അ​നു​ഷ്ക​യു​ടെ ഭഗ്‌മതിയുടെ ഹൊ​റ​ർ ട്രെയ്‌ലർ
Wednesday, January 10, 2018 6:06 PM IST
അ​രു​ന്ധതി​ക്ക് ശേ​ഷം അ​നു​ഷ്ക ഷെ​ട്ടി നാ​യി​ക​യാ​യെ​ത്തു​ന്ന ഹൊ​റ​ർ ചി​ത്രം ഭാ​ഗ​മ​തി​യു​ടെ ട്രെ​യ്‌ലർ പു​റ​ത്തി​റ​ങ്ങി. പ്രേ​ക്ഷ​ക​ർ​ക്ക് ഏ​റെ പ്ര​തീ​ക്ഷ​യും വി​ശ്വാ​സ​വു​മു​ള്ള ചി​ത്ര​ത്തി​ന്‍റെ പോ​സ്റ്റ​റു​ക​ളും ടീ​സ​റു​ക​ളും നേ​ര​ത്തേ ത​ന്നെ വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു. ഇ​പ്പോ​ഴി​താ ഏ​റെ കാ​ത്തി​രു​ന്ന ട്രെ​യ്‌ലറും റി​ലീ​സ് ചെ​യ്തി​രി​ക്കു​ന്നു.

ബാ​ഹു​ബ​ലി​ക്കു ശേ​ഷം അ​നു​ഷ്ക നാ​യി​ക​യാ​യെ​ത്തു​ന്ന ത്രി​ല്ല​ർ സി​നി​മ​യാ​ണി​ത്. അ​നു​ഷ്ക​യു​ടെ വ്യ​ത്യസ്ത ഭാ​വ​ങ്ങ​ൾ ത​ന്നെ​യാ​ണ് ട്രെയ്‌ലറിലെ സ​വി​ശേ​ഷ​ത. പ്രേ​ക്ഷ​ക​രെ നി​രാ​ശ​പ്പെ​ടു​ത്താ​തെ​യാ​ണ് ഒ​രു​മി​നി​ട്ട് 57 സെ​ക്ക​ൻഡ് ദൈ​ർ​ഘ്യ​മു​ള്ള ട്രെ​യ്‌ല​ർ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഉ​ണ്ണി മു​കു​ന്ദ​ൻ, ആ​ശ ശ​ര​ത്ത്, ജ​യ​റാം തു​ട​ങ്ങി​യ മ​ല​യാ​ളി താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ൽ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്നു​ണ്ട്.​ ജി അ​ശോ​കാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.അ​രു​ദ്ധ​തി, രു​ദ്ര​മാ​ദേ​വി, ദേ​വ​സേ​ന തു​ട​ങ്ങി​യ വീ​ര നാ​യി​ക​മാ​രാ​യി ഇ​തി​നോ​ട​കം പ്രേ​ക്ഷ​ക മ​ന​സ്സി​ൽ ഇ​ടം നേ​ടി​യ​താ​ണ് അ​നു​ഷ്ക ഷെ​ട്ടി. ഇ​പ്പോ​ഴി​താ ഭാ​ഗ​മ​തി​​യാ​യും.

ര​ണ്ട് വ്യ​ത്യ​സ്ത ഗെ​റ്റ​പ്പി​ലാ​ണ് അ​നു​ഷ്ക ചി​ത്ര​ത്തി​ലെ​ത്തു​ന്ന​ത്. അ​നു​ഷ്ക​യു​ടെ നാ​യ​ക​ൻ ഒ​രു റൊ​മാ​ന്‍റി​ക് ഹീ​റോ ആ​യാ​ണ് ഉ​ണ്ണി​യെ​ത്തു​ന്ന​ത്. ദൃ​ശ്യ​ത്തി​ലെ പോ​ലെ സ​മാ​ന​മാ​യൊ​രു ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ഭാ​ഗ​മ​തി​യി​ൽ ആ​ശാ ശ​ര​ത്ത്. അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ ജ​യ​റാ​മി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെക്കു​റി​ച്ചു​ള്ള സൂ​ച​ന​ക​ളൊ​ന്നും ന​ൽ​കി​യി​ട്ടി​ല്ല. എ​ന്നാ​ൽ പ്ര​ാധാ​ന്യം ഒ​ട്ടും കു​റ​വി​ല്ല താ​നും. നെ​ഗ​റ്റീ​വ് ട​ച്ചു​ണ്ടോ എ​ന്നൊ​രു സം​ശ​യം ട്രെ​യ്‌ല​ർ ക​ണ്ടാ​ൽ തോ​ന്നാം. ത​മി​ഴി​ലും തെ​ലു​ങ്കി​ലും മ​ല​യാ​ള​ത്തി​ലും ഒ​രേ​സ​മ​യം ചി​ത്രം പു​റ​ത്തി​റ​ങ്ങും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.