മുഹമ്മദ് റാഫിക്കായി കല്ലായി എഫ്എമ്മിലെ ആദ്യഗാനം
Monday, January 22, 2018 1:04 PM IST
ശ്രീനിവാസനെ കേന്ദ്രകഥാപാത്രമാക്കി വിനീഷ് മില്ലേനിയം എഴുതി സംവിധാനം ചെയ്ത "കല്ലായി എഫ്എം' എന്ന ചിത്രത്തിലെ ആദ്യഗാനം റിലീസ് ചെയ്തു. "മറുജന്മം" എന്ന ഈ ഗാനം അനശ്വര ഗായകൻ മുഹമ്മദ് റാഫിക്കായി ശ്രദ്ധാഞ്‌ജലി അർപ്പിച്ചു കൊണ്ടുള്ളതാണ്. ക്യാപ്റ്റൻ സുനീർ ഹംസയുടെ വരികൾക്ക് ഗോപി സുന്ദർ ഈണം പകർന്നിരിക്കുന്നു. ഗാനം ആലപിച്ചിരിക്കുന്നത് റംഷി അഹമ്മദ് ആണ്. ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു. മുഹമ്മദ് റാഫിയുടെ മകൻ ഷാഹിദ് റാഫിയാണ് ഓഡിയോ ലോഞ്ച് ചെയ്തത്.

ചിത്രത്തിൽ മുഹമ്മദ് റാഫിയുടെ കടുത്ത ആരാധകന്‍റെ വേഷത്തിലാണ് ശ്രീനിവാസൻ എത്തുന്നത്. ശ്രീനാഥ് ഭാസി, പാർവതി രതീഷ്‌, അനീഷ് ജി മേനോൻ, കലാഭവൻ ഷാജോൺ, കോട്ടയം നസീർ, സുനിൽ സുഖദ, കൃഷ്ണ പ്രഭ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത് ശ്രീനിവാസനാണ്. സാജൻ കളത്തിൽ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. ഗോപി സുന്ദറും സച്ചിൻ ബാലുവുമാണ് ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്. ലോർഡ് കൃഷ്ണ എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ടി.വി. സന്തോഷ് കുമാറും ഷാജഹാൻ ഒയാസിസും ചേർന്നാണ് 'കല്ലായി എഫ്എം' നിർമിച്ചത്. മ്യൂസിക്247 ആണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.