ശ്യാ​മി​ലി​യു​ടെ പു​ത്ത​ൻ​ തെലുങ്ക് പ​ട​ത്തി​ന്‍റെ ടീ​സ​റെ​ത്തി
Thursday, April 26, 2018 9:04 AM IST
മ​ല​യാ​ള​ത്തി​ന്‍റെ സ്വ​ന്തം മാ​ളൂ​ട്ടി നാ​യി​ക​യാ​കു​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തു​വ​ന്നു. ഭ​ര​ത​ൻ സം​വി​ധാ​നം ചെ​യ്ത മാ​ളൂ​ട്ടി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധ നേ​ടി​യ താ​ര​മാ​ണ് ശ്യാ​മി​ലി. ചി​ത്ര​ത്തി​ൽ ജ​യ​റാ​മി​ന്‍റെ മ​ക​ളു​ടെ വേ​ഷ​ത്തി​ലാ​യി​രു​ന്നു ശ്യാ​മി​ലി എ​ത്തി​യി​രു​ന്ന​ത്.

ഉ​ർ​വ​ശി നാ​യി​ക​യാ​യി എ​ത്തി​യ ചി​ത്ര​ത്തി​ലെ പ്ര​ക​ട​ന​ത്തി​ന് ശ്യാ​മി​ലി​ക്ക് മി​ക​ച്ച ബാ​ല​താ​ര​ത്തി​നു​ള​ള സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ച​ല​ച്ചി​ത്ര പു​ര​സ്കാ​രം ല​ഭി​ച്ചി​രു​ന്നു. ബാ​ല​താ​ര​മാ​യി തെ​ന്നി​ന്ത്യ​യി​ലെ ഒ​ട്ടു​മി​ക്ക ഭാ​ഷ​ക​ളി​ലും തി​ള​ങ്ങി​യി​ട്ടു​ള​ള താ​രം കൂ​ടി​യാ​ണ് ശ്യാ​മി​ലി. ​മ​മ്മൂ​ട്ടി​യും മോ​ഹ​ൻ​ലാ​ലും മു​ഖ്യ വേ​ഷ​ത്തി​ലെ​ത്തി​യ ഹ​രി​കൃ​ഷ്ണ​ൻ​സ് എ​ന്ന ചി​ത്ര​ത്തി​ലും താ​രം ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

കു​ഞ്ചാ​ക്കോ ബോ​ബ​ൻ നാ​യ​ക​നാ​യ വ​ള്ളീം തെ​റ്റി പു​ള്ളി തെ​റ്റി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു ഒ​രി​ട​വേ​ള​യ്ക്ക് ശേ​ഷം ശ്യാ​മി​ലി മ​ല​യാ​ള​ത്തി​ൽ തി​രി​ച്ചെ​ത്തി​യി​രു​ന്ന​ത്. ഈ ​ചി​ത്ര​ത്തി​നു ശേ​ഷം വി​ക്രം പ്ര​ഭു​വി​ന്‍റെ നാ​യി​ക​യാ​യി വീ​ര​ശി​വ​ജി എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ലാ​യി​രു​ന്നു ശ്യാ​മി​ലി അ​ഭി​ന​യി​ച്ചി​രു​ന്ന​ത്.

ഗ​ണേ​ഷ് വി​നാ​യ​ക് സം​വി​ധാ​നം ചെ​യ്ത ഈ ​ചി​ത്രം ആ​ക്‌ഷ​ൻ കോ​മ​ഡി വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ചി​ത്ര​മാ​യി​ട്ടാ​യി​രു​ന്നു പു​റ​ത്തി​റ​ങ്ങി​യി​രു​ന്ന​ത്. ശ്യാ​മി​ലി നാ​യി​ക​യാ​വു​ന്ന പു​തി​യ തെ​ലു​ങ്ക് ചി​ത്ര​മാ​ണ് അ​മ്മ​മ്മ​ഗ​രി ഇ​ല്ലു. നാ​ഗ​ശൗ​ര്യ​യാ​ണ് ചി​ത്ര​ത്തി​ൽ ശ്യാ​മി​ലി​യു​ടെ നാ​യ​ക​നാ​വു​ന്ന​ത്. സു​ന്ദ​ർ സു​ര്യ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

റാ​വു ര​മേ​ഷ് ,സു​മ​ൻ, ശ​ക​ലാ​ക ശ​ങ്ക​ർ, ഹേ​മ,സു​ധ തു​ട​ങ്ങി​യ താ​ര​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. റി​ലീ​സി​ങ്ങി​നൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ന്‍റെ ടീ​സ​ർ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പു​റ​ത്തി​റ​ങ്ങി. മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ഇതിനു ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.