"ആ പേരിനൊരു ഭംഗിയുണ്ട് ഇല്ലേ..?'- ആമിയുടെ ട്രെയിലറെത്തി
Friday, January 19, 2018 5:53 PM IST
കമല സുരയ്യയുടെ ജീവിതത്തെ ആസ്പദമാക്കി കമൽ‌ ഒരുക്കുന്ന ആമിയുടെ ട്രെയിലർ പുറത്തിറങ്ങി. മഞ്ജു തന്നെയാണ് ഫേസ്ബുക്ക് പേജിൽ ട്രെയിലർ ഷെയർ ചെയ്തത്. ചിത്രത്തിലെ മറ്റു വേഷങ്ങളെ അവതരിപ്പിക്കുന്ന ടോവിനോ തോമസ്, അനൂപ് മേനോൻ, മുരളി ഗോപി തുടങ്ങിയവരും ട്രെയിലറിലെത്തുന്നുണ്ട്.

ചിത്രത്തിന്‍റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് കമൽ തന്നെയാണ്. ഗുൽസാർ, റഫീക്ക് അഹമ്മദ് എന്നിവരുടെ വരികൾക്ക് എം. ജയചന്ദ്രൻ, തൗഫീക്ക് ഖുറേഷി എന്നിവർ ഈണം പകരുന്നു. റീൽ ആൻഡ് റിയൽ സിനിമയുടെ ബാനറിൽ റാഫേൽ പി. തോമസ്, റോബൻ റോച്ച എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.