കലിപ്പ് പോലീസാ‍യി വിക്രം; സാമി സ്ക്വയറിന്‍റെ ട്രെയിലർ എത്തി
Sunday, June 3, 2018 12:37 PM IST
2003ൽ വിക്രം നായകനായി എത്തിയ സാമിയുടെ രണ്ടാം ഭാഗത്തിന്‍റെ ട്രെയിലർ എത്തി. സാമി സ്ക്വയർ എന്നാണ് ചിത്രത്തിന്‍റെ പേര്. ചിത്രത്തിന്‍റെ ആദ്യ ഭാഗം സംവിധാനം ചെയ്ത ഹരി തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്.

കീർത്തി സുരേഷ് നായികയാകുന്ന ചിത്രത്തിൽ പ്ര​ഭു, ബോ​ബി സിം​ഹ, ജോ​ൺ വി​ജ​യ്, സൂ​രി തു​ട​ങ്ങി വ​ൻ​താ​രങ്ങളും മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മൂ​ന്ന് വ്യ​ത്യ​സ്ത ഗെ​റ്റ​പ്പി​ലാ​ണ് ചി​ത്ര​ത്തി​ൽ ബോ​ബി സിം​ഹ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. സം​ഗീ​തം ദേ​വി ശ്രീ ​പ്ര​സാ​ദ്.​ മുമ്പ് പുറത്തു വിട്ട ചിത്രത്തിന്‍റെ മോഷൻ പോസ്റ്ററിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.