ശ്രീനിവാസന്‍റെ "അയാൾ ശശി'
Saturday, July 1, 2017 11:36 AM IST
ഐഎഫ്എഫ്കെയിൽ രജത ചകോരമടക്കം നിരവധി അംഗീകാരങ്ങൾ നേടിയ അസ്തമയംവരെ എന്ന ചിത്രത്തിനുശേഷം സജിൻ ബാബു കഥ, തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് അയാൾ ശശി.

പിക്സ് എൻ ടെയിൽസിന്‍റെ ബാനറിൽ കാമറാമാൻ പി. സുകുമാർ, സുധീഷ് പിള്ള എന്നിവർ ചേർന്നു നിർമിക്കുന്ന ഈ ചിത്രത്തിൽ ശ്രീനിവാസൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. അറിയപ്പെടുന്ന ചിത്രകാരനായ ശശി എന്ന കഥാപാത്രത്തെയാണ് ശ്രീനിവാസൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.എസ്.പി ശ്രീകുമാർ, കൊച്ചുപ്രേമൻ, ജയകൃഷ്ണൻ, രാജേഷ് ശർമ്മ എന്നിവർക്കൊപ്പം കമ്മട്ടിപ്പാടത്തിലൂടെ ശ്രദ്ധേയരായ അനിൽ നെടുമങ്ങാട്, ദിവ്യാ ഗോപിനാഥ് എന്നിവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു.

ശ്രീനിവാസന്‍റെ അസാധാരണമായ അഭിനയമായിരിക്കും ഈ ചിത്രത്തിന്‍റെ പ്രത്യേകത. ശശി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ 12 കിലോ ഭാരം കുറച്ച ശ്രീനിവാസൻ പ്രതിഫലം വാങ്ങാതെയാണ് ഈ ചിത്രത്തിൽ അഭിനയിച്ചത്.