University News
സം​സ്കൃ​ത സ​ര്‍​വ​ക​ലാ​ശാ​ലയിൽ ബി​രു​ദ കോ​ഴ്സു​കൾ
കാ​ല​ടി: ശ്രീ ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ കാ​ല​ടി മു​ഖ്യ​കേ​ന്ദ്ര​ത്തി​ലും വി​വി​ധ പ്രാ​ദേ​ശി​ക കേ​ന്ദ്ര​ങ്ങ​ളി​ലും 20172018 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ലെ വി​വി​ധ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. സം​സ്കൃ​തം സാ​ഹി​ത്യം, സം​സ്കൃ​തം വേ​ദാ​ന്തം, സം​സ്കൃ​തം വ്യാ​ക​ര​ണം, സം​സ്കൃ​തം ന്യാ​യം, സം​സ്കൃ​തം ജ​ന​റ​ല്‍, സാ​ന്‍​സ്ക്രി​റ്റ് ആ​ന്‍​ഡ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ടെ​ക്നോ​ള​ജി, സം​ഗീ​തം (വാ​യ്പാ​ട്ട്), ഡാ​ന്‍​സ് (ഭ​ര​ത​നാ​ട്യം, മോ​ഹി​നി​യാ​ട്ടം) എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ ചോ​യ്സ് ബേ​സ്ഡ് ക്രെ​ഡി​റ്റ് ആ​ന്‍​ഡ് സെ​മ​സ്റ്റ​ര്‍ സ​മ്പ്ര​ദാ​യ​ത്തി​ലും, പെ​യി​ന്‍റിം​ഗ്, മ്യൂ​റ​ല്‍ പെ​യി​ന്‍റിം​ഗ്, സ്ക​ള്‍​പ്ച​ര്‍ വി​ഷ​യ​ങ്ങ​ള്‍​ക്ക് മാ​ര്‍​ക്ക് സ​മ്പ്ര​ദാ​യ​ത്തി​ലു​മാ​യി​രി​ക്കും കോ​ഴ്സു​ക​ള്‍ ന​ട​ത്ത​പ്പെ​ടു​ക.

മു​ഖ്യ കേ​ന്ദ്ര​മാ​യ കാ​ല​ടി​യി​ല്‍ സം​സ്കൃ​ത വി​ഷ​യ​ങ്ങ​ള്‍ കൂ​ടാ​തെ സം​ഗീ​തം, നൃ​ത്തം എ​ന്നീ ക​ലാ വി​ഭാ​ഗ​ങ്ങ​ള്‍ മു​ഖ്യ വി​ഷ​യ​മാ​യി ത്രി​വ​ത്സ​ര ബി​എ ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്കും പെ​യി​ന്‍റിം​ഗ്, മ്യൂ​റ​ല്‍ പെ​യി​ന്‍റിം​ഗ്, സ്ക​ള്‍​പ്ച​ര്‍ വി​ഷ​യ​ങ്ങ​ളി​ല്‍ നാ​ലു വ​ര്‍​ഷ​ത്തെ ബി​എ​ഫ്എ ബി​രു​ദ കോ​ഴ്സു​ക​ളി​ലേ​ക്കും പ്ര​വേ​ശ​നം ന​ല്കു​ന്നു. സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ തി​രു​വ​ന​ന്ത​പു​രം (സം​സ്കൃ​തം ന്യാ​യം, വ്യാ​ക​ര​ണം, വേ​ദാ​ന്തം, സാ​ഹി​ത്യം), പ​ന്മ​ന (സം​സ്കൃ​തം വേ​ദാ​ന്തം), ഏ​റ്റു​മാ​നൂ​ര്‍ (സം​സ്കൃ​തം സാ​ഹി​ത്യം) തു​റ​വൂ​ര്‍ (സം​സ്കൃ​തം സാ​ഹി​ത്യം), കൊ​യി​ലാ​ണ്ടി (സം​സ്കൃ​തം സാ​ഹി​ത്യം, വേ​ദാ​ന്തം, ജ​ന​റ​ല്‍), തി​രൂ​ര്‍ (സം​സ്കൃ​തം വ്യാ​ക​ര​ണം), പ​യ്യ​ന്നൂ​ര്‍ (സം​സ്കൃ​തം വ്യാ​ക​ര​ണം, വേ​ദാ​ന്തം, സാ​ഹി​ത്യം) എ​ന്നീ പ്രാ​ദേ​ശി​ക കേ​ന്ദ്ര​ങ്ങ​ളി​ല്‍ വി​വി​ധ സം​സ്കൃ​ത വി​ഷ​യ​ങ്ങ​ളി​ലാ​ണ് പ്ര​വേ​ശ​നം ന​ല്കു​ന്ന​ത്. സം​സ്കൃ​ത വി​ഷ​യ​ങ്ങ​ളി​ല്‍ ബി​രു​ദ പ​ഠ​ന​ത്തി​ന് പ്ര​വേ​ശ​നം നേ​ടു​ന്ന മു​ഴു​വ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും പ്ര​തി​മാ​സം 250 രൂ​പ വീ​തം സ്കോ​ള​ര്‍​ഷി​പ്പ് ന​ല്കും.

പ്ള​സ് ടു/ ​വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി അ​ഥ​വാ ത​ത്തു​ല്യ അം​ഗീ​കൃ​ത യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക് (ര​ണ്ട് വ​ര്‍​ഷം) മേ​ല്‍ പ​റ​ഞ്ഞ കോ​ഴ്സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. നൃ​ത്തം (മോ​ഹി​നി​യാ​ട്ടം, ഭ​ര​ത​നാ​ട്യം), സം​ഗീ​തം, പെ​യി​ന്‍റിം​ഗ്, മ്യൂ​റ​ല്‍ പെ​യി​ന്‍റിം​ഗ്, സ്ക​ള്‍​പ്ച​ര്‍ എ​ന്നി​വ മു​ഖ്യ വി​ഷ​യ​മാ​യ പ്രോ​ഗ്രാ​മു​ക​ള്‍​ക്ക് അ​ഭി​രു​ചി നി​ര്‍​ണ​യ പ​രീ​ക്ഷ​യു​ടെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും പ്ര​വേ​ശ​നം ന​ല്കു​ന്ന​ത്. പ്രാ​യം 2017 ജൂ​ണ്‍ ഒ​ന്നി​ന് 22 വ​യ​സി​ല്‍ കൂ​ടു​ത​ല്‍ ആ​ക​രു​ത്.

താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റാ​യ wwwss.su.ac.in/ wwwss.su.online.org വ​ഴി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​വു​ന്ന​താ​ണ്. തു​ട​ർ​ന്ന്,ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് കോ​പ്പി​യും നി​ര്‍​ദി​ഷ്ട യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും (എ​സ്എ​സ്എ​ല്‍​സി, പ്ല​സ് ടു) ​സം​വ​ര​ണാ​നു​കൂ​ല്യം തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ പ​ക​ര്‍​പ്പു​ക​ളും യൂ​ണി​യ​ന്‍ ബാ​ങ്കി​ല്‍ 50 രൂ​പ അ​ട​ച്ച ച​ലാ​നും (എ​സ് സി, ​എ​സ്ടി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് 10 രൂ​പ) ഉ​ള്‍​പ്പെ​ടെ അ​ത​തു കേ​ന്ദ്ര​ങ്ങ​ളി​ലെ വ​കു​പ്പ് അ​ധ്യ​ക്ഷ​ന്‍​മാ​ര്‍​ക്ക്/ ഡ​യ​റ​ക്ട​ര്‍​മാ​ര്‍​ക്ക് സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ്. പ്രോ​സ്പെ​ക്ട​സും/ ബാ​ങ്ക് ച​ലാ​നും wwwss.su.ac.in/ wwwss.suonline.org എ​ന്നീ വെ​ബ്സൈ​റ്റു​ക​ളി​ല്‍ ല​ഭ്യ​മാ​ണ്.

അ​പേ​ക്ഷ​ക​ള്‍ ഓ​ണ്‍​ലൈ​ന്‍ വ​ഴി സ​മ​ര്‍​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ 24. ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് കോ​പ്പി​യും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ര്‍​പ്പും ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ 30.
More News