Kollywood
Deepika Viral
Mini Screen
Hollywood
Super Song
Upcoming Movies
Camera Slot
Director Special
Super Character
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top