അഡാർ ഹിറ്റായി "മാണിക്യമലരായ പൂവി'
Monday, February 12, 2018 11:59 AM IST
ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഒഒു അഡാറ് ലവിലെ "മാണിക്യ മലരായ പൂവി" എന്ന ഗാനം തരംഗമാകുന്നു. യൂട്യൂബ് ട്രെൻഡിംഗ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഗാനം. ഫെബ്രുവരി ഒമ്പതിന് റിലീസ് ചെയ്ത ഗാനത്തിന് ഇതുവരെ 45 ലക്ഷത്തിലേറെ വ്യൂസ് ആണുള്ളത്.

പി.എം.എ ജബ്ബാർ രചിച്ച "മാണിക്യ മലരായ പൂവി" എന്ന ഈ മാപ്പിള പാട്ടിന്‍റെ യഥാർഥ സംഗീത സംവിധായകൻ തലശ്ശേരി കെ. റഫീഖ് ആണ്. ചിത്രത്തിനു വേണ്ടി ഷാൻ റഹ്‌മാൻ പുനരവതരിപ്പിച്ചിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്.

ഒമർ ലുലു കഥയെഴുതി സംവിധാനം നിർവഹിക്കുന്ന 'ഒരു അഡാറ് ലവ്' പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ കഥയാണ് പറയുന്നത്. പുതുമുഖ താരങ്ങൾ അഭിനയിക്കുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് സാരംഗ് ജയപ്രകാശും, ലിജോ പനാടനും ചേർന്നാണ്. സിനു സിദ്ധാർഥ് ഛായാഗ്രഹണവും അച്ചു വിജയൻ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഷാൻ റഹ്‌മാനാണ്. ഔസേപ്പച്ചൻ മൂവി ഹൗസിന്‍റെ ബാനറിൽ ഔസേപ്പച്ചൻ വാളക്കുഴിയാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്. മ്യൂസിക്247 ആണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.