പ്രണയത്തിലലിഞ്ഞ് പ‌‌ൃഥ്വിയും പാർവതിയും; മെെ സ്റ്റോറിയിലെ ഗാനമെത്തി
Thursday, June 21, 2018 5:31 PM IST
പൃഥ്വിരാജ്, പാർവതി എന്നിവർ കേന്ദ്രകഥാപാത്രങ്ങളാക്കി റോഷ്നി ദിനകർ സംവിധാനം ചെയ്യുന്ന മൈ സ്റ്റേോറിയിലെ വീഡിയോ ഗാനമെത്തി. ഹരിനാരായണന്‍റെ വരികൾക്ക് ഷാൻ റഹ്മാൻ ഈണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് ശ്രേയാ ഘോഷാൽ, ഹരിചരൺ എന്നിവരാണ്.

ശങ്കർ രാമകൃഷ്ണൻ തിരക്കഥ രചിച്ച ചിത്രം നിർമിച്ചിരിക്കുന്നത് ഒ.വി. ദിനകർ, റോഷ്നി ദിനകർ എന്നിവർ ചേർന്നാണ്. ബാംഗ്ലൂർ ഡേയ്സിനു ശേഷം അഞ്ജലീ മേനോൻ സംവിധാനം ചെയ്യുന്ന കൂടെയിലും പ‌‌ൃഥ്വിരാജും പാർവതിയുമാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിവാഹ ശേഷം നസ്രിയ അഭിനയിക്കുന്ന ചിത്രമെന്ന പ്രത്യേകതയും കൂടെയ്ക്കുണ്ട്.