2017 ഒക്ടോബറിൽ പരീക്ഷ നടത്തി ഫലപ്രഖ്യാപനം നടത്തിയ ഫൈനൽ എംഡി/എംഎസ് ആയുർവേദ റെഗുലർ & സപ്ലിമെന്ററി (2012 സ്കീം) പരീക്ഷയുടെ റീ ടോട്ടലിംഗ് ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
2017 ഓഗസ്റ്റിൽ നടത്തിയ ഒന്നാംവർഷ ബിഡിഎസ് റെഗുലർ/ സപ്ലിമെന്ററി (2010, 2011 & 2012 ) പരീക്ഷാഫലം, ജൂലൈയിൽ നടത്തിയ രണ്ടാംവർഷ ബിഡിഎസ് റെഗുലർ/സപ്ലിമെന്ററി (2010 , 2011 & 2012 പ്രവേശനം) പരീക്ഷാഫലം എന്നിവ കോടതി ഉത്തരവുകളനുസരിച്ചു പ്രസിദ്ധീകരിച്ചു.
റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓണ്‍ലൈൻ ആയി ഈമാസം 28 നകം അപേക്ഷിക്കേണ്ടതാണ്.
പരീക്ഷാ അപേക്ഷ
2018 ഫെബ്രുവരി ഒന്ന് മുതലാരംഭിക്കുന്ന ഫൈനൽ പ്രഫഷണൽ ബിഎസ്എംഎസ് ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം) പരീക്ഷയ്ക്കും, സെക്കൻഡ് പ്രഫഷണൽ ബിഎസ്എംഎസ് ഡിഗ്രി സപ്ലിമെന്ററി (2010 സ്കീം) പരീക്ഷയ്ക്കും 2018 ജനുവരി 10 മുതൽ 16 വരെ ഓണ്‍ലൈനായി രജിസ്റ്റർ ചെയ്യാം. പേപ്പറൊന്നിനു 100 രൂപ ഫൈനോടുകൂടി ജനുവരി 18 വരെയും, 300 രൂപ സൂപ്പർഫൈനോടുകൂടി ജനുവരി 20 വരെയും ഓണ്‍ലൈൻ രജിസ്ട്രേഷൻ നടത്താം.
ബിഎഎംഎസ് സപ്ലിമെന്ററി പരീക്ഷാഫലങ്ങൾ
2017 സെപ്റ്റംബറിൽ നടത്തിയ ഫൈനൽ ബിഎഎംഎസ് സപ്ലിമെന്ററി (2012 സ്കീം) പരീക്ഷാഫലം, ഫസ്റ്റ് ബിഎഎംഎസ് സപ്ലിമെന്ററി (2012 സ്കീം) പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു. റീ ടോട്ടലിംഗ് ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓണ്‍ലൈൻ ആയി 2018 ജനുവരി ഒൻപതിനകം അപേക്ഷിക്കേണ്ടതാണ്.
2017 സെപ്റ്റംബറിൽ നടത്തിയ സെക്കൻഡ് ബിഎഎംഎസ് പാർട്ട് ഒന്ന് സപ്ലിമെന്ററി (2010 സ്കീം) പരീക്ഷാഫലം, സെക്കൻഡ് ബിഎ എംഎസ് പാർട്ട് രണ്ട് സപ്ലിമെന്ററി (2010 സ്കീം) പരീക്ഷാഫലം എന്നിവ പ്രസിദ്ധീകരിച്ചു. റീടോട്ടലിംഗ്, ഉത്തരക്കടലാസുകളുടെയും സ്കോർഷീറ്റിന്റെയും ഫോട്ടോകോപ്പി എന്നിവയ്ക്ക് അപേക്ഷിക്കുന്നവർ നിശ്ചിത ഫീസടച്ച് കോളജ് പ്രിൻസിപ്പൽമാർ മുഖേന ഓണ്‍ലൈൻ ആയി 2018 ജനുവരി ഒൻപതിനകം അപേക്ഷിക്കേണ്ടതാണ്.