പ്രണവിന്‍റെ ആദിയിലെ ആദ്യഗാനമെത്തി
Friday, January 5, 2018 8:43 PM IST
പ്രണവ് മോഹൻലാൽ ആദ്യമായി നായകനാകുന്ന "ആദി' എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. "സൂര്യനെ..' എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് നജീം അർഷാദാണ്. സന്തോഷ് വർമയുടെ വരികൾക്ക് അനിൽ ജോൺസൺ ഈണംപകരുന്നു.

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം നിർമിക്കുന്നത് ആന്‍റണി പെരുന്പാവൂരാണ്. ചിത്രത്തിനായി പ്രണവ് ഏറെ തയാറെടുപ്പുകൾ നടത്തിയിരുന്നു. അഭ്യാസപ്രകടനമായ പാർക്കൗർ അഭ്യസിക്കുകയും ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.