പി. ജയചന്ദ്രന്‍റെ മധുരസ്വരത്തിൽ ചിപ്പിയിലെ ഗാനം
Monday, November 6, 2017 8:29 AM IST
കുട്ടികളുടെ ചിത്രമായ "ചിപ്പി'യിലെ, പി. ജയചന്ദ്രൻ ആലപിച്ച ഗാനം റിലീസ് ചെയ്തു. "മുന്തിരിച്ചാറും " എന്ന് തുടങ്ങുന്ന ഈ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് രമേശ് കാവിലാണ്. സച്ചിൻ ബാലു സംഗീതം നൽകിയിരിക്കുന്നു. ഇന്ദ്രൻസ് അഭിനയിച്ചിരിക്കുന്ന ഈ ഗാനത്തിൽ സച്ചിൻ ബാലുവുമെത്തുന്നുണ്ട്.

പ്രദീപ് ചൊക്ലി സംവിധാനം നിർവഹിച്ച 'ചിപ്പി'യിൽ ജോയ് മാത്യു, ശ്രിന്ദ, ശ്രുതി മേനോൻ, സലിം കുമാർ, മണികണ്ഠൻ ആർ ആചാരി, സുരഭി ലക്ഷ്മി, ഇന്ദ്രൻസ് എന്നിവർ അഭിനയിക്കുന്നു. കൂടാതെ ബാലതാരങ്ങളായി അജ്മൽ, അജിൻഷാജി, അദ്വൈത്, അമൽദേവ്, അശ്വജിത്ത്, ദേവപ്രഭ, ശിവാനി, സ്വാതി, തൻഹതബസും എന്നിവരുമുണ്ട്. വിനീഷ് പാലയാട് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നു.

ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് നവാഗതരായ സച്ചിൻ ബാലുവും, റോഷൻ ഹാരിഷുമാണ്. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ. ഫിലിംഫിനിറ്റി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ബി.എസ്. ബാബു നിർമിച്ച 'ചിപ്പി' നവംബർ 10ന് തീയേറ്ററുകളിൽ എത്തും
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.