"ഒരേ ടവർ ലൊക്കേഷനിലായാൽ പ്രതിയാകുമോ..‍?' ഇരയുടെ കിടിലൻ ട്രെയിലർ
Thursday, January 25, 2018 2:40 PM IST
ഉണ്ണി മുകുന്ദൻ, ഗോകുൽ സുരേഷ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ സൈജു എസ് സംവിധാനം ചെയ്യുന്ന ‘ഇര’ എന്ന ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിന്‍റെ ആക്ഷൻ ത്രില്ലർ സ്വഭാവം വെളിവാക്കുന്ന തരത്തിലുള്ള ട്രെയിലറിൽ സമീപകാലത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച പല സംഭവവികാസങ്ങളും സൂചിപ്പിക്കുന്നുണ്ട്.

ഒരു കൊലപാതകവും അതിനു പിന്നാലെയുള്ള അന്വേഷണവുമാണ് ചിത്രത്തിൽ. ചെയ്യാത്ത കുറ്റത്തിന് പൊലീസ് കുറ്റവാളിയാക്കിയ ഒരു യുവാവ്‌ തന്‍റെ നിരപരാധിത്വം തെളിയിക്കുന്നതിനായി നടത്തുന്ന ശ്രമങ്ങളാണ് ‘ഇര’ യിലൂടെ പറയുന്നത്.

നവീൻ ജോണിന്‍റേതാണ് തിരക്കഥ. ശങ്കർ രാമകൃഷ്ണൻ, അലൻസിയർ, കൈലാസ്‌, മിയ, ലെന, മെറീന, നിരഞ്ജന തുടങ്ങിയവരാണ് മറ്റു വേഷങ്ങളിലെത്തുന്നത്. ബി.കെ. ഹരിനാരായണന്‍റെ വരികൾക്ക് ഗോപിസുന്ദർ ഈണംപകരുന്നു. സംവിധായകൻ വൈശാഖും തിരക്കഥാകൃത്ത് ഉദയകൃഷ്ണയുമാണ് ചിത്രം നിർമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.