വീണ്ടും പ്രിയ വാര്യർ; അഡാറ് ലവിന്‍റെ അഡാർ ടീസർ
Wednesday, February 14, 2018 1:59 PM IST
ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ഒഒു അഡാറ് ലവിലെ ടീസർ പുറത്തിറങ്ങി. "മാണിക്യ മലരായ പൂവി" എന്ന ഗാനത്തിലെ ഒറ്റ രംഗത്തിലൂടെ ശ്രദ്ധേയയായ പ്രിയ വാര്യരാണ് ടീസറിലുമെത്തുന്നത്. യൂട്യൂബ് ട്രെൻഡിംഗ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ് ടീസർ.

ഒമർ ലുലു കഥയെഴുതി സംവിധാനം നിർവഹിക്കുന്ന 'ഒരു അഡാറ് ലവ്' പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ കഥയാണ് പറയുന്നത്. പുതുമുഖ താരങ്ങൾ അഭിനയിക്കുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നത് സാരംഗ് ജയപ്രകാശും, ലിജോ പനാടനും ചേർന്നാണ്. സിനു സിദ്ധാർഥ് ഛായാഗ്രഹണവും അച്ചു വിജയൻ ചിത്രസംയോജനവും നിർവഹിച്ചിരിക്കുന്നു. ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് ഷാൻ റഹ്‌മാനാണ്. ഔസേപ്പച്ചൻ മൂവി ഹൗസിന്‍റെ ബാനറിൽ ഔസേപ്പച്ചൻ വാളക്കുഴിയാണ് ഈ ചിത്രം നിർമിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.