ഷാ​ജി​പാ​പ്പ​നും പി​ള്ളേ​രും വരുന്നു
Monday, November 27, 2017 5:11 PM IST
ജയസൂര്യയെ നായകനാക്കി മി​ഥു​ൻ മാ​നു​വ​ൽ സം​വി​ധാ​നം ചെയ്ത ആ​ട് ഒ​രു ഭീ​ക​ര ജീ​വി​യാണ് എ​ന്ന ചി​ത്ര​ത്തി​ന്‍റെ ര​ണ്ടാം ഭാ​ഗം ആ​ട് 2 തി​യ​റ്റ​റു​ക​ളി​ലേ​ക്ക്. ചി​ത്രം ഡി​സം​ബ​ർ 22ന് റി​ലീ​സ് ചെ​യ്യു​മെ​ന്നാണ് നി​ർ​മാ​താ​വ് വി​ജ​യ് ബാ​ബു അ​റി​യി​ച്ച​ത്.

മി​ഥു​ൻ ത​ന്നെയാണ് ചിത്രത്തിന് തി​ര​ക്ക​ഥ ഒരുക്കിയത്. ചി​ത്ര​ത്തി​ന്‍റെ ആ​ദ്യ ഭാ​ഗ​ത്ത് അ​ഭി​ന​യി​ച്ചി​രു​ന്ന​വ​ർ ത​ന്നെ​യാ​ണ് ര​ണ്ടാം ഭാ​ഗ​ത്തും അണിനിരക്കു​ന്ന​ത്. ചി​ത്ര​ത്തി​ൽ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​മാ​യ പി​ങ്കി എ​ന്ന ആ​ട് ഒ​രു ആ​ട്ടി​ൻ കു​ട്ടി​ക്ക് ജന്മം ​ന​ൽകി​യി​രുന്നു. ആ​ദ്യ ഭാ​ഗ​ത്തേ​തി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി കൂ​ടു​ത​ൽ ആ​ക്ഷ​നും കോ​മ​ഡി​യും ചി​ത്ര​ത്തി​ൽ നി​ന്നും പ്ര​തീ​ക്ഷി​ക്കാ​മെ​ന്നാണ് സംവിധായകൻ ഉറപ്പുനല്കുന്നത്. ര​ണ്ടാം ഭാ​ഗ​ത്തി​ൽ ഷാ​ജി പാ​പ്പ​ന്‍റെ ജീ​വി​ത​ത്തി​ലെ മ​റ്റൊ​രു സം​ഭ​വ​മാ​യി​രി​ക്കും പ​റ​യു​ക.ചി​ത്ര​ത്തി​ലെ സം​ഗീ​ത​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത് ഷാ​ൻ റ​ഹ്മാ​നാ​ണ്. ഫ്രൈ​ഡേ ഫി​ലിം ഹൗ​സി​ന്‍റെ ബാ​ന​റി​ൽ വിജയ് ബാബു നി​ർ​മി​ക്കു​ന്ന ചി​ത്രം വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​ത് ഫ്രൈ​ഡേ ടി​ക്ക​റ്റ്സ് ആ​ണ്.

ചിത്രത്തിന്‍റെ ആദ്യഭാഗം ബോക്സ് ഓഫീസിൽ ചലനങ്ങൾ സൃഷ്ടിച്ചില്ലെങ്കിലും ജയസൂര്യയുടെ ഷാജിയേട്ടനെയും ശിങ്കിടികളെയും വിനായകന്‍റെ കഥാപാത്രത്തെയുമെല്ലാം പ്രേക്ഷകർ രണ്ടുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ആ​ദ്യ ഭാ​ഗ​ത്തി​നു ശേ​ഷം ആ​ൻ​മ​രി​യ ക​ലി​പ്പി​ലാ​ണ്, അ​ല​മാ​ര എ​ന്നീ ചി​ത്ര​ങ്ങ​ൾ മി​ഥു​ൻ മാ​നു​വ​ൽ സം​വി​ധാ​നം ചെ​യ്യ്തി​രു​ന്നു. അ​തി​നു ശേ​ഷ​മാ​ണ് ആ​ട് 2 ഒ​രു​ക്കി​യ​ത്.