സ്ത്രീപക്ഷത്തു നിന്ന് ക്രോസ് റോഡ്
Saturday, August 19, 2017 10:57 PM IST
കാ​ല- ദേ​ശ- വി​ശ്വാ​സ​ങ്ങ​ൾ എ​ത്ര മാ​റി​യാ​ലും സ്ത്രീ ​ജീ​വി​ത​ങ്ങ​ളു​ടെ ഒ​ഴി​വാ​ക്കാ​നാ​വാ​ത്ത നേ​ർ​ക്കാ​ഴ്ച​ക​ളു​ടെ തോ​ര​ണ​ങ്ങ​ൾ നാ​ൽ​ക്ക​വ​ല​യി​ലെ​ത്തു​ന്പോ​ൾ അ​റി​യു​ന്ന​തും അ​റി​യാ​ത്ത​തു​മാ​യ യാ​ഥാ​ർ​ഥ്യ​ങ്ങ​ളു​ടെ തു​ടി​പ്പു​ക​ൾ​ക്ക് ദൃ​ശ്യാ​ഖ്യാ​ന​വു​മാ​യി ഒ​രു സ്ത്രീ​പ​ക്ഷ ച​ല​ച്ചി​ത്രം ക്രോ​സ് റോ​ഡ്.

ന​മു​ക്കു ചു​റ്റു​മു​ള്ള സ്ത്രീ ​ജീ​വി​ത​ങ്ങ​ളി​ലെ വ്യ​ത്യ​സ്ത​മാ​യ മാ​ന​സി​ക- ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ളു​ടെ ഭാ​വ​ങ്ങ​ൾ​ക്കു ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ മു​ഹൂ​ർ​ത്ത​ങ്ങ​ൾ ദൃ​ശ്യ​വ​ത്ക​രി​ക്കു​ന്ന ക്രോ​സ് റോ​ഡി​ൽ പ​ത്തു ചി​ത്ര​ങ്ങ​ളാ​ണ് ഉ​ള്ള​ത്. പ്ര​ശ​സ്ത സം​വി​ധാ​യ​ക​നും സം​സ്ഥാ​ന ച​ല​ച്ചി​ത്ര വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യ ലെ​നി​ൻ രാ​ജേ​ന്ദ്ര​ൻ ന​യി​ക്കു​ന്ന സം​വി​ധാ​യ​ക​രു​ടെ കൂ​ട്ടാ​യ്മ​യി​ൽ രൂ​പീ​ക​രി​ച്ച ഫോ​റം ഫോ​ർ ബെ​റ്റ​ർ ഫി​ലിം​സ് അ​വ​ത​രി​പ്പി​ക്കു​ന്ന പ​ത്തു സം​വി​ധാ​യ​ക​രു​ടെ പ​ത്തു സി​നി​മ​ക​ൾ അ​ട​ങ്ങി​യ ചി​ത്ര​മാ​ണു ക്രോ​സ് റോ​ഡ്.




ലെ​നി​ൻ രാ​ജേ​ന്ദ്ര​ന്‍റെ പി​ൻ​പേ ന​ട​പ്പ​വ​ൾ, മ​ധു​പാ​ലി​ന്‍റെ ഒ​രു രാ​ത്രി​യു​ടെ കൂ​ലി, പ്ര​ദീ​പ് നാ​യ​രു​ടെ ക്വട്ടേ​ഷ​ൻ, ശ​ശി പ​ര​വൂ​റി​ന്‍റെ ലേ​ക്ക് ഹൗ​സ്, നേ​മം പു​ഷ്പ​രാ​ജി​ന്‍റെ കാ​വ​ൽ, ബാ​ബു തി​രു​വ​ല്ല​യു​ടെ മൗ​നം, അ​വി​രാ റ​ബേ​ക്ക​യു​ടെ ചെ​രി​വ്, ആ​ൽ​ബ​ർ​ട്ടി​ന്‍റെ മു​ദ്ര, അ​ശോ​ക് ആ​ർ. നാ​ഥി​ന്‍റെ ബ​ദ​ർ, ന​വാ​ഗ​ത​യാ​യ ന​യ​ന സൂ​ര്യ​ന്‍റെ പ​ക്ഷി​ക​ളു​ടെ മ​ണം എ​ന്നി​ങ്ങ​നെ പ​ത്തു ചി​ത്ര​ങ്ങ​ളാ​ണു ക്രോ​സ് റോ​ഡി​ലു​ള്ള​ത്.

സ്ത്രീ ​ജീ​വി​ത​ത്തി​ലെ സൂ​ക്ഷ്മ​വും വ്യ​ത്യ​സ്ത​വു​മാ​യ അ​വ​സ്ഥ​യി​ലെ പ​ത്തു മൂ​ർ​ത്ത​ഭാ​വ​ങ്ങ​ൾ- തേ​ജോ​മ​യി​യാ​യ വീ​ട്ട​മ്മ, സൂ​ര​ക്ഷി​ത​ത്വം, അ​ക്ഷീ​ണ​പ​രി​ശ്ര​മം, ഏ​കാ​ന്ത​ത, സ്വ​പ്ന​ങ്ങ​ൾ, ത്യാ​ഗം, മാ​തൃ​ത്വം, സ്വാ​ത​ന്ത്ര്യം, ര​ക്ത​ബ​ന്ധം, പ്ര​തി​കാ​രം- ക​ണ്ടെ​ത്തി പ്രേ​ക്ഷ​ക​രി​ലേ​ക്ക് ആ​വാ​ഹി​ക്കു​ക​യാ​ണ് ഈ ​ചി​ത്രം.



മം​മ്താ മോ​ഹ​ൻ​ദാ​സ്, പ​ത്മ​പ്രി​യ, മൈ​ഥി​ലി, ഇ​ഷാ ത​ൽ​വാ​ർ, പ്രി​യ​ങ്കാ നാ​യ​ർ, ശ്രി​ന്ദ, റി​ച്ച പനാ​യി, സീ​മാ ജി. ​നാ​യ​ർ, പു​ന്ന​ശേ​രി കാ​ഞ്ച​ന, മാ​ന​സ രാധാകൃഷ്ണൻ, അ​ഞ്ജ​ന ച​ന്ദ്ര​ൻ, അ​ഞ്ജ​ലി നാ​യ​ർ, ശോ​ഭാ മോ​ഹ​ൻ, ചി​ന്നു കു​രു​വി​ള, റോ​സ്ലി​ൻ, ഷൈ​ജ​ല പി. ​അം​ബു, ബ​ബേ ന​ന്ദ​ന, വി​ജ​യ് ബാ​ബു, മ​നോ​ജ് കെ. ​ജ​യ​ൻ, രാ​ഹു​ൽ രാ​ജ്, കൈ​ലാ​ഷ്, അ​നു മോ​ഹ​ൻ, സി​ദ്ധാ​ർ​ഥ് ശി​വ, സം​വി​ധാ​യ​ക​ൻ ജോ​ഷി മാ​ത്യു, മാ​സ്റ്റ​ർ ചേ​ത​ൻ​ലാ​ൽ, വി.​കെ. ബൈ​ജു, കൊ​ച്ചു​പ്രേ​മ​ൻ, പൂ​ജ​പ്പു​ര രാ​ധാ​കൃ​ഷ്ണ​ൻ, ഗോ​പു കേ​ശ​വ്, ശി​വ​ൻ കൃ​ഷ്ണ​ൻ​കു​ട്ടി നാ​യ​ർ, കൃ​ഷ്ണ​ൻ ബാ​ല​കൃ​ഷ്ണ​ൻ, മു​ൻ​ഷി വേ​ണു തു​ട​ങ്ങി​യ​വ​ർ ഈ ​പ​ത്തു ചി​ത്ര​ങ്ങ​ളു​മാ​യി ശ്ര​ദ്ധേ​യ​ങ്ങ​ളാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.



ഇ​ത് ആ​ദ്യ​സം​രം​ഭ​മാ​ണ്. പ​ത്തു സ്ത്രീ ​ജീ​വി​ത​ങ്ങ​ളി​ലൂ​ടെ അ​വ​ർ നേ​രി​ട്ട സാ​ഹ​ച​ര്യ​ങ്ങ​ളെ എ​ങ്ങ​നെ ത​ര​ണം​ചെ​യ്തു​വെ​ന്ന് അ​വ​രു​ടെ ഭാ​ഷ​യി​ലൂ​ടെ വി​ശ​ദീ​ക​രി​ക്കു​ന്നു. ഓ​രോ ചി​ത്ര​ങ്ങ​ൾ​ക്കും പ​തി​ന​ഞ്ചു മി​നി​റ്റ് ദൈ​ർ​ഘ്യ​മാ​ണു​ള്ള​ത്.



ബേ​ബി സോ​മ​തീ​രം, പാ​ർ​ഥ​ൻ മോ​ഹ​ൻ, സ​ണ്‍​ഡേ ക്ല​ബ്, 300 സി​നി​മ, ച​ന്ദ്ര​മോ​ഹ​ൻ, നാ​സ് നാ​യ​ർ, എം.​ആ​ർ. നാ​യ​ർ, ബോ​ബി​ൻ ക​രീം​കു​ട്ടി, ജെ.​സി. കൊ​ട്ടാ​ര​ക്ക​ര, ബാ​ബു ക​യ്പ​മം​ഗ​ലം എ​ന്നി​വ​രാ​ണു നി​ർ​മാ​താ​ക്ക​ൾ. പി.​എ​ഫ്. മാ​ത്യൂ​സ്, ജ​യ​രാ​ജ്, ശ​ശി പ​ര​വൂ​ർ, ബാ​ബു തി​രു​വ​ല്ല, സ​ലിം മാ​ങ്കു​ഴി, നെ​ൽ​സ​ണ്‍ അ​ല​ക്സ് എ​ന്നി​വ​ർ തി​ര​ക്ക​ഥ​യെ​ഴു​തു​ന്നു.



എം.​ജെ. രാ​ധാ​കൃ​ഷ്ണ​ൻ, മ​ധു അ​ന്പാ​ട്ട്, കെ.​ജി. ജ​യ​ൻ, അ​ള​ഗ​പ്പ​ൻ, സാ​ദ​ത്ത്, പ്ര​താ​പ് നാ​യ​ർ, ഗൗ​തം തി​ല​ക്, നി​ഖി​ൽ എ​സ്. പ്ര​വ​ണ്‍, സു​നി​ൽ പ്രേം ​എ​ന്നി​വ​ർ ഛായാ​ഗ്ര​ഹ​ണം നി​ർ​വ​ഹി​ക്കും.

മ​ഹേ​ഷ് നാ​രാ​യ​ണ​ൻ, സ​ന്ദീ​പ് ന​ന്ദ​കു​മാ​ർ, പ്ര​ദീ​പ് ശ​ങ്ക​ർ, കാ​ർ​ത്തി​ക് ജോ​ഗേ​ഷ്, വി.​ആ​ർ. ശ്രീ​ജി​ത്, അ​ഭി​ലാ​ഷ് വി​ശ്വ​നാ​ഥ്, സു​ജേ​ഷ് എ​സ് എ​ന്നി​വ​രാ​ണ് എ​ഡി​റ്റ​ർ​മാ​ർ.