ക​ശ്മ​ല​ൻ​മാ​ർ വ​രു​ന്നു..
Monday, July 10, 2017 3:40 AM IST
നവാഗതനായ അഭിരാം സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്ത കോമഡി ത്രില്ലർ ചിത്രമാണ് "ഹിമാലയത്തിലെ കശ്‌മലൻ'. 15 പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ള​ട​ക്കം 52 പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഒ​രു മു​ഴു​നീ​ള ഹാ​സ്യ​ചി​ത്ര​മാ​ണ് ഹി​മാ​ല​യ​ത്തി​ലെ ക​ശ്മ​ല​ൻ. തൊ​ണ്ണൂ​റൂ​ക​ളി​ൽ മ​ല​യാ​ളി ക​ണ്ടു ര​സി​ച്ച ആ​ഖ്യാ​ന​രീ​തി​യി​ൽ ഇ​ന്ന​ത്തെ പു​തു​മ​ക​ൾ കൂ​ടി ചേ​ർ​ത്താ​ണ് ക​ശ്മ​ല​ൻ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്.

ഒ​രു​കൂ​ട്ടം മ​ണ്ടന്മാ​രാ​യ ഗ്രാ​മ​വാ​സി​ക​ളു​ടെ ഇ​ട​യി​ൽ, സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ അ​ക​പ്പെ​ട്ടു​പോ​കു​ന്ന മൂ​ന്നു സു​ഹൃ​ത്തു​ക്ക​ൾ. അ​വ​രു​ടെ ര​ക്ഷാ​ർ​ഥം പ​റ​യു​ന്ന ഒ​രു നു​ണ ആ ​ഗ്രാ​മ​ത്തി​ന്‍റെ പൊ​തു​പ്ര​ശ്ന​മാ​യി വ​ള​രു​ക​യും പ​ല​രു​ടെ​യും ഇ​ട​പെ​ട​ലു​ക​ളെ തു​ട​ർ​ന്ന് ഒ​ന്നി​നു പി​റ​കേ ഒ​ന്നാ​യി പ്ര​ശ്ന​ങ്ങ​ൾ ഉ​ട​ലെ​ടു​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ് ചി​ത്ര​ത്തി​ന്‍റെ പ്ര​മേ​യം.ജി​ൻ​സ് ഭാ​സ്ക​ർ, അ​നൂ​പ് ര​മേ​ശ്, ആ​ന​ന്ദ് മ​ൻ​മ​ഥ​ൻ, ധീ​ര​ജ് ഡെ​ന്നി, ച​ന്തു​നാ​ഥ്, രാ​ഹു​ൽ ര​വീ​ന്ദ്ര​ൻ, ആ​ന​ന്ദ് രാ​ധാ​കൃ​ഷ്ണ​ൻ, ബാ​ല​ഗോ​വി​ന്ദ്, ന​ന്ദു​മോ​ഹ​ൻ, ശി​വ​ൻ, എം.​ആ​ർ.​വി​പി​ൻ​റാം, പ​ത്മ​നാ​ഭ​ൻ ത​ന്പി, സു​ഹൈ​ൽ ഇ​ബ്രാ​ഹിം, ബി​ജു ബാ​ഹു​ലേ​യ​ൻ, ജ​യ്ദീ​പ്, അ​ഖി​ൽ, മി​റാ​ഷ്, ഷി​നി അ​ന്പ​ല​ത്തൊ​ടി, ഹി​മാ​ശ​ങ്ക​ർ, ബീ​നാ​പു​ഷ്കാ​സ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
​അ​ഭിരാം സു​രേ​ഷ് ഉ​ണ്ണി​ത്താ​ൻ, ആ​ന​ന്ദ് രാ​ധാ​കൃ​ഷ്ണ​ൻ, ന​ന്ദു​മോ​ഹ​ൻ എന്നിവരാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ജെമിൻ ജോം അയ്യനേത്ത്. ചിത്രസംയോജനം രാമു രവീന്ദ്രനും അരവിന്ദ് ഗോപാലും ചേർന്നാണ്. ഓവർ ദി മൂൺ ഫിലിംസിന്‍റെ ബാനറിൽ നന്ദു മോഹൻ, ആനന്ദ് രാധാകൃഷ്ണൻ, അരുണിമ അഭിരാം ഉണ്ണിത്താൻ എന്നിവർ സംയുക്തമായാണ് ചിത്രം നിർമിച്ചിരിക്കുന്നത്. മ്യൂസിക്247 ആണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ. തി​രു​വ​ന​ന്ത​പു​ര​ത്തും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യ ഹി​മാ​ല​ത്തി​ലെ ക​ശ്മ​ല​ൻ ഉ​ട​ൻ പ്ര​ദ​ർ​ശ​ത്തി​നെ​ത്തും.