ചാക്കോച്ചന്‍റെ പിറന്നാൾ സ്പെഷൽ ശിക്കാരി ശംഭു ടീസർ
Thursday, November 2, 2017 9:37 AM IST
ഓർഡിനറി, ത്രീഡോട്ട്സ്, മധുരനാരങ്ങ എന്നീ ചിത്രങ്ങൾക്കു ശേഷം കുഞ്ചാക്കോ ബോബനും സുഗീതും ഒന്നിക്കുന്ന പുതിയ ചിത്രമായ ശിക്കാരി ശംഭുവിന്‍റെ ആദ്യടീസർ പുറത്തിറങ്ങി. ചാക്കോച്ചന്‍റെ പിറന്നാൾ ദിന സ്പെഷൽ ടീസറാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടത്. ടീസർ താരം ഫേസ്ബുക്ക് പേജിൽ പങ്കുവച്ചു.

നിഷാദ് കോയയാണ് ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. കുഞ്ചാക്കോ ബോബനൊപ്പം വിഷ്ണു ഉണ്ണികൃഷ്ണൻ, ശിവദ, അൽഫോൻസ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഏയ്ഞ്ചൽ മരിയ സിനിമാസിന്‍റെ ബാനറിൽ എസ്.കെ. ലോറൻസാണ് ചിത്രം നിർമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.