ക്വീൻ - യുവത്വത്തിന്‍റെ സൗഹൃദോത്സവം: ഡി​ജോ ജോ​സ് ആ​ന്‍റ​ണി
Wednesday, January 10, 2018 4:56 PM IST
‘ലാ ​കൊ​ച്ചി​ൻ’ എ​ന്ന സം​ഗീ​ത ആ​ൽ​ബം, ‘ഒ​രു വാ​ലി​ന്‍റെ പ്ര​ണ​യം’ എ​ന്ന ഷോ​ർ​ട്ട്ഫി​ലിം എ​ന്നി​വ​യി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ഡി​ജോ ജോ​സ് ആ​ന്‍റ​ണി സ്വ​ത​ന്ത്ര സം​വി​ധാ​യ​ക​നാ​കു​ന്ന ആ​ദ്യ​ചി​ത്രം ‘ക്വീ​ൻ’ തി​യ​റ്റ​റു​ക​ളി​ലേ​ക്ക്. ഷാ​രി​സ് മു​ഹ​മ്മ​ദ്, ജെ​ബി​ൻ ജോ​സ​ഫ് ആന്‍റണി എ​ന്ന​വ​ർ ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ച ചി​ത്രം. ഷി​ബു കെ. ​മൊ​യ്തീ​ൻ, റി​ൻ​ഷാ​ദ് വി, ​ടി. ആ​ർ.​ഷം​സു​ദീ​ൻ എ​ന്നി​വ​ർ നി​ർ​മി​ച്ച ‘ക്വീ​ൻ’ യുവത്വത്തിന്‍റെ സൗ​ഹൃ​ദ​ങ്ങ​ളു​ടെ ഉ​ത്സ​വ​മാ​ണ്. “ കു​ടും​ബ​പ്രേ​ക്ഷ​ക​ർ​ക്ക് ഏ​റെ ഇ​ഷ്ട​മാ​കു​ന്ന ചി​ത്ര​മാ​യി​രി​ക്കും ‘ക്വീ​ൻ’.

ഒ​രു​പാ​ടു പ്ര​തീ​ക്ഷ​ക​ളൊ​ന്നും വ​യ്ക്കാ​തെ ഏ​റെ മ​ന​ക്കോ​ട്ട​ക​ളൊ​ന്നും കെ​ട്ടാ​തെ അ​ങ്ങ​നെ ഇ​ങ്ങ​നെ എ​ന്നൊ​ന്നും ചി​ന്തി​ക്കാ​തെ തിയറ്ററുകളിലേക്കു പോയാൽ ന​ല്ല ഒ​രു സി​നി​മ കാ​ണാനാവും. പ്രേ​ക്ഷ​ക​രെ ര​സി​പ്പി​ക്കു​ന്ന എ​ല്ലാ ഘ​ട​ക​ങ്ങ​ളും അ​ള​വി​​നു​ം യു​ക്തി​ക്കുമനു​സ​രി​ച്ചു ചേ​ർ​ത്തി​ട്ടു​ണ്ട്. ഈ ​പ​ടം തീ​ർ​ച്ച​യാ​യും നി​ങ്ങ​ളെ ചി​രി​പ്പി​ക്കും. അ​തി​ലൂ​ടെ ച​ർ​ച്ച​ചെ​യ്യ​പ്പെ​ടേ​ണ്ട ചി​ല കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്നു​മു​ണ്ട്. അ​തു സ്വീ​ക​രി​ക്കാ​നു​ള്ള മ​ന​സു​മാ​യി പോ​ക​ണം. ഒ​രു സിം​പി​ൾ, ഹം​പി​ൾ ചി​ത്ര​മാ​യി​രി​ക്കും ക്വീ​ൻ.”...സാ​നി​യ ഈ​യ​പ്പ​ൻ, ധ്രു​വ​ൻ, എ​ൽ​ദോ, അ​ശ്വി​ൻ, അ​രു​ണ്‍ എ​ന്നി​വ​ർ മു​ഖ്യ​വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്ന കാ​ന്പ​സ് - കു​ടും​ബ ചി​ത്രം ‘ക്വീ​നി​’ന്‍റെ വി​ശേ​ഷ​ങ്ങ​ൾ പ​ങ്കു​വ​യ്ക്കു​ക​യാ​ണ് സം​വി​ധാ​യ​ക​ൻ ഡി​ജോ ജോ​സ് ആ​ന്‍റ​ണി.



സി​നി​മ​യി​ലേ​ക്കു​ള്ള വ​ഴി...?

അ​ഭി​ന​യം, പാ​ട്ട് എ​ന്നി​വ​യൊ​ക്കെ ചെ​റു​പ്പം മു​ത​ൽ ക്രേ​സ് ആ​യി​രു​ന്നു. ആദ്യം അ​ഭി​ന​യ​ത്തി​നു പി​ന്നാ​ലെ കു​റേ ന​ട​ന്നു. പാ​ട്ടും മ്യൂ​സി​ക് ഡ​യ​റ​ക്‌ഷ​നു​മാ​യി കു​റേ​നാ​ൾ. ഞാ​ൻ വ​രി​ക​ളും സം​ഗീ​ത​വു​മൊ​രു​ക്കി ചെ​യ്ത ‘ലാ ​കോ​ച്ചി​ൻ’ എ​ന്ന മ്യൂസിക് ആ​ൽ​ബം പോ​പ്പു​ല​റാ​യി. വി​നീ​ത് ശ്രീ​നി​വാ​സ​ൻ പാ​ടി​യ ‘നി​ന്നെ ക​ണ്ടു​ക​ണ്ടു​ണ​രാം ഞാ​ൻ, നി​ന്നി​ലെ ഗാ​ന​മാ​യ് മാ​റാം ഞാ​ൻ’ എ​ന്ന പാ​ട്ട് അ​ന്നു ഹി​റ്റാ​യി​രു​ന്നു. ‘ഒ​രു വാ​ലി​ന്‍റെ പ്ര​ണ​യം’ എ​ന്ന ഷോ​ർ​ട്ട്ഫി​ലി​മാ​ണ് ആ​ദ്യ​മാ​യി സം​വി​ധാ​നം ചെ​യ്ത​ത്. 2014 ൽ ​ജീ​ൻ മാ​ർ​ക്കോ​സ് സം​വി​ധാ​നം ചെ​യ്ത ‘എ​യ്ഞ്ച​ൽ​സ്’ എ​ന്ന ചി​ത്ര​ത്തി​ൽ സം​വി​ധാ​ന​സ​ഹാ​യി​യാ​യി. തു​ട​ർ​ന്ന് സി​നി​മാ ചെ​യ്യാൻ ഒരു സ​ബ്ജ​ക്ടു​മാ​യി കു​റേ ആ​ർ​ട്ടി​സ്റ്റു​ക​ളെ ക​ണ്ടെ​ങ്കി​ലും ഒ​ന്നും ന​ട​ന്നി​ല്ല.

അ​തി​നി​ടെ, സു​ഹൃ​ത്തു​ക്ക​ളാ​യ ഷാ​രി​സ് മു​ഹ​മ്മ​ദ്, ജെ​ബി​ൻ ജോ​സ​ഫ് ആന്‍റണി എ​ന്നി​വ​ർ ഒ​രു സ​ബ്ജ​ക്ടു​മാ​യി വ​ന്നു. വ​ലി​യ ആ​ർ​ട്ടി​സ്റ്റു​ക​ളെ വ​ച്ച് ചെ​യ്യാ​നാ​യി​രു​ന്നു പ്ലാ​ൻ. പ​ക്ഷേ, കാ​ര്യ​ങ്ങ​ൾ മു​ന്നോ​ട്ടു നീ​ങ്ങു​ന്നി​ല്ലെ​ന്ന് ഒ​രു ഘ​ട്ട​ത്തി​ൽ ബോ​ധ്യ​മാ​യ​പ്പോ​ൾ പു​തു​മു​ഖ​ങ്ങ​ളെ വ​ച്ചു ചെ​യ്യാ​മെ​ന്ന് ഞാ​ൻ പ​റ​ഞ്ഞു. ഈ ​ക​ഥ​യും ഞ​ങ്ങ​ളു​ടെ കാഴ്ചപ്പാടുകളും ഇ​ഷ്ട​പ്പെ​ട്ട് ഷി​ബു കെ. ​മൊ​യ്തീ​ൻ, റി​ൻ​ഷാ​ദ് വി, ​ടി. ആ​ർ.​ഷം​സു​ദീ​ൻ എ​ന്നി​വ​ർ ന​ല്ല കോ​സ്റ്റി​ൽ പ​ടം നി​ർ​മി​ക്കാ​ൻ മു​ന്നോ​ട്ടു​വ​ന്നു. അ​ങ്ങ​നെ ഞാ​ൻ ഇ​ല​ക്‌ട്രി​ക്ക​ൽ എ​ൻ​ജി​നിയ​റു​ടെ ജോ​ലി രാ​ജി​വ​ച്ച് സി​നി​മാ​സം​വി​ധാ​ന​ത്തി​ലേ​ക്കു ക​ട​ന്നു.



ക്വീനിന്‍റെ അണിയറയിലെ കാന്പസ് മനസ്..‍?

ഞാ​ൻ ഇ​ല​ക്‌ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​റാ​ണ്. ര​ച​ന നി​ർ​വ​ഹി​ച്ച ഷാ​രി​സ് മു​ഹ​മ്മ​ദും ജെ​ബി​നും മെ​ക്കാനി​ക്ക​ൽ എ​ൻ​ജി​നി​യേ​ഴ്സാ​ണ്. പ്രൊ​ഡ്യൂ​സേ​ഴ്സും മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യേ​ഴ്സാ​ണ്. സം​ഗീ​ത​സം​വി​ധാ​യ​ക​ൻ ജെ​യ്ക്സ് ബി​ജോ​യി​യും എ​ഡി​റ്റ​ർ സാ​ഗ​ർ​ദാ​സും കം​പ്യൂ​ട്ട​ർ എ​ൻ​ജി​നി​യേ​ഴ്സാ​ണ്. കാ​മ​റാ​മാ​ൻ പുതുമുഖം സു​രേ​ഷ് ഗോ​പി ആ​ർ​ട്സ് കോ​ള​ജി​ലാ​ണു പ​ഠി​ച്ച​ത്. ചു​രു​ക്ക​ത്തി​ൽ പി​ന്ന​ണി​യി​ൽ പ്ര​വ​ർ​ത്തി​ച്ച എ​ല്ലാ​വ​രു​ടെ​യും മ​ന​സി​ൽ ഒ​രു കാ​ന്പ​സ് ബാ​ക്ക്ഗ്രൗ​ണ്ട് ഉ​ണ്ട്. എ​ല്ലാ​വ​രും ഒ​രേ വേ​വ് ലെന്തി​ൽ ചി​ന്തി​ക്കു​ന്ന​വ​രാ​ണ്. അതു പ​ട​ത്തി​ന് ഏ​റെ ഗു​ണ​ക​ര​മാ​യി. ചി​ത്ര​ത്തി​നു വ്യ​ത്യ​സ്ത​മാ​യ ഒ​രു ഫീ​ൽ കൊ​ണ്ടു​വ​രു​ന്ന​തി​നു സ​ഹാ​യ​ക​മാ​യി.



ക്വീ​ൻ - പ്ര​ചോ​ദ​ന​മാ​യ​ത്...?

പാ​റ്റൂ​ർ ശ്രീ​ബു​ദ്ധ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ മെ​ക്കാ​നി​ക്ക​ൽ ബ്രാ​ഞ്ചി​ന്‍റെ ഓ​ണോ​ഘോ​ഷ​ഫോ​ട്ടോ​യി​ൽ നി​ന്നു പ്ര​ചോ​ദ​നം നേ​ടി​യാ​ണ് ഈ ​സ​ബ്ജ​ക്ടി​ലേ​ക്ക് എ​ത്തു​ന്ന​ത്. ‘135 ആ​ങ്ങ​ള​മാ​ർ​ക്ക് ഒ​രു പെ​ങ്ങ​ൾ’എ​ന്ന ക്യാ​പ്ഷ​ൻ സോഷ്യൽ മീഡിയയിൽ ഏ​റെ വൈ​റ​ലാ​യി​രു​ന്നു. മെ​ക്കാ​നി​ക്ക​ൽ ബ്രാ​ഞ്ചി​ൽ ആ​കെ​ക്കൂ​ടി​യു​ള്ള​ ​പെ​ണ്‍​കു​ട്ടി​യെ റാ​ണി​യെ​പ്പോ​ലെ​യാ​ണ് അവിടത്തെ ആൺകുട്ടികൾ കൊ​ണ്ടു​ന​ട​ക്കു​ന്ന​ത് എന്നു വിളിച്ചുപറഞ്ഞ ഫോട്ടോ. ക്ലാ​സി​ൽ ആ​കെ​ക്കൂ​ടി ഒ​രു പെ​ണ്‍​കു​ട്ടി മാ​ത്ര​മാ​കു​ന്പോ​ൾ അ​തി​നോ​ട് എ​ല്ലാ​വ​ർ​ക്കും വ​ലി​യ സ്നേ​ഹ​മു​ണ്ടാ​വും. അ​തു​ത​ന്നെ​യാ​ണ് ഈ ​പ​ട​ത്തി​ന്‍റെ തീം. ​അ​താ​യി​രു​ന്നു ഞ​ങ്ങ​ളു​ടെ പ​ട​ത്തി​ലേ​ക്കു​ള്ള ഒ​രു തു​ട​ക്കം.



ര​ണ്ടു​വ​ർ​ഷ​മാ​യി ത​ല്ലി​പ്പൊ​ളി​ക​ളാ​യി ന​ട​ന്നി​രു​ന്ന ആ​ണ്‍​പി​ള്ളേ​രു​ടെ ഇ​ട​യി​ലേ​ക്ക് ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ പെ​ട്ടെ​ന്നു​ള്ള വ​ര​വ് ആദ്യം ഒര​ടി​യാ​യി തോ​ന്നി​യെ​ങ്കി​ലും അ​തു ക്ര​മേ​ണ അ​വ​ളോ​ടു​ള്ള സ്നേ​ഹ​മാ​യി മാ​റു​ന്ന​താ​ണ് ‘ക്വീൻ’. പ​ശ്ചാ​ത്ത​ലം ഇ​താ​ണെ​ങ്കി​ലും ക്വീ​ൻ എ​ന്ന സി​നി​മ സം​സാ​രി​ക്കു​ന്ന​ത് ഒ​രു സീ​രി​യ​സ് സ​ബ്ജ​ക്ടാ​ണ്. ഈ ​പ​ട​ത്തി​ൽ മ​റ്റു ചി​ല വി​ഷ​യ​ങ്ങ​ൾ കൂ​ടി സം​സാ​രി​ക്കു​ന്നു​ണ്ട്. സ്ത്രീ​പ്രേ​ക്ഷ​ക​ർ തീ​ർ​ച്ച​യാ​യും ക​ണ്ടി​രി​ക്കേ​ണ്ട ഒ​രു പ​ട​മാ​ണെ​ന്നാ​ണ് എ​ന്‍റെ വി​ശ്വാ​സം. കാ​ര​ണം, അ​വ​ർ​ക്കു​വേ​ണ്ടി സം​സാ​രി​ക്കു​ന്ന ഒ​രു സി​നി​മ​യാ​ണി​ത്. എ​നി​ക്ക് എ​ന്‍റെ അ​മ്മ ക്വീ​ൻ ആ​ണ്, ഭാ​ര്യ ക്വീ​ൻ ആ​ണ്, പെ​ങ്ങ​ൾ ക്വീ​ൻ ആ​ണ്, കൂ​ട്ടു​കാ​രി​ക​ൾ ക്വീ​ൻ ആ​ണ്. അ​താ​ണ് ഈ ​പ​ട​ത്തി​ന്‍റെ സാ​രാം​ശം. ക്വീ​ൻ എ​ന്ന ടൈ​റ്റി​ലി​നോ​ടു 100 ശ​ത​മാ​നം യോ​ജി​ക്കു​ന്ന​താ​വും ന​മ്മു​ടെ സി​നി​മ.




ബി​ടെ​ക്കും മെ​ക്കും പ​ശ്ചാ​ത്ത​ല​മാ​യ ച​ങ്ക്സ് പോ​ലെയുള്ള ചി​ത്ര​ങ്ങ​ളിൽ നി​ന്നു ക്വീ​ൻ എ​ന്ന സി​നി​മ​യെ വ്യ​ത്യ​സ്ത​മാ​ക്കു​ന്ന​ത്....?

അ​ത്ത​രം ചി​ത്ര​ങ്ങ​ൾ പോ​ലെ ആ​വി​ല്ല ‘ക്വീ​ൻ’ എ​ന്ന് എ​നി​ക്കു 100 ശ​ത​മാ​നം ഉ​റ​പ്പി​ച്ചു പ​റ​യാ​നാ​വും. അ​ത്ര​ത്തോ​ളം പ്ര​യ​ത്ന​മു​ണ്ട് ഈ ​സി​നി​മ​യ്ക്കു പി​ന്നി​ൽ. ഇ​തി​ന്‍റെ മേ​ക്കിം​ഗ് പാ​റ്റേ​ണ്‍, ട്രീ​റ്റ്മെ​ന്‍റ് എ​ന്നി​വ​യൊ​ക്കെ അ​ത്ത​രം സി​നി​മ​ക​ളി​ൽ നി​ന്നു പൂ​ർ​ണ​മാ​യും വ്യ​ത്യ​സ്ത​മാ​ണ്. മു​ഴു​നീ​ള പൊ​ട്ടി​ച്ചി​രി​ക്കു​ള്ള വി​ഭ​വ​ങ്ങ​ൾ മാ​ത്ര​മ​ല്ല ഇ​തി​ൽ; അ​തി​ൽ ഒ​രു സ​ത്യം പ​റ​യു​ന്നു​ണ്ട്. അ​തി​നു യോ​ജി​ക്കു​ന്ന രീ​തി​യി​ലു​ള്ള ട്രീ​റ്റ്മെ​ന്‍റാ​ണ് കാ​മ​റ, എ​ഡി​റ്റിം​ഗ്, മ്യൂ​സി​ക്ക് എ​ന്നി​വ​യി​ലൊ​ക്കെ ചെ​യ്തി​രി​ക്കു​ന്ന​ത്. യു​വ​ത്വം, യു​വ​ജ​ന​ശ​ക്തി, കാ​ന്പ​സ് എ​ന്നി​വ​യെ​ല്ലാം ഉ​ൾ​ക്കൊ​ണ്ടു​ത​ന്നെ​യാ​ണ് ര​ണ്ടാം​പ​കു​തി​യി​ലും ക്വീ​നി​ൽ ക​ഥാ​സ​ഞ്ചാ​രം. പ​ശ്ചാ​ത്ത​ലം ഇ​തൊ​ക്കെ​യാ​ണെ​ങ്കി​ലും അ​തി​നു​ള്ളി​ൽ 100 ശ​ത​മാ​നം കാ​ന്പു​ള്ള ഒ​രു ക​ഥ​യു​ണ്ട്. സം​സാ​രി​ക്ക​പ്പേ​ടേ​ണ്ട​തും ച​ർ​ച്ച​ചെ​യ്യ​പ്പെ​ടേ​ണ്ട​തു​മാ​യ ഒ​രു വി​ഷ​യ​മു​ണ്ട്. ഈ ​സി​നി​മ​യ്ക്കു​ള്ളി​ൽ നി​ങ്ങ​ൾ പ്ര​തീ​ക്ഷി​ക്കാ​ത്ത ഒ​രു​പാ​ടു കാ​ര്യ​ങ്ങ​ൾ വ​രു​ന്നു​ണ്ട്. ചി​രി​പ്പി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ​ക്കു​പ​രി ഏ​റെ ചി​ന്തി​പ്പി​ക്കു​ന്ന ഒ​രു​പാ​ടു കാ​ര്യ​ങ്ങ​ൾ ഈ ​പ​ട​ത്തി​ലൂ​ടെ സം​സാ​രി​ക്കു​ന്നു​ണ്ട്.



ക്വീ​നി​ലെ നാ​യി​ക..?

നാ​യി​ക പു​തു​മു​ഖം സാ​നി​യ ഈ​യ​പ്പ​ൻ. ചി​ന്നു എ​ന്നാ​ണു ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. യൂട്യൂബിൽ ഹിറ്റായ ‘വെ​ണ്ണി​ല​വേ...’ എ​ന്ന തു​ട​ങ്ങു​ന്ന പാ​ട്ടു​സീ​നി​ൽ ബൈ​ക്കി​ൽ വ​രു​ന്ന കു​ട്ടി​യാ​ണ് ന​മ്മു​ടെ ക്വീ​ൻ - അ​താ​ണു സാ​നി​യ ഈ​യ​പ്പ​ൻ.




പു​തു​മു​ഖ​ങ്ങ​ളെ തേ​ടി....?

ക്വീ​ൻ എ​ന്ന പേ​രി​ൽ ഒ​രു സി​നി​മ ചെ​യ്യു​ന്ന​താ​യി അറിയിച്ച് ഒ​രു ഓ​പ്പ​ണ്‍ കാ​സ്റ്റിം​ഗ് കോ​ൾ വീ​ഡി​യോ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്തി​രു​ന്നു. പാ​റ്റൂ​ർ ശ്രീ​ബു​ദ്ധ എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ ഓ​ണാ​ഘോ​ഷ ഫോ​ട്ടോ​യി​ൽ നി​ന്നു പ്ര​ചോ​ദ​നം നേ​ടി​ എ​ന്നു സൂ​ചി​പ്പി​ക്കു​ന്ന ഒ​രു കാ​ർ​ട്ടൂ​ണ്‍ വേ​ർ​ഷ​നും നല്കി. ക്വീ​നി​ന്‍റെ ഒ​ഫീ​ഷ്യ​ൽ ഫ​സ്റ്റ് ലു​ക്ക് അ​താ​യി​രു​ന്നു. അ​തു ക​ണ്ട് 2000ന​ടു​ത്ത് ആ​ളു​ക​ൾ വീ​ഡി​യോ​ അ​യ​ച്ചു. പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി സ്ക്രീ​നിംഗ് നടത്തി അ​വ​സാ​ന​ത്തെ 20 പേ​രെ ഷോ​ർ​ട്ട് ലിസ്റ്റ് ചെ​യ്തു. അ​വ​രി​ൽ നി​ന്ന് ഒന്പതു ​പേ​രി​ലേ​ക്കും അ​തി​ൽ നി​ന്ന് ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള വേ​ഷ​ങ്ങ​ളി​ലേ​ക്കു യോ​ജി​ച്ച നാ​ലു പേ​രി​ലേ​ക്കും എ​ത്തു​ക​യാ​യി​രു​ന്നു.

ഒന്പതു പേ​ർ നാ​യ​ക​തു​ല്യ​രാ​യി വ​രു​ന്നു​വെ​ങ്കി​ലും ക​ഥാ​ഗ​തി​യി​ൽ അ​തു നാ​ലു പേ​രി​ലേ​ക്കു ചു​രു​ങ്ങു​ക​യാ​ണ്. പി​ന്നീ​ടു യൂ​ത്തി​ന്‍റെ പ​വ​റി​ലേ​ക്ക് സി​നി​മ മൊ​ത്ത​ത്തി​ൽ മാ​റു​ക​യാ​ണ്. എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം എ​ല്ലാ​വ​രും നാ​യ​കന്മാരാ​ണ്, എ​ല്ലാ​വ​രും പ്രാ​ധാ​ന്യ​മു​ള്ള​വ​രാ​ണ്. ധ്രു​വ​ൻ(​ക​ല്യാ​ണ​പാ​ട്ടി​ൽ ക​യ​റി​വ​രു​ന്ന പ​യ്യ​ൻ)​എ​ൽ​ദോ, അ​ശ്വി​ൻ, അ​രു​ണ്‍ എ​ന്നി​വ​രാ​ണ് മു​ഖ്യ​വേ​ഷ​ങ്ങ​ളി​ൽ. ക്വീൻ പു​തി​യ പി​ള്ളേ​രു​ടെ പ​ട​മാ​യി തോ​ന്നി​ക്ക​രു​ത് എ​ന്നാ​യി​രു​ന്നു എ​ന്‍റെ ആ​ഗ്ര​ഹം. ഒ​രോ ക​ഥാ​പാ​ത്ര​ത്തി​ന്‍റെ​യും പെ​ർ​ഫോ​മ​ൻ​സ് കൃ​ത്യ​മാ​യി വ​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് എ​ന്‍റെ വി​ശ്വാ​സം.



പാ​ട്ടു​ക​ൾ, സംഗീതം...?

ജെ​യ്ക്സ് ബിജോയ് എ​ന്‍റെ ന​ല്ല സു​ഹൃ​ത്താ​ണ്. ജെ​യ്ക്സ് വ​ള​രെ ന​ന്നാ​യി പാ​ട്ടു​ക​ൾ ചെ​യ്യു​മെ​ന്ന് എ​നി​ക്ക​റി​യാ​മാ​യി​രു​ന്നു. ജെ​യ്ക്സ് സാ​ധാ​ര​ണ ചെ​യ്യു​ന്ന​തി​ൽ നി​ന്നു വ്യ​ത്യ​സ്ത​മാ​യ സം​ഗീ​തം ഈ ​പ​ട​ത്തി​ൽ അ​റി​യാ​നാ​വും. വി​നീ​ത് ശ്രീ​നി​വാ​സ​ൻ സം​വി​ധാ​നം ചെ​യ്ത ‘മ​ല​യാ​ളി’ എ​ന്ന ആ​ൽ​ബ​ത്തി​ലെ ‘മി​ന്ന​ല​ഴ​കേ’ എ​ന്ന പാ​ട്ടി​നു സം​ഗീ​തം ന​ല്കി​യ​തു ജെ​യ്ക്സ് ആ​യി​രു​ന്നു. അ​തി​നു​ശേ​ഷം കു​റേ ന​ല്ല സി​നി​മ​ക​ൾ ചെ​യ്തു. പ​ക്ഷേ, അ​തി​ലൊ​ന്നും പാ​ട്ടു​ക​ൾ​ക്ക് വേ​ണ്ട​ത്ര പ്ര​ധാ​ന്യ​മി​ല്ലാ​ത്ത​തു​കൊ​ണ്ടാ​വാം അ​ത്ര​യൊ​ന്നും ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​ല്ല. ഈ ​പ​ട​ത്തി​ൽ മാ​ക്സി​മം ന​ല്ല ഒ​രാ​ൽ​ബം ജെ​യ്ക്സ് സ​മ്മാ​നി​ച്ചി​രി​ക്കു​ന്നു.

അ​ഞ്ചു പാ​ട്ടു​ക​ളു​ണ്ട് ക്വീ​നി​ൽ. ജെ​യ്ക്സ് വ​ള​രെ ന​ന്നാ​യി ചെ​യ്തി​ട്ടു​ണ്ട്. സാ​റേ ഞ​ങ്ങ​ളി​ങ്ങ​നാ, പൊ​ടി​പാ​റ​ണ തേ​രാ​ണേ ആ​ഘോ​ഷ​ത്തേ​രാ​ണേ, പൊ​ന്നും ക​സ​വി​ട്ടു വെ​ള്ളി​ക്കൊ​ലു​സി​ട്ടു..​എ​ന്നീ പാ​ട്ടു​ക​ൾ ജോ​പോ​ളും വെ​ണ്ണി​ല​വേ എ​ന്ന പാട്ട് ​ജ്യോ​തി​ഷ് ടി. ​കാ​ശി​യും എ​ഴു​തി​യി​രി​ക്കു​ന്നു. ഷാ​രി​സ് മു​ഹ​മ്മ​ദും ജോ​പോ​ളും ചേ​ർ​ന്നാ​ണ് ആ​രാ​ണ്ട്രാ... എ​ന്ന പാ​ട്ടി​നു വ​രി​ക​ളൊ​രു​ക്കി​യ​ത്. ബെ​ന്നി ദ​യാ​ൽ, ഹ​രി​ശ​ങ്ക​ർ, സൂ​ര​ജ് സ​ന്തോ​ഷ്, സി​യ ഉ​ൾ ഹ​ക്ക്, നേ​ഹ എ​സ്. നാ​യ​ർ, അ​ജ​യ് ശ്രാ​വ​ണ്‍, കേ​ശ​വ് വി​നോ​ദ്, സു​നി​ൽ കു​മാ​ർ, ക​വി​ത ഗോ​പി എ​ന്നി​വ​ർ​ക്കൊ​പ്പം ജെ​യ്ക്​സും പാ​ടി​യി​ട്ടു​ണ്ട്.




സൗ​ഹൃ​ദം, പ്ര​ണ​യം - ഏതിനാണു ക്വീ​നി​ൽ പ്രാ​ധാ​ന്യം...?

പ്ര​ണ​യ​ത്തെ​ക്കാ​ൾ ഉ​പ​രി ന​മ്മ​ൾ ച​ർ​ച്ച ചെ​യ്യു​ന്ന​തു സൗ​ഹൃ​ദ​മാ​ണ്. വാ​സ്ത​വ​ത്തി​ൽ സൗ​ഹൃ​ദ​ത്തി​ന്‍റെ ഒ​രാ​ഘോ​ഷ​മാ​ണ് ഈ ​പ​ടം. ഒ​രു പെ​ണ്‍​കു​ട്ടി മെ​ക്കി​ലേ​ക്കു വ​രു​ന്ന​തും എ​ല്ലാ​വ​രും​കൂ​ടി അ​വ​ളെ പ്ര​ണ​യി​ക്കു​ന്നതുമൊന്നു​മ​ല്ല ഈ ​സി​നി​മ​യു​ടെ സ​ബ്ജ​ക്ട്. സാ​ധാ​ര​ണ കാ​ണു​ന്ന​ത് അ​ങ്ങ​നെ​യാ​ണ​ല്ലോ. പ​ക്ഷേ, ഇ​വി​ടെ പ്ര​ണ​യ​ത്തെ​ക്കാ​ൾ ഉ​പ​രി സൗ​ഹൃ​ദ​ത്തിനാണു പ്രാധാന്യം. നേ​ര​ത്തേ പ​റ​ഞ്ഞ ‘135 ആ​ങ്ങ​ള​മാ​ർ​ക്ക് ഒ​രു പെ​ങ്ങ​ൾ’എ​ന്ന​തി​നോ​ടു ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന​വി​ധം മെക്കിലെ ആങ്ങളമാർക്കു ന​ല്ലൊ​രു കൂ​ട്ടു​കാ​രി... ​അ​താ​ണ് ക്വീ​നി​ൽ ച​ർ​ച്ച ചെ​യ്യു​ന്ന​ത്.

എ​ന്നാ​ൽ, പ്ര​ണ​യ​വും ച​ർ​ച്ച ചെ​യ്യു​ന്നു​ണ്ട്. വെ​ണ്ണി​ല​വേ...എന്ന പാ​ട്ടി​ൽ ഒ​രു പ്ര​ണ​യം കാ​ണി​ക്കു​ന്നു​ണ്ട്. ന​ഷ്ട​പ്പെ​ട്ട പ്ര​ണ​യം എ​ങ്ങ​നെ ന​മു​ക്ക് ന​ല്ല​രീ​തി​യി​ൽ സ​ന്തോ​ഷ​മാ​ക്കി തി​രി​ച്ചെ​ടു​ക്കാം എ​ന്ന് അ​തു പറയുന്നു. അ​തു വെ​റു​തേ ഒ​രു ക​ല്യാ​ണ​പ്പാ​ട്ട​ല്ല. അ​തി​ലൂ​ടെ ഒ​രു കാ​ര്യം പ​റ​യു​ന്നു​ണ്ട്. വെ​ണ്ണി​ല​വേ... എ​ന്ന പാ​ട്ടി​നു സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​റ​യെ ക​മ​ന്‍റു​ക​ളു​ണ്ട്. പ​ണ്ടു പ്ര​ണ​യി​ച്ചി​രു​ന്ന കാ​മു​കി​യു​ടെ വീ​ട്ടി​ൽ​പോ​യി ഉൗ​ഷ്മ​ള​മാ​യ ഒ​രാ​ലിം​ഗ​ന​ത്തി​ലൂ​ടെ കു​ടും​ബ​ത്തി​ന്‍റെ സ്നേ​ഹം​തി​രി​ച്ചു​പി​ടി​ച്ച നാ​യ​ക​ൻ എ​ന്നൊ​ക്കെ​യാ​ണ് ക​മ​ന്‍റു​ക​ൾ വ​ന്ന​ത്. പ​ക്ഷേ, പ്ര​ണ​യ​ത്തി​ലു​പ​രി ക്വീ​ൻ ച​ർ​ച്ച ചെ​യ്യു​ന്ന​തു സൗ​ഹൃ​ദ​മാ​ണ്; കൂ​ട്ടാ​യ്മ​യു​ടെ ഒ​രു സി​നി​മ​യാ​ണി​ത്.



ചി​ത്രീ​ക​ര​ണ​വി​ശേ​ഷ​ങ്ങ​ളി​ലൂ​ടെ...?

തൃ​ശൂ​ർ ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലാ​യി​രു​ന്നു ചി​ത്രീ​ക​ര​ണം. ക്വീ​നി​ലെ കോ​ള​ജ് കാ​ന്പ​സ്, ഹോ​സ്റ്റ​ൽ...​എ​ല്ലാം​ത​ന്നെ തൃ​ശൂ​ർ ജി​ഇ​സി​യാ​ണ്. കോ​ള​ജ് ഏ​റെ സ​പ്പോ​ർ​ട്ടീ​വാ​യി​രു​ന്നു. മൂ​ന്നു​നാ​ലു സീ​നു​ക​ളി​ൽ അ​വി​ട​ത്തെ കു​ട്ടി​ക​ളെ​ത്ത​ന്നെ അ​ഭി​ന​യി​പ്പി​ച്ചി​ട്ടു​ണ്ട്. അ​തും ഒ​ര​നു​ഭ​വ​മാ​യി​രു​ന്നു. ക​ഥ​യ്ക്ക് അ​നു​യോ​ജ്യ​മാ​യ മ​റ്റു​ചി​ല ലൊ​ക്കേ​ഷ​നു​ക​ളി​ലും ചി​ത്രീ​ക​ര​ണം ന​ട​ത്തി.



വെ​ല്ലു​വി​ളി​ക​ൾ...?

ഈ ​സി​നി​മ തന്നെ വ​ലി​യ ച​ല​ഞ്ച് ത​ന്നെ​യാ​യി​രു​ന്നു. ഈ ​സി​നി​മ ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്ക​ണം എ​ന്ന​തു ത​ന്നെ​യാ​ണ് ആ​ദ്യ​ത്തെ വെ​ല്ലു​വി​ളി. ഇ​ൻ​ഡ​സ്ട്രി​യി​ൽ നി​ന്നു ബാ​ക്ക്അ​പ്പി​ല്ലാ​ത്ത പ​ട​മാ​ണ്. വേ​റെ ഏ​തൊ​രു പ​ട​ത്തി​നും ഒ​രു ഗോ​ഡ്ഫാ​ദ​ർ ഉ​ണ്ടാ​വും. ന​മ്മ​ളെ സം​ബ​ന്ധി​ച്ച് ഈ ​സി​നി​മ ഒ​രു വി​ജ​യ​മാ​യാ​ൽ ഒ​രു​പാ​ടു പു​തി​യ സം​വി​ധാ​യ​ക​ർ​ക്കും എ​ഴു​ത്തു​കാ​ർ​ക്കും ആ​ർ​ട്ടി​സ്റ്റു​ക​ൾ​ക്കും അ​തു സി​നി​മ​ക​ൾ പ്രൊ​ഡ്യൂ​സ് ചെ​യ്യാ​ൻ ക​രു​ത്താ​കും. 120നു ​മേ​ൽ വ​രു​ന്ന വ​ലി​യ ക്രൂ​വി​നെ മാ​നേ​ജ് ചെ​യ്യു​ക എ​ന്ന​തും ച​ല​ഞ്ചാ​യി​രു​ന്നു. ആ​ദ്യം ത​ന്നെ ഷൂ​ട്ട് ചെ​യ്ത​തു ക്ലൈ​മാ​ക്സ് ആ​യി​രു​ന്നു. പ​ട​ത്തി​ന്‍റെ മൊ​ത്തം ഐ​ഡി​യ മ​ന​സി​ലി​ല്ലാ​തെ ക്ലൈ​മാ​ക്സ് ഷൂ​ട്ട് ചെ​യ്യാ​ൻ പ​റ്റി​ല്ല. അ​തും വ​ലി​യ ച​ല​ഞ്ചാ​യി​രു​ന്നു. ഈ ​സി​നി​മ ആ​ളു​ക​ൾ ക​ണ്ടു വി​ജ​യി​പ്പി​ച്ചാ​ൽ ഞാ​ൻ നേ​രി​ട്ട വെ​ല്ലു​വി​ളി​ക​ളെ​ല്ലാം പിന്നീട് ആ​ലോ​ചി​ക്കു​ന്പോ​ൾ ഒ​രു​പാ​ടു സ​ന്തോ​ഷം ന​ല്കു​മെ​ന്നാ​ണ് എ​നി​ക്കു തോ​ന്നു​ന്ന​ത്.




യൂ​ത്തി​ന് എ​ത്ര​ത്തോ​ളം എ​ൻ​ജോ​യ് ചെ​യ്യാ​നാ​കു​ന്ന ചി​ത്ര​മാ​യി​രി​ക്കും...?

യൂ​ത്തി​നു വേ​ണ്ടി ചെ​യ്യു​ന്ന ഒ​രു പ​ട​മാ​ണി​ത്. അ​വ​രു​ടെ എ​ന​ർ​ജി​ക്കു പ്രാധാന്യം നല്കുന്ന ഒ​രു സ​ബ്ജ​ക്ടാ​ണു പ​റ​യു​ന്ന​ത്. ന​മ്മു​ടെ യു​വ​ജ​ന​ങ്ങ​ൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന ചി​ല പ്ര​ശ്ന​ങ്ങ​ളും അ​വ​ർ എ​ങ്ങ​നെ അ​തി​നെ ത​ര​ണം ചെ​യ്യു​ന്നു എ​ന്ന​തു​മാ​ണ് ഈ ​പ​ടം. കാ​ന്പ​സ് എ​ന്ന​തി​പ​രി അ​ത്ത​രം ചി​ല കാ​ര്യ​ങ്ങ​ളും ക​ഥാ​ഗ​തി​യി​ൽ വ​രു​ന്നു​ണ്ട്. കാ​ന്പ​സ് രാ​ഷ്‌ട്രീ​യം പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും അ​ത​ല്ല പ​ട​ത്തി​ന്‍റെ ഹൈ​ലൈ​റ്റ്.

പുതിയ കാ​ന്പ​സി​ന്‍റെ എ​ല്ലാ ഫ്ളേ​വ​റും... ആ​ന​യെ ഇ​റ​ക്കിയുള്ള ഓണാഘോഷം, ബ്രാ​ഞ്ചു​ക​ൾ ത​മ്മി​ലു​ള്ള ര​സ​ക​ര​മാ​യ നി​മി​ഷ​ങ്ങ​ൾ, മ​ത്സ​ര​ങ്ങ​ൾ, സീ​നി​യ​ർ ജൂ​ണി​യ​ർ മ​ത്സ​ര​ങ്ങ​ൾ, അ​ടി ...അ​ത്ത​രം സീ​ക്വ​ൻ​സു​ക​ളെ​ല്ലാം പ​ടം ബോ​റ​ടി​പ്പി​ക്കാ​തെ കൊ​ണ്ടു​പോ​കു​ന്ന​തി​നു​ള്ള ര​സ​ക​ര​മാ​യ ചി​ല കാ​ര്യ​ങ്ങ​ൾ മാ​ത്ര​മാ​ണ്. അ​തി​നി​ട​യി​ലൂ​ടെ ച​ർ​ച്ച ചെ​യ്യ​പ്പെ​ടേ​ണ്ട കൃ​ത്യ​മാ​യ ഒ​രു വി​ഷ​യം അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. പു​തു​മു​ഖ​ങ്ങ​ൾ​ക്കൊ​പ്പം ഏ​റെ സീ​നി​യ​ർ ആ​ർ​ട്ടി​സ്റ്റു​ക​ളും സി​നി​മ​യി​ലു​ണ്ട്. മ​റ്റു ചി​ല സ​ർ​പ്രൈ​സു​ക​ളും പ്ര​തീ​ക്ഷി​ക്കാം.



ലാ​ഗിംഗ് എ​ന്ന​തു പ​ല​പ്പോ​ഴും കേ​ൾ​ക്കാ​റു​ള്ള പ​രാ​തി​യാ​ണ്...?

ഏ​തൊ​രു പ​ട​ത്തി​നും ആ ​പ​ട​ത്തി​ന്‍റെ സ്വ​ഭാ​വ​മ​ന​സ​രി​ച്ചു​ള്ള ഒ​രു സ്പീ​ഡ് ഉ​ണ്ടാ​വും. ആ സ്പീ​ഡ് കു​റ​ഞ്ഞു​പോ​കു​ന്പോ​ഴാ​ണ് ലാ​ഗ് എ​ന്നു പ​റ​യു​ന്ന​ത്. ഒ​രാ​ൾ അ​മ്മ​യോ​ടു സം​സാ​രി​ക്കു​ന്ന സീ​നി​ലും കാ​ന്പ​സിൽ ത​ല്ലും ബ​ഹ​ള​വു​മു​ണ്ടാ​കു​ന്ന സീ​നി​ലും ഒ​രേ സ്പീ​ഡ് ആ​വി​ല്ല​ല്ലോ. ഒ​രു സി​നി​മ​യ്ക്ക് അ​ല്ലെ​ങ്കി​ൽ ഒ​രു സീ​നി​നു വേ​ണ്ട സ്പീ​ഡ് ഞാ​ൻ ക്വീ​നി​ൽ നി​ല​നി​ർ​ത്തി​യി​ട്ടു​ണ്ട്.



ക്വീ​ൻ - മ​റ്റു വി​ശേ​ഷ​ങ്ങ​ൾ...?

വ​ർ​ഷം, കെ​യ​ർ ഓ​ഫ് സൈ​റാ ബാ​നു എ​ന്നി​വ​യൊ​ക്കെ എ​ഡി​റ്റ് ചെ​യ്ത സാ​ഗ​ർ​ദാ​സാ​ണ് ക്വീ​നി​ന്‍റെ എ​ഡി​റ്റ​ർ. വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യർ. ചമയം റോണക്സ് സേവ്യർ. ക്വീ​നി​ൽ ര​ണ്ടു മൂ​ന്നു സ്റ്റ​ണ്ട് സീ​നു​ക​ളു​ണ്ട്. ഞാ​ൻ ത​ന്നെ​യാ​ണ് സ്റ്റ​ണ്ട് ഡ​യ​റ​ക്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. ഈ ​സി​നി​മ​യു​ടെ മൂ​ന്നു നി​ർ​മാ​താ​ക്ക​ളും നൗ​ഫ​ൽ എ​ന്ന എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​റു​മാ​ണ് പ​ല പ്ര​ശ്ന​ങ്ങ​ളു​ണ്ടെ​ങ്കി​ൽ പോ​ലും ഈ ​പ​ടം പു​റ​ത്തി​റ​ക്കാ​ൻ കൂ​ടെ നി​ന്ന​ത്. സി​നി​മ എ​ന്താ​വും എ​ന്നു​ള്ള​തു ദൈ​വ​തീ​രു​മാ​ന​മാ​ണ്.



വീ​ട്ടു​വി​ശേ​ഷ​ങ്ങ​ൾ...?

സ്വ​ദേ​ശം എ​റ​ണാ​കു​ളം വൈ​റ്റി​ല. വീ​ട്ടി​ൽ അ​പ്പ​ൻ, അ​മ്മ, ചേ​ട്ട​ൻ, ചേ​ച്ചി. ചേ​ട്ട​നും ചേ​ച്ചി​യും ക​ല്യാ​ണം ക​ഴി​ഞ്ഞു സെ​റ്റി​ൽ​ഡാ​ണ്. ക്വീ​ൻ ഷൂ​ട്ടിം​ഗ് തു​ട​ങ്ങി​യ​ശേ​ഷ​മാ​യി​രു​ന്നു എ​ന്‍റെ ക​ല്യാ​ണം. ഭാ​ര്യ പ്ര​തി​ഭ സൂ​സ​ൻ തോ​മ​സ്. അ​ങ്ക​മാ​ലി ഫി​സാ​റ്റി​ലാ​യി​രു​ന്നു എന്‍റെ എ​ൻ​ജി​നി​യ​റിം​ഗ് പ​ഠ​നം. ആ​ന​ന്ദം സം​വി​ധാ​നം ചെ​യ്ത ഗ​ണേ​ഷ് രാ​ജും ആ​ന​ന്ദം സം​ഗീ​ത സം​വി​ധാ​യ​ക​ൻ സ​ച്ചി​ൻ വാ​ര്യ​രും എ​ന്‍റെ ജൂ​ണി​യ​റാ​യി അ​വി​ടെ പ​ഠി​ച്ച​താ​ണ്.

സി​നി​മ​യി​ലെ മെ​ന്‍റർ...‍?

സി​നി​മ ത​ന്നെ വ​ലി​യ മെന്‍ററാ​ണ്. സി​നി​മ​ക​ൾ ക​ണ്ടാ​ണു സം​വി​ധാ​നം പ​ഠി​ച്ച​ത്. ജീ​ൻ മാ​ർ​ക്കോ​സി​നൊ​പ്പം ഒ​രു പ​ടം അ​സി​സ്റ്റ് ചെ​യ്തു. സി​നി​മ​യി​ലെ എ​ല്ലാ സം​വി​ധാ​യ​ക​രും എ​ന്‍റെ മെന്‍റേഴ്സാ​ണ്. എ​ല്ലാ​വ​രും ന​ല്ല പ​ട​ങ്ങ​ൾ ചെ​യ്തി​ട്ടു​ള്ള​വ​രാ​ണ്. അ​വ​രു​ടെ​യൊ​ക്കെ സി​നി​മ​ക​ളി​ൽ നി​ന്നു പ്ര​ചോ​ദ​നം നേ​ടി​യാ​ണ് ഞാ​നും സി​നി​മ​യി​ൽ വ​ന്ന​ത്.

ടി.​ജി.​ബൈ​ജു​നാ​ഥ്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.