പെൺമയിൽ തിളങ്ങി ജയസൂര്യ; ഞാൻ മേരിക്കുട്ടിയിലെ രണ്ടാം ഗാനമെത്തി
Sunday, June 3, 2018 12:03 PM IST
ജ​യ​സൂ​ര്യ, ര​ഞ്ജി​ത്ത് ശ​ങ്ക​ർ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ഞാ​ൻ മേ​രി​ക്കു​ട്ടി​യി​ലെ രണ്ടാമത്തെ ഗാ​നം പു​റ​ത്തു​വി​ട്ടു. സ​ന്തോ​ഷ് വ​ർ​മ ര​ചി​ച്ച് ആനന്ദ് മധുസൂതനൻ ഇണം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് സിത്താര കൃഷ്ണകുമാർ ആണ്.

ചി​ത്ര​ത്തി​ൽ ഒ​രു ട്രാ​ൻ​സ്സെ​ക്ഷ്വ​ലി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ജ​യ​സൂ​ര്യ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ അ​ഞ്ച് ട്രാ​ൻ​സ് വി​മ​ൻ​സ് ചേ​ർ​ന്നാ​ണ് പു​റ​ത്തു​വി​ട്ടി​രു​ന്ന​ത്. ജു​വ​ൽ മേ​രി, ഇ​ന്ന​സെ​ന്‍റ്, അ​ജു വ​ർ​ഗീ​സ് എ​ന്നി​വ​ർ ചി​ത്ര​ത്തി​ൽ മ​റ്റു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ഡ്രീം​സ് ആ​ൻ​ഡ് ബി​യോ​ഡി​ന്‍റെ ബാ​ന​റി​ൽ ജ​യ​സൂ​ര്യ​യും ര​ഞ്ജി​ത്തും ആ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ഇ​വ​രു​ടെ ത​ന്നെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വി​ത​ര​ണ​ക​മ്പ​നി​യാ​യ പു​ണ്യാ​ള​ൻ സി​നി​മാ​സാ​ണ് ചി​ത്രം വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.