എഡിറ്റിംഗ് ടെക്നിക്കലല്ല; ആർട്ടിസ്റ്റിക്കാണ് - ഷെമീർ മുഹമ്മദ്
Sunday, May 27, 2018 3:19 PM IST
“ സി​നി​മ​യി​ൽ വ​ര​ണ​മെ​ന്ന് ല​ക്ഷ്യ​മി​ട്ട് എ​ഡി​റ്റിം​ഗ് പ​ഠി​ച്ച​തൊ​ന്നു​മ​ല്ല. എ​ഡി​റ്റിം​ഗ് പ​ഠനം തുടങ്ങിയ കാലത്ത് കം​പ്യൂ​ട്ട​ർ ഓ​ണാ​ക്കാ​ൻ ത​ന്നെ എ​നി​ക്ക​റി​യി​ല്ലാ​യി​രു​ന്നു. അ​ന്ന് വീ​ട്ടി​ൽ കം​പ്യൂ​ട്ട​റു​മി​ല്ലാ​യി​രു​ന്നു. ഒ​രു കാ​ര്യം ചെ​യ്തു ചെ​യ്ത് ന​മു​ക്ക് അ​തി​നോ​ട് ഒ​രി​ഷ്ടം വ​രി​ല്ലേ. ഞാ​ൻ ഷൂ​ട്ട് ചെ​യ്ത​തോ കൂ​ട്ടു​കാ​രെ​ക്കൊ​ണ്ട് ഷൂ​ട്ട് ചെ​യ്യി​ച്ച​തോ ആ​യ വി​ഷ്വ​ൽ​സ്, ആ​ൽ​ബ​ങ്ങ​ൾ എ​ന്നി​വ​യൊ​ക്കെ സി​നി​മ​യി​ലെ​ത്തും മു​ന്പു ത​ന്നെ ഞാ​ൻ എ​ഡി​റ്റ് ചെ​യ്തി​രു​ന്നു. അ​ങ്ങ​നെ ചെ​യ്തു ചെ​യ്ത് ഇ​ഷ്ട​പ്പെ​ട്ടു വ​ന്ന​താ​ണ് എ​ഡി​റ്റിം​ഗ്. വാ​സ്ത​വ​ത്തി​ൽ അ​തു ടെ​ക്നി​ക്ക​ൽ അ​ല്ല; ആ​ർ​ട്ടി​സ്റ്റി​ക്കാ​യി ചെ​യ്യേ​ണ്ട കാ​ര്യം ത​ന്നെ​യാ​ണ്...”

ചാ​ർ​ലി, അ​ങ്ക​മാ​ലി ഡ​യ​റീ​സ്, ഒ​രു മെ​ക്സി​ക്ക​ൻ അ​പാ​ര​ത, വി​ല്ല​ൻ, സ്വാ​ത​ന്ത്ര്യം അ​ർ​ദ്ധ​രാ​ത്രി​യി​ൽ, മോഹൻലാൽ, ആ​ഭാ​സം, അ​ങ്കി​ൾ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ എ​ഡി​റ്റ​ർ ഷെ​മീ​ർ മു​ഹ​മ്മ​ദ് സം​സാ​രി​ക്കു​ന്നു.



എ​ഡി​റ്റിം​ഗി​ലേ​ക്കു വ​ന്ന​ത്...?

നോ​വ​ലി​സ്റ്റ് സാ​റാ ജോ​സ​ഫി​ന്‍റെ സഹോദരൻ ഡേ​വി​സി​ന്‍റെ മ​ക​ൻ അ​നൂ​പ്
ഡേവിസ് ബാ​ല്യം തൊ​ട്ട് എ​ന്‍റെ കൂ​ട്ടു​കാ​ര​നാ​ണ്. അ​വ​ൻ എ​ന്താ​ണു പ​ഠി​ക്കു​ന്ന​തെ​ന്നു നോ​ക്കി അ​വ​ന്‍റെ പി​ന്നാ​ലെ പോ​വു​ക എ​ന്ന​താ​യി​രു​ന്നു എ​ന്‍റെ രീ​തി. ഡി​ഗ്രി​ക്കു ചേ​ർ​ന്ന​തി​നൊ​പ്പം അ​വ​ൻ മ​ൾ​ട്ടി​മീ​ഡി​യ അ​നി​മേ​ഷ​ൻ പ​ഠി​ക്കാ​ൻ തൃ​ശൂ​ർ അ​രീ​ന​യി​ൽ ചേ​ർ​ന്നു. ഒ​പ്പം ഞാ​നും. അ​വ​ൻ പിന്നീട് അ​നി​മേ​ഷ​ന്‍റെ മ​റ്റു കോ​ഴ്സു​ക​ളി​ലേ​ക്കു പോ​യി. ഞാ​ൻ ചെ​ന്നൈ എ​ൻ​എ​ഫ്ഡി​സി​യി​ൽ ചേ​രാ​ൻ പോ​യി. പ​ക്ഷേ, അ​വി​ടെ സീ​റ്റ്് തീ​ർ​ന്നി​രു​ന്നു. പി​റ്റേ​ദി​വ​സം തൃ​ശൂ​ർ ചേ​ത​ന​യി​ലെ​ത്തി എ​ഡി​റ്റിം​ഗി​നു ചേ​ർ​ന്നു. പി​ന്നീ​ട് അ​തി​ൽ ഫോ​ക്ക​സ് ചെ​യ്തു. പ​ക്ഷേ, സി​നി​മ​യി​ലെ​ത്തു​മെ​ന്നൊ​ന്നും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. അ​നൂ​പ് ഇ​പ്പോ​ൾ ദു​ബാ​യി​ൽ എ​ഡി​റ്റ​റാ​ണ്.

സി​നി​മ​യി​ലേ​ക്കു​ള്ള വ​ഴി..?

വീ​ടി​ന​ടു​ത്തു​ള്ള ജ​യ​ൻ എ​ന്ന അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​റാ​ണ് എ​ന്നെ സി​നി​മ​യി​ലെ​ത്തി​ച്ച​ത്. അ​ദ്ദേ​ഹം എ​ന്നെ അ​രു​ണ്‍ എ​ന്ന ത​മി​ഴ് എ​ഡി​റ്റ​ർ​ക്കു പ​രി​ച​യ​പ്പെ​ടു​ത്തി. അ​ങ്ങ​നെ ‘ക​ള​ക്ട​ർ’ എ​ന്ന പ​ട​ത്തി​ൽ ഒ​പ്പം വ​ർ​ക്ക് ചെ​യ്തു. വാ​സ്ത​വ​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​നു മ​ല​യാ​ളം പ​രി​ഭാ​ഷ​പ്പെ​ടു​ത്തി​ക്കൊ​ടു​ക്കാ​നാ​ണ് പോ​യ​ത്. അ​ദ്ദേ​ഹ​ത്തി​നൊ​പ്പം ഞാ​ൻ ചെ​ന്നെ​യി​ൽ പോ​യി. ‘ആ​ടു​ക​ളം’, ‘വി​സാ​ര​ണൈ’ തു​ട​ങ്ങി​യ പ​ട​ങ്ങളുടെ എഡിറ്റർ കി​ഷോ​ർ ടി​യ്ക്ക് ഒ​പ്പം ‘ആ​ടു​ക​ള’​ത്തിൽ വ​ർ​ക്ക് ചെ​യ്തു. അ​ദ്ദേ​ഹ​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്ന സാ​ബു വി. ​ജോ​സ​ഫി​നൊ​പ്പ​വും പ്രവർത്തിച്ചിട്ടുണ്ട്. ‘ആ​ടു​ക​ളം’പ​കു​തി​യാ​യ​പ്പോ​ൾ ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ സാ​റി​ന്‍റെ ‘ഗ്രാ​ൻ​ഡ് മാ​സ്റ്റ​’റിൽ സ്പോ​ട്ട് എ​ഡി​റ്റ​റാ​യി പോ​യി. ജ​യ​ൻ ചേ​ട്ട​നാ​ണ് എ​ന്നെ ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ സാ​റി​നു പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്.



സ്പോ​ട്ട് എ​ഡി​റ്റ​റി​ൽ നി​ന്ന് ഫി​ലിം എ​ഡി​റ്റ​റാ​കു​ന്ന​താ​ണോ ഇ​പ്പോ​ഴ​ത്തെ രീ​തി... ‍?

ഞാ​നു​ൾ​പ്പ​ടെ പ​ല​രും അ​ങ്ങ​നെ​യാ​ണ് വ​ന്നി​ട്ടു​ള്ള​ത്. മ​ല​യാ​ള​ത്തി​ലാ​ണ് സ്പോ​ട്ട് എ​ഡി​റ്റിം​ഗിന് ഏ​റ്റ​വും പ്രചാരം. ത​മി​ഴി​ലൊ​ക്കെ വ​ള​രെ അ​പൂ​ർ​വ​മാ​ണ​ത്. മ​ല​യാ​ള​ത്തി​ൽ ചെ​റി​യ പ​ട​ത്തി​​ൽ പോ​ലും സ്പോ​ട്ട് എ​ഡി​റ്റിം​ഗ് ഉ​ണ്ടാ​വും. അതു തു​ട​ങ്ങി​യ​തും മ​ല​യാ​ള​ത്തി​ലാ​ണ്; ഷാ​ജി കൈ​ലാ​സ് സാ​റി​ന്‍റെ ‘ടൈ​ഗ​റി’ൽ.

സ്പോ​ട്ട് എ​ഡി​റ്റിം​ഗ് അ​നു​ഭ​വ​ങ്ങ​ൾ..?

ഗ്രാൻഡ്മാ​സ്റ്റ​ർ, ക​ളി​മ​ണ്ണ്, സ​ലാം കാ​ഷ്മീ​ർ, മെ​മ്മ​റീ​സ്, ജ​വാ​ൻ ഓ​ഫ് വെ​ള്ളി​മ​ല, ബാ​ല്യ​കാ​ല​സ​ഖി, എ​ന്ന് നി​ന്‍റെ മൊ​യ്തീ​ൻ, രാ​ജാ​ധി​രാ​ജ, നീ ​കൊ ഞാ ​ചാ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ സ്പോ​ട്ട് എ​ഡി​റ്റ​റാ​യി​രു​ന്നു. ഗ്രാ​ൻ​ഡ് മാ​സ്റ്റ​റി​ന്‍റെ ട്രെ​യി​ല​റും ‘പ​തി​യെ പ​തി​യെ..’ എ​ന്ന പ്ര​മോ സോം​ഗും ഞാ​നാ​ണു ചെ​യ്ത​ത്. ‘മി​സ്റ്റ​ർ ഫ്രോ​ഡ്’ ഉ​ൾ​പ്പ​ടെ ഉ​ണ്ണി​കൃ​ഷ്ണ​ൻ സാ​റി​ന്‍റെ പ​ല പ​ട​ങ്ങ​ളി​ലും സ്പോ​ട്ട് ചെ​യ്തിട്ടുണ്ട്. ‘ചാ​ർ​ലി​’യാ​ണ് സ്പോ​ട്ട് ചെ​യ്ത അ​വ​സാ​ന ചി​ത്രം. പ​ക്ഷേ, അ​തി​ൽ എ​ഡി​റ്റ​റു​മാ​യി​രു​ന്നു. എ​ഡി​റ്റിംഗ് അ​ല്ലാ​തെ സ്പോ​ട്ട് മാ​ത്രം ചെ​യ്ത അ​വ​സാ​ന​ചി​ത്രം ‘എ​ന്ന് നി​ന്‍റെ മൊ​യ്തീ​ൻ’. ‘രാ​ജാ​ധി​രാ​ജ’​യു​ടെ ട്രെ​യി​ല​റു​ക​ളി​ലൊ​ന്ന് ഞാ​നാ​ണു ചെ​യ്ത​ത്. ബ്ലെ​സി സാ​റി​ന്‍റെ ‘ക​ളി​മ​ണ്ണി​’ലും ഞാ​നാ​ണു ട്രെ​യി​ല​ർ ചെ​യ്്ത​ത്. ജോ​ഷി സാ​റി​ന്‍റെ പടത്തിലും സ്പോട്ട് വ​ർ​ക്ക് ചെ​യ്തി​ട്ടു​ണ്ട്. സ്പോ​ട്ട് ചെ​യ്യു​ന്ന കാ​ല​ത്ത് അ​തി​നു സ​മാ​ന്ത​ര​മാ​യി മ്യൂ​സി​ക് വീ​ഡി​യോ, ഷോ​ർ​ട്ട് ഫി​ലി​മു​ക​ൾ, പ​ര​സ്യ​ചി​ത്ര​ങ്ങ​ൾ എ​ന്നി​വ​ എ​ഡി​റ്റ് ചെ​യ്തി​രുന്നു; മ​ണി​ച്ചേ​ട്ട​ന്‍റെ ആ​ൽ​ബ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ.



സ്പോ​ട്ട് എ​ഡി​റ്റ​റി​ൽ നി​ന്ന് എ​ഡി​റ്റ​റായപ്പോൾ...?

സ്പോ​ട്ട് എ​ഡി​റ്റ് ചെ​യ്യു​ന്പോ​ൾ ഒ​രു ദി​വ​സ​ത്തെ സീ​ൻ അ​ന്നു ക​ണ്ടു​ക​ഴി​ഞ്ഞാ​ൽ പി​ന്നെ കാ​ണേ​ണ്ട ആ​വ​ശ്യ​മി​ല്ല. പ​ക്ഷേ, എ​ഡി​റ്റ​റാ​കു​ന്പോ​ൾ അ​വ​സാ​ന​ത്തെ സീ​ൻ കാ​ണു​ന്പോ​ൾ​പോ​ലും ആ​ദ്യ​ത്തെ സീ​ൻ ഓ​ർ​മ​യു​ണ്ടാ​വും. അ​തു​മാ​യി പ​ട​ത്തി​നു ബ​ന്ധ​മു​ണ്ടാ​വും. എ​പ്പോ​ഴും പ​ട​ത്തി​ന്‍റെ ടോ​ട്ടാ​ലി​റ്റി​യി​ൽ ശ്ര​ദ്ധ​യു​ണ്ടാ​വ​ണം.

എ​ഡി​റ്റ​റാ​യ​തി​നു​ശേ​ഷ​മു​ള്ള ചി​ത്ര​ങ്ങ​ൾ... ?

മാ​ർ​ട്ടി​ൻ പ്ര​ക്കാ​ട്ടി​ന്‍റെ ‘ചാ​ർ​ലി​’ക്കു​ശേ​ഷം സാ​ജി​ദ് യ​ഹി​യ​യു​ടെ ജ​യ​സൂ​ര്യ​ചി​ത്രം ‘ഇ​ടി’. കഴിഞ്ഞവർഷം എ​ന്‍റെ ര​ണ്ടു ചി​ത്ര​ങ്ങ​ൾ ഒ​രേ​ദി​വ​സം റി​ലീ​സാ​യി ‘അ​ങ്ക​മാ​ലി ഡ​യ​റീ​സും’ ‘ഒ​രു മെ​ക്സി​ക്ക​ൻ അ​പാ​ര​ത​’യും. തൃ​ശി​വ​പേ​രൂ​ർ ക്ലി​പ്ത​ത്തി​നു​ശേ​ഷ​മാ​ണ് ‘വി​ല്ല​ൻ’ ചെ​യ്ത​ത്. ഏ​പ്രി​ലി​ൽ നാ​ലു പ​ട​ങ്ങ​ൾ ഇ​റ​ങ്ങി - സ്വാ​ത​ന്ത്ര്യം അ​ർ​ദ്ധ​രാ​ത്രി​യി​ൽ, മോ​ഹ​ൻ​ലാ​ൽ, അ​ങ്കി​ൾ, ആ​ഭാ​സം.



‘ചാ​ർ​ലി’ അ​നു​ഭ​വ​ങ്ങ​ൾ...?

മാ​ർ​ട്ടി​ൻ ചേ​ട്ട​ൻ ഏ​റെ സ​പ്പോ​ർ​ട്ടിം​ഗ് ആ​യി​രു​ന്നു. ഷൂ​ട്ട് തു​ട​ങ്ങി പ​ടം റി​ലീ​സാ​കാ​ൻ എ​ട്ടു​മാ​സ​മെ​ടു​ത്തു. ഷൂ​ട്ടിം​ഗി​നു സ​മാ​ന്ത​ര​മാ​യി ഞാൻ എ​ഡി​റ്റിം​ഗും തു​ട​ർ​ന്നു. അ​ത്ര​യും സ​മ​യം ഞാ​ൻ വേ​റെ പ​ട​മൊ​ന്നും ചെ​യ്തി​ല്ല; ഫു​ൾ​ടൈം കൂ​ടെ​ത്ത​ന്നെ ഉ​ണ്ടാ​യി​രു​ന്നു. എ​ന്‍റെ ആ​ദ്യ​ത്തെ പ​ട​മ​ല്ലേ. മാ​ർ​ട്ടി​ൻ ചേ​ട്ട​ൻ മു​ന്പു ചെ​യ്ത ര​ണ്ടു പ​ട​വും വ​ലി​യ ഹി​റ്റു​ക​ളാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​ഭാ​വ​ന​ക​ളൊ​ക്കെ എ​ഡി​റ്റിം​ഗി​ൽ ഏ​റെ​യു​ണ്ടാ​യി​ട്ടു​ണ്ട്.

‘അ​ങ്ക​മാ​ലി ഡ​യ​റീസും’ ലിജോ ജോസ് പെല്ലിശേരിയും....?

അങ്കമാലി ഡയറീസിലെ ചില സീക്വൻസുകളും അതിന്‍റെ മൊണ്ടാഷ് കട്ടുകളും മൊത്തത്തിലുള്ള എഡിറ്റിംഗും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഡ​യ​റ​ക്ട​ർ ലി​ജോ ചേ​ട്ട​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ന്‍റ​ർ​വ്യൂ​സി​ൽ എ​ന്നെ​പ്പ​റ്റി പ​റ​ഞ്ഞു എ​ന്ന​തു​കൊ​ണ്ടാ​ണ് അ​ങ്ക​മാ​ലി ഡ​യ​റീ​സി​ൽ ഞാ​ൻ ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. എ​ന്നെ​പ്പ​റ്റി മാ​ത്ര​മ​ല്ല അ​തി​ലെ എ​ല്ലാ ടെ​ക്നീ​ഷ​ൻ​സി​നെ​ക്കു​റി​ച്ചും അദ്ദേഹം പ​റ​ഞ്ഞി​രു​ന്നു. അങ്ക‌മാലി ഡയറീസിൽ പ്രേ​ക്ഷ​ക​ശ്ര​ദ്ധ നേ​ടി​യ 11 മി​നി​ട്ട് സിം​ഗി​ൾ ഷോ​ട്ട് ക്ലൈമാക്സ് ലി​ജോ ചേ​ട്ട​ന്‍റെ ബ്രില്യൻസ് ആ​യി​രു​ന്നു.



എ​ഡി​റ്റിം​ഗി​ൽ സം​വി​ധാ​യ​ക​ന്‍റെ മ​ന​സ് അ​റി​യേ​ണ്ട​തു പ്ര​ധാ​ന​മ​ല്ലേ....?

ഏ​തു ഡ​യ​റ​ക്ട​റു​മാ​യും വ​ർ​ക്ക് ചെ​യ്യു​ന്പോ​ൾ ആ​ദ്യം എ​നി​ക്കു വ​ലി​യ പേ​ടി ത​ന്നെ​യാ​ണ്. കാ​ര​ണം, ഡ​യ​റ​ക്ട​ർ ഉ​ദ്ദേ​ശി​ക്കു​ന്ന​തു പോ​ലെ അ​ല്ലെ​ങ്കി​ൽ അ​തി​നേ​ക്കാ​ൾ ന​ന്നാ​യി ചെ​യ്യ​ണ​മെ​ന്ന് എ​നി​ക്ക് ആ​ഗ്ര​ഹ​മു​ണ്ട്. ഞാ​ൻ ചെ​യ്തു​വ​രു​ന്ന കാ​ര്യ​ങ്ങ​ൾ അ​ദ്ദേ​ഹ​ത്തി​ന് ഇ​ഷ്ട​മാ​കു​ന്നു​ണ്ടോ എ​ന്ന​തി​നാ​ണ് ഞാ​ൻ പ്രാ​ധാ​ന്യം കൊ​ടു​ക്കു​ന്ന​ത്. ആ​ദ്യ​ത്തെ ഒ​ന്നു ര​ണ്ടു സീ​ക്വ​ൻ​സു​ക​ൾ എ​ഡി​റ്റ് ചെ​യ്ത ശേ​ഷം സം​വി​ധാ​യ​ക​നെ കാ​ണി​ച്ച് ഓ​കെ കി​ട്ടു​ന്ന​തു​വ​രെ വ​ലി​യ ടെ​ൻ​ഷനാണ്. ഓ​കെ ആ​ണെ​ന്ന് അ​റി​ഞ്ഞാ​ൽ ന​മ്മ​ൾ ഉ​ദ്ദേ​ശി​ച്ച​തു കൃ​ത്യ​മാ​യി​രു​ന്നു​വെ​ന്നു ബോ​ധ്യ​മാ​കും. അ​ങ്ങ​നെ അ​ല്ലെ​ങ്കി​ൽ സം​വി​ധാ​യ​ക​ൻ തി​രു​ത്തു​ക​ൾ പ​റ​യും. പ​റ​ഞ്ഞ​തു​പോ​ലെ മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​ക്കൊ​ടു​ക്കും. അ​ങ്ക​മാ​ലി ഡ​യ​റീ​സ് ആ​ദ്യ സീ​നു​ക​ൾ എ​ഡി​റ്റു ചെ​യ്തു കാ​ണി​ച്ചു​കൊ​ടു​ത്ത​പ്പോ​ൾ ഇ​ത​ല്ല ഉ​ദ്ദേ​ശി​ച്ച​തെ​ന്ന് ലി​ജോ ചേ​ട്ട​ൻ പ​റ​ഞ്ഞു. ഞാ​ൻ ഏ​റ്റ​വും പേ​ടി​ച്ചു വ​ർ​ക്ക് ചെ​യ്ത പ​ട​മാ​ണ​ത്. കാ​ര​ണം, ലി​ജോ ചേ​ട്ട​ന്‍റെ പ​ട​ത്തി​ൽ എ​ഡി​റ്റിം​ഗും മ​റ്റും ടെ​ക്നി​ക്ക​ലി ഏ​റെ വ്യ​ത്യ​സ്ത​മാ​ണ്. അ​ദ്ദേ​ഹ​വു​മാ​യി സെ​റ്റാ​യി വ​രാ​ൻ കു​റ​ച്ചു സ​മ​യ​മെ​ടു​ത്തു. പിന്നീട് ഏ​റെ സി​ങ്കാ​യി. ഏ​തു ഡ​യ​റ​ക്ട​ർ​ക്കൊ​പ്പം വ​ർ​ക്ക് ചെ​യ്താ​ലും ഒ​രു​പാ​ടു കാ​ര്യ​ങ്ങ​ൾ അ​വ​രി​ൽ നി​ന്നു പ​ഠി​ക്കാ​നു​ണ്ടാ​വും. മ​റ്റ് എ​ഡി​റ്റേ​ഴ്സി​നൊ​പ്പം വ​ർ​ക്ക് ചെ​യ്യു​ന്പോ​ഴു​ള്ള അ​നു​ഭ​വ​ങ്ങ​ളെ​ക്കു​റി​ച്ചും അ​വ​ർ ചെ​യ്തി​രു​ന്നു​വെ​ങ്കി​ൽ എ​ങ്ങ​നെ​യാ​യി​രി​ക്കും ഈ ​സീ​ൻ എ​ന്നതിനെക്കുറിച്ചുമെല്ലാം ചോ​ദി​ച്ചു മ​ന​സി​ലാ​ക്കി​യി​രു​ന്നു.



ബി. ​ഉ​ണ്ണി​കൃ​ഷ്ണ​നൊ​പ്പ​മു​ള്ള സി​നി​മ​ക​ൾ....?

സ്പോ​ട്ട് എ​ഡി​റ്റ​റാ​യി ആ​ദ്യം വ​ർ​ക്ക് ചെ​യ്ത​ത് ബി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ സാ​റി​നൊ​പ്പ​മാ​ണ്; ഗ്രാ​ൻ​ഡ് മാ​സ്റ്റ​റി​ൽ. പി​ന്നീ​ടു ഐ ​ല​വ് മീ, ​മി​സ്റ്റ​ർ ഫ്രോ​ഡ് എ​ന്നീ ചി​ത്ര​ങ്ങ​ളി​ലും. അദ്ദേ​ഹം ചെ​യ്ത ചി​ല സ്റ്റേ​ജ് ഷോ​ക​ളി​ലും സ്പോ​ട്ട് എ​ഡി​റ്റ് ചെയ്തിരുന്നു. പി​ന്നീ​ടു ‘വി​ല്ല​നി​’ൽ എ​ഡി​റ്റ​റാ​യി വ​ർ​ക്ക് ചെ​യ്തു. ഞ​ങ്ങ​ളു​ടെ കു​ടും​ബ​ങ്ങ​ൾ ത​മ്മി​ലും അ​ടു​ത്ത ബ​ന്ധ​മാ​ണ്. മ​ക​നെ​പ്പോ​ലെ​യാ​ണെ​ന്ന് അ​ദ്ദേ​ഹം എ​ന്നെ​ക്കു​റി​ച്ചു പ​ല വേ​ദി​ക​ളി​ലും പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​മാ​ണ് ‘അ​ങ്ക​മാ​ലി ഡ​യ​റീ​സി​’ന്‍റെ മൊ​മന്‍റോ എ​നി​ക്കു ത​ന്ന​ത്. അ​ടു​ത്തു ചെ​യ്യാ​ൻ പോ​കു​ന്ന സി​നി​മ​യെ​ക്കു​റി​ച്ചു​മെ​ല്ലാം അ​ദ്ദേ​ഹം സം​സാ​രി​ക്കും. അ​ത്ര​മേ​ൽ​ വ്യ​ക്തി​പ​ര​മാ​യി അ​ടു​പ്പ​മു​ണ്ട്. സ്വാ​ത​ന്ത്ര്യ​ത്തോ​ടെ ഇ​ട​പെ​ടാം. എന്‍റെ ഇതുവരെയുള്ള കരിയറിൽ ബി.ഉണ്ണികൃഷ്ണൻ സാറിന്‍റെ വളരെ വലിയ സപ്പോർട്ടുണ്ട്.



‘വി​ല്ല​ൻ’ അ​നു​ഭ​വ​ങ്ങ​ൾ...?

‘വി​ല്ല​ൻ’ ഏ​റെ ഹൈ​പ്പു​ള്ള പ​ട​മാ​യി​രു​ന്നു; മോ​ഹ​ൻ​ലാ​ൽ, മ​ഞ്ജു​വാ​ര്യ​ർ എ​ന്നി​വ​ർ​ക്കൊ​പ്പം വി​ശാ​ൽ, ഹ​ൻ​സി​ക... തു​ട​ങ്ങി​യ ഇ​ത​ര​ഭാ​ഷാ​താ​ര​ങ്ങ​ളും. ആ ​പ​ട​ത്തി​ൽ വ​ർ​ക്ക് ചെ​യ്ത എ​ല്ലാ​വ​ർ​ക്കും അ​തിന്‍റേതാ​യ ഒ​രു ഹൈ​പ്പ് ഉ​ണ്ടാ​യി​രു​ന്നു. 8കെ​യി​ൽ ചി​ത്രീ​ക​രി​ച്ച പ​ട​മാ​യി​രു​ന്നു വി​ല്ല​ൻ. ഇ​പ്പോ​ൾ ‘ആ​ഭാ​സം’ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ട​ങ്ങ​ൾ 8കെ​യി​ലാ​ണ് ചെ​യ്തി​രി​ക്കു​ന്ന​ത്. എ​ന്തു ടെ​ക്നോ​ള​ജി കൊ​ണ്ടു​വ​ന്നാ​ലും തി​യ​റ്റ​റി​ലെ പ്രോ​ജ​ക്‌ഷ​ന്‍റെ ക്വാ​ളി​റ്റി​ക്ക​നു​സ​രി​ച്ചാ​യി​രി​ക്കും ഒൗ​ട്ട്പു​ട്ട്. ഹി​ന്ദി സി​നി​മ 40-50 ദി​വ​സം കൊ​ണ്ടു ഗ്രേ​ഡിം​ഗ് ചെ​യ്യു​ന്പോ​ൾ മ​ല​യാ​ളം സി​നി​മ അ​തി​നെ​ടു​ക്കു​ന്ന​തു പ​ര​മാ​വ​ധി 10 ദി​വ​സം. 8കെ ​ആ​യാ​ലും ന​മ്മു​ടെ മി​ക്ക തി​യ​റ്റ​റു​ക​ളി​ലും അ​തു 2 കെ​യി​ലാ​ണു പ്രൊ​ജ​ക്ട് ചെ​യ്യു​ന്ന​ത്.



ടോം ​ഇ​മ്മ​ട്ടി, ടി​നു പാപ്പച്ചൻ, സാ​ജി​ദ് യഹിയ - അനുഭവങ്ങൾ...?

ടോം ഇമ്മട്ടി, ടി​നു പാ​പ്പ​ച്ച​ൻ, സാ​ജി​ദ് യ​ഹി​യ എ​ന്നി​വ​രു​മാ​യി വ്യ​ക്തി​പ​ര​മാ​യ അ​ടു​പ്പ​മു​ണ്ട്. ‘ഒരു മെക്സിക്കൻ അപാരത’ ചെയ്ത ടോം ഇമ്മട്ടിയുടെ ആഡുകളിൽ മുന്പു ഞാൻ വർക്ക് ചെയ്തിട്ടുണ്ട്. പടം ചെയ്യുന്പോൾ ഞാനായിരിക്കും എഡിറ്ററെന്ന് ടോമേട്ടൻ അക്കാലത്തുതന്നെ പറഞ്ഞിരുന്നു.

‘ഒരു മെ​ക്സി​ക്ക​ൻ അ​പാ​ര​ത’​ തി​യ​റ്റ​റി​ൽ ആ​വേ​ശം വി​ത​റി​യ പ​ട​മാ​ണ്. അ​തി​ലെ പാ​ട്ടു​ക​ളും ഏ​റെ ഹി​റ്റാ​യി​രു​ന്നു. ചാ​ർ​ലി ക​ഴി​ഞ്ഞ് അ​ങ്ക​മാ​ലി ഡ​യ​റീ​സാ​ണ് എ​നി​ക്ക് ഏ​റ്റ​വും ഗു​ണം​ചെ​യ്ത പ​ടം. ഒരു മെക്സിക്കൻ അപാരതയ്ക്കൊപ്പം അങ്കമാലി ഡയറീസും തി​യ​റ്റ​റി​ൽ ന​ന്നാ​യി ഓ​ടി​യ​തു കരിയറിൽ സഹായകമായി. വ​ള​രെ അ​പൂ​ർ​വം സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ മാത്രമാണ് എ​ഡി​റ്റിം​ഗി​നെ​ക്കു​റി​ച്ച് ആ​ളു​ക​ൾ ച​ർ​ച്ച ചെ​യ്യാ​റുള്ളത്. ‘വി​ല്ല​നും’ ‘സ്വാ​ത​ന്ത്ര്യം അ​ർ​ധ​രാ​ത്രി​യി​’ലു​മാ​ണ് പി​ന്നീ​ടു ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത്. ‘സ്വാ​ത​ന്ത്ര്യം അ​ർ​ധ​രാ​ത്രി​യി​ൽ’ സം​വി​ധാ​നം ചെയ്ത ടി​നു​വി​നെ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ എ​ന്ന നി​ല​യി​ൽ നേ​ര​ത്തേ പ​രി​ച​യ​മു​ണ്ട്. 2007ൽ ​ഞാ​ൻ ആ​ദ്യമായി വ​ർ​ക്ക് ചെ​യ്ത ‘ക​ള​ക്ട​റി’ന്‍റെ ലൊ​ക്കേ​ഷ​നി​ൽ വ​ച്ചാ​ണ് സാ​ജി​ദി​നെ പ​രി​ച​യ​പ്പെ​ട്ട​ത്. സാ​ജി​ദു​മാ​യി ഇ​തു​വ​രെ ര​ണ്ടു പ​ടം ചെ​യ്തു - ഇ​ടി​യും മോ​ഹ​ൻ​ലാ​ലും.



ഇ​ന്ന​ത്തെ മേ​ക്കിം​ഗ് രീ​തി​യി​ൽ എ​ഡി​റ്റ​റു​ടെ റോ​ൾ...?

ക​ഥ പ​റ​യാ​ൻ വ​രു​ന്പോ​ൾ​ മു​ത​ൽ ഞാ​നും സ്ക്രി​പ്റ്റ് ച​ർ​ച്ച​ക​ളി​ൽ ഉ​ണ്ടാ​വും. കൂ​ട്ടു​കാ​രു​ടെ​യൊ​ക്കെ പ​ട​ങ്ങ​ളാ​ണെ​ങ്കി​ൽ വ​ണ്‍ ലൈ​ൻ ആ​കു​ന്പോ​ൾ​ത്ത​ന്നെ ഇ​ത് ഓ​കെ​യാ​ണോ, വ​ർ​ക്കൗ​ട്ട് ആ​കു​മോ എ​ന്നൊ​ക്കെ ചോ​ദി​ക്കാ​റു​ണ്ട്. ഓ​കെ​യാ​ണെ​ങ്കി​ൽ തു​ട​ർ​ന്ന് ഓ​രോ ഘ​ട്ട​ത്തി​ലും പ​ര​സ്പ​രം ഡെ​വ​ല​പ്മ​ന്‍റ്സ് സം​സാ​രി​ക്കും. മ​റ്റു പ​ട​ങ്ങ​ളി​ലാ​വ​ട്ടെ ഷൂ​ട്ടിം​ഗി​നു മു​ന്പു​ത​ന്ന സ്ക്രി​പ്റ്റ് കേൾക്കും.

എ​ഡി​റ്റ​ർ​ക്ക് ക​ലാ​പ​ര​മാ​യ അ​ഭി​പ്രാ​യ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ന്ന​തി​നു​ള്ള സ്വാ​ത​ന്ത്ര്യം എ​ത്ര​ത്തോ​ളം ല​ഭി​ക്കാ​റു​ണ്ട്...?

അ​ത്ത​രം സ്വാ​ത​ന്ത്ര്യം കി​ട്ടു​ന്നു​ണ്ട്. ന​മ്മ​ൾ പ​റ​യു​ന്ന​തെ​ല്ലാം ശ​രി​യാ​വ​ണ​മെ​ന്നു​മി​ല്ല​ല്ലോ. ന​മ്മ​ൾ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളി​ൽ എ​ന്തെ​ങ്കി​ലും മാ​റ്റം വ​രു​ത്ത​ണ​മെ​ന്നു പ​റ​ഞ്ഞാ​ൽ അ​ത് എ​ന്തു​കൊ​ണ്ടെ​ന്നു വീ​ണ്ടും​വീ​ണ്ടും ആ​ലോ​ചി​ക്കും. അ​വ​ർ പ​റ​ഞ്ഞ​തി​ൽ ശ​രി​യു​ണ്ടെ​ങ്കി​ൽ ന​മ്മ​ൾ സ​മ്മ​തി​ച്ചു​കൊ​ടു​ക്കും. ന​മ്മ​ൾ പ​റ​ഞ്ഞ​തി​ലാ​ണു ശ​രി എ​ങ്കി​ൽ അ​തി​നു​വേ​ണ്ടി വാ​ദി​ച്ചു​നോ​ക്കും. എ​ന്താ​യാ​ലും അ​ന്തി​മ​തീ​രു​മാ​നം ഡ​യ​റ​ക്ട​റു​ടേ​താ​യി​രി​ക്കും. ‘സ്വാ​ത​ന്ത്ര്യം അ​ർ​ധ​രാ​ത്രി​യി​ൽ’ സം​വി​ധാ​യ​ക​ൻ ടി​നു പാ​പ്പ​ച്ച​ൻ എ​ന്‍റെ സു​ഹൃ​ത്താ​ണ്. ടി​നു പ​റ​ഞ്ഞ ക​ഥ​ക​ളി​ൽ എ​നി​ക്കും സു​ഹൃ​ത്താ​യ ക​ണ്ണ​നും ഇ​ഷ്ട​മാ​യ​തു ‘സ്വാ​ത​ന്ത്ര്യം അ​ർ​ദ്ധ​രാ​ത്രി​യിൽ’ എന്ന ക​ഥ​യാ​യി​രു​ന്നു. ആ ​ക​ഥ​യു​ടെ വി​കാ​സ​ഘ​ട്ട​ങ്ങ​ളി​ലെ​ല്ലാം അ​ത്ത​രം ച​ർ​ച്ച​ക​ളു​ണ്ടാ​യി​രു​ന്നു. ഞാ​നെ​ന്ന​ല്ല ആ​രു ത​ന്നെ​യാ​ണെ​ങ്കി​ലും എ​ഡി​റ്റ​ർ പ​റ​യു​ന്ന​തു കൂ​ടി സം​വി​ധാ​യ​ക​ർ ഇ​പ്പോ​ൾ ശ്ര​ദ്ധി​ക്കാ​റു​ണ്ട്.



ക്രി​യേ​റ്റി​വി​റ്റി എ​ത്ര​ത്തോ​ളം ആ​വ​ശ്യ​മു​ള്ള മേ​ഖ​ല​യാ​ണ് എ​ഡി​റ്റിം​ഗ്..?

ന​മ്മ​ൾ പ​റ​യാ​നു​ദ്ദേ​ശി​ക്കു​ന്ന ക​ഥ ആ​ളു​ക​ൾ​ക്കു​മു​ന്നി​ൽ വി​ഷ്വ​ലി കാ​ണി​ച്ചു​കൊ​ടു​ക്കു​ക​യാ​ണ്. അ​തി​ന്‍റെ​യൊ​രു ഫ്ളോ, ​ഓ​ഡി​യ​ൻ​സി​ന്‍റെ സ്വ​ഭാ​വം...​എ​ല്ലാം ശ്ര​ദ്ധി​ക്ക​ണം. ഓ​രോ പ​ട​വും ചെ​യ്യു​ന്പോ​ൾ അ​തു ടാ​ർ​ഗ​റ്റ് ചെ​യ്യു​ന്ന ഒ​രു വി​ഭാ​ഗം പ്രേക്ഷകരുണ്ട്. അ​തു മ​ന​സി​ലാ​ക്കി​യി​ട്ടാ​വ​ണം ആ​ദ്യ​ത്തെ ട്രെ​യി​ല​ർ വി​ടേ​ണ്ട​ത്.

പ​ല​ത​രം പ്രേക്ഷകരു​ണ്ട്. ആ​ക്ഷ​ൻ പ​ടം ആ​ണെ​ങ്കി​ൽ ആ ​ടൈ​പ്പ് ട്രെ​യി​ല​റും മ​റ്റ് പ്ര​മോ​ഷ​നു​ക​ളും ന​ല്കി​യാ​ലേ അ​തി​ഷ്ട​മു​ള്ള പ്രേക്ഷകർ വ​രി​ക​യു​ള്ളൂ. അ​ത്ത​രം ഓ​ഡി​യ​ൻ​സി​ന് ഇ​ഷ്ട​പ്പെ​ടു​ന്ന സ്പീ​ഡും മ​റ്റു​മു​ണ്ട്. അ​തു മ​ന​സി​ലാ​ക്കി പ​ട​ത്തി​ന്‍റെ ക​ഥ​പ​റ​ച്ചി​ൽ രീ​തി മാ​റ്റ​ണം. മാ​റ്റി​യി​ല്ലെ​ങ്കി​ൽ അ​വ​ർ​ക്ക​തു ബോ​റ​ടി​ക്കും. അ​താ​ണ് എ​ഡി​റ്റിം​ഗി​ൽ ആ​ർ​ട്ടി​സ്റ്റി​ക്കാ​യി ഒ​രു എ​ഡി​റ്റ​ർ ചെയ്യേണ്ടത്. ഏ​തു​ത​രം ഓ​ഡി​യ​ൻ​സി​നും ആ​വ​ശ്യ​മു​ള്ള സ്പീ​ഡ് പ​ട​ത്തി​ന് ഉ​ണ്ടാ​യി​രി​ക്ക​ണം. ന​മ്മു​ടെ പ​ടം കാ​ണാ​ൻ വ​രു​ന്ന ഓ​ഡി​യ​ൻ​സി​ന് ഒരു സീൻ... അത് അ​ഞ്ചു മി​നി​ട്ട് ആ​ണെ​ങ്കി​ൽ പോ​ലും അനാവശ്യമാണെ​ങ്കി​ൽ ഏ​റെ ബോ​റ​ടി​ക്കും. ന​മ്മു​ടെ പ​ടം ഏ​തു വി​ഭാ​ഗം ഓ​ഡി​യ​ൻ​സി​നെ ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​ണോ അ​വ​ർ​ക്ക് ആ​വ​ശ്യ​മി​ല്ലെ​ന്നു ന​മു​ക്കു ബോ​ധ്യ​മു​ണ്ടെ​ങ്കി​ൽ ആ സീൻ ആ​ദ്യ​മേ ത​ന്നെ ഒ​ഴി​വാ​ക്കു​ക.



പ​ല​പ്പോ​ഴും റി​ലീ​സിം​ഗി​നു​ശേ​ഷം പ​ട​ത്തി​ന്‍റെ ഡ്യൂ​റേ​ഷ​ൻ കു​റ​യ്ക്കേ​ണ്ടി വ​ന്ന​താ​യി കേ​ൾ​ക്കാ​റു​ണ്ട്...?

പ​ല പ​ട​ങ്ങ​ളും തി​യ​റ്റ​റി​ൽ വ​രു​ന്ന​തു മൂ​ന്നു മ​ണി​ക്കൂ​ർ ഡ്യൂ​റേ​ഷ​നി​ലാ​ണ്. അ​തു ക​ഴി​ഞ്ഞ് ഡ്യൂ​റേ​ഷ​ൻ കൂ​ടു​ത​ലാ​യി എ​ന്നു പ​റ​ഞ്ഞ് ക​ട്ട് ചെ​യ്യും. ഡ്യൂ​റേ​ഷ​ൻ കൂ​ടു​ത​ലാ​ണെ​ന്ന് ആ​ളു​ക​ൾ മ​ന​സി​ലാ​ക്കാ​ൻ ത​ന്നെ നാ​ലു ദി​വ​സ​മെ​ടു​ക്കും. അ​തു ക​ഴി​ഞ്ഞാ​ണ് അ​വ​ർ അ​തു ക​ട്ട് ചെ​യ്യാ​ൻ തീ​രു​മാ​നി​ക്കു​ന്ന​ത്. അ​ങ്ങ​നെ ക​ട്ട് ചെ​യ്ത സി​നി​മ ക്യൂ​ബി​ൽ ലോ​ഡ് ചെ​യ്യു​ന്ന​തി​ന്‍റെ എ​ല്ലാ പ്രോ​സ​സും ക​ഴി​ഞ്ഞ് തി​യ​റ്റ​റി​ൽ വ​രാ​ൻ വീ​ണ്ടും അ​ഞ്ചു ദി​വ​സ​മെ​ടു​ക്കും. അ​ത്ര വൈ​കി അ​ങ്ങ​നെ ഇ​റ​ക്കി​യി​ട്ട് ഒ​രു കാ​ര്യ​വു​മി​ല്ല. ഡ്യൂ​റേ​ഷ​ൻ ഇ​ഷ്യു ഉ​ണ്ടെ​ങ്കി​ൽ റി​ലീ​സിം​ഗി​നു മു​ന്നേ ത​ന്നെ അ​തു പ​രി​ഹ​രി​ക്കു​ക​യെ​ന്ന​താ​ണ് ഏ​റ്റ​വും ന​ല്ല സൊ​ല്യൂ​ഷ​ൻ.



തൊ​ഴി​ൽ​പ​ര​മാ​യ സം​തൃ​പ്തി, വ്യ​ക്തി​പ​ര​മാ​യ സം​തൃ​പ്തി...​ അ​തൊ​ക്കെ സാ​ധ്യ​മാ​കു​ന്നു​ണ്ടോ..?

എ​ഡി​റ്റിം​ഗ് എ​നി​ക്ക് ഒ​രു ജോ​ലി​യാ​യി ഫീ​ൽ ചെ​യ്യാ​റി​ല്ല. ഏ​തു പ​ട​മാണെ​ണെ​ങ്കി​ലും എ​ത്ര തി​ര​ക്കി​ട്ടാ​ണു ചെ​യ്യു​ന്ന​തെ​ങ്കി​ലും ഞാ​ൻ ഏ​റെ എ​ൻ​ജോ​യ് ചെ​യ്താ​ണു ചെ​യ്യു​ന്ന​ത്. ആ ​പ​ടം ഉ​ണ്ടാ​യി​വ​രു​ന്ന ആ ​ഫോ​ർ​മാ​റ്റ് ഞാ​ൻ ഏ​റെ ആ​സ്വ​ദി​ക്കും. കാ​ര​ണം, ന​മ്മ​ൾ വ​ർ​ക്ക് ചെ​യ്യു​ന്പോ​ൾ ആ ​പ​ടം അ​ങ്ങ​നെ ഷേ​പ്പ് ചെ​യ്തു​വ​രി​ക​യാ​ണ്. ഒ​രു റോ ​ഫൂ​ട്ടേ​ജി​ൽ നി​ന്നു ന​മ്മ​ൾ എ​ഡി​റ്റ് ചെ​യ്ത് ഓ​ർ​ഡ​ർ ചെ​യ്ത് അ​റേ​ൻ​ജ് ചെ​യ്തു ട്രിം ​ചെ​യ്തു​വ​രു​ന്പോ​ഴാ​ണ് ആ ​പ​ടം അ​ങ്ങ​നെ ഷേ​പ്പ് ആ​യി വ​രു​ന്ന​ത്. ആ ​പ്രോ​സ​സ് കാ​ണു​ന്ന​ത് എ​നി​ക്കു വ​ലി​യ സ​ന്തോ​ഷ​മു​ള്ള കാ​ര്യ​മാ​ണ്.

എ​ഡി​റ്റിം​ഗി​ന്‍റെ ആ​ദ്യാ​വ​സാ​നം സം​വി​ധാ​യ​ക​ന്‍റെ സാ​ന്നി​ധ്യം ആ​വ​ശ്യ​മാ​ണോ...?

അ​ങ്ങ​നെ​യി​ല്ല. ഡ​ബ്ബ് ചെ​യ്യു​ന്ന​തി​നു മു​ന്പ് ആ​ദ്യം ന​മ്മ​ൾ ഓ​ർ​ഡ​ർ ചെ​യ്തു​വ​യ്ക്കും. അ​വ​ർ വ​ന്നു കാ​ണും. മാ​റ്റ​ങ്ങ​ൾ ആ​വ​ശ്യ​മെ​ങ്കി​ൽ പ​റ​യും. അ​തി​നു​ശേ​ഷം അ​തു ഡ​ബ്ബി​നു പോ​കും. ഡ​ബ്ബ് ചെ​യ്തു ക​ഴി​ഞ്ഞാ​ൽ ബേ​സി​ക് ട്രിം ​കാ​ര്യ​ങ്ങ​ൾ ഞാ​ൻ ത​ന്നെ ചെ​യ്തു​വ​യ്ക്കും. പി​ന്നീ​ടു ഡ​യ​റ​ക്ട​ർ കൂ​ടെ​യി​രി​ക്കും. ഷ​ഫി​ൾ ചെ​യ്യാ​നു​ള്ള​തു ചെ​യ്യും.



എ​ഡി​റ്റിം​ഗി​ൽ പു​തി​യ ടെ​ക്നോ​ള​ജി വ​ന്നു​കൊ​ണ്ടി​രി​ക്കു​ക​യ​ല്ലേ. അ​പ് ടു ​ഡേ​റ്റ് ആ​കേ​ണ്ട​തു പ്ര​ധാ​ന​മ​ല്ലേ...?

അ​ങ്ക​മാ​ലി ഡ​യ​റീ​സി​നു​ശേ​ഷം ഞാ​ൻ പു​തി​യ സോ​ഫ്റ്റ്‌വെ​യ​റാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. നേ​ര​ത്തേ ചെ​യ്ത​തി​ന്‍റെ കു​റ​ച്ച് അ​പ്ഡേ​ഷ​ൻ മാ​ത്ര​മേ ഉ​ണ്ടാ​വു​ക​യു​ള്ളൂ. ക​ട്ട്, റി​മൂ​വ്, ട്രിം...​പ്രോ​സ​സ് ചെ​യ്യാ​നു​ള്ള ടൂ​ൾ​സ് എ​ല്ലാം ഒ​രു​പോ​ലെ​ത​ന്നെ.

എ​ഡി​റ്റിം​ഗി​നെ​ക്കു​റി​ച്ച് റി​വ്യൂ​സ് ല​ഭി​ക്കാ​റു​ണ്ടോ...?

കി​ട്ടാ​റു​ണ്ട്. പ​ണ്ടൊ​ക്കെ എ​ഡി​റ്റിം​ഗി​നെ​ക്കു​റി​ച്ച് ഇ​ന്നു​ള്ള​തി​ന്‍റെ പ​കു​തി പോ​ലും ആ​ളു​ക​ൾ അ​റി​യു​ന്നു​ണ്ടാ​യി​രു​ന്നി​ല്ല. എ​ഡി​റ്റിം​ഗി​ൽ വി​പ്ല​വം സൃ​ഷ്ടി​ച്ച കു​റേ ആ​ളു​ക​ളു​ണ്ട്. അ​വ​രു​ടെ പേ​രു​പോ​ലും ആ​ളു​ക​ൾ​ക്ക​റി​യി​ല്ല. എ​ന്നാ​ൽ ഇ​പ്പോ​ഴ​ത്തെ ഒ​രു​വി​ധം എ​ഡി​റ്റേ​ഴ്സി​നെ എ​ല്ലാ​വ​ർ​ക്കു​മ​റി​യാം. തി​യ​റ്റ​റി​ൽ പോ​കു​ന്പോ​ൾ​ ചി​ല​യാ​ളു​ക​ൾ ന​മ്മ​ളെ തി​രി​ച്ച​റി​ഞ്ഞ് സം​സാ​രി​ക്കാ​നൊ​ക്കെ വ​രും. ഫേ​സ്ബു​ക്ക് പോ​ലെ​യു​ള്ള സാ​മൂ​ഹി​ക ​മാ​ധ്യ​മ​ങ്ങ​ൾ കാ​ര​ണ​മാ​ണ് അ​തെ​ന്നു ഞാ​ൻ ക​രു​തു​ന്നു. സൂ​പ്പ​ർ സ്റ്റാ​റു​ക​ളു​ടെ​യൊ​ക്കെ പ​ടം ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്പോ​ൾ എ​ങ്ങ​നെ​യു​ണ്ട് പ​ടം എ​ന്നൊ​ക്കെ ചോ​ദി​ച്ചു​കൊ​ണ്ട് നേ​രി​ട്ടു പ​രി​ച​യ​മി​ല്ലാ​ത്ത കു​റേ​യാ​ളു​ക​ൾ മെ​സേ​ജ് അ​യ​ച്ചു​കൊ​ണ്ടി​രി​ക്കും. അ​തും സോ​ഷ്യ​ൽ​മീ​ഡി​യ​യു​ടെ സ്വാ​ധീ​നം ത​ന്നെ​യാ​ണ്.



വാ​സ്ത​വ​ത്തി​ൽ ‘ആ സീനിൽ ന​ന്നാ​യി എ​ഡി​റ്റ് ചെ​യ്തി​ട്ടു​ണ്ട​ല്ലോ’ എ​ന്ന് പ്രേ​ക്ഷ​ക​ർ തി​രി​ച്ചറിയാതിരിക്കു​ന്നി​ട​ത്താ​ണ് ഒ​രു പ​ടം വി​ജ​യി​ക്കു​ന്ന​ത്. അ​തു ന​ല്ല​താ​ണെ​ന്നു തോ​ന്നു​ന്നു. കാ​ര​ണം, ഒ​രു പ​ട​ത്തി​ൽ വെ​റു​തേ എ​ഡി​റ്റിം​ഗ് കാ​ണി​ക്കാ​ൻ​വേ​ണ്ടി ചി​ല​തു ചെ​യ്യു​ന്ന​ത് വാ​സ്ത​വ​ത്തി​ൽ ആ ​പ​ട​ത്തോ​ടു ചെ​യ്യു​ന്ന ഏ​റ്റ​വും വ​ലി​യ ദ്രോ​ഹ​മാ​ണ്. ഒ​രു സി​നി​മ മൊ​ത്ത​ത്തി​ൽ ന​ന്നാ​യി എ​ന്നു പ​റ​യു​ന്ന​താ​ണ് ഒരു ​പ​ട​ത്തി​നു ഗുണകരം.

താ​ര​ങ്ങ​ളു​ടെ സ​പ്പോ​ർ​ട്ട് എ​ത്ര​ത്തോ​ളം..?

വാ​സ്ത​വ​ത്തി​ൽ താരങ്ങളുമായി ആ​ശ​യ​വി​നി​മ​യം ന​ട​ത്തേ​ണ്ട ആ​വ​ശ്യം വ​രു​ന്നി​ല്ല. ‘വി​ല്ല​ന്‍റെ’ സെ​റ്റി​ൽ ഞാ​ൻ പോ​യി​രു​ന്നു. ലാ​ൽ സാ​റു​മാ​യി ന​ല്ല ക​ന്പ​നി​യാ​ണ്, സം​സാ​രി​ക്കാ​റു​ണ്ട്. അ​വ​രു​ടെ​യൊ​ക്കെ തി​ര​ക്ക് അ​റി​യാ​വു​ന്ന​തു​കൊ​ണ്ട് അ​ധി​കം മെ​സേ​ജ് അ​യ​ച്ചു ബു​ദ്ധി​മു​ട്ടി​ക്കാ​റു​മി​ല്ല.



ട്രെ​യി​ല​റു​ക​ൾ ചെ​യ്യു​ന്പോ​ൾ ശ്ര​ദ്ധി​ക്കു​ന്ന​ത്...?

ട്രെ​യി​ല​ർ ചെ​യ്യാ​ൻ പോ​കു​ന്ന പ​ടം ഏ​തു​ത​രം ഓ​ഡി​യ​ൻ​സി​നാ​ണ് ഇ​ഷ്ട​പ്പെ​ടു​ക എ​ന്ന് ആ​ദ്യം ന​മ്മ​ൾ മ​ന​സി​ലാ​ക്ക​ണം. അ​വ​രെ തി​യ​റ്റ​റി​ലേ​ക്ക് ക്ഷ​ണി​ക്കു​ന്ന ഒ​രു ട്രെ​യി​ല​ർ ആ​യി​രി​ക്ക​ണം ചെ​യ്യേ​ണ്ട​ത്. അ​ല്ലാ​തെ ട്രെ​യി​ല​ർ ക​ണ്ട് വേ​റെ ടൈ​പ്പ് ഓ​ഡി​യ​ൻ​സ് പ​ട​ത്തി​നു വ​ന്നാ​ൽ ആ ​പ​ടം തി​യ​റ്റ​റി​ൽ ഒ​രി​ക്ക​ലും വ​ർ​ക്കൗ​ട്ട് ആ​വി​ല്ല. ‘സ്വാ​ത​ന്ത്ര്യം അ​ർ​ദ്ധ​രാ​ത്രി​യി​ൽ’ എ​ന്ന പ​ട​ത്തി​നു​വേ​ണ്ടി ചെ​യ്ത ട്രെ​യി​ല​ർ അ​ടു​ത്തി​ടെ ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു.

ഫൈ​റ്റ് എ​ഡി​റ്റിം​ഗ് അ​നു​ഭ​വ​ങ്ങ​ൾ...?

സി​നി​മ​യി​ൽ എ​ഡി​റ്റ​റാ​കു​ന്ന​തി​നു​മു​ന്പ് സ്പോ​ട്ട് എ​ഡി​റ്റിം​ഗി​നൊ​പ്പം ഫൈ​റ്റ് എ​ഡി​റ്റിം​ഗും ചെ​യ്തി​രു​ന്നു. ഹി​ന്ദി, ത​മി​ഴ് പ​ട​ങ്ങ​ളി​ലൊ​ക്കെ ഫൈ​റ്റ് മാ​സ്റ്റേ​ഴ്സ് ഫൈ​റ്റ് സീ​നു​ക​ൾ വേ​റെ എ​ഡി​റ്റേ​ഴ്സി​നെ​ക്കൊ​ണ്ടാ​ണു ചെ​യ്യി​ക്കു​ക. സ്പോ​ട്ട് ചെ​യ്യാ​ൻ പോ​യ​പ്പോ​ൾ പ​രി​ച​യ​പ്പെ​ട്ട ക​ന​ൽ​ക്ക​ണ്ണ​ൻ, സ്റ്റ​ണ്‍ ശി​വ തു​ട​ങ്ങി​യ ഫൈ​റ്റ് മാ​സ്റ്റേ​ഴ്സ് ഹി​ന്ദി​യി​ൽ ചെ​യ്യു​ന്ന പ​ട​ങ്ങ​ളി​ലെ ഫൈ​റ്റ് ഞാ​ൻ എ​ഡി​റ്റ് ചെ​യ്തി​ട്ടു​ണ്ട്. അ​തി​ൽ ന​മു​ക്കു ക്രെ​ഡി​റ്റ് ത​രാ​റി​ല്ല. പ​ക്ഷേ, പേ​യ്മെ​ന്‍റ് കി​ട്ടും. സൂ​ര്യ​യു​ടെ ‘സിങ്കം 3’, അ​ക്ഷ​യ്കു​മാ​റി​ന്‍റെ ‘ഗ​ബ്ബ​ർ ഇ​സ് ബാ​ക്ക് ’എ​ന്നീ പ​ട​ങ്ങ​ളി​ൽ ഫൈ​റ്റ് എ​ഡി​റ്റിം​ഗ് ചെ​യ്തി​രു​ന്നു. എ​ഴെ​ട്ടു മ​ണി​ക്കൂ​ർ ഫു​ട്ടേ​ജി​ൽ നി​ന്നാ​ണ് 5 മി​നി​ട്ട് ഫൈ​റ്റ് എ​ഡി​റ്റ് ചെ​യ്ത് എ​ടു​ക്കു​ന്ന​ത്. പി​ന്നീ​ട് ആ ​പ​ട​ത്തി​ന്‍റെ എ​ഡി​റ്റ​റും ഡ​യ​റ​ക്ട​റു​മൊ​ക്കെ അ​തി​ൽ അ​വ​രു​ടേ​താ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്തും. ത​മി​ഴി​ൽ ന​യ​ൻ​താ​ര​യു​ടെ അ​ടു​ത്ത റി​ലീ​സ് ‘ഇ​മൈ​ക നൊ​ടി​ക​ൾ’ എ​ന്ന പ​ട​ത്തി​ലാ​ണ് ഒ​ടു​വി​ൽ ഫൈ​റ്റ് എ​ഡി​റ്റിം​ഗ് ചെ​യ്ത​ത്. സ്റ്റ​ണ്‍ ശി​വ​യാ​ണ് അ​തി​ന്‍റെ ഫൈ​റ്റ് മാ​സ്റ്റ​ർ. അ​ദ്ദേ​ഹ​വു​മാ​യി മ​മ്മൂ​ക്ക​യു​ടെ ‘രാ​ജാ​ധി​രാ​ജ’ തൊ​ട്ടു​ള്ള പ​രി​ച​യ​മാ​ണ്.



അ​ടു​ത്ത റി​ലീ​സു​ക​ൾ....?

പൃ​ഥ്വി​രാ​ജി​ന്‍റെ ‘ന​യ​ൻ’, മ​മ്മൂ​ട്ടി​യു​ടെ ‘ഒരു കു​ട്ട​നാ​ട​ൻ ബ്ലോ​ഗ് ’, രോ​ഹി​ത് വി. ​എ​സ്. സം​വി​ധാ​നം ചെ​യ്ത ആ​സി​ഫ് അ​ലി​യു​ടെ ‘ഇ​ബി​ലീ​സ് ’എ​ന്നി​വ​യാ​ണ് ഇ​നി റി​ലീ​സാ​കാ​നു​ള്ള എ​ന്‍റെ പ​ട​ങ്ങ​ൾ. സേ​തു​ചേ​ട്ട​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ഒരു കു​ട്ട​നാ​ട​ൻ ബ്ലോ​ഗ് സി​ങ്ക് സൗ​ണ്ടി​ലാ​ണ്. അ​തി​നാ​ൽ എ​ഡി​റ്റിം​ഗി​നു കൂ​ടു​ത​ൽ സ​മ​യം ആ​വ​ശ്യ​മാ​യി​വ​രും. വി​ക്ര​മി​നെ നാ​യ​ക​നാ​ക്കി ആ​ർ. എ​സ്്. വി​മ​ൽ സംവിധാനം ചെ​യ്യു​ന്ന ‘മഹാവീർ കർണ’യിൽ വ​ർ​ക്ക് ചെ​യ്യു​ന്നു​ണ്ട്. ‘എ​ന്ന് നി​ന്‍റെ മൊ​യ്തീ​ൻ’ മു​ത​ൽ വി​മ​ലേ​ട്ട​നെ പ​രി​ച​യ​മു​ണ്ട്. അ​തി​ൽ ഞാ​ൻ സ്പോ​ട്ട് എ​ഡി​റ്റിം​ഗ് ചെ​യ്തി​രു​ന്നു.

പൃഥ്വിരാജ് പ്രൊഡക്്ഷൻസും സോണി പിക്ചേഴ്സും സംയുക്തമായി നിർമിക്കുന്ന ചിത്രമാണ് നയൻ. ജെ​നൂ​സ് മു​ഹ​മ്മ​ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ന​യ​ന്‍റെ ഷൂ​ട്ടിം​ഗ് മ​ണാ​ലി​യി​ൽ തു​ട​രു​ക​യാ​ണ്. പ​ക്ഷേ, എ​ഡി​റ്റിം​ഗ് ന​ട​ക്കു​ന്നു​ണ്ട്. ഞാ​ൻ ഷൂ​ട്ട് തീ​രു​ന്ന​തു​വ​രെ കാ​ത്തു​നി​ൽ​ക്കാ​റി​ല്ല. അ​തി​നൊ​പ്പം സ​മാ​ന്ത​ര​മാ​യി എ​ഡി​റ്റിം​ഗും ചെ​യ്തു​കൊ​ണ്ടി​രി​ക്കും. ഷൂ​ട്ട് തീ​ർ​ന്ന​ത്ര​യും ഫു​ട്ടേ​ജ് അ​വ​ർ അ​യ​ച്ചു​ത​രും. ഡ​യ​റ​ക്ട​റു​മാ​യി എ​പ്പോ​ഴും ഡി​സ്ക​ഷ​നു​ക​ളു​ണ്ട്. അ​വ​ർ ഉ​ദ്ദേ​ശി​ക്കു​ന്ന കാ​ര്യം അ​ങ്ങ​നെ കൃ​ത്യ​മാ​യി അ​റി​യാ​നാ​വും. അ​തു മ​ന​സി​ലാ​കാ​തെ ചെ​യ്താ​ൽ പി​ന്നീ​ട് ഇ​ര​ട്ടി​പ്പ​ണി​യാ​വും.



ഫീ​ൽ​ഡി​ൽ ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്നു എ​ന്ന സം​തൃ​പ്തി​യു​ണ്ട് അ​ല്ലേ..?

അ​തേ; ശ്ര​ദ്ധി​ച്ചി​ല്ലെ​ങ്കി​ൽ പോ​ലും എ​നി​ക്കു വി​ഷ​മ​മി​ല്ല. എ​ല്ലാ​വ​രും പ​റ​ഞ്ഞു​ന​ട​ക്കു​ന്ന ‘അ​വ​താ​റി’​ന്‍റെ എ​ഡി​റ്റ​റു​ടെ പേ​ര് എ​ത്ര പേ​ർ​ക്ക​റി​യാം? അ​പ്പോ​ൾ ഇ​ത്ര ചെ​റി​യ ഇ​ൻ​ഡ​സ്ട്രി​യി​ലെ എ​ഡി​റ്റേ​ഴ്സി​നെ അ​റി​യാ​ത്ത​തി​ൽ ന​മ്മ​ൾ വി​ഷ​മി​ച്ചി​ട്ട് ഒ​രു കാ​ര്യ​വു​മി​ല്ല. റ​സൂ​ൽ പൂ​ക്കു​ട്ടി​ക്ക് ഓ​സ്ക​ർ കി​ട്ടി​യ​തി​നു​ശേ​ഷ​മാ​ണ് വാ​സ്ത​വ​ത്തി​ൽ ഇ​വി​ടെ സൗ​ണ്ട് ചെ​യ്യു​ന്ന പ​ല​രെ​യും ശ്ര​ദ്ധി​ച്ചു​തു​ട​ങ്ങി​യ​ത്.

ഏ​റ്റ​വും വെ​ല്ലു​വി​ളി ഉ​യ​ർ​ത്തി​യ വ​ർ​ക്ക് ഏ​താ​യി​രു​ന്നു...?

എ​ല്ലാ പ​ട​ങ്ങ​ളും തു​ട​ങ്ങു​ന്പോ​ൾ എ​നി​ക്കു പേ​ടി​യാ​ണ്. പി​ന്നെ പ​തി​യെ പ​തി​യെ​യാ​ണ് ഞാ​ൻ അ​തി​ലേ​ക്ക് ഇ​ൻ ആ​വു​ന്ന​ത്. ഇ​ൻ ആ​യി​ക്ക​ഴി​ഞ്ഞാ​ൽ പി​ന്നെ എ​ല്ലാം എ​ളു​പ്പ​മാ​യി തോ​ന്നും. എ​ല്ലാ പ​ട​ത്തി​നും അ​തി​ന്‍റേതാ​യ ബു​ദ്ധി​മു​ട്ടു​ണ്ട്; അ​തു​പോ​ലെ​ത​ന്നെ എ​ളു​പ്പ​മു​ള്ള കാ​ര്യ​ങ്ങ​ളു​മു​ണ്ട്. എ​ല്ലാ സം​വി​ധാ​യ​ക​രും എ​ഡി​റ്റ​ർ​മാ​രു​മാ​യി സി​ങ്ക് ആ​യി​രി​ക്കും.



സം​വി​ധാ​നം ല​ക്ഷ്യ​മാ​ണോ..?

ഇ​പ്പോ​ൾ ഡ​യ​റ​ക്ട​റാ​കാ​ൻ നോ​ക്കു​ന്നി​ല്ല. കാ​ര​ണം, ഇ​തു​ത​ന്നെ കു​റ​ച്ചു​കൂ​ടി ന​ല്ല രീ​തി​യി​ൽ ചെ​യ്ത് ഒ​രു ലെ​വ​ലി​ൽ എ​ത്താ​ൻ സ​മ​യ​മെ​ടു​ക്കും. ‘നീ ​കൊ ഞാ ​ചാ​’യി​ൽ ഗി​രീ​ഷേ​ട്ട​ൻ എ​ന്നെ ഒ​രു സീ​നി​ൽ എ​ന്നെ പി​ടി​ച്ചു​നി​ർ​ത്തി​യി​രു​ന്നു. പ​ക്ഷേ, അ​ഭി​ന​യം താ​ത്പ​ര്യ​മി​ല്ല. ഒ​രു ജോ​ലി​യി​ലേ​ക്ക് ന​മ്മ​ൾ ഇ​റ​ങ്ങി​ക്ക​ഴി​ഞ്ഞു. ഇ​നി അ​തി​ൽ ടോ​പ്പാ​വ​ണ​മെ​ന്നാ​ണ് ആ​ഗ്ര​ഹം. ഒ​രു ഇം​ഗ്ലീ​ഷ് പ​ടം ചെ​യ്യ​ണ​മെ​ന്ന് ആ​ഗ്ര​ഹി​ച്ചാ​ലേ ഹി​ന്ദി പ​ട​മെ​ങ്കി​ലും ചെ​യ്യാ​ൻ പ​റ്റൂ. ത​മി​ഴി​ൽ നി​ന്നും തെ​ലു​ങ്കി​ൽ നി​ന്നു​മൊ​ക്കെ ഓ​ഫ​റു​ക​ളു​ണ്ട്. പ​ക്ഷേ, ലോ​ഞ്ച് ചെ​യ്യു​ന്പോ​ൾ ക​റ​ക്ട് പ​ട​മ​ല്ലെ​ങ്കി​ൽ കാ​ര്യ​മി​ല്ല​ല്ലോ.

വീ​ട്ടു​വി​ശേ​ഷ​ങ്ങ​ൾ...‍?

സ്വ​ദേ​ശം തൃ​ശൂ​ർ കോ​ല​ഴി. ഭാ​ര്യ രേ​ഷ്മ. ര​ണ്ടു കു​ട്ടി​ക​ൾ - ഈ​ദ് മു​ഹ​മ്മ​ദ്, ഇ​സ​ബെ​ൽ മ​റി​യം. ഉ​മ്മ ഷെ​രീ​ഫ. എ​ല്ലാ​വ​രും എ​റ​ണാ​കു​ളം വൈ​റ്റി​ല​യി​ലാ​ണു താ​മ​സം.

ടി.ജി.ബൈജുനാഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.