തീ​വ​ണ്ടി​യും ലി​ല്ലി​യും - സി​നി​മ ത​ന്ന​തു കി​ടി​ല​ൻ അ​നു​ഭ​വ​ങ്ങ​ൾ: സം​യു​ക്ത ​മേ​നോ​ൻ
Monday, April 30, 2018 6:56 PM IST
യാത്രയും വായനയും നൃത്തവും സ്കേറ്റിംഗും ഇ​ഷ്ട​പ്പെ​ടു​ന്ന യു​വ​താ​രം സം​യു​ക്ത മേ​നോ​ന്‍റെ ര​ണ്ടു ചി​ത്ര​ങ്ങ​ൾ തിയറ്ററുകളിലേക്ക് - തീവണ്ടിയും ലില്ലിയും. ആ​ദ്യം ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ​തു പ്ര​ശോ​ഭ് വി​ജ​യ​ൻ സം​വി​ധാ​നം ചെ​യ്ത ലി​ല്ലി​യാ​ണെ​ങ്കി​ലും ആ​ദ്യം തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ന്ന​ത് ഫെ​ല്ലി​നി ടി.​പി. സം​വി​ധാ​നം ചെ​യ്ത തീ​വ​ണ്ടി​യാ​ണ്. ത്രി​ല്ല​ർ​മൂ​ഡി​ലു​ള്ള ലി​ല്ലി​യി​ൽ ടൈ​റ്റി​ൽ ലീഡ് ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന സം​യു​ക്ത പൊ​ളി​റ്റി​ക്ക​ൽ സ​റ്റ​യ​റാ​യ തീ​വ​ണ്ടി​യി​ൽ ടോവിനോയു​ടെ നാ​യി​കാ​വേ​ഷ​ത്തി​ലാ​ണ് സ്ക്രീ​നി​ലെ​ത്തു​ന്ന​ത്. ജീ​വി​ത​ത്തി​ലും സി​നി​മ​യി​ലും അ​നി​ശ്ചി​ത​ത്വം ഇ​ഷ്ട​പ്പെ​ടു​ന്ന സം​യു​ക്ത​യു​ടെ പ്ര​ധാ​ന ആ​ഗ്ര​ഹം ന​ല്ലൊരു കലാകാരിയായി അ​റി​യ​പ്പെ​ട​ണം എ​ന്ന​താ​ണ്. ക​ഥ​യാ​ണു സി​നി​മ​യി​ൽ പ്ര​ധാ​ന​മെ​ന്ന് വിശ്വസിക്കുന്ന സം​യു​ക്ത​യു​ടെ സി​നി​മാ​വി​ശേ​ഷ​ങ്ങ​ളി​ലേ​ക്ക്...



സി​നി​മ​യി​ലേ​ക്കു​ള്ള വ​ഴി...?

2016 ഓ​ണ​ത്തി​ന് ഒ​രു വ​നി​താ മാ​ഗ​സി​നു​വേ​ണ്ടി ഫോ​ട്ടോ​ഷൂ​ട്ട് ചെ​യ്തി​രു​ന്നു. തു​ട​ർ​ന്നു ‘പോ​പ്കോ​ണ്‍’എ​ന്ന പ​ട​ത്തി​ൽ ഒ​രു വേ​ഷം ചെ​യ്തു.​ സി.​വി.​സാ​ര​ഥി​യു​ടെ ഇ ഫോ​ർ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് നി​ർ​മി​ച്ച് പ്ര​ശോ​ഭ് വി​ജ​യ​ൻ സം​വി​ധാ​നം ചെ​യ്ത ലി​ല്ലി എ​ന്ന പ​ട​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ഞാ​ൻ സി​നി​മ​യെ സീ​രി​യ​സാ​യി കാ​ണു​ന്ന​ത്. പ്ര​ശോ​ഭി​നും എ​നി​ക്കും ഒ​രു കോ​മ​ണ്‍ ഫ്ര​ണ്ട് ഉ​ണ്ടാ​യി​രു​ന്നു.​ അ​ങ്ങ​നെ​യാ​ണ് പ്ര​ശോ​ഭ് എ​ന്നോ​ടു ലി​ല്ലി​യു​ടെ ക​ഥ പ​റ​ഞ്ഞ​ത്. ക​ഥ എ​നി​ക്ക് ഏ​റെ ഇ​ഷ്ട​മാ​യി. ആ ​സി​നി​മ ചെ​യ്യ​ണ​മെ​ന്നു തോ​ന്നി. സ്ത്രീ​ക​ഥാ​പാ​ത്ര​ത്തി​നു പ്രാ​ധാ​ന്യ​മു​ള്ള സി​നി​മ​യാ​ണ്. ഒ​രു ഗ​ർ​ഭി​ണി മൂ​ന്നു​പേ​രു​ടെ ത​ട​ങ്ക​ലി​ലാ​വു​ന്ന​തും അ​വ​രെ​ങ്ങ​നെ അ​തി​നെ അ​തി​ജീ​വി​ക്കു​ന്നു എ​ന്നു​ള്ള​തു​മാ​ണ് അ​തി​ന്‍റെ ത്ര​ഡ്. ജൂ​ലൈ റി​ലീ​സാ​ണ​ത്. ലി​ല്ലി​യി​ൽ എ​ല്ലാ​വ​രും പു​തു​മു​ഖ​ങ്ങ​ളാ​ണ്. പൂ​ർ​ണ​മാ​യും ഇ​തൊ​രു പ​രീ​ക്ഷ​ണ​ചി​ത്ര​മാ​ണ്. അ​തു ജ​യി​ച്ചാ​ൽ തീർച്ചയായും ഒരു നാ​ഴി​ക​ക്ക​ല്ലു ത​ന്നെ​യാ​വും.



തീ​വ​ണ്ടി​യി​ലെ​ത്തി​യ​ത്....?

ലി​ല്ലി കഴിഞ്ഞിട്ടേ എനിക്ക് അടുത്ത സിനിമ കിട്ടുകയുള്ളൂ എന്നാണു വി​ചാ​രി​ച്ചി​രു​ന്ന​ത്. പ​ക്ഷേ, അ​തി​നി​ടെ​യി​ലാ​ണ് ഫെല്ലിനി ടി.പി.യുടെ ‘തീ​വ​ണ്ടി’ എ​ന്ന സി​നി​മ​യി​ൽ നി​ന്നു പെ​ട്ടെ​ന്നു കോ​ൾ വ​ന്ന​ത്. അ​ങ്ങ​നെ അ​തു ചെ​യ്തു. ലി​ല്ലി​യു​ടെ എ​ഡി​റ്റ​റാ​ണ് അ​പ്പു ഭ​ട്ട​തി​രി. അ​പ്പു ത​ന്നെ​യാ​ണ് തീ​വ​ണ്ടി​യു​ടെ എ​ഡി​റ്റ​റും. അ​പ്പു​വ​ഴി​യാ​ണ് വാ​സ്ത​വ​ത്തി​ൽ ഞാ​ൻ തീ​വ​ണ്ടി​യി​ലേ​ക്കു വ​ന്ന​ത്.

തീ​വ​ണ്ടി എ​ന്ന പേ​രി​നു പി​ന്നി​ൽ...?

ടോവിനോ​യാ​ണ് തീ​വ​ണ്ടി​യി​ലെ നാ​യ​ക​ൻ. ഈ ​സി​നി​മ​യി​ൽ ടോവിനോയു​ടെ ക​ഥാ​പാ​ത്രം ബി​നീ​ഷ് ദാ​മോ​ദ​ര​ന്‍റെ ഇ​ര​ട്ട​പ്പേ​രാ​ണു തീ​വ​ണ്ടി. സി​ഗ​ര​റ്റു​വ​ലി​ക്കാ​ര​നാ​യ ഒ​രാ​ളു​ടെ ക​ഥ​യാ​ണു തീ​വ​ണ്ടി. തു​ട​ർ​ച്ച​യാ​യി പു​ക​വ​ലി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഒ​രാ​ൾ. പ​ഴ​യ ക​ൽ​ക്ക​രി​വ​ണ്ടി​പോ​ലെ പു​ക​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഒ​രാ​ൾ. അ​തു​കൊ​ണ്ടാ​ണ് അ​ത്ത​രം ഒ​രു ഇ​ര​ട്ട​പ്പേ​രു വീ​ണ​ത്. സി​ഗ​ര​റ്റു​വ​ലി​യാ​ണ് അ​യാ​ളു​ടെ ജീ​വി​ത​ത്തി​ൽ എ​ല്ലാം. നാ​ട്ടി​ൻ​പ്ര​ദേ​ശ​ത്തു സം​ഭ​വി​ക്കു​ന്ന ക​ഥ​യാ​ണി​ത്. ബി​നീ​ഷി​നു കൃ​ത്യ​മാ​യ ജോ​ലി​യൊ​ന്നു​മി​ല്ല. സു​ഹൃ​ത്തു​ക്ക​ളു​മാ​യു​ള്ള ജീ​വി​തം, 24 മ​ണി​ക്കൂ​റും സി​ഗ​ര​റ്റ് വ​ലി​ച്ചു​കൊ​ണ്ടി​രി​ക്കു​ക... ഇ​തൊ​ക്കെ​യാ​ണ് ബി​നീ​ഷി​ന്‍റെ പശ്ചാത്തലം.



സ​ന്ദേ​ശം ന​ല്കു​ന്ന സി​നി​മ​യാ​ണോ തീ​വ​ണ്ടി...?

ഈ ​സി​നി​മ ക​ണ്ടി​റ​ങ്ങു​ന്പോ​ൾ എ​ല്ലാ​വ​രു​ടെ മ​ന​സി​ലും സ​ന്തോ​ഷ​മു​ണ്ടാ​വും. ഇ​തൊ​രു ഫീ​ൽ​ഗു​ഡ് മൂ​വി​യാ​ണ്. ജീ​വി​ത​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്താ​നാ​വു​ന്ന ഒ​രു സി​നി​മ.​ പു​ക​വ​ലി​യു​ടെ ദൂ​ഷ്യ​വ​ശ​ങ്ങ​ൾ ഡോ​ക്യു​മെ​ന്‍റ​റി പോ​ലെ പ​റ​യു​ന്ന സി​നി​മ​യൊ​ന്നു​മ​ല്ല. സി​ഗ​ര​റ്റു​വ​ലി​യാ​ണ് ഈ ​സി​നി​മ​യു​ടെ ഇ​തി​വൃ​ത്തം. പ​ക്ഷേ, സി​ഗ​ര​റ്റ്‌വ​ലി​യെ സ​പ്പോ​ർ​ട്ട് ചെ​യ്തു​കൊ​ണ്ട​ല്ല ഈ ​സി​നി​മ ചെ​യ്തി​രി​ക്കു​ന്ന​ത്. സി​ഗ​ര​റ്റ് വ​ലി കാ​ര​ണം ബി​നീ​ഷി​ന്‍റെ ജീ​വി​ത​ത്തി​ലു​ണ്ടാ​കു​ന്ന അ​തി​ഭീ​ക​ര​മാ​യ ഒ​രു പ്ര​ശ്ന​മ​ല്ല ഈ ​സി​നി​മ കാ​ണി​ച്ചു​കൊ​ടു​ക്കു​ന്ന​ത്.



അ​യാ​ൾ​പോ​ലു​മ​റി​യാ​തെ അ​യാ​ൾ​പോ​ലും പ്ര​തീ​ക്ഷി​ക്കാ​ത്ത ഒ​രു നേ​ര​ത്ത് അ​യാ​ളു​ടെ ജീ​വി​ത​ത്തി​ലേ​ക്ക് ഒ​രു സം​ഭ​വം ക​യ​റി​വ​രു​ന്നു. അ​ങ്ങ​നെ പോ​കു​ന്ന ക​ഥ​യാ​ണ്. ഇ​തി​നി​ട​യി​ൽ ഇ​യാ​ളു​ടെ കാ​മു​കി​യു​ണ്ട്, വീ​ട്ടു​കാ​രു​ണ്ട്. ഇ​യാ​ൾ ബി​എ​സ്‌സിഎ​ൽ എ​ന്ന പാ​ർ​ട്ടി​യു​ടെ പ്ര​വ​ർ​ത്ത​ക​നാ​ണ്. സൈ​ജു​കു​റു​പ്പ്, ഷ​മ്മി​തി​ല​ക​ൻ, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, സു​ര​ഭി​ല​ക്ഷ്മി ..ഇ​വ​രു​ടെ​യെ​ല്ലാം ക​ഥാ​പാ​ത്ര​ങ്ങ​ളും ഈ ​പാ​ർ​ട്ടി​യു​ടെ പ്ര​വ​ർ​ത്ത​ക​രാ​ണ്. സി​നി​മ ന​ട​ക്കു​ന്ന പു​ള്ളി​നാ​ട് എ​ന്ന ഗ്രാ​മ​ത്തി​ൽ എ​വി​ടെ​യും കൊ​ടി​യാ​യും ഫ്ള​ക്സാ​യും മ​റ്റും ബി​എ​സ്‌സിഎ​ൽ എ​ന്ന പാ​ർ​ട്ടി​യു​ടെ സ്വാ​ധീ​നം കാ​ണാ​നാ​വും.



രാ​ഷ്‌ട്രീ​യം പ​റ​യു​ന്ന സി​നി​മ​യാ​ണോ തീ​വ​ണ്ടി..?

ടോവിനോ​യു​ടെ ക​ഥാ​പാ​ത്രം ബി​നീ​ഷി​ന്‍റെ ജീ​വി​ത​ത്തി​ൽ റൊ​മാ​ൻ​സു​ണ്ട്. ബി​നീ​ഷി​നൊ​രു കു​ടും​ബ​മു​ണ്ട്. പ​ക്ഷേ അ​ടി​സ്ഥാ​ന​പ​ര​മാ​യി ആ​ക്ഷേ​പ​ഹാ​സ്യ​മാ​ണ് തീ​വ​ണ്ടി എ​ന്ന സി​നി​മ. സ​ന്ദേ​ശം പോ​ലെ എ​ന്നു പ​റ​യാ​നാ​വി​ല്ലെ​ങ്കി​ലും രാ​ഷ്‌ട്രീയ ആ​ക്ഷേ​പ​ഹാ​സ്യം ത​ന്നെ​യാ​ണു തീ​വ​ണ്ടി​യും. ര​സ​ക​ര​മാ​യ ധാ​രാ​ളം മു​ഹൂ​ർ​ത്ത​ങ്ങ​ളും സി​റ്റ്വേ​ഷ​ണ​ൽ കോ​മ​ഡി​യും ഈ ​സി​നി​മ​യി​ൽ വ​രു​ന്നു​ണ്ട്. ആ​ക്ഷേ​പ​ഹാ​സ്യം എ​ന്ന​തി​ന​പ്പു​റം ഈ ​സി​നി​മ​യു​ടെ രാ​ഷ്‌ട്രീ​യ​മാ​ന​ങ്ങ​ൾ നേ​രി​ട്ടു ക​ണ്ടു​ത​ന്നെ​യ​റി​യാം.

ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ച്...?

ദേ​വി എ​ന്നാ​ണ് എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. വി​ല്ലേ​ജ് ഓ​ഫീ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​ണു ദേ​വി. ദേ​വി​യൊ​രു സാ​ധാ​ര​ണ പെ​ണ്‍​കു​ട്ടി​യാ​ണ്. ദേ​വി​ക്കൊ​രു ജോ​ലി​യു​ണ്ട്, കാ​മു​ക​നു​ണ്ട്. വ​ള​രെ ക​ർ​ശ​ന​ക്കാ​ര​നാ​ണ് ദേ​വി​യു​ടെ അ​ച്ഛ​ൻ. ദേ​വി​യു​ടെ കാ​മു​ക​നാ​ണു ബി​നീ​ഷ്. സ്കൂ​ൾ​കാ​ലം മു​ത​ലു​ള്ള അ​ടു​പ്പ​മാ​ണ്. കേ​ര​ള​ത്തി​ലെ ഏ​തൊ​രു കാ​മു​കി​യും കാ​മു​ക​നോ​ടു പ​ല​പ്പോ​ഴും പ​റ​യു​ന്ന​തു​പോ​ലെ വ​ലി നി​ർ​ത്താ​നാ​ണ് ദേ​വി​യും ബി​നീ​ഷി​നോ​ടു പ​റ​യു​ന്ന​ത്. ബി​നീ​ഷ് എ​ങ്ങ​നെ വ​ലി തു​ട​ങ്ങു​ന്നു എ​ന്നു​ള്ള​തും ഈ ​സി​നി​മ​യി​ലെ ഏ​റ്റ​വും ര​സ​ക​ര​മാ​യ കാ​ര്യ​ങ്ങ​ളി​ലൊ​ന്നാ​ണ്.



ദേ​വി​യോ​ട് അ​ടു​ത്തു​നി​ൽ​ക്കു​ന്ന വ്യ​ക്തി​യാ​ണോ സം​യു​ക്ത?​ ദേ​വി​യി​ലേ​ക്ക് എ​ത്തി​യ​ത്...?

ദേ​വി​യും സം​യു​ക്ത​യും ത​മ്മി​ൽ ഏ​റെ വ്യ​ത്യാ​സ​ങ്ങ​ളു​ണ്ട്. ദേ​വി​യു​ടെ ഡ്ര​സിം​ഗ് സ്റ്റൈ​ൽ ഉ​ൾ​പ്പെ​ടെ പ​ല കാ​ര്യ​ങ്ങ​ൾക്കും എ​ന്‍റേ​തു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ല.​ ഈ സി​നി​മ​യു​ടെ ഡ​യ​റ​ക്ട​ർ ഫെ​ല്ലി​നി ആ ​ക​ഥാ​പാ​ത്ര​ത്തെ വ​ള​രെ അ​നാ​യാ​സ​മാ​യി ന​മ്മു​ടെ ഉ​ള്ളി​ലേ​ക്കു ക​ട​ത്തി​വി​ടു​ക​യാ​യി​രു​ന്നു. അ​തി​നാ​ൽ കാ​ര​ക്ട​റി​ലേ​ക്ക് എ​ത്താ​ൻ ഏ​റെ പ്ര​യാ​സ​പ്പെട്ടില്ല. ദേ​വി വ​ള​ർ​ന്ന സാ​ഹ​ച​ര്യം, ദേ​വി​യു​ടെ ജോ​ലി, ഡ്ര​സിം​ഗ്...​ഇ​തി​ൽ ത​ന്നെ ആ ​കാ​ര​ക്ട​റി​ന്‍റെ രൂ​പം കി​ട്ടി. അ​വ​രു​ടെ സം​സാ​ര​രീ​തി​യി​ലും ഡ​യ​ലോ​ഗി​ലു​മു​ള്ള കാ​ര്യ​ങ്ങ​ളൊ​ക്കെ ഫെ​ല്ലി​നി പ​റ​ഞ്ഞു​ത​ന്നു. വ​ലി​യ ബു​ദ്ധി​മു​ട്ടു​ക​ളൊ​ന്നു​മി​ല്ലാ​തെ ചെ​യ്യാ​ൻ പ​റ്റി​യ ക​ഥാ​പാ​ത്ര​മാ​യി​രു​ന്നു ദേ​വി.



സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടി​നൊ​പ്പം...?

ദേ​വി​യു​ടെ അ​ച്ഛ​നാ​യി അ​ഭി​ന​യി​ക്കു​ന്ന​ത് സു​രാ​ജേ​ട്ട​നാ​ണ്. മ​ധു​വേ​ട്ട​നെ​ന്നാ​ണ് എ​ല്ലാ​വ​രും വി​ളി​ക്കു​ന്ന​ത്. സു​രാ​ജേ​ട്ട​ൻ ഇ​തി​ൽ കോ​മ​ഡി കൈ​കാ​ര്യം ചെ​യ്യു​ന്നി​ല്ല. മ​ധു​വേ​ട്ട​നും ബി​നീ​ഷു​മെ​ല്ലാം ഒ​രേ പാ​ർ​ട്ടി​യി​ലു​ള്ള​വ​രാ​ണ്. സു​രാ​ജേ​ട്ട​ൻ ഏ​റെ അ​നു​ഭ​വ​സ​ന്പ​ത്തു​ള്ള ന​ട​നാ​ണ്. വ​ള​രെ അ​നാ​യാ​സ​മാ​യി കാ​ര്യ​ങ്ങ​ൾ ചെ​യ്യും. വ​ള​രെ സീ​രി​യ​സാ​യി​ട്ടു​ള്ള ഒ​ര​ച്ഛ​ന്‍റെ വേ​ഷ​മാ​ണ് അ​ദ്ദേ​ഹം ഇ​തി​ൽ ചെ​യ്തി​രി​ക്കു​ന്ന​ത്. ഒ​ട്ടും ടൈം ​ഡി​ലേ ഇ​ല്ലാ​തെ, ശരീരഭാഷയൊക്കെ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യാ​ണ് ചെ​യ്തി​രി​ക്കു​ന്ന​ത്. ജീ​വാം​ശ​മെ​ന്ന പാ​ട്ടി​ൽ അ​തു വ്യ​ക്ത​മാ​ണ്. അ​തൊ​രു റൊ​മ​ന്‍റി​ക് സോം​ഗ് ആ​ണെ​ങ്കി​ലും അ​തി​നി​ട​യി​ൽ ഒ​രു ഷോ​ട്ടി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​രു നോ​ട്ടം വ​രു​ന്നു​ണ്ട്. ആ ​ഒ​രു നോ​ട്ട​ത്തി​ൽ എ​ന്താ​ണു മ​ധു​വേ​ട്ട​ൻ എ​ന്നു വ്യ​ക്ത​മാ​ണ്. സി​നി​മ​യി​ലു​നീ​ളം അ​ദ്ദേ​ഹം അ​ങ്ങ​നെ ത​ന്നെ​യാ​ണ്.



ടോവിനോ​യ്ക്കൊ​പ്പ​മു​ള്ള അ​ഭി​ന​യം, അ​നു​ഭ​വം...?

ധാ​രാ​ളം പേ​ർ ടോവിനോയെ കാ​ണാ​ൻ ക​ണ്ണൂ​രി​ൽ നി​ന്നു പ​യ്യോ​ളി​യി​ലെ ലൊ​ക്കേ​ഷ​നി​ൽ എ​ത്തി​യി​രു​ന്നു. മെ​ക്സി​ക്ക​ൻ അ​പാ​ര​ത, ഗോ​ദ, മാ​യാ​ന​ദി... ടോവിനോ​യു​ടെ അ​ടു​ത്തി​റ​ങ്ങി​യ മി​ക്ക പ​ട​ങ്ങ​ളും നൂ​റു ദി​വ​സം ഓ​ടി​യി​ട്ടു​ണ്ട്.​ഒ​രു സ്റ്റാ​റി​ന്‍റെ കൂ​ടെ അ​ഭി​ന​യി​ക്കു​ന്പോ​ൾ ഒ​രു സീ​ൻ ചെ​യ്യാ​ൻ ന​മ്മ​ൾ ഒ​രു​പാ​ടു സ​മ​യ​മെ​ടു​ത്താ​ലോ മ​റ്റോ ടോവിനോ​യ്ക്കു ദേ​ഷ്യം വ​രു​മോ എ​ന്നൊ​ക്കെ എ​നി​ക്കു നേ​ര​ത്തേ ടെ​ൻ​ഷ​നു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ, ഒ​രി​ക്ക​ലും അ​ങ്ങ​നെ​യൊ​ന്നും ഉ​ണ്ടാ​യി​ല്ല. ടോവിനോ​യെ ഒ​രു സാ​ധാ​ര​ണ മ​നു​ഷ്യ​നാ​യി സെ​റ്റി​ൽ കാ​ണാം. ഷൂ​ട്ടി​ല്ലാ​ത്ത​സ​മ​യ​ത്ത് വി​നി​യേ​ട്ട​നും മ​റ്റെ​ല്ലാ​വ​രു​മാ​യും സം​സാ​രി​ച്ചി​രി​ക്കും. ഒ​രു ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​ന്‍റെ ടെ​ൻ​ഷ​നു​ക​ളൊ​ന്നും ഒ​രാ​ൾ​ക്കും ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ല്ലാ​വ​രും ഏ​റെ ഹാ​പ്പി​യാ​യി​രു​ന്നു. സീ​ൻ വ​രു​ന്ന സ​മ​യ​ത്ത് അ​തു പ്ര​സ​ന്‍റ് ചെ​യ്യു​ന്നു എ​ന്ന​ല്ലാ​തെ അ​തു വ​ലി​യ ഒ​രു പ്രോ​സ​സാ​ണ് എ​ന്ന മ​ട്ടി​ലു​ള്ള ടെ​ൻ​ഷ​നൊ​ന്നും ത​ന്നി​ട്ടി​ല്ല. വ​ള​രെ പ്ര​ഫ​ഷ​ണ​ലാ​യ ആ​ക്ട​റാ​ണു ടോവിനോ. ബി​നീ​ഷ് ദാ​മോ​ദ​ര​നി​ൽ ടോവിനോ എ​ന്ന വ്യ​ക്തി​യെ കാ​ണാ​നാ​വി​ല്ല.​പൂ​ർ​ണ​മാ​യും മ​റ്റൊ​രു ശരീരഭാഷയും ലു​ങ്കി​യും ഷ​ർ​ട്ടും ധ​രി​ച്ചു​ള്ള രൂ​പ​വും...​ന​മ്മു​ടെ നാ​ട്ടി​ലു​ള്ള ഒ​രു പ​യ്യ​ൻ എ​ന്ന ഫീ​ൽ വ​രും.



ടോവിനോ​യി​ൽ പോ​സി​റ്റീ​വാ​യി തോ​ന്നി​യ​ത്...?

ടോവിനോ എ​ല്ലാ​വ​രെ​യും ഒ​രു​പോ​ലെ കാ​ണു​ന്ന​യാ​ളാ​ണ്. എ​ല്ലാ​വ​രെ​യും ഒ​രേ​പോ​ലെ ക​ണ്ട് മ​നു​ഷ്യ​രെ​ന്ന രീ​തി​യി​ൽ ബ​ഹു​മാ​നം ന​ല്കി​യാ​ണു ടോവിനോ പെ​രു​മാ​റു​ന്ന​ത്.

ഫെ​ല്ലി​നി​യു​ടെ പി​ന്തു​ണ​യെ​ക്കു​റി​ച്ച്...?

സം​വി​ധാ​യ​ക​ൻ ഫെ​ല്ലി​നി ടി.​പി, തി​ര​ക്ക​ഥാ​കൃ​ത്ത് വി​നി വി​ശ്വ​ലാ​ൽ, കാ​മ​റാ​മാ​ൻ ഗൗ​തം ശ​ങ്ക​ർ തു​ട​ങ്ങി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ടേ​ഴ്സ് ഉ​ൾ​പ്പെ​ടെ എ​ല്ലാ​വ​രു​ടെ​യും സ​പ്പോ​ർ​ട്ട് ഉ​ണ്ടാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി ഇ​വ​രെ​ല്ലാം സു​ഹൃ​ത്തു​ക്ക​ളാ​ണ്. സെ​ക്ക​ൻ​ഡ് ഷോ​യു​ടെ​യും കൂ​ത​റ​യു​ടെ റൈ​റ്റ​റാ​ണ് വി​നി വി​ശ്വ​ലാ​ൽ. ഫെ​ല്ലി​നി സെ​ക്ക​ൻ​ഡ് ഷോ​യി​ൽ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​റാ​യി​രു​ന്നു. വി​നി​യേ​ട്ട​ൻ സ്ക്രി​പ്റ്റെ​ഴു​തി​യ കൂ​ത​റ​യി​ൽ ടൊ​വി​നോ വ​ർ​ക്ക് ചെ​യ്തി​ട്ടു​ണ്ട്. അ​തു 2013 റി​ലീ​സാ​ണ്. ഇ​ത്ര​യും വ​ർ​ഷ​ത്തെ ഫ്ര​ണ്ട്ഷി​പ്പി​ലാ​ണ് ഈ ​സി​നി​മ വ​രു​ന്ന​ത്. മ്യൂ​സി​ക് ഡ​യ​റ​ക്ട​ർ കൈ​ലാ​സ് മേ​നോ​ൻ ഉ​ൾ​പ്പ​ടെ ഈ ​സി​നി​മ​യി​ൽ വ​ർ​ക്ക് ചെ​യ്ത എ​ല്ലാ​വ​രും ത​മ്മി​ൽ വ​ർ​ഷ​ങ്ങ​ളു​ടെ പ​രി​ച​യ​മു​ണ്ട്. ആ ​കൂ​ട്ടു​കെ​ട്ടി​ലേ​ക്ക് പു​റ​ത്തു​നി​ന്നു വ​രു​ന്ന​തു ഞാ​ൻ മാ​ത്ര​മാ​ണ്.​ സൗ​ഹൃ​ദ​ത്തി​ന്‍റെ റി​സ​ൾ​ട്ടാ​ണ് ഈ ​സി​നി​മ. സു​ഹൃ​ത്തു​ക്ക​ൾ എ​ന്ന​നി​ല​യി​ൽ ഇ​വ​ർ ത​മ്മി​ലു​ള്ള ധാ​ര​ണ ഈ ​സി​നി​മ​യു​ടെ മേ​ക്കിം​ഗ് അ​നാ​യാ​സ​മാ​ക്കി​യി​ട്ടു​ണ്ട്. ഫെ​ല്ലി​നി വ​ള​രെ സ​മാ​ധാ​ന​മാ​യി കാ​ര്യ​ങ്ങ​ൾ കാ​ണു​ന്ന ഒ​രാ​ളാ​ണ്. ഒ​രി​ക്ക​ലും യാ​തൊ​രു​വി​ധ ടെ​ൻ​ഷ​നും ന​മു​ക്കു ത​ന്നി​ട്ടി​ല്ല.



തീ​വ​ണ്ടി​യി​ലെ മ​റ്റ് അ​ഭി​നേ​താ​ക്ക​ൾ...?

നീ​നാ​കു​റു​പ്പാ​ണ് എ​ന്‍റെ അ​മ്മ​യാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്. സൈ​ജു കു​റു​പ്പ്, ഷ​മ്മി തി​ല​ക​ൻ, സു​ര​ഭി​ല​ക്ഷ്മി തു​ട​ങ്ങി​യ​വ​രു​മു​ണ്ട്. എ​ല്ലാ​വ​ർ​ക്കും അ​വ​രു​ടേ​താ​യ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പ്രാ​ധാ​ന്യ​മു​ണ്ട്. സെ​ക്ക​ൻ​ഡ് ഷോ​യി​ലും കൂ​ത​റ​യി​ലും അ​ഭി​ന​യി​ച്ച, ഈ ​സി​നി​മ​യു​ടെ പോ​സ്റ്റ​ർ ഡി​സൈ​ന​ർ കൂ​ടി​യാ​യ അ​നീ​ഷ് ഗോ​പാ​ൽ വ​ള​രെ ര​സ​ക​ര​മാ​യ ഒ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. ബി​നീ​ഷി​ന്‍റെ സു​ഹൃ​ത്താ​യി അ​ഭി​ന​യി​ച്ച​തു മ​നു​പി​ള്ള എ​ന്ന പു​തു​മു​ഖ​മാ​ണ്. ബീ​നീ​ഷി​ന്‍റെ​കൂ​ടെ എ​പ്പോ​ഴു​മു​ണ്ടാ​കു​ന്ന​തു സു​ഹൃ​ത്തു​ക്ക​ളാ​ണ്. അ​നീ​ഷ് ഗോ​പാ​ലും മ​നു​പി​ള്ള​യു​മാ​ണ് ടൊ​വി​നോ​യു​ടെ സു​ഹൃ​ത്തു​ക്ക​ളാ​യി അ​ഭി​ന​യി​ച്ച​ത്. ഇ​രു​വ​രു​ടെ​യും സി​നി​മ​യി​ലെ പേ​രു​ക​ൾ ര​സ​ക​ര​മാ​ണ്. അ​തു സ​ർ​പ്രൈ​സാ​യി​രി​ക്ക​ട്ടെ.



തീ​വ​ണ്ടി​യി​ലെ പാ​ട്ടു​ക​ൾ...?

ഒ​ന്നി​നൊ​ന്നു മി​ക​ച്ച അ​ഞ്ചു​പാ​ട്ടു​ക​ളു​ണ്ട് ഇ​തി​ൽ. ജോ​ബ് കു​ര്യ​ൻ പാ​ടി​യ ‘താ ​തി​ന്നം..’ എ​ന്ന നാ​ട​ൻ​ശൈ​ലി​യി​ലു​ള്ള പാ​ട്ടും ശ്രേ​യാ​ഘോ​ഷാ​ലും ഹ​രി​ശ​ങ്ക​റും ചേ​ർ​ന്നു​പാ​ടി​യ റൊ​മാ​ൻ​സാ​യി​ട്ടു​ള്ള ‘ജീ​വാം​ശ​മാ​യ്..’ എ​ന്ന മെ​ല​ഡി​യു​മാ​ണ് റി​ലീ​സാ​യി​രി​ക്കു​ന്ന​ത്. പു​തു​മു​ഖം കൈ​ലാ​സ് മേ​നോ​നാ​ണ് പാ​ട്ടു​ക​ൾ​ക്കു സം​ഗീ​തം ചെ​യ്ത​ത്. ഏ​ങ്ങ​ണ്ടി​യൂ​ർ ച​ന്ദ്ര​ശേ​ഖ​ര​ൻ, ബി.​കെ.​ഹ​രി​നാ​രാ​യ​ണ​ൻ, മ​നു മ​ഞ്ജിത്ത് എ​ന്നി​വ​രാ​ണ് പാ​ട്ടു​ക​ളെ​ഴു​തി​യ​ത്. വി​നി​വി​ശ്വ​ലാ​ലി​ന്‍റെ സ​ഹോ​ദ​ര​ൻ നി​വി വി​ശ്വ​ലാ​ൽ ഒ​രു പാ​ട്ടു ചെ​യ്തി​ട്ടു​ണ്ട്. അ​ദ്ദേ​ഹം ഇ​തി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​മു​ണ്ട്.



ജീ​വാം​ശ​മാ​യ്.. എ​ന്ന പാ​ട്ട് ഹി​റ്റാ​ണ​ല്ലോ...?

ഈ ​സി​നി​മ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​നു കേ​ര​ള​വു​മാ​യും ഇ​വി​ട​ത്തെ നാ​ട്ടി​ൻ​പു​റ​ങ്ങ​ളു​മാ​യും വ​ലി​യ ബ​ന്ധ​മു​ണ്ട്. ഏ​തൊ​രാ​ൾ​ക്കും ആ ​പാ​ട്ടു കാ​ണു​ന്പോ​ൾ അ​വ​രു​ടേ​തെ​ന്നു സ​ങ്ക​ല്പി​ക്കാ​നാ​വും. കേ​ര​ള​ത്തി​ലെ ഒ​രു പ​യ്യ​ന് അ​വ​ന്‍റെ പ്ര​ണ​യം, കാ​മു​കി​യു​മൊ​ത്തു​ള്ള നി​മി​ഷ​ങ്ങ​ൾ ഇ​തൊ​ക്കെ​യാ​യി ബ​ന്ധ​പ്പെ​ടു​ത്താ​നാ​വു​ന്ന​തു​കൊ​ണ്ടാ​വ​ണം ആ ​പാ​ട്ട് ഇ​ത്ര​യും ഹി​റ്റാ​യ​ത്. ഞ​ങ്ങ​ൾ​ക്കു യൂ​ട്യൂ​ബി​ൽ വ​രു​ന്ന ക​മ​ന്‍റ്സും അ​തു ത​ന്നെ​യാ​ണു പ​റ​യു​ന്ന​ത്. ത​ന്‍റെ കാ​മു​കി​യെ ഓ​ർ​മ വ​ന്ന​താ​യി ഒ​രാ​ൾ ക​മ​ന്‍റി​ട്ടി​രു​ന്നു. വി​ദേ​ശ​ത്തു​ള്ള ഭ​ർ​ത്താ​വി​നെ മി​സ് ചെ​യ്യു​ന്ന​താ​യി ഒ​രു യു​വ​തി എ​ഴു​തി​യി​രു​ന്നു.



ക​രി​യ​റി​ലെ അ​നു​ഭ​വ​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ൽ...?

ലി​ല്ലി​യും തീ​വ​ണ്ടി​യും ത​മ്മി​ലു​ള്ള അ​നു​ഭ​വ​ങ്ങ​ൾ താ​ര​ത​മ്യ​പ്പെ​ടു​ത്താ​നാ​വി​ല്ല. ലി​ല്ലി ഒ​രു ത്രി​ല്ല​റാ​ണ്. ഓ​രോ സീ​നും ഏ​റെ സീ​രി​യ​സാ​ണ്. ഏ​റെ ഏ​കാ​ഗ്ര​ത​യോ​ടെ ശ്ര​ദ്ധി​ച്ചു ചെ​യ്ത ഒ​രു സി​നി​മ​യാ​ണ​ത്. പ​ക്ഷേ, തീ​വ​ണ്ടി​യി​ൽ സി​നി​മ​യു​ടെ മൂ​ഡ് ത​ന്നെ ഏ​റെ വ്യ​ത്യ​സ്ത​മാ​ണ്. ര​ണ്ടി​നും പി​ന്നി​ൽ പു​തു​മു​ഖ​സം​വി​ധാ​യ​ക​രാ​ണ്. ലി​ല്ലി​യി​ൽ ടൈ​റ്റി​ൽ ക​ഥാ​പാ​ത്ര​മാ​ണ്. ഞാ​ൻ ഏ​റ്റ​വും ഇ​ഷ്ട​പ്പെ​ട്ടു ചെ​യ്ത ഒ​രു ക​ഥാ​പാ​ത്രം ലി​ല്ലി ത​ന്നെ​യാ​ണ്. ദേ​വി എ​നി​ക്ക് ഏ​റെ ഇ​ഷ്ട​മാ​ണ്. കാ​ര​ണം, തീ​വ​ണ്ടി​യു​ടെ ക്രൂ ​അ​ത്ര​മേ​ൽ ന​ല്ല ക്രൂ ​ആ​ണ്. ഒ​രു പ്ര​ത്യേ​ക അ​നു​ഭ​വം ത​ന്നെ​യാ​യി​രു​ന്നു തീ​വ​ണ്ടി​യി​ൽ അ​ഭി​ന​യി​ക്കു​ക എ​ന്ന​ത്. സി​നി​മ എ​നി​ക്കു കി​ടി​ല​ൻ എ​ക്സ്പീ​രി​യ​ൻ​സ് ത​ന്നെ​യാ​ണ് ത​ന്നി​ട്ടു​ള്ള​ത്..​തീ​വ​ണ്ടി​യാ​യാ​ലും ലി​ല്ലി​യാ​യാ​ലും.

ലി​ല്ലി ചെ​യ്യു​ന്ന​ത് ആ​വ​ശ്യ​ത്തി​നു ഗ്രൂ​മിം​ഗി​നു ശേ​ഷ​മാ​ണ്. മൂ​ന്നു മാ​സ​ത്തെ പ്രീ ​പ്രൊ​ഡ​ക്‌ഷ​നു​ശേ​ഷ​മാ​ണ് ഷൂ​ട്ടിം​ഗ് തു​ട​ങ്ങി​യ​ത്. ധാ​രാ​ളം ലോ​ക​സി​നി​മ​ക​ൾ ക​ണ്ട് സി​നി​മ​യോ​ടു പ​രി​ച​യം വ​ന്ന് സി​നി​മ​യെ ഞാ​ൻ സ്നേ​ഹി​ച്ചു​തു​ട​ങ്ങി​യ​തും സി​നി​മ ഇ​ത്ര​യും ര​സ​ക​ര​മാ​ണെ​ന്ന് അ​റി​ഞ്ഞ​തും ലി​ല്ലി​യു​ടെ പ്രീ​പ്രൊ​ഡ​ക്ഷ​ൻ സ​മ​യ​ത്താ​ണ്.​ സി​നി​മ​ക​ൾ കാ​ണു​ന്ന​തും പു​സ്ത​കം വാ​യി​ക്കു​ന്ന​തും ഒ​രാ​ക്‌ട്ര​സി​നു വ​ളരെ പ്ര​ധാ​ന​മാ​ണ്. ലി​ല്ലി​യു​ടെ ഡ​യ​റ​ക്ട​ർ പ്ര​ശോ​ഭാ​ണ് ഏ​തൊ​ക്കെ സി​നി​മ​ക​ൾ കാ​ണ​ണ​മെ​ന്നു പ​റ​ഞ്ഞു​ത​ന്ന​ത്. പ്ര​ശോ​ഭ് വി​ജ​യ​ൻ എ​ന്ന വ്യ​ക്തി കാ​ര​ണ​മാ​ണ് ഞാ​ൻ ഇ​ത്ര​യും ലോകസി​നി​മ​ക​ളെ അ​ടു​ത്ത​റി​ഞ്ഞ​ത്.



വെ​ല്ലു​വി​ളി​യു​യ​ർ​ത്തി​യ ക​ഥാ​പാ​ത്രം ലി​ല്ലി ത​ന്നെ ആ​യി​രി​ക്ക​ണ​മ​ല്ലോ...?

അ​ഭി​ന​യി​ക്കു​ന്ന രീ​തി നോക്കിയാൽ ലി​ല്ലി​യി​ൽ എ​നി​ക്ക് 50ൽ​പ്പ​രം സീ​നു​ക​ളു​ണ്ട്. മാ​ത്ര​മ​ല്ല, ഏ​റെ ഇ​മോ​ഷ​ണൽ ഡ്രാ​മ​യി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന ക​ഥാ​പാ​ത്ര​മാ​ണ് ലി​ല്ലി. സ്വാ​ഭാ​വി​ക​മാ​യും ഒ​രു പെ​ർ​ഫോ​ർ​മ​ർ എ​ന്ന നി​ല​യി​ൽ കൂ​ടു​ത​ൽ വെ​ല്ലു​വി​ളി​യു​ണ്ടാ​യ​തും പ്ര​യ​ത്നം ആ​വ​ശ്യ​മാ​യി​വ​ന്ന​തും ലി​ല്ലി​യി​ലാ​ണ്. കാ​ര​ണം, ഗ​ർ​ഭി​ണി​യാ​യി അ​ഭി​ന​യി​ക്കു​ക എ​ന്ന​തു​ത​ന്നെ ഏ​റെ ഡി​മാ​ൻ​ഡിം​ഗ് ആ​ണ്. ധാ​രാ​ളം നി​രീ​ക്ഷി​ച്ചാ​ൽ മാ​ത്ര​മേ ഒ​രു ഗ​ർ​ഭി​ണി​യു​ടെ ശരീരഭാഷയും മാ​ന​റി​സ​ങ്ങ​ളും ന​മു​ക്കു പ​ഠി​ച്ചെ​ടു​ക്കാ​നാ​വു​ക​യു​ള്ളൂ.



അടുത്ത സി​നി​മ​ക​ൾ..?

ഒരുപാട് ഓഫറുകളൊന്നും ഇതുവരെ വന്നിട്ടില്ല. എ​ന്‍റെ ര​ണ്ടു ചി​ത്ര​ങ്ങ​ൾ പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്താ​നു​ണ്ട്. എ​ന്‍റെ ആ​ക്ടിം​ഗി​നെ ജ​ന​ങ്ങ​ൾ എ​ങ്ങ​നെ സ്വീ​ക​രി​ക്കു​ന്നു​വെ​ന്ന് എ​നി​ക്ക​റി​യ​ണം. തീ​വ​ണ്ടി​യി​ലെ ജീ​വാം​ശ​മാ​യ് എന്ന പാ​ട്ടി​ലൂ​ടെ​ത്ത​ന്നെ വ​ലി​യ സ​പ്പോ​ർ​ട്ടാ​ണു കി​ട്ടി​യി​ട്ടു​ള്ള​ത്. ഒ​രി​ക്ക​ലും അ​ത്ര​യും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. സി​നി​മ ഇ​റ​ങ്ങു​ന്പോ​ഴും അ​വ​ർ​ക്ക് എ​ന്നെ ഇ​ഷ്ട​പ്പെ​ടു​ക​യാ​ണെ​ങ്കി​ൽ ഞാ​ൻ ന​ല്ല ഒ​രു നടി ആ​ണെ​ന്ന് എ​നി​ക്കു മ​ന​സി​ലാ​വും. ഇ​ല്ലെ​ങ്കി​ൽ എ​നി​ക്കി​നി ഒ​രു​പാ​ടു പ​ഠി​ക്കാ​നു​ണ്ടെ​ന്നു മ​ന​സി​ലാ​വും. അ​ങ്ങ​നെ​യെ​ങ്കി​ൽ അ​തി​ന​നു​സ​രി​ച്ചു​ള്ള ത​യാ​റെ​ടു​പ്പു ന​ട​ത്തി​യി​ട്ടേ അ​ടു​ത്ത സി​നി​മ ചെ​യ്യു​ക​യു​ള്ളൂ.



റോ​ളു​ക​ൾ സ്വീ​ക​രി​ക്കു​ന്പോ​ൾ..?

ക​ഥ എ​നി​ക്ക് ആ​ദ്യം ഇ​ഷ്ട​പ്പെ​ട​ണം. അ​തി​നെ ഞാ​ൻ സി​നി​മ​യാ​യി സ​ങ്ക​ല്പി​ച്ചു നോ​ക്കു​ന്പോ​ൾ ഒ​രു സി​നി​മ എ​ന്ന രീ​തി​യി​ൽ അ​തും എ​നി​ക്കി​ഷ്ട​പ്പെ​ട​ണം. റോ​ളു​ക​ൾ​ക്കു ഞാ​ൻ വേ​റേ നി​ബ​ന്ധ​ന വ​യ്ക്കി​ല്ല. അ​താ​യ​ത് റോ​ളു​ക​ളു​ടെ ബാ​ക്ക്ഗ്രൗ​ണ്ടി​നെ​ക്കു​റി​ച്ച് വേ​റെ​യൊ​ന്നും അ​റി​യേ​ണ്ട. നാ​യി​ക, നാ​യ​ക​ൻ എ​ന്ന കോ​ണ്‍​സ​പ്റ്റ് കൃ​ത്യ​മാ​യി നി​ർ​വ​ചി​ക്കാ​നും എ​നി​ക്ക​റി​യി​ല്ല. സി​നി​മ​ക​ൾ ചെ​യ്യു​ന്പോ​ൾ അ​തി​ന്‍റെ ക​ഥ​യാ​ണു പ്ര​ധാ​നം.

വ്യ​ക്തി​വി​ശേ​ഷ​ങ്ങ​ൾ..?

പാ​ല​ക്കാ​ട് ചി​റ്റൂ​രാ​ണു സ്വ​ദേ​ശം. ഒ​റ്റ മ​ക​ളാ​ണ്. മു​ത്ത​ച്ഛ​നും മു​ത്ത​ശ്ശി​യു​മാ​ണ് എ​ന്‍റെ എ​ല്ലാം. പ്ല​സ്ടു​വി​നു​ശേ​ഷം മെ​ഡി​സി​നു റീ​റി​പ്പീ​റ്റ് ചെ​യ്യു​ന്ന സ​മ​യ​ത്താ​ണ് ഒ​രു വ​നി​താ മാ​ഗ​സി​ന്‍റെ ഫോ​ട്ടോ​ഷൂ​ട്ട് ചെ​യ്യു​ന്ന​ത്. പി​ന്നീ​ടു ഡി​ഗ്രി​ക്കു ചേ​ർ​ന്നെ​ങ്കി​ലും ഷൂ​ട്ടിം​ഗ് തി​ര​ക്കു കാ​ര​ണം അ​തു പൂ​ർ​ത്തി​യാ​ക്കി​യി​ട്ടി​ല്ല. മോ​ഹി​നി​യാ​ട്ട​വും ഭ​ര​ത​നാ​ട്യ​വും ക​ണ്ടം​പ​റ​റി ഡാ​ൻ​സും പ​ഠി​ച്ചി​ട്ടു​ണ്ട്. മോ​ഡ​ലിം​ഗ് ചെ​യ്തി​ട്ടു​ണ്ട്. മോ​ഡ​ലിം​ഗ് ആ​വ​ശ്യ​പ്പെ​ടു​ന്ന പെ​ർ​ഫ​ക്ട് ലൈ​ഫ്സ്റ്റൈ​ൽ ഇ​ല്ലാ​ത്ത​തി​നാ​ൽ ഒ​രു സ​ക്സ​സ്ഫു​ൾ മോ​ഡ​ലാ​യി ഫീ​ൽ ചെ​യ്തി​ട്ടി​ല്ല. സ്കേ​റ്റിം​ഗ് അ​റി​യാം. കു​റ​ച്ചു​നാ​ളാ​യി അ​തു ന​ന്നാ​യി പ്രാ​ക്ടീ​സ് ചെ​യ്യു​ന്നു​ണ്ട്. ജീവിതത്തിൽ ഏറ്റവും താത്പര്യം യാത്രകളോടാണ്.



സ്കേ​റ്റിം​ഗി​നോ​ടു​ള്ള താ​ത്പ​ര്യ​ത്തി​നു പി​ന്നി​ൽ...?

സ്കൂ​ൾ ടൈ​മി​ൽ ഞാ​ൻ പ​രി​ശീ​ല​ന​മൊ​ന്നു​മി​ല്ലാ​തെ ആ​ദ്യ​മാ​യി സ്കേ​റ്റിം​ഗ് ചെ​യ്തു​നോ​ക്കി​യ​പ്പോ​ൾ ന​ന്നാ​യി വീ​ണു. കു​റേ​നേ​രം ഇ​രി​ക്കു​ന്പോ​ൾ ആ​റു​മാ​സ​ത്തോ​ളം എ​നി​ക്കു വേ​ദ​ന വ​രു​മാ​യി​രു​ന്നു. ഒ​രി​ക്ക​ൽ ആ​ഗ്ര​ഹി​ച്ച​താ​ണ്, അ​ന്നു പ​റ്റി​യി​ല്ല. എ​ങ്കി​ൽ ഇ​പ്പോ​ൾ അ​തു മാ​സ്റ്റ​റു​ടെ പ​രി​ശീ​ല​ന​ത്തി​ൽ പ​ഠി​ച്ചു ചെ​യ്യാ​മെ​ന്നു ക​രു​തി. അ​ദ്ദേ​ഹം ആ​ദ്യം എ​ന്നെ പ​ഠി​പ്പി​ച്ച​തു സു​ര​ക്ഷി​ത​മാ​യി വീ​ഴാ​നാ​ണ്. കാ​ര​ണം, സ്കേ​റ്റ് ചെ​യ്യു​ന്പോ​ൾ വീ​ഴാ​തി​രി​ക്കു​ക എ​ന്ന​ത് അ​സാ​ധ്യ​മാ​ണ്. ഒ​രു ഗു​രു എ​പ്പോ​ഴും പ്ര​ധാ​ന​മാ​ണ്. ഇ​ന്‍റ​ർ​നെ​റ്റി​നും ഗൂ​ഗിളി​നും ഒ​രു ഗു​രു​വാ​കാ​ൻ പ​റ്റി​ല്ല. ജീ​വി​ത​ത്തി​ൽ ഒ​രു ഗു​രു​വി​ന്‍റെ ആ​വ​ശ്യം എ​ന്നെ പ​ഠി​പ്പി​ച്ച​ത് വാ​സ്ത​വ​ത്തി​ൽ ആ ​വീ​ഴ്ച​യാ​ണ്.



സി​നി​മ​യി​ലെ സ്വ​പ്ന​ങ്ങ​ൾ...?

സി​നി​മ​യി​ലെ​ന്നു മാ​ത്ര​മ​ല്ല ജീ​വി​ത​ത്തി​ൽ ത​ന്നെ​യും അ​ണ്‍​സേ​ർ​ട്ടി​നി​റ്റി(​അ​നി​ശ്ചി​ത​ത്വം) ഇ​ഷ്ട​പ്പെ​ടു​ന്ന ഒ​രാ​ളാ​ണ്. നാ​ളെ​യെ​ന്തു സം​ഭ​വി​ക്കും മ​റ്റ​ന്നാ​ൾ എ​ന്തു സം​ഭ​വി​ക്കും എ​ന്ന​റി​യാ​ത്ത​തു ത​ന്നെ​യാ​ണ് ജീ​വി​ത​ത്തി​ന്‍റെ ഏ​റ്റ​വും ര​സ​ക​ര​മാ​യ സം​ഭ​വ​മെ​ന്നു ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു. സി​നി​മ​യി​ലും അ​തു ത​ന്നെ​യാ​ണ്. എ​നി​ക്കു നാ​ളെ ഏ​തു സി​നി​മ വ​രു​ന്നു, ഞാ​ൻ ആ​രു​ടെ​കൂ​ടെ അ​ഭി​ന​യി​ക്കും, ഞാ​ൻ എ​ന്ത​ഭി​ന​യി​ക്കും, സി​നി​മ​യി​ൽ ഞാ​ൻ എ​ന്താ​വും... ഒ​ന്നു​മ​റി​യി​ല്ല. ഓ​രോ നി​മി​ഷ​വും പ്ര​ധാ​ന​മാ​ണ്. സി​നി​മ ക​രി​യ​റാ​യി എ​ടു​ക്കു​ന്പോ​ൾ ഓ​രോ സി​നി​മ​യും പ്ര​ധാ​ന​മാ​ണ്. സി​നി​മ​യി​ൽ 10 സീ​നു​ണ്ടെ​ങ്കി​ൽ 10 സീ​നും പ്ര​ധാ​ന​മാ​ണ്. എ​നി​ക്കു ന​ല്ല ഒ​രാ​ർ​ട്ടി​സ്റ്റാ​യി അ​റി​യ​പ്പെ​ട​ണം.

ടി.​ജി.​ബൈ​ജു​നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.