"കണ്ടിട്ടും കണ്ടിട്ടും...!' ദാസേട്ടൻ പാടിയ വില്ലനിലെ ഗാനം
Thursday, October 12, 2017 2:39 AM IST
മോഹൻലാലിനെ നായകനാക്കി ബി. ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം വില്ലനിലെ ആദ്യ വീഡി‍യോ ഗാനം പുറത്തിറങ്ങി. ഡോ. കെ.ജെ യേശുദാസ് ശബ്ദം നൽകിയ "കണ്ടിട്ടും കണ്ടിട്ടും' എന്ന ഗാനമാണ് യൂട്യൂബിലെത്തിയത്. ബി.കെ ഹരിനാരായണന്‍റെ വരികൾക്ക് ഫോർ മ്യൂസിക്സ് ഗ്രൂപ്പാണ് സംഗീതം. മോഹൻലാലിനൊപ്പം മഞ്ജു വാര്യരും ഗാനത്തിലെത്തുന്നു.

മോഹൻലാൽ സോൾട്ട് ആന്‍റ് പെപ്പർ ലുക്കിൽ എത്തുന്ന വില്ലൻ ഒരു കംപ്ലീറ്റ് ത്രില്ലർ ചിത്രമാണ്. മാത്യു മാഞ്ഞൂരാൻ എന്ന വി​ര​മി​ച്ച പോ​ലീ​സ് ഓ​ഫീ​സ​റാ​യാ​ണ് ചി​ത്ര​ത്തി​ൽ ലാ​ൽ വേ​ഷ​മി​ടു​ന്ന​ത്. മോഹൻലാലിനൊപ്പം കോളിവുഡ് താരം വിശാൽ, മഞ്ജു വാര്യര്‍, ഹന്‍സിക, ശ്രീകാന്ത്, റാഷി ഖന്ന, സിദ്ദീഖ്, അജു വര്‍ഗീസ്, ചെമ്പന്‍ വിനോദ് ജോസ് എന്നിവരും ചിത്രത്തിലുണ്ട്. റോക്ക്‌ലിൻ‌ വെങ്കിടേഷാണ് ചിത്രത്തിന്‍റെ നിർമാണം. പീറ്റർ ഹെയ്ൻ സംഘട്ടന രംഗങ്ങളൊരുക്കുന്നു. ഈമാസം 27ന് ചിത്രം തീയറ്ററുകളിലെത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.