മോ​ഹ​ൻ​ലാ​ലി​ന്‍റെ​യും ശ്രേ​യ ഘോ​ഷാലി​ന്‍റെ​യും ശ​ബ്ദ​ത്തി​ൽ നീ​രാ​ളി​യി​ലെ ആ​ദ്യ ഗാ​നം
Tuesday, June 5, 2018 11:39 AM IST
മോ​ഹ​ൻ​ലാ​ലും ശ്രേ​യ ഘോ​ഷാലും ആ​ല​പി​ച്ച നീ​രാ​ളി​യി​ലെ അ​ഴ​കേ അ​ഴ​കേ എ​ന്ന് ആ​രം​ഭി​ക്കു​ന്ന ഗാ​നം പു​റ​ത്തു വി​ട്ടു. പി.​റ്റി. ബി​നു​വി​ന്‍റെ വ​രി​ക​ൾ​ക്ക് ഈ​ണം ന​ൽ​കി​യി​രി​ക്കു​ന്ന​ത് സ്റ്റീ​ഫ​ൻ ദേ​വ​സി​യാ​ണ്. ന​ദി​യ മൊ​യ്തു​വാ​ണ് നീരാളിയിലെ നാ​യി​ക.​വ​ർ​ഷ​ങ്ങ​ളു​ടെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം മോ​ഹ​ൻ​ലാ​ലും ന​ദി​യ മൊ​യ്തു​വും ഒ​ന്നി​ക്കു​ന്ന ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും നീ​രാ​ളി​ക്കു​ണ്ട്.

സ​ണ്ണി ജോ​ർ​ജ് എ​ന്ന ക​ഥാ​പാ​ത്ര മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​ത്തി​ൽ സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, സാ​യ്കു​മാ​ർ, സാ​യ്പ​ല്ല​വി, ബി​നീ​ഷ് കോ​ടി​യേ​രി, പാ​ർ​വ​തി നാ​യ​ർ എ​ന്നി​വ​രും മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും. മൂ​ണ്‍​ഷോ​ട്ട് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​ന്‍റെ ബാ​ന​റി​ൽ സ​ന്തോ​ഷ് ടി. ​കു​രു​വി​ള​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.