ടോവിനോയുടെ തരംഗം
Thursday, September 28, 2017 2:28 AM IST
ന​വാ​ഗ​ത​നാ​യ ഡൊ​മി​നി​ക് അ​രു​ണ്‍ സം​വി​ധാ​നം​ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​മാ​യ ത​രം​ഗം തി​യ​റ്റ​റു​ക​ളി​ലേ​ക്ക്. ടോവി​നോ തോ​മ​സ്, ബാ​ലു വ​ർ​ഗീ​സ് എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ഒ​രു​ക്കു​ന്ന ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ന​ട​ൻ ധ​നു​ഷ്, മി​നി സ്റ്റു​ഡി​യോ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്. ഇതാദ്യമായാണ് ധനുഷിന്‍റെ വണ്ടര്‍ബാര്‍ ഫിലിംസ് ഒരു മലയാള ചിത്രം നിര്‍മിക്കുന്നത്. അനില്‍ നാരായണനാണ് തിരക്കഥ. "ദ ക്യൂരിയസ് കേസ് ഓഫ് കള്ളന്‍ പവിത്രന്‍’ എന്നാണ് ചിത്രത്തിന്‍റെ ടാഗ്‌ലൈൻ.

പു​തു​മു​ഖം ശാ​ന്തി ബാചന്ദ്രൻ നാ​യി​ക​യാ​കു​ന്ന ചി​ത്ര​ത്തി​ൽ ലാ​ൽ, മ​നോ​ജ് കെ. ​ജ​യ​ൻ, ദി​ലീ​ഷ് പോ​ത്ത​ൻ, അ​ല​ൻ​സി​യാ​ർ, വി​ജ​യ​രാ​ഘ​വ​ൻ, ശ​ര​ത്, സൈ​ജു കു​റു​പ്പ്, സ​ഞ്ജു ശി​വ​റാം, പൂ​ജ​പ്പു​ര ര​വി, സ​ജീ​വ്, ഷ​മ്മി തി​ല​ക​ൻ, ജോ​യ്, സ​ന്ദീ​പ്, ന​വ​മി ഗാ​യ​ക്, നേ​ഹ അ​യ്യ​ർ, നീ​ര​ജ, ക്രി​സ്റ്റീ​ന, അ​ന്പി​ളി തു​ട​ങ്ങി​യ​വ​രും അ​ഭി​ന​യി​ക്കു​ന്നു.ട്രാഫിക് പോലീസുകാരായ പപ്പനും ജോയിയുമായാണ് ടോവിനോയും ബാലു വർഗീസുമെത്തുന്നത്. ഇരുവരും സ​സ്പെ​ൻ​ഷ​നി​ലാ​ണ്. ആ​ന്‍റ​ണി ഗോ​ണ്‍​സാ​ൽ​വ​സ് നേ​തൃ​ത്വം ന​ൽ​കു​ന്ന സി​ഐ​ഡി​യു​ടെ ഐ​ഡ​ൽ വിം​ഗി​ലാ​യി​രു​ന്നു ഇ​രു​വ​ർ​ക്കും ജോ​ലി. ജോ​ലി ഇ​ല്ലാ​താ​യ​തോ​ടെ ഇ​രു​വ​രും ത​ങ്ങ​ളു​ടെ ഭീ​മ​മാ​യ ക​ടം വീ​ട്ടാ​ൻ പു​തി​യൊ​രു ദൗ​ത്യം ഏ​റ്റെ​ടു​ക്കു​ന്നു. ഇ​തി​നി​ട​യിലുണ്ടാകുന്ന സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്.