ജയപ്രദ വീണ്ടും മലയാളത്തിൽ; കി​ണ​റി​ന്‍റെ ട്രെ​യി​ല​ർ കാണാം
Wednesday, February 14, 2018 9:06 AM IST
ജ​യ​പ്ര​ദ മു​ഖ്യ​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന കി​ണ​റി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. ​കു​ടി​വെ​ള്ള ക്ഷാ​മം പ്ര​ധാ​ന​പ്ര​മേ​യ​മാ​യ ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് എം.​എ.നി​ഷാ​ദാ​ണ്. ബ്ല​സി സം​വി​ധാ​നം ചെ​യ്ത പ്ര​ണ​യ​ത്തി​നു ശേ​ഷം ജ​യ​പ്ര​ദ മലയാളത്തിലേക്ക് മടങ്ങിവരുന്ന ചിത്രം കൂടിയാണിത്.

ജയപ്രദയ്ക്ക് പുറമേ കളക്ടറുടെ വേഷത്തിൽ രേവതിയും ചിത്രത്തിൽ എത്തുന്നുണ്ട്. രേ​ഖ, പാ​ർ​ഥി​പ​ൻ, നാ​സ​ർ, ജോ​യ് മാ​ത്യു, ര​ണ്‍​ജി പ​ണി​ക്ക​ർ, കൈ​ലേ​ഷ് എ​ന്നി​വ​ർ ഉൾപ്പടെ നിരവധി താരങ്ങൾ ചിത്രത്തിലുണ്ട്. ഫ്രാ​ഗ്ര​ന്‍റ് നേ​ച്ച​ർ ഫി​ലിം ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ പി.​കെ. സ​ജീ​വ്, ആ​നി സ​ജീ​വ് എ​ന്നി​വ​ർ ചേർന്നാണ് കിണർ നിർമിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.